category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും
Contentചങ്ങനാശേരി: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും. 30 വരെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ രാത്രി ഏഴുവരെ ആരാധനയും തിരുക്കർമങ്ങളും നടക്കും. ഇന്ന് രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിവിധ വാർഡുകൾ, ഭക്തസംഘടനകൾ, സന്യാസിനി സമൂഹങ്ങൾ ഇവരുടെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആരാധന നടക്കും. നാളെ രാവിലെ 5.30, 7.00, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. 30ന് രാവിലെ 5.30, 7.00, വൈകുന്നേരം 4.45 സമയങ്ങളിൽ വിശുദ്ധ കുർബാന. രാത്രി 7.30ന് പരിശുദ്ധ കുർബാനയുടെ പ്രദിക്ഷണത്തിന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. 31ന് നാല്പതാം വെള്ളി (ലാസറിന്റെ വെള്ളി) ആചരണം. രാവിലെ 5.30ന് വിശുദ്ധ കു ർബാന, 7.00ന് അതിരൂപതയിലെ വൈദികരുടെ ഓർമയ്ക്കായി നടത്തുന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. 11ന് ജപമാല, സ്ലീവാപ്പാത, 12ന് പരിശുദ്ധ കുർബാന, നേർച്ചക്കഞ്ഞി വിതരണം. വൈകുന്നേരം 4.30ന് പരിശുദ്ധ കുർബാന. തുടർന്ന് മാർക്കറ്റ് ചുറ്റി സ്ലീവാപ്പാത. തുടർന്ന് ഗ്രോട്ടോ മൈതാനിയിൽവെച്ച് സമാപന സന്ദേശം കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-29 09:03:00
Keywordsആരാധന
Created Date2023-03-29 09:04:16