Content | കീവ്: റഷ്യ അധിനിവേശം നടത്തിയ യുക്രൈനില്‍ നിന്നും റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത രണ്ടു യുക്രൈന്‍ വൈദികരെക്കുറിച്ച് നാലുമാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല. ഫാ. ഇവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റാ എന്നീ വൈദികര്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ പോലും ഇപ്പോഴും തീര്‍ച്ചയില്ല. ഇവരേക്കുറിച്ച് യാതൊരു വിവരവും നല്‍കുവാന്‍ മെലിറ്റോപ്പോളിലെ റഷ്യന്‍ മിലിട്ടറി കൂട്ടാക്കുന്നില്ലെന്ന് നോര്‍വെജിയന്‍ മനുഷ്യാവകാശ സംഘടനയായ 'ഫോറം 18' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത വൈദികര്‍ എവിടെ? എന്ന തങ്ങളുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് ഞങ്ങളോടല്ല ചോദിക്കേണ്ടത്’ എന്നാണ് ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞതെന്നു 'ഫോറം 18' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരി മുതല്‍ കാണാതായ യുക്രൈന്‍ ഓര്‍ത്തഡോക്സ് വൈദികന്‍ ഫാ. പ്ലാട്ടോണ്‍ ഡാനിഷ്ചുക്കിന്റെ തിരോധാനത്തേക്കുറിച്ചും യാതൊരു വിവരവും ലഭ്യമല്ല. താല്‍ക്കാലിക അധിനിവേശിത മേഖലകളിലെ ഗ്രീക്ക് കത്തോലിക്ക, റോമന്‍ കത്തോലിക്ക സമൂഹങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി അധിനിവേശ മേഖലയില്‍ തുടരുവാന്‍ ഫാ. ലെവിറ്റ്സ്കിയും, ഫാ. ഹെലെറ്റായും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22-നാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക വൈദികരെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് അവരെക്കുറിച്ചു യാതൊരു വിവരവും ലഭ്യമല്ലാതായി. അന്വേഷണത്തിന് ബെര്‍ഡിയാന്‍സ്കിലെ റഷ്യന്‍ നിയന്ത്രിത പോലീസും മറുപടി നല്‍കുന്നില്ല.
ലുഹാന്‍സ്ക് മേഖലയിലെ മൂന്ന് ബാപ്റ്റിസ്റ്റ് ദേവാലയങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഈ ദേവാലയങ്ങളില്‍ റഷ്യന്‍ സൈന്യമാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ റഷ്യന്‍ സൈന്യം കസ്റ്റഡിയിലെടുത്ത ബെഥേല്‍ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ വചനപ്രഘോഷകന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മോചിതനായിരിന്നു. അപ്രത്യക്ഷരായ വൈദികരെ കുറിച്ച് ചോദിക്കുവാന്‍ റഷ്യന്‍ അധികാരികള്‍ക്ക് ഫോണ്‍ ചെയ്താല്‍ അവഗണിക്കുകയാണ് പതിവെന്നും 'ഫോറം 18' റിപ്പോര്‍ട്ടില്‍ പറയുന്നു.
Tag: After 4 months, are "disappeared" Greek Catholic priests still alive?, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|