category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ശ്വാസകോശ അണുബാധ: ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വിവിധ പരിപാടികള്‍ റദ്ദാക്കി
Contentവത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എണ്‍പത്തിയാറു വയസ്സുള്ള മാർപാപ്പയ്ക്ക് കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അണുബാധയെത്തുടർന്നു ഏതാനും ദിവസം റോമിലെ ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നു വത്തിക്കാൻ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നു വത്തിക്കാൻ സ്ഥിരീകരിച്ചു. ശ്വാസകോശ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഉച്ചതിരിഞ്ഞ് ചില വൈദ്യപരിശോധനകൾ നടത്താൻ പാപ്പ ജെമെല്ലി ഹോസ്പിറ്റലിലേക്ക് പോയിരിന്നു. ഈ പരിശോധന ഫലത്തില്‍ ശ്വാസകോശ സംബന്ധമായ അണുബാധ കാണിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു ആശുപത്രിയിൽ ഏതാനും ദിവസത്തെ ചികിത്സ ആവശ്യമാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി വിശദീകരിച്ചു. വിഷയം പുറത്തുവന്നതോടെ ലഭിക്കുന്ന പ്രാർത്ഥനയ്ക്കും സ്നേഹത്തിനും പാപ്പ നന്ദി പ്രകടിപ്പിക്കുന്നുവെന്നും വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ പാപ്പയുടെ പരിപാടികള്‍ വത്തിക്കാന്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം പാപ്പ എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന കാര്യത്തില്‍ വത്തിക്കാന്‍ വ്യക്തത വരുത്തിയിട്ടില്ല. ഓശാന ഞായറാഴ്ചയോടെ ആരംഭിക്കുന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ മാർപാപ്പയ്ക്ക് പങ്കെടുക്കുവാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 2021 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പയെ വൻകുടൽ സംബന്ധമായ വീക്കത്തിന് ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയാണ് ജെമെല്ലി. കഴിഞ്ഞ വർഷം മുതൽ വലത് കാൽമുട്ടിന്റെ പ്രശ്‌നത്താൽ പാപ്പ ഏറെ ബുദ്ധിമുട്ടിയിരിന്നു. ഏറെക്കാലം വീല്‍ചെയറിലാണ് പാപ്പ വിവിധ വേദികളില്‍ എത്തിയത്. Tag: Pope Francis hospitalized with a respiratory infection Vatican says, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-30 08:55:00
Keywordsപാപ്പ, ആശുപത്രി
Created Date2023-03-30 08:56:16