category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingദുഃഖ വെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച ഇത്തവണയും വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക്
Contentജെറുസലേം: വിശുദ്ധ നാടിന്റെ സംരക്ഷണത്തിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ ഈ വർഷത്തെ ദുഃഖ വെള്ളിയാഴ്ചയും പ്രത്യേക സഹായ ശേഖരണം നടക്കും. പ്രോ ടെറാ സാൻങ്ത എന്ന പേരിലുള്ള സ്തോത്രക്കാഴ്ച ശേഖരണം 1974 മുതൽ വത്തിക്കാന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിനു വേണ്ടി ദുഃഖ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് പോൾ ആറാമൻ മാർപാപ്പയാണ്. ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ 65 ശതമാനം ജെറുസലേമിലെ ക്രൈസ്തവരുടെ പരിപാവന കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡിനാണ് ലഭിക്കുക. ശേഷിക്കുന്ന 35 ശതമാനം പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും. ഇത് വൈദികരുടെ പരിശീലനത്തിനും, വിദ്യാഭ്യാസ, സാംസ്കാരിക പദ്ധതികൾക്കും വേണ്ടി വിനിയോഗിക്കപ്പെടും. 9 മില്യൺ ഡോളറാണ് കഴിഞ്ഞവർഷം ലഭിച്ചത്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണം, സ്കോളർഷിപ്പുകളുടെ വിതരണം, ഭവനരഹിതർക്ക് വേണ്ടിയുള്ള വീട് നിർമ്മാണം തുടങ്ങിയവയ്ക്കുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച സഹായം ഉപയോഗിച്ചിരുന്നു. ജെറുസലേം, പലസ്തീൻ, ജോർദാൻ, സൈപ്രസ്, ഇസ്രായേൽ, സിറിയ, ലബനൻ, ഈജിപ്ത് ഇറാൻ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രോ ടെറാ സാൻങ്ത സഹായങ്ങൾ വിതരണം ചെയ്യുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനു ഉദാരമായി പങ്കുവെയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതായി പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ഇന്നലെ മാർച്ച് 24-ന് പ്രസ്താവിച്ചു. പുണ്യ ഭൂമിയുടെ സംരക്ഷകരായ ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ വിലയേറിയ സാന്നിധ്യം വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടെ പരിപാലനത്തിന് ഉറപ്പുനൽകുക മാത്രമല്ല, ക്രിസ്ത്യൻ സമൂഹങ്ങളുടെ സംരക്ഷണത്തിനും സഹായകരമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അമേരിക്കയിലെ വിശുദ്ധ നാടിന്റെ സംരക്ഷണത്തിനുള്ള സഹായം നല്‍കാന്‍ ഓണ്‍ലൈനായും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊറോണ വ്യാപനം മൂലം വിശുദ്ധ നാട്ടിലെത്തുന്ന ക്രൈസ്തവ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ തങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് 2021ൽ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. Tag: Catholics urged to be generous to Good Friday collection to benefit the Holy Land, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-25 18:08:00
Keywordsവിശുദ്ധ നാടി
Created Date2023-03-25 17:15:27