category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
Contentതലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് Archdiocese of Thalassery (https://www.facebook.com/ArchdioceseofThalassery) ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ട് ഇപ്പോൾ തലശ്ശേരി അതിരൂപതയുടെ നിയന്ത്രണത്തിൻ കീഴിലല്ലായെന്നും ഇതിൽനിന്നും വരുന്ന പോസ്റ്റുകൾ, മെസ്സേജുകൾ, പരസ്യങ്ങൾ, മറ്റു വെബ്സൈറ്റ് ലിങ്കുകൾ തുടങ്ങിയവക്ക് തലശ്ശേരി അതിരൂപതയുമായി ഒരു ബന്ധവുമില്ലായെന്നും രൂപത പ്രസ്താവനയില്‍ അറിയിച്ചു. പ്രസ്തുത പേജിൽനിന്നും വരുന്ന സാമ്പത്തിക അഭ്യർത്ഥനകൾ, മെസ്സേജുകൾ തുടങ്ങിയവ അവഗണിക്കണമെന്ന് രൂപത അഭ്യർത്ഥിച്ചു. പേജ് ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് അതിരൂപത സൈബർ സെല്ലിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. സൈബർ സെൽ നൽകുന്ന നിർദേശമനുസരിച്ച് അതിരൂപത നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ഹാക്കറുടെ നിയന്ത്രണത്തിലുള്ള ഈ പേജിൽ കാണുന്ന ലിങ്കുകൾ, പോസ്റ്റുകൾ , മെസ്സേജുകൾ തുടങ്ങിയവ വഴി എന്തെങ്കിലും തരത്തിലുള്ള നഷ്ടം ( സാമ്പത്തിക നഷ്ടം ഉൾപ്പെടെ ) ആർക്കെക്കിലും സംഭവിച്ചാൽ പ്രസ്തുത നഷ്ടത്തിന് തലശ്ശേരി അതിരൂപത ഉത്തരവാദി ആയിരിക്കുന്നതല്ലായെന്നും രൂപത അറിയിച്ചു. എല്ലാവരും അതിരൂപതയുടെ പുതിയ പേജ് ആയ Archdiocese of Thalassery (Archeparchy of Tellicherry) (https://www.facebook.com/SyroMalabarArchdioceseofTellicherry) എന്ന പേജ് പിന്തുടരുവാനും അതിരൂപത അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-18 10:04:00
Keywordsഹാക്ക്
Created Date2023-03-18 10:05:53