category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ വാരത്തിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം: നൈജീരിയയില്‍ കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവർ
Contentഅബൂജ: വിശുദ്ധ വാരത്തിൽ നൈജീരിയയിൽ നൂറിനടുത്ത് ക്രൈസ്തവ വിശ്വാസികൾ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 94 ക്രൈസ്തവർക്കെങ്കിലും വിശുദ്ധ വാരത്തിൽ ജീവൻ നഷ്ടമായെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ രണ്ടാം തീയതി ലോഗോ കൗണ്ടിയിൽ ഓശാന തിരുനാൾ തിരുകർമ്മങ്ങളുടെ സമയത്ത് ആയുധധാരികൾ ഒരു പെന്തക്കോസ്ത് ആരാധനാലയത്തിലേക്ക് ഇരച്ചു കയറുകയും ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം, ദേവാലയത്തിലെ പാസ്റ്ററിനെയും, ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചാം തീയതി കത്തോലിക്ക വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന ഉത്തോക്ക്പോ കൗണ്ടിയിലെ ഉമോഗിഡി ഗ്രാമത്തിലെ 50 പേരെ ആയുധധാരികൾ കൊലപ്പെടുത്തി. ദുഃഖ വെള്ളിയാഴ്ച രാത്രിയിൽ എൻജിബാൻ ഗ്രാമത്തിൽ ഭവനരഹിതരായ ക്രൈസ്തവരായ കൃഷിക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും അഭയം നൽകിയിരുന്ന ഒരു വിദ്യാലയം ഇസ്ലാമിക തീവ്രവാദികൾ അക്രമിക്കുകയും ഏതാനും പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ ഏഴാം തീയതി നടന്ന ആക്രമത്തിൽ 43 പേർ കൊല്ലപ്പെടുകയും, 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നു ജസ്റ്റിസ്, ഡെവലപ്മെന്റ്, ആൻഡ് പീസ് കമ്മീഷൻ എന്ന കത്തോലിക്കാ സംഘടനയുടെ അധ്യക്ഷൻ ