category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅധികാരമേറ്റതിന് പിന്നാലെ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനവുമായി മേഘാലയ മുഖ്യമന്ത്രി
Contentന്യൂഡൽഹി: നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്റ് കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുന്‍പ് പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി. ഭാര്യ മെഹ്താബ് ചന്ദിയോടൊപ്പമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാങ്മ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി ദൈവമാതാവിന്റെ മാധ്യസ്ഥം തേടിയത്. വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ സാങ്മയ്ക്കു സ്വീകരണം നല്‍കി. ദേവാലയത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാനിരതരായ മുഖ്യമന്ത്രിയുടെയും ജീവിത പങ്കാളിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച വിവരം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെച്ചിട്ടുണ്ട്. മേഘാലയയെ സേവിക്കുന്ന ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ, കർത്താവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും അവിടുത്തെ ജ്ഞാനത്തിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനും വേളാങ്കണ്ണിയില്‍ എത്തിയത് അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അത്ഭുതങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ആരോഗ്യ മാതാവിന്റെ ബസിലിക്കയെന്നും ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകട്ടെയെന്നും അവിടുത്തെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിലനിൽക്കട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രത്തിലെ ചിത്രങ്ങള്‍ സഹിതമായിരിന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയ്ക്കു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഉത്തരവാദിത്വമുള്ള വൈദികര്‍ വേളാങ്കണി മാതാവിന്റെ തിരുസ്വരൂപം സമ്മാനിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ സാങ്മ തന്റെ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ്.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-16 17:26:00
Keywordsമേഘാ
Created Date2023-03-16 17:28:24