category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബിഷപ്പ് മരിയാനോ ക്രൊച്ചാത്ത യൂറോപ്യൻ യൂണിയനിലെ മെത്രാൻ സമിതികളുടെ കമ്മീഷന്‍ പ്രസിഡന്റ്
Contentറോം: യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻ സമിതികൾ ചേർന്നുള്ള കമ്മീഷന്റെ പ്രസിഡന്റായി ഇറ്റലിയില്‍ നിന്നുള്ള ബിഷപ്പ് മരിയാനോ ക്രൊച്ചാത്തയെ യൂറോപ്യൻ മെത്രാൻ സമിതികളുടെ പ്രതിനിധികൾ തിരഞ്ഞെടുത്തു. മാർച്ച് 22 ബുധനാഴ്ച റോമിൽ നടന്ന യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷന്റെ 2023-ലെ വസന്തകാല പ്ലീനറി അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി പങ്കെടുത്ത ദേശീയ മെത്രാൻ സമിതികളുടെ പ്രതിനിധികളാണ് എഴുപതുകാരനായ ബിഷപ്പ് ക്രൊച്ചാത്തയെ തിരഞ്ഞെടുത്തത്. കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ചിന്റെ പിന്‍ഗാമിയായാണ് 2023 മുതൽ 2028 വരെ, അഞ്ചുവർഷത്തേക്ക് മരിയാനോ ക്രൊച്ചാത്തയ്ക്കു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 2017 മുതൽ യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ കമ്മീഷനിലേക്കുള്ള ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രതിനിധിയായി സേവനം തുടരുകയായിരുന്നു ബിഷപ്പ് ക്രൊച്ചാത്ത. തന്നെ ഈ പുതിയ നിയോഗം ഏൽപ്പിച്ചവർക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും യൂറോപ്പും സഭയും നിർണ്ണായകമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒരുമയും ഐക്യവും ഏറെ ആവശ്യമുള്ള ഒരു സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഥമ വൈസ് പ്രസിഡന്റ് മോണ്‍. അന്റോയിൻ ഹെറോവാർഡ് (ഫ്രാൻസ്), മറ്റ് വൈസ് പ്രസിഡന്റുമാരായി മോണ്‍. നുനോ ബ്രാസ് ഡാ സിൽവ മാർട്ടിൻസ് (പോർച്ചുഗൽ), മോണ്‍. റിമാന്റാസ് നോർവില (ലിത്വാനിയ), മോണ്‍. സെസ്ലോ കോസോൺ (നോർഡിക് ബിഷപ്പ്സ് കോൺഫറൻസ്) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ മെത്രാൻ സമിതികൾ ചേർന്നുള്ള കമ്മീഷൻ അംഗങ്ങളെ മാർച്ച് 23 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ കത്തോലിക്കാ മെത്രാൻ സമിതികള്‍ക്ക് പ്രാതിനിധ്യമുള്ള യൂറോപ്യന്‍ മെത്രാന്‍ സമിതി കമ്മീഷന് ബെൽജിയത്തിലെ ബ്രസൽസിൽ സെക്രട്ടേറിയറ്റുണ്ട്. 1980-ലാണ് കമ്മീഷന്‍ സ്ഥാപിതമായത്. Tag: Italian Bishop Crociata is the new President of COMECE, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-25 14:11:00
Keywords യൂറോപ്യ
Created Date2023-03-25 12:25:10