category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പ നാളെ ആശുപത്രി വിട്ടേക്കും; പ്രാര്‍ത്ഥന അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും
Contentവത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഏപ്രിൽ 2 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഓശാന ഞായര്‍ തിരുനാള്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കുഴപ്പമില്ലാതെ ആരോഗ്യ പുരോഗതിയോടെ കടന്നുപോയെന്നും വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ തന്നെ സഹായിക്കുന്നവരോടൊപ്പം പിസ്സ കഴിച്ചുവെന്നും പരിശുദ്ധ പിതാവിനോടൊപ്പം ഡോക്ടർമാരും നഴ്സുമാരും സഹായികളും ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി.

Praying for the good health and speedy recovery of Pope Francis. @Pontifex https://t.co/UU2PuEixUK
— Narendra Modi (@narendramodi) March 31, 2023

അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്ന ലോകനേതാക്കളോട് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു. “ഫ്രാൻസിസ് പാപ്പയുടെ നല്ല ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു” എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. Tag:Vatican: Pope Francismay leave hospital tomorrow, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-31 20:30:00
Keywordsപാപ്പ, മോദി
Created Date2023-03-31 20:30:55