category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പയുടെ സന്ദേശവുമായി 'ഫാല്‍ക്കണ്‍ 9' ബഹിരാകാശത്തേക്ക്
Contentകാലിഫോര്‍ണിയ/ റോം: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹവുമായി അമേരിക്കയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഈവരുന്ന ജൂണ്‍ 10-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബഹിരാകാശത്തേക്ക് കുതിക്കും. 2020 മാര്‍ച്ച് 27 രാത്രിയില്‍, ഫ്രാന്‍സിസ് പാപ്പ നടത്തിയ ‘ഉര്‍ബി എറ്റ് ഓര്‍ബി’ (റോമ നഗരത്തിനും, ലോകത്തിനും) സന്ദേശത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാനോ പുസ്തകം 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റിൽ തയ്യാറാക്കിയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍പില്‍ നിന്നും “കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും നല്‍കണമേ” എന്ന വാക്കുകളോടെ പാപ്പ നല്‍കിയ പ്രത്യാശയുടെ സന്ദേശമാണ് ബഹിരാകാശത്തെത്തുക. “ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന്‌ വിടരുതേ” പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്യൂബ്സാറ്റ് എന്നറിയപ്പെടുന്ന സാറ്റ്ലൈറ്റ് പതിപ്പ് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയാണ് പാപ്പയുടെ സന്ദേശം നാനോ ബുക്ക് രൂപത്തില്‍ നിര്‍മ്മിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടേതായ വാക്കുകള്‍ ഭൂമിയുടെ അതിരുകളും കടന്ന് നമ്മുടെ പ്രശ്നബാധിത ഗ്രഹത്തില്‍ നിന്നും ബഹിരാകാശത്തെത്തുന്ന കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ ഇടയാകുമെന്ന് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ പ്രസിഡന്റായ ജോര്‍ജ്ജിയോ സാക്കോസ്സിയ പറഞ്ഞു. ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററും, അനുബന്ധ ഉപകരണങ്ങളും ഉപഗ്രഹത്തിലുണ്ട്. ഉപഗ്രഹം ബഹിരാകാശത്തെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഇംഗ്ലീഷിലും, ഇറ്റാലിയനിലും, ഫ്രഞ്ചിലും സംപ്രേഷണം ചെയ്തു തുടങ്ങും. ‘https://www.speisatelles.org/’ എന്ന വെബ്സൈറ്റ് വഴി ഇത് പിന്തുടരാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. Tag: Vatican To Send Pope Francis' Message Of Hope Into Space, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-30 12:47:00
Keywordsബഹിരാ
Created Date2023-03-30 12:48:15