Contents

Displaying 20501-20510 of 25019 results.
Content: 20898
Category: 10
Sub Category:
Heading: നിരാശക്കു കീഴ്‌പ്പെടരുത്, യേശു നമ്മോട് പറയുന്നു ''ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല, ഒപ്പമുണ്ട്': ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രതീക്ഷയറ്റ് പോകുന്ന ജീവിത ജീവിതത്തില്‍ സർവ്വത്ര അന്ധകാരം, വേദനയും നിരാശയും കാണുമ്പോള്‍ യേശു നമ്മുടെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (26/03/23) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ലാസറിൻറെ പുനരുത്ഥാനം അടിസ്ഥാനമാക്കിയുള്ള വചനഭാഗത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. പ്രത്യാശ നശിച്ചെന്നു തോന്നുമ്പോഴാണ് യേശുവിൻറെ ഇടപെടലെന്ന് സംഭവത്തെ ചൂണ്ടിക്കാട്ടി പാപ്പ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്'' എന്ന്‍ യേശു നമ്മോടു പറയുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ചിലപ്പോൾ നിരാശ അനുഭവപ്പെടാം - ഇത് എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ, പ്രത്യാശ നഷ്ടപ്പെട്ടവരെ മോശമായ കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതിനാൽ കയ്പ് നിറഞ്ഞവരെ നാം കണ്ടുമുട്ടാം. മുറിവേറ്റ ഹൃദയത്തിന് പ്രത്യാശിക്കാനാകില്ല. വേദനാജനകമായ ഒരു നഷ്ടത്താലോ, ഒരു രോഗത്താലോ, ചുട്ടെരിക്കുന്ന നിരാശയാലോ, സംഭവിച്ച ഒരു തെറ്റു മൂലമോ അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടതിനാലോ, ചെയ്തു പോയ ഗുരുതരമായ തെറ്റിനാലോ... അവർ പ്രതീക്ഷ വെടിഞ്ഞു. ചിലപ്പോൾ ചിലർ പറയുന്നത് നമ്മൾ കേൾക്കുന്നു: "ഇനി ഒന്നും ചെയ്യാനില്ല", എല്ലാ പ്രതീക്ഷകളുടെയും വാതിൽ അടയ്ക്കുന്നു. ജീവിതം ഒരു അടഞ്ഞ ശവകുടീരം പോലെ തോന്നുന്ന നിമിഷങ്ങളാണിത്. സർവ്വത്ര അന്ധകാരം, വേദനയും നിരാശയും മാത്രമാണ് ചുറ്റും കാണുന്നത്. എന്നാൽ ഇന്നത്തെ അത്ഭുതം (ലാസറിന്റെ പുനരുത്ഥാനം) നമ്മോട് പറയുന്നു. ഇത് അങ്ങനെയല്ല, ഇത് അവസാനമല്ല. ഈ നിമിഷങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല, തീർച്ചയായും ഈ നിമിഷങ്ങളിലാണ് അവിടുന്ന് നമുക്ക് വീണ്ടും ജീവൻ നൽകാൻ എന്നത്തേക്കാളും ഉപരി അടുത്ത് വരുന്നത്. യേശു കരയുന്നു: യേശു ലാസറിൻറെ ശവകുടീരത്തിനു മുന്നിൽ കരഞ്ഞുവെന്ന് സുവിശേഷം പറയുന്നു- യേശുവിന്, ലാസറിനു വേണ്ടി കരയാൻ കഴിഞ്ഞതു പോലെ, അവിടുന്ന് ഇന്ന് നമ്മോടൊപ്പം കരയുന്നു: യേശു വികാരാധീനനാവുകയും കണ്ണീർ പൊഴിക്കുകയും ചെയ്തുവെന്ന് സുവിശേഷം രണ്ട് തവണ ആവർത്തിക്കുന്നു. അതേസമയം, വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും നിറുത്താതിരിക്കുന്നതിനും, കരയുന്നതിൽ നിന്ന് നമ്മെ തടയുന്ന നിഷേധാത്മക വികാരങ്ങളാൽ ഞെരുക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കാതിരിക്കുന്നതിനും യേശു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മോടു പറയുന്നു; വേദന, തെറ്റുകൾ, പരാജയങ്ങൾ പോലും, അവയെ നിങ്ങളുടെ ഉള്ളിൽ, ഇരുണ്ടതും ഏകാന്തവുമായ, അടച്ച മുറിയിൽ മറവു ചെയ്യരുത്. കല്ല് മാറ്റുക: ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലാസറിനോടെന്ന പോലെ, അവിടുന്ന് നാമോരോരുത്തരോടും ആവർത്തിക്കുന്നു: പുറത്തുവരൂ! എഴുന്നേൽക്കുക, യാത്ര പുനരാരംഭിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക! വീണ്ടും എഴുന്നേൽക്കാൻ ശക്തിയില്ലാത്ത ഇത്തരം അവസ്ഥ ജീവിതത്തിൽ എത്രയോ തവണ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ യേശു പറയുന്നു: “പോകൂ, മുന്നേറുക! ഞാൻ നിൻറെ കൂടെയുണ്ട്. കുട്ടിക്കാലത്ത് ആദ്യ ചുവടുകൾ വയ്ക്കാൻ നീ പഠിച്ചതുപോലെ ഞാൻ നിന്നെ കൈപിടിച്ച് നടത്തും"​​. പ്രിയ സഹോദരാ, പ്രിയ സഹോദരീ, നിന്നെ ബന്ധിക്കുന്ന നാടകൾ അഴിക്കുക. ദയവായി, വിഷാദത്തിലാഴ്ത്തുന്നതായ അശുഭാപ്തി ചിന്തകള്‍ക്ക് അടിയറവു പറയരുത്, ഒറ്റപ്പെടുത്തുന്ന ഭയത്തിന് കീഴ്പ്പെടരുത്, മോശം അനുഭവങ്ങളുടെ ഓർമ്മയിൽ നിരാശയിൽ നിപതിക്കരുത്, തളർത്തുന്ന ഭയത്തിന് അധീനരാരുത്. യേശു നമ്മോട് പറയുന്നു: “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്! എല്ലാം ഇരുട്ടാണ്, പക്ഷേ ഞാൻ നിന്നോടൊപ്പമുണ്ട്! വേദന നിന്നെ തടവിലാക്കാൻ അനുവദിക്കരുത്, പ്രത്യാശ മരിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ അമ്മയായ പരിശുദ്ധ മറിയം, നാം തനിച്ചല്ലെന്നുള്ള സന്തോഷവും നമ്മെ വലയം ചെയ്യുന്ന ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള വിളിയും നമ്മിൽ നവീകരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-03-28-17:48:39.jpg
Keywords: പാപ്പ
Content: 20899
Category: 7
Sub Category:
Heading: സത്യ വിശ്വാസം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 'പ്രവാചകശബ്ദം' അനുഗ്രഹമായ മാധ്യമം: ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍
Content: ''ലോകത്ത് ധാരാളം കത്തോലിക്ക സ്വഭാവമുള്ള മാധ്യമങ്ങള്‍ ലഭ്യമാണ്. എന്നാല്‍ 'പ്രവാചകശബ്ദ'ത്തെ വേറിട്ട് നിര്‍ത്തുന്നത്- അത് തിരുസഭയുടെ ഹൃദയത്തില്‍ നിന്നുക്കൊണ്ട് തിരുസഭയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്നതു കൊണ്ടാണ്. സത്യ വിശ്വാസം ആഴത്തില്‍ അറിയുവാന്‍, പക്ഷപാതമില്ലാതെ തിരുസഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ മനസിലാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ മിനിസ്ട്രി ഒരു അനുഗ്രഹമാണ്''. 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രവിക്കാം.
Image: /content_image/Videos/Videos-2023-03-28-19:20:29.jpg
Keywords: അരുണ്‍
Content: 20900
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം; ഒന്നാം സമ്മാനം മൂവായിരം പൗണ്ട്
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആരാധനാ ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതേ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം . രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും, മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും, ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും എല്ലാ രൂപതാമക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ൽ ഉണ്ടാകുവാൻ ഉള്ള പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
Image: /content_image/News/News-2023-03-28-19:33:10.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 20901
Category: 13
Sub Category:
Heading: നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍: ആഴമേറിയ കുമ്പസാരത്തിന് ഇതാ ഒരു സഹായി
