category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്'-ല്‍ വിശുദ്ധ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് അന്തരിച്ചു
Contentലോസ് ഏഞ്ചൽസ്: ചരിത്രം കുറിച്ച് ബോക്സോഫീസില്‍ മെഗാഹിറ്റായ മെൽ ഗിബ്‌സന്റെ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്'-ല്‍ വിശുദ്ധ യോഹന്നാന്റെ വേഷം കൈക്കാര്യം ചെയ്ത ക്രിസ്റ്റോ ജിവ്‌കോവ് വിടവാങ്ങി. ലോസ് ഏഞ്ചൽസിൽ കാന്‍സറിനെ തുടര്‍ന്നായിരിന്നു അന്ത്യം. 48 വയസ്സായിരുന്നു. ലോകമെമ്പാടും $612 മില്യണ്‍ നേടിയ പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ വിശുദ്ധ യോഹന്നാന്റെ വേഷം അതിമനോഹരമായാണ് ക്രിസ്റ്റോ അവതരിപ്പിച്ചത്. കാല്‍വരിയില്‍ പരിശുദ്ധ അമ്മയോടൊപ്പമുള്ള വിശുദ്ധ യോഹന്നാന്റെ വേദനാജനകമായ ഓരോ നിമിഷവും മെൽ ഗിബ്‌സണ്‍ മനോഹരമായി ദൃശ്യാവിഷ്ക്കരിച്ചപ്പോള്‍ അതില്‍ ക്രിസ്റ്റോയുടെ അഭിനയം അനേകരുടെ ഹൃദയം കവര്‍ന്നിരിന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്ത് ക്രിസ്റ്റോ ജിവ്‌കോവ് ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരിന്നു. ഇതിനിടെയിലാണ് മരണം. 1975 ഫെബ്രുവരി 18ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ച ക്രിസ്റ്റോ, ബൾഗേറിയൻ ഫിലിം ആൻഡ് തിയേറ്റർ അക്കാദമിയിൽനിന്ന് സംവിധാനത്തിൽ ബിരുദപഠനം പൂർത്തിയാക്കി. ബൾഗേറിയൻ നിർമ്മാണ കമ്പനിയായ റെഡ് കാർപെറ്റ് ഫിലിംസിന്റെ സഹസ്ഥാപകനാണ്. 2014-ൽ ഇദ്ദേഹം തയാറാക്കിയ ഫീച്ചർ ഫിലിം ഒച്ചുഷ്‌ഡെനി മികച്ച ചിത്രത്തിനുള്ള ബൾഗേറിയൻ ഫിലിം അക്കാദമി അവാർഡ് നേടിയിരിന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ റിസറക്ഷനില്‍ അദ്ദേഹം ഉണ്ടെന്ന് ഓൺലൈൻ ചലച്ചിത്ര ഡാറ്റാബേസായ ഐ‌എം‌ഡി‌ബിയും നേരത്തെ സൂചന നല്‍കിയിരിന്നു. Tag: Christo Jivkov Dies: ‘The Passion Of The Christ’ passed away, Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-04 16:40:00
Keywordsപാഷന്‍ ഓഫ്
Created Date2023-04-04 16:41:25