category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമ്മാനങ്ങളുമായി കാൻസർ വാർഡിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചു, നവജാത ശിശുവിന് മാമ്മോദീസ; ആശുപത്രിവാസത്തിനിടയിലും ഫ്രാൻസിസ് പാപ്പ കര്‍മ്മനിരതന്‍
Contentവത്തിക്കാന്‍ സിറ്റി: ബ്രോങ്കൈറ്റിസ് ചികിത്സയ്ക്ക് വേണ്ടി റോമിലെ ജെമില്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ഇതേ ആശുപത്രിയിലെ തന്നെ കുട്ടികളുടെ കാൻസർ വാർഡിൽ സന്ദര്‍ശനം നടത്തി. ജപമാലയും, ചോക്ലേറ്റുകളും പുസ്തകങ്ങളുമായാണ് പാപ്പ വാര്‍ഡിലെത്തിയത്. അരമണിക്കൂർ അവിടെ ചെലവഴിച്ച പാപ്പ 'യേശു യൂദയായിലെ ബത്ലഹേമിലാണ് ജനിച്ചത്'' എന്ന പേരുള്ള ഒരു പുസ്തകത്തിന്റെ കോപ്പികളും വിതരണം ചെയ്തു. ഇതിനിടെ കാൻസർ വാർഡിൽവെച്ച് തന്നെ മാർപാപ്പ ഒരു കുഞ്ഞിന് ജ്ഞാനസ്നാനം നൽകിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F906299660490205%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഫ്രാൻസിസ് പാപ്പ കാൻസർ വാർഡിലെ അമ്മമാരുമായി സംസാരിക്കുന്നതിന്റെയും, ജ്ഞാസ്നാനം നൽകുന്നതിന്റെയും അടക്കമുള്ള ചിത്രങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസാണ് ഇന്നലെ പുറത്തുവിട്ടത്. മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള മിഗുവേൽ എന്ന കുഞ്ഞിനാണ് പാപ്പ ജ്ഞാസ്നാനം നല്‍കിയതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. 2021 ജൂലൈ മാസം ജെമില്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്തിയപ്പോഴും പാപ്പ കുട്ടികളുടെ കാൻസർ വാർഡ് സന്ദർശിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ചികിത്സ ഫലപ്രദമാകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നതിനാൽ പാപ്പയെ ഇന്ന് ശനിയാഴ്ച ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹം ബ്രോങ്കൈറ്റിസ് ബാധിതനാണെന്ന് പരിശോധനകളിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതിനാല്‍ നാളെ ഏപ്രിൽ രണ്ടാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ഓശാന ഞായർ തിരുകർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയും വ്യക്തമാക്കിയിട്ടുണ്ട്. Tag:Pope Francis visits pediatric oncology ward at hospital, baptizes newborn baby, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-01 12:47:00
Keywordsപാപ്പ
Created Date2023-04-01 12:51:56