category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് നാളെ തുടക്കം
Contentവിതുര: കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ അറുപ്പത്താറാമത് തീർഥാടനത്തിന് നാളെ തുടക്കമാകും. 30 മുതൽ ഏപ്രിൽ രണ്ട് വരെ ഒന്നാം ഘട്ടവും ഏപ്രിൽ ഏഴിന് രണ്ടാംഘട്ടവും തീർത്ഥാടനം നടക്കും. "വിശുദ്ധ കുരിശ് ദൈവ മനുഷ്യ സമാഗമ കൂടാരം'' എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം. നാളെ രാവിലെ ഒമ്പതിന് നെടുമങ്ങാട് റീജിയൻ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ തീർത്ഥാടന പതാക ഉയർത്തും. 9.30 ന് നടക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. സാബു ക്രിസ്റ്റി നേതൃത്വം നൽകും. തുടർന്ന് കുരിശിന്റെ ആശിർവാദം. 11.30ന് നടക്കുന്ന ദിവ്യബലിക്ക് മോൺ. റൂഫസ് പയസ് ലീൻ മുഖ്യകാർമികാനാവും. ഫാ. അലക്സ് സൈമൺ വചന സന്ദേശം നൽകും. ആദ്യ ദിവസ തീർത്ഥാടനത്തിന് നെടുമങ്ങാട് ഫൊറോന നേതൃത്വം നൽകും. 31 ന് രാവിലെ 9.30 ന് ഫാ. ജസ്റ്റിൻ ഫ്രാൻസിസ് നയിക്കുന്ന കുരിശിന്റെ വഴി. 11.30 ന് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമൂവേൽ മുഖ്യകാർമികനാകും. രണ്ടാം ദിവസത്തെ തീർത്ഥാടനത്തിന് ചുള്ളിമാനൂർ ഫൊറോന നേതൃത്വം നൽകും. ഏപ്രിൽ ഒന്നിന് നടക്കുന്ന തീർഥാടനത്തിന് ആര്യനാട് ഫൊറോന നേതൃത്വം നൽകും. രാവിലെ 9.30 ന് ഫാ. റോഷൻ മൈക്കിൾ നയിക്കുന്ന കുരിശിന്റെ വഴി. തുടർന്ന് കുരിശിന്റെ ആശിർവാദം. 11.30 ന് ദിവ്യബലിക്ക് വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഫാ. ജോസഫ് അഗസ്റ്റിൻ വചന സന്ദേശം നൽകും. ഏപ്രിൽ രണ്ടിന് രാവിലെ10 ന് കുരുത്തോല ആശിർവാദം, കുരുത്തോല പ്രദക്ഷിണം തുടർന്ന് ഫാ. ഷാജ് കുമാറിന്റെ (അൽമായ ഡയറക്ടർ, കെആർഎൽസിസി) കാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് ഫാ. അനിൽകുമാർ എസ്എം വചനസന്ദേശം നൽകും. തുടർന്ന് കുരിശിന്റെ വഴി. ഫാ. ലിനോ കുര്യൻ ഒഎസ് നേതൃത്വം നൽകും. കുരിശിന്റെ ആശിർവാദം. ഏപ്രിൽ ഏഴിന് രാവിലെ എട്ടിന് ബോണക്കാട് കുരിശുമല ഇടവക വികാരി ഫാ. റോ ബി ചക്കാലയ്ക്കൽ ഒഎസ് നയിക്കുന്ന കുരിശിന്റെ വഴി. ഒമ്പതിന് പീഡാനുഭവ ധ്യാന ചിന്തകൾ, റവ സിസ്റ്റർ സരിത വർഗീസ് എസിസി (ഡിവൈൻ പ്രോവിഡൻസ് കോൺവന്റ്, വിതുര) നേതൃത്വം നൽകും. തുടർന്ന് കുരിശാരാധാന, കുരിശുവന്ദനം. നെടുമങ്ങാട്, ആര്യനാട്, ചുള്ളിമാനൂർ ഫെറോനകളിലെ അൽമായ കൂട്ടായ്മ നേതൃ ത്വം നൽകുന്ന തീർഥാടനത്തിൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-29 09:19:00
Keywordsബോണക്കാട്
Created Date2023-03-29 09:19:24