Content: സ്വര്‍ഗ്ഗീയ പിതാവ് ആത്മാവിന്റെ വിശുദ്ധീകരണത്തിന് വേണ്ടി നമ്മുക്കായി ഒരുക്കിയിരിക്കുന്ന കുമ്പസാരമെന്ന പരിപാവനമായ കൂദാശ ഈ നാളുകളില്‍ സ്വീകരിക്കാന്‍ നമ്മുക്ക് തയാറെടുക്കാം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും നിസംഗത കൊണ്ടും നാം വിട്ടുകളയുന്ന ഒന്നാം പ്രമാണത്തിലെ ഗൗരവകരമായ പാപങ്ങളെ കുറിച്ചുള്ള വിചിന്തനമാണ് ഈ ലേഖനത്തില്‍ നല്‍കുന്നത്. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. * പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടി ദൈവമായ കർത്താവിനെ ആരാധിക്കേണ്ടതിനുപകരം ഹൃദയത്തിൽ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം അന്യദൈവങ്ങൾക്കോ വ്യക്തികൾക്കോ വസ്തുക്കൾക്കോ, മറ്റ് എന്തിനെങ്കിലുമോ നൽകുന്നത് വിഗ്രഹാരാധനയാണ്. ➜ #{black->none->b-> A) സാത്താൻ വിഗ്രഹമായെങ്കിൽ: ‍}# 1. സാത്താൻസേവ നടത്തിയിട്ടുണ്ടോ ? (2 തെസ. 2:3-10, ഹെബ്രാ. 6:4-8) 2. സാത്താൻസഭയിൽ അംഗമായിട്ടുണ്ടോ? 3. കറുത്ത കുര്‍ബാന / ബ്ലാക്ക് മാസിൽ പങ്കെടുത്തിട്ടുണ്ടോ? 4. ഇത്തരക്കാരുടെ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു നൽകിയിട്ടുണ്ടോ? 5. അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? 6. ഓജോ ബോർഡ് ഉപയോഗിച്ചിട്ടുണ്ടോ? അതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 7. സാത്താനികമായ മ്യൂസിക് ആസ്വദിച്ചിട്ടുണ്ടോ? അത് കേള്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 8. സാത്താനെ ചിത്രീകരിക്കുന്ന അടയാളങ്ങളോ, ചിത്രങ്ങളോ പതിച്ച ലോക്കറ്റുകൾ, മോതിരങ്ങൾ, സ്റ്റിക്കറുകൾ, വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടോ? 9. ഇത്തരം സംഘടനകളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ, നിർദ്ദേശങ്ങൾ അനുസരിക്കൽ / അവരുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ➜ #{black->none->b-> B) അന്യദൈവങ്ങൾ വിഗ്രഹമായെങ്കിൽ}# 1. ഏക സത്യദൈവമായ യേശു ക്രിസ്തുവല്ലാതെ ഏതെങ്കിലും ദൈവസങ്കല്‍പ്പങ്ങളെ ആരാധിച്ചിട്ടുണ്ടോ? 2. അവയോടു അടുപ്പം/ ആഭിമുഖ്യം കാണിച്ചിട്ടുണ്ടോ? (പുറ.23:13). 3. അത്തരത്തിലുള്ള ദൈവീക സങ്കല്‍പ്പങ്ങളെ വണങ്ങിയിട്ടുണ്ടോ? 4. വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ടോ? 5. അവയ്ക്ക് നേർച്ചകാഴ്ച്ചകളും വഴിപാടുകളും നേരിട്ടോ മറ്റുള്ളവർ വഴിയോ സമർപ്പിക്കൽ നടത്തിയിട്ടുണ്ടോ? (ജ്ഞാനം 14:8-11, 27:30, റോമ. 1:23). 6. അത്തരത്തില്‍ വിജാതീയ ആരാധന നടത്തുവാന്‍ ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ? 7. വിഗ്രഹങ്ങൾക്കർപ്പിച്ച വസ്തുക്കൾ ആദരപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടോ? (1 കോറി: 10:14-21). 8. മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ചാത്തന്‍സേവ എന്നിവയിലാശ്രയിച്ച് മന്ത്രവാദികൾ, കൂടോത്രക്കാർ, വെളിച്ചപ്പാട്, മുസലിയാര്, സേവക്കാർ, കണിയാന്മാർ, ജാതകം എഴുതുന്നവർ, പ്രശ്‌നം വയ്‌പുകാർ, ജ്യോത്സ്യന്മാർ, കൈനോട്ടക്കാര്‍, മുഖലക്ഷണം നോക്കി പറയുന്നവര്‍ - തുടങ്ങിയവരെ സമീപിക്കുകയോ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്‌തിട്ടുണ്ടോ? (ലേവ്യ. 20:6, നിയമാ 18:9-14). 9. ഇത്തരക്കാർ പൂജിച്ചുതന്ന മന്ത്രത്തകിട്, ഏലസ്സ്, ലോക്കറ്റുകൾ, ചരട്, എണ്ണ തുടങ്ങിയവയോ ആനവാൽ മോതിരം, ഭാഗ്യക്കല്ലുകൾ മുതലായവയോ ശരീരത്തിൽ ധരിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (ഹെബ്രാ. 13:18-20). 10. ഇത്തരത്തില്‍ ലഭിച്ചതു ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 11. കൂടോത്രം അടക്കമുള്ള ഏതെങ്കിലും തരത്തിലുള്ള ദുരാചാരങ്ങൾ നടത്തുകയോ, അതിനായി ആഗ്രഹിക്കുകയോ, ആരെയെങ്കിലും അതിനായി പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 12. കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കളോ, പഞ്ചലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കളോ, മന്ത്രവാദികൾ, കണിയാന്മാർ തുടങ്ങിയവർ പൂജിച്ച ഏതെങ്കിലും വസ്തുക്കൾ, വീട്ടിലോ, പറമ്പിലോ, സ്ഥാപനങ്ങളിലോ കുഴിച്ചിടുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (നിയ 7:25-26). 