category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ |
Content | പ്രസ്റ്റണ്‍: കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' ഓണ്‍ലൈന്‍ മാധ്യമമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കത്തോലിക്ക മാധ്യമമായ 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാചകശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്നു ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.
''കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർ സ്വീകരിക്കുന്നു''വെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സ്മരിച്ചു. പ്രവാചകശബ്ദം Zoom-ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയെ കുറിച്ചും ബിഷപ്പ് സന്ദേശത്തില്‍ പങ്കുവെച്ചു.
''പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളില്‍ എടുത്തു പറയേണ്ട ശുശ്രൂഷ രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ഡോക്യുമെന്റുകളെ കുറിച്ചുള്ള ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിലിന്റെ ക്ലാസുകളാണ്. 2025- ജൂബിലി വർഷമാണ്. ഈ ജൂബിലി വർഷത്തിന്റെ ഒരുക്കമായി കത്തോലിക്കാ സഭ നിർദ്ദേശിച്ചിരിക്കുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡോക്യുമെന്റുകൾ പഠിക്കുകയെന്നതാണ്''.
ഇക്കാര്യം മുൻകൂട്ടി ചെയ്യാനായി 'പ്രവാചക ശബ്ദ'ത്തിന് സാധിച്ചുവെന്നുള്ളത് ദൈവത്തിന്റെ വലിയ കരുണയാണെന്നു ബിഷപ്പ് പറഞ്ഞു. പ്രവാചക ശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആശംസ സന്ദേശം അവസാനിക്കുന്നത്. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=g9llNoxFg_U&feature=youtu.be |
Second Video | |
facebook_link | |
News Date | 2023-03-17 19:42:00 |
Keywords | പ്രവാചക |
Created Date | 2023-03-17 19:43:13 |