category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത
Contentടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു. അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു. ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ''ഖുറാന്‍ വായനയിലൂടെ മുസ്ലീങ്ങള്‍ 'മറിയം' എന്ന് വിളിക്കുന്ന കന്യകാമറിയത്തോട് ഒരു പ്രത്യേക ഭക്തി തന്നെ തനിക്ക് ഉണ്ടായിരുന്നു. ഖുറാനില്‍ ഒരു അദ്ധ്യായം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക വനിത പരിശുദ്ധ കന്യകാമറിയമായിരിന്നു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്''. ഒരു കത്തോലിക്ക വിശ്വാസിയായ സഹപ്രവര്‍ത്തക വഴിയാണ് ആദ്യമായി ഞാന്‍ ഒരു ദേവാലയത്തില്‍ പോകുന്നത്. ദേവാലയത്തില്‍വെച്ച് എനിക്ക് ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദിവസവും രാവിലെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. എന്നാല്‍ കുരിശുരൂപത്തിന്റെ മുന്നില്‍ നിന്ന് 'നീ ദൈവപുത്രനല്ല’ എന്ന് ഞാന്‍ യേശുവിനോട് പറയും. ഇത് മാസങ്ങളോളം തുടർന്നു. എന്നാല്‍ ഒരു ദിവസം തന്നെപോലും അമ്പരിപ്പിച്ച് യേശു എനിക്ക് മറുപടി തന്നു. ''എനിക്ക് ആരാകാന്‍ കഴിയും, ആരാകാന്‍ കഴിയില്ല എന്ന് പറയുവാന്‍ നീ ആര്?'' എന്ന് എന്നോടു നേരിട്ടു ചോദിക്കുന്ന അനുഭവമുണ്ടായി, നിനക്ക് സത്യം അറിയണമെന്നുണ്ടെങ്കില്‍ ഒരു കുഞ്ഞിനെപോലെ തിരിച്ചുവരുവാന്‍ ഈശോ ആവശ്യപ്പെടുകയായിരിന്നു. എനിക്ക് സത്യ ദൈവത്തേക്കുറിച്ചു അറിയണമായിരുന്നു. അതിനാല്‍ ഞാന്‍ ഇതുവരെ പഠിച്ചതു ഉള്‍പ്പെടെയുള്ള എല്ലാം ഇറക്കിവെച്ച് മനസ്സ് ശൂന്യമാക്കി ഒരു കുഞ്ഞിനെപോലെ യേശുവിന്റെ മുന്‍പില്‍ ഇരുന്നു. അപ്പോള്‍ കുരിശുരൂപത്തില്‍ നിന്നും ഒരു പ്രകാശം തന്റെ മേല്‍ പതിക്കുന്ന അനുഭവമുണ്ടായി. ഇത് ആകെ പിടിച്ചുലച്ചു. ഞാന്‍ മുട്ടുകുത്തി വീണു. സത്യം ബോധ്യപ്പെട്ട ഞാന്‍, ''നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ മുന്നിലുള്ള മതില്‍ താഴ്ന്ന് ഇല്ലാതായി. അപ്പോള്‍ മറുവശത്ത് ദൈവത്തിന്റെ സ്നേഹം ഞാന്‍ കണ്ടു. യേശുവിനെ കൂടാതെ ആ മതില്‍ മറികടക്കുവാന്‍ കഴിയില്ലായെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി. - Repost. - Originally Published On 23 March 2023. Tag: Convert from Islam will share her spiritual journey, Nikki Kingsley malayalam conversion, Islam to Christian, “Thirst for Truth: From Mohammad to Jesus, malayalam conversion story, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} 1
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-23 09:41:00
Keywordsയേശു, രക്ഷക
Created Date2023-03-23 11:26:40