13. ദൈവത്തിൽ ആശ്രയിക്കേണ്ടതിനുപകരം വാരഫലം, രാഹുകാലം, കൈനോട്ടം, മുഹൂർത്തം, നാൾനോട്ടം, നക്ഷത്രഫലം, ജാതകം, മഷിനോട്ടം, പക്ഷിശാസ്ത്രം, കവടി നിരത്തൽ, ജ്യോതിഷം, മുഖലക്ഷണം, ശകുനം, നിമിത്തം, ഗ്രഹനില തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? (പ്രഭാ. 34:5). 14. പ്രപഞ്ചശക്തികളായ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, വായു, കടൽ, നദികൾ, അഗ്നി, മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയ സൃഷ്ടികളെ പൂജിച്ചിട്ടുണ്ടോ? വണങ്ങിയിട്ടുണ്ടോ? (നിയ 4:19) 15. അന്ധവിശ്വാസങ്ങൾ - പൂച്ച വിലങ്ങനെ ചാടുന്നത്, പല്ലി ചിലയ്ക്കുക, വലതുകാൽവെച്ചു കയറുന്നത്, ഒന്നു പിഴച്ചാൽ മൂന്ന്, നിറകുടം, കാലിക്കുടം, മൂന്നു പേർ ഒരുമിച്ചുപോയാൽ, നാലാമത്തെ പെണ്ണ്, കണികാണൽ, കൈനീട്ടം, ഒന്നാം തീയതി കയറുന്ന വ്യക്തി, തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിച്ചിട്ടുണ്ടോ? ആശ്രയിച്ചിട്ടുണ്ടോ? (റോമ. 14:23). 16. വീടിന്റെ അതിരുകള്‍ വിലക്കിയിട്ടുണ്ടോ? 17. വിശുദ്ധര്‍ക്കു അമിത പ്രാധാന്യം നല്‍കിയിട്ടുണ്ടോ? 18. ദൈവത്തെക്കാള്‍ അധികം വിശുദ്ധരെ ഭയപ്പെടുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ? (സക്രാരിയിലെ ദിവ്യകാരുണ്യത്തെ വണങ്ങാതെ, വിശുദ്ധരുടെ രൂപങ്ങള്‍ മാത്രം വണങ്ങിപോകുന്നത് അടക്കമുള്ള തെറ്റുകള്‍). 19. ദൈവത്തില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? 20. കൂദാശകളില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? അവയെ പരിഹസിച്ചിട്ടുണ്ടോ? 21. പ്രത്യേക മാസങ്ങള്‍, കാലങ്ങള്‍, തീയതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ? ➜ #{black->none->b-> C) ഹൃദയത്തിലുള്ള വ്യക്തിവിഗ്രഹങ്ങൾ}# 1. ദൈവപ്രീതിയെക്കാൾ മനുഷ്യപ്രീതിക്കു പ്രാധാന്യം കൽപിച്ചിട്ടുണ്ടോ? 2. വ്യക്തിപൂജ - കുട്ടിദൈവങ്ങൾ, അവതാരങ്ങളെന്ന് അവകാശപ്പെടുന്നവർ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ വിഗ്രഹങ്ങൾ ആയിട്ടുണ്ടോ? 3. പ്രസ്ഥാനങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, അധികാരികൾ, ജീവിതപങ്കാളി, മക്കൾ, മറ്റു കുടുംബാംഗങ്ങൾ, കൂട്ടുകാർ, തുടങ്ങിയ ബന്ധങ്ങൾ വിഗ്രഹങ്ങളായിട്ടുണ്ടോ? 4. അഹങ്കാരം - (അഹംഭാവം - 'ഞാൻ' എന്ന ഭാവം) 'ഞാൻ' സ്വയം വിഗ്രഹമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? 5. അധികാരം, സ്ഥാനമാനങ്ങൾ, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്ത്, കഴിവുകൾ, കുടുംബമഹിമ, തുടങ്ങിയവ ഓർത്തുള്ള അഹങ്കാരം / മുൻകോപം / മർക്കടമുഷ്ടി, പിടിവാശി എന്നിവ ഉണ്ടായിട്ടുണ്ടോ? 6. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മുറുകെപ്പിടിച്ച് അന്യരെ അവഗണിച്ചിട്ടുണ്ടോ? 7. ധാര്‍ഷ്ട്യ സ്വഭാവത്തോടെ പെരുമാറിയിട്ടുണ്ടോ? 8. മറ്റുള്ളവരെ പരിഹസിക്കുന്ന സ്വഭാവം / കുറ്റം വിധിക്കൽ, കുറ്റംപറച്ചിൽ എന്നിവ നടത്തിയിട്ടുണ്ടോ? 9. തിരുത്തലുകൾ സ്വീകരിക്കാനുള്ള എളിമയില്ലായ്മ കാണിച്ചിട്ടുണ്ടോ? 10. പൊങ്ങച്ചം / സ്വയം പുകഴ്ത്തൽ / സ്വാർത്ഥ സ്നേഹം എന്നിവ ഉണ്ടായിട്ടുണ്ടോ? 11. സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്ത് മറ്റുള്ളവരെ അവഗണിച്ചിട്ടുണ്ടോ? 12. നേട്ടങ്ങൾ ദൈവദാനമാണെന്നറിഞ്ഞ് നന്ദി പറയാതെ സ്വന്തം മേന്മയായി കരുതി അഹങ്കരിച്ചിട്ടുണ്ടോ? (1 കോറി. 4:7, ലൂക്കാ. 17:10) 13. മറ്റുള്ളവരെ സഹായിച്ചിട്ട് അത് മേന്മയായി അവതരിപ്പിച്ചു അംഗീകാരം നേടാന്‍ ശ്രമിച്ചിട്ടുണ്ടോ? ➜ #{black->none->b-> D) വസ്തു/ സമ്പത്ത് വിഗ്രഹങ്ങളായ പാപങ്ങള്‍ }# 1. പണം, വരുമാനമാർഗ്ഗങ്ങൾ - ജോലി, കൃഷിയിടം, ബിസിനസ് എന്നിവ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ? 2. ദൈവത്തേക്കാള്‍ ഒന്നാം സ്ഥാനം മറ്റ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ? 3. ധൂർത്ത് / ആഡംബരം / സുഖലോലുപത /മേക്കപ്പ്, വസ്ത്രധാരണം, ഇഷ്ടഭക്ഷണം, ആഭരണങ്ങൾ, വാഹനങ്ങൾ, പാർപ്പിടം തുടങ്ങിയവ വിഗ്രഹങ്ങളായിട്ടുണ്ടോ? 4. ലഹരിവസ്തുക്കൾ - ദൈവം വിലക്കിയ മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ്, പുകവലി, പാൻമസാല, മുറുക്ക്, ചീട്ടുകളി, പൊടിവലി തുടങ്ങിയ വിഗ്രഹങ്ങളായി ആസക്തിയായി മാറിയിട്ടുണ്ടോ? 5. സിനിമാഭ്രമം - ടെലിവിഷൻ, മൊബൈൽഫോൺ, ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങള്‍ മാധ്യമങ്ങൾ എന്നിവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഉണ്ടായിട്ടുണ്ടോ? നിയന്ത്രണമില്ലാത്ത ഉപയോഗം അടിമത്തമാണ്, വിഗ്രഹാരാധനയാണ്. 6. മറ്റുള്ളവരെ ദുശീലങ്ങളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടോ? അതിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? ➜ E) #{black->none->b-> ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗൗരവകരമായ പാപങ്ങള്‍ }# 1. ദൈവത്തെ സ്നേഹിക്കാതിരിന്നിട്ടുണ്ടോ? 2. ദൈവം ദാനമായി തന്ന കഴിവുകള്‍ ഉപയോഗിക്കാതിരിന്നിട്ടുണ്ടോ? 3. അനുഗ്രഹമായി അവിടുന്ന് തന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ? 4. ദൈവത്തിന് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരെ (മെത്രാന്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പ്രേഷിതര്‍, വചനപ്രഘോഷകര്‍) നിന്ദിച്ചിട്ടുണ്ടോ? 5. അവരുടെ സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ? 6. പള്ളിയുമായി കേസുകള്‍/ തര്‍ക്കങ്ങള്‍ നടത്തിയിട്ടുണ്ടോ? മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി ലഭ്യമാണ്). ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-03-29-18:11:05.jpg
Keywords: കുമ്പസാര
Content: 20902
Category: 18
Sub Category:
Heading: വിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും
Content: ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും. 30 വരെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ രാത്രി ഏഴുവരെ ആരാധനയും തിരുക്കർമങ്ങളും നടക്കും. ഇന്ന് രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിവിധ വാർഡുകൾ, ഭക്തസംഘടനകൾ, സന്യാസിനി സമൂഹങ്ങൾ ഇവരുടെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആരാധന നടക്കും. നാളെ രാവിലെ 5.30, 7.00, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. 30ന് രാവിലെ 5.30, 7.00, വൈകുന്നേരം 4.45 സമയങ്ങളിൽ വിശുദ്ധ കുർബാന. രാത്രി 7.30ന് പരിശുദ്ധ കുർബാനയുടെ പ്രദിക്ഷണത്തിന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. 31ന് നാല്പതാം വെള്ളി (ലാസറിന്റെ വെള്ളി) ആചരണം. രാവിലെ 5.30ന് വിശുദ്ധ കു ർബാന, 7.00ന് അതിരൂപതയിലെ വൈദികരുടെ ഓർമയ്ക്കായി നടത്തുന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. 11ന് ജപമാല, സ്ലീവാപ്പാത, 12ന് പരിശുദ്ധ കുർബാന, നേർച്ചക്കഞ്ഞി വിതരണം. വൈകുന്നേരം 4.30ന് പരിശുദ്ധ കുർബാന. തുടർന്ന് മാർക്കറ്റ് ചുറ്റി സ്ലീവാപ്പാത. തുടർന്ന് ഗ്രോട്ടോ മൈതാനിയിൽവെച്ച് സമാപന സന്ദേശം കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ നൽകും.
Image: /content_image/India/India-2023-03-29-09:04:16.jpg
Keywords: ആരാധന
Content: 20903
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് നാളെ തുടക്കം
Content: വിതുര: കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ അറുപ്പത്താറാമത് തീർഥാടനത്തിന് നാളെ തുടക്കമാകും. 30 മുതൽ ഏപ്രിൽ രണ്ട് വരെ ഒന്നാം ഘട്ടവും ഏപ്രിൽ ഏഴിന് രണ്ടാംഘട്ടവും തീർത്ഥാടനം നടക്കും. "വിശുദ്ധ കുരിശ് ദൈവ മനുഷ്യ സമാഗമ കൂടാരം'' എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം. നാളെ രാവിലെ ഒമ്പതിന് നെടുമങ്ങാട് റീജിയൻ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ തീർത്ഥാടന പതാക ഉയർത്തും. 9.30 ന് നടക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. സാബു ക്രിസ്റ്റി നേതൃത്വം നൽകും. തുടർന്ന് കുരിശിന്റെ ആശിർവാദം. 11.30ന് നടക്കുന്ന ദിവ്യബലിക്ക് മോൺ. റൂഫസ് പയസ് ലീൻ മുഖ്യകാർമികാനാവും. ഫാ. അലക്സ് സൈമൺ വചന സന്ദേശം നൽകും. ആദ്യ ദിവസ തീർത്ഥാടനത്തിന് നെടുമങ്ങാട് ഫൊറോന നേതൃത്വം നൽകും. 31 ന് രാവിലെ 9.30 ന് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് നയിക്കുന്ന കുരിശിന്റെ വഴി. 11.30 ന് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമൂവേൽ മുഖ്യകാർമികനാകും. രണ്ടാം ദിവസത്തെ തീർത്ഥാടനത്തിന് ചുള്ളിമാനൂർ ഫൊറോന നേതൃത്വം നൽകും. ഏപ്രിൽ ഒന്നിന് നടക്കുന്ന തീർഥാടനത്തിന് ആര്യനാട് ഫൊറോന നേതൃത്വം നൽകും. രാവിലെ 9.30 ന് ഫാ. റോഷൻ മൈക്കിൾ നയിക്കുന്ന കുരിശിന്റെ വഴി. തുടർന്ന് കുരിശിന്റെ ആശിർവാദം. 11.30 ന് ദിവ്യബലിക്ക് വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഫാ. ജോസഫ് അഗസ്റ്റിൻ വചന സന്ദേശം നൽകും. ഏപ്രിൽ രണ്ടിന് രാവിലെ10 ന് കുരുത്തോല ആശിർവാദം, കുരുത്തോല പ്രദക്ഷിണം തുടർന്ന് ഫാ. ഷാജ് കുമാറിന്റെ (അൽമായ ഡയറക്ടർ, കെആർഎൽസിസി) കാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് ഫാ. അനിൽകുമാർ എസ്എം വചനസന്ദേശം നൽകും. തുടർന്ന് കുരിശിന്റെ വഴി. ഫാ. ലിനോ കുര്യൻ ഒഎസ് നേതൃത്വം നൽകും. കുരിശിന്റെ ആശിർവാദം. ഏപ്രിൽ ഏഴിന് രാവിലെ എട്ടിന് ബോണക്കാട് കുരിശുമല ഇടവക വികാരി ഫാ. റോ ബി ചക്കാലയ്ക്കൽ ഒഎസ് നയിക്കുന്ന കുരിശിന്റെ വഴി. ഒമ്പതിന് പീഡാനുഭവ ധ്യാന ചിന്തകൾ, റവ സിസ്റ്റർ സരിത വർഗീസ് എസിസി (ഡിവൈൻ പ്രോവിഡൻസ് കോൺവന്റ്, വിതുര) നേതൃത്വം നൽകും. തുടർന്ന് കുരിശാരാധാന, കുരിശുവന്ദനം. നെടുമങ്ങാട്, ആര്യനാട്, ചുള്ളിമാനൂർ ഫെറോനകളിലെ അൽമായ കൂട്ടായ്മ നേതൃ ത്വം നൽകുന്ന തീർഥാടനത്തിൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുക്കും.
Image: /content_image/India/India-2023-03-29-09:19:24.jpg
Keywords: ബോണക്കാട്
Content: 20904
Category: 24
Sub Category:
Heading: കുരിശ് ജീവൻ നൽകുന്ന വൃക്ഷം | തപസ്സു ചിന്തകൾ 37
Content: "കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു." - വി. തെയഡോർ. ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു നൽകുന്ന വൃക്ഷമാണ്. യോഹന്നാൻ്റെ സുവിശേഷത്തിൽ കാൽവരിയിൽ ഉയർത്തപ്പെട്ട ഈശോ നിത്യജീവൻ പ്രദാനം ചെയ്യുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. "മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹന്നാന്‍ 3 : 14-16). ആരോക്കെ ഈശോയുടെ കുരിശിനെ, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനെ നോക്കുന്നുവോ അവരെല്ലാവരും ജീവൻ പ്രാപിക്കും. ഈശോ ജീവൻ്റെ നാഥനാണ്. സ്വജീവൻ ദാനമായി നൽകിയാണ് പാപികളായ നമുക്ക് അവൻ രക്ഷ നേടിത്തന്നത്. കുരിശില്‍ കിടന്നുകൊണ്ടുള്ള അവിടുത്തെ എല്ലാ മൊഴികളിലും ജീവൻ്റെ സമൃദ്ധിയിലേക്കു നമ്മെ നയിക്കുന്ന ജീവമൊഴികളാണ്. കുരിശേകുന്ന തണൽ ജീവനിലേക്കും സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നമ്മെ നയിക്കുന്നതാണ്. ആയതിനാൽ കുരിശിൻ്റെ തണലിൽ നമുക്കും അഭയം തേടാം.
Image: /content_image/SocialMedia/SocialMedia-2023-03-29-09:31:28.jpg
Keywords: തപസ്സു
Content: 20905
Category: 11
Sub Category:
Heading: ഐ‌എസ് ആക്രമണത്തിന് ഇരയായ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കത്തോലിക്ക സംഘടനയുടെ ഇടപെടലില്‍ പുതുജീവിതം
Content: കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹസാര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 20 അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്നദ്ധ സംഘടന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് ചാവേര്‍ സ്ഫോടനത്തില്‍ സ്ഫോടനമേറ്റ് വൈദ്യസഹായം പോലും ലഭിക്കാതെ കിടന്ന കൗമാര പ്രായത്തിലുള്ള ഇരുപതോളം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ് (വിപിപി) എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്. വി.പി.പിയുടെ സഹായത്തോടെ സുരക്ഷിതമായി സ്പെയിനിലെത്തിയ ഈ പെണ്‍കുട്ടികള്‍ റൂബര്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അന്നത്തെ ചാവേര്‍ സ്ഫോടനത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായതും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായതിനാലുമാണ് പെണ്‍കുട്ടികള്‍ ആക്രമണത്തിനു ഇരയായതെന്ന്‍ ‘വിപിപി’യുടെ ലെജിസ്ലേറ്റീവ് ആന്‍ഡ് ഡിപ്ലോമാറ്റിക്ക് റിലേഷന്‍സ് ലെയിസണായ മാരിലിസ് പിനെയിരോ ചൂണ്ടികാട്ടി. വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ്ഗമാണ് അഫ്ഗാനിസ്ഥാനിലെ ഹസാരാസ്. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ഇവര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തിപ്പെട്ടു. അധികാരം താലിബാന്റെ കൈയിലെത്തിയതുമുതല്‍ എണ്‍പത് ശതമാനത്തോളം (25 ലക്ഷം) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കഴിഞ്ഞുവെന്നാണ് യുനെസ്കോയുടെ കണ്ടെത്തല്‍. സുന്നി ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് ഹസാരാസ്. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന ഹസാര പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനില്‍ പതിവാണ്. നിരാശയിലാണ്ടു കിടക്കുന്നിടത്തെ പ്രതീക്ഷയുടെ ചെറുകിരണം പോലെയാണ് ഈ പെണ്‍കുട്ടികളുടെ രക്ഷപ്പെടലെന്നു ‘വിപിപി’യുടെ സ്ഥാപകനും പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് പറയുന്നു. ഈ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുവാനും, അവരുടെ വിദ്യാഭ്യാസം തുടരുവാന്‍ പ്രാപ്തരാക്കിയതും സന്തോഷം പകരുന്നതായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെത്തിയ പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് സ്പെയിനില്‍ സ്ഥിരതാമസമാക്കുവാന്‍ വേണ്ട വിസ സ്പാനിഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കുവാനും, അവരുടെ കുടുംബാംഗങ്ങളേയും സ്പെയിനില്‍ എത്തിക്കുവാനുമുള്ള ശ്രമത്തിലാണ് വി.പി.പി. Tag: Catholic charity rescues 20 Afghan girls after ISIS attack, Taliban malayalam, Vulnerable People Project (VPP) malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-29-10:20:43.jpg
Keywords: അഫ്ഗാ
Content: 20906
Category: 1
Sub Category:
Heading: ദീർഘകാലം നയതന്ത്രജ്ഞനായിരുന്ന ജർമ്മൻ കർദ്ദിനാൾ റോബർ ദിവംഗതനായി
Content: മ്യൂണിക്ക്: പരിശുദ്ധ സിംഹാസനത്തിനുവേണ്ടി ദീർഘകാല നയതന്ത്രനായി സേവനം ചെയ്ത ജർമ്മൻ കർദ്ദിനാൾ കാൾ-ജോസഫ് റോബർ ദിവംഗതനായി. 88 വയസ്സായിരിന്നു. കർദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദൈവജനങ്ങളുടെ ഐക്യത്തിനായി അദ്ദേഹം സമർപ്പണം നടത്തുകയായിരിന്നുവെന്ന് മാർപാപ്പ അനുസ്മരിച്ചു. "സഭയുടെ യഥാർത്ഥ ഇടയൻ" എന്ന നിലയിൽ, കർദിനാൾ റോബർ റൗബർ ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിച്ചുവെന്നും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു. 1934 ഏപ്രിൽ 11-ന് ജർമ്മനിയിലെ ബാംബർഗ് രൂപതയിൽ ജനിച്ച റോബർ 1950-ൽ മെറ്റനിലെ സെന്റ് മൈക്കിൾസ്-ജിംനേഷ്യം ഓഫ് ബെനഡിക്റ്റൈൻ ഓർഡറിൽ നിന്ന് ഡിപ്ലോമ നേടി. തുടർന്ന് മെയിൻസ് സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. 1959 ഫെബ്രുവരി 28-ന് മെയിൻസ് കത്തീഡ്രലിൽ വൈദികനായി അഭിഷിക്തനായി. 1962-ൽ അദ്ദേഹം റോമിലേക്ക് മാറി, അവിടെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ പ്രവേശിച്ചു. 1966 ഒക്ടോബർ 1-ന്, അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവന വിഭാഗത്തിൽ പ്രവേശിച്ചു, 1977 വരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു. ബെൽജിയം, ലക്സംബർഗ്, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷോയായി സേവനം ചെയ്തു. 1982 ഡിസംബറിൽ, ഉഗാണ്ടയിൽ അപ്പസ്തോലിക് പ്രോന്യൂൺഷ്യോ ആയി നിയമിതനായി. 1983 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉഗാണ്ടയിലെ തന്റെ ദൗത്യത്തെത്തുടർന്ന്, 1990 ജനുവരിയിൽ പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2003 മാർച്ച് 16-ന് സ്വിറ്റ്സർലൻഡിലും ലിച്ചെൻസ്റ്റീനിലും അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നിയമിതനായി. 1997 ഏപ്രിൽ 25-ന് അദ്ദേഹം ഹംഗറിയിലും മോൾഡോവയിലും അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു. കർദ്ദിനാൾ കാൾ-ജോസഫ് റോബറുടെ വിയോഗത്തോടെ കർദ്ദിനാളുമാരുടെ അംഗസംഖ്യ 222 ആയി. അവരിൽ 123 പേർ കോണ്‍ക്ലേവില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരും 99 പേർ പ്രായപരിധിയെത്തിയതിനെ തുടര്‍ന്നു വോട്ടവകാശം ഇല്ലാത്തവരുമാണ്. Tag: German Cardinal Rauber passed away, Vulnerable People Project (VPP) malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-29-12:32:16.jpg
Keywords: റോബ
Content: 20907
Category: 1
Sub Category:
Heading: ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്: പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും
Content: ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തെ ശക്തമായി പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കയില്‍ ദേശവ്യാപകമായി നടന്നുവരുന്ന മൂന്ന്‍ വര്‍ഷം നീളുന്ന ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. പതിനായിരത്തിലധികം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന്‍ നോര്‍ത്ത് അമേരിക്കന്‍ രക്തസാക്ഷികളുടെ രക്തസാക്ഷിത്വം കൊണ്ടും, ദിവ്യകാരുണ്യ ഭക്തിയുടെ പേരില്‍ പ്രസിദ്ധയായ തദ്ദേശീയ അമേരിക്കന്‍ വിശുദ്ധയായ വിശുദ്ധ കടേരി ടേകാക്വിതയുടെ ജന്മം കൊണ്ടും പ്രസിദ്ധമായ ന്യൂയോര്‍ക്കിലെ ഓറിസ്വില്ലേയിലെ ഔര്‍ ലേഡി ഓഫ് മാര്‍ട്ടിയേഴ്സ് ദേവാലയത്തില്‍വെച്ച് ഒക്ടോബര്‍ 20-22 തിയതികളിലായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ചരിത്രപരമായ ഈ ത്രിദ്വിന പരിപാടിയില്‍ യേശുവിനോട് കൂടുതല്‍ അടുക്കുവാന്‍ ആഗ്രഹിക്കുന്ന പതിനായിരത്തിലധികം പേരെ സ്വാഗതം ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ബാനി മെത്രാന്‍ എഡ്വാര്‍ഡ് ഷാര്‍ഫെന്‍ബെര്‍ഗെര്‍ പ്രസ്താവിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം പുതുക്കുന്നതിനും, വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും ലഭിക്കുന്ന മനോഹരമായ നിമിഷങ്ങളായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മാനിക്കുകയെന്നും മെത്രാന്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളൂവാനും, പ്രസിദ്ധരായ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും, പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും, കൂട്ടായ്മക്കും ഏറ്റവും നല്ല അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1649-ല്‍ ജെസ്യൂട്ട് മിഷണറിമാരായ ഐസക്ക് ജോഗസ്, റെനെ ഗൌപില്‍, ജീന്‍ ലാലാന്‍ഡെ എന്നീ വിശുദ്ധരുടെ രക്തസാക്ഷിത്വം കൊണ്ടും, ദിവ്യകാരുണ്യ ഭക്തിയുടെ പേരില്‍ പ്രസിദ്ധയായ വിശുദ്ധ കടേരി ടേകാക്വിതയുടെ ജന്മം കൊണ്ടും പ്രസിദ്ധമാണ് ഔര്‍ ലേഡി ഓഫ് മാര്‍ട്ടിയേഴ്സ് ദേവാലയം. രാജ്യത്തെ ഏറ്റവും പ്രമുഖ ദിവ്യകാരുണ്യ ആരാധനാകേന്ദ്രമായിട്ടാണ് ദേവാലയത്തെക്കുറിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആരംഭിക്കുക. ശനിയാഴ്ച രാവിലെ 11 മണിക്ക് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെയാണ് കോണ്‍ഗ്രസ്സിന് സമാപനമാവുക. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി പത്തുമുതല്‍ രാവിലെ 7 വരെ ദിവ്യകാരുണ്യ ആരാധനയും നടക്കും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അതേസമയം എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് അടുത്തവര്‍ഷം ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് നടക്കും.
Image: /content_image/News/News-2023-03-29-13:33:53.jpg
Keywords: ദിവ്യകാരുണ്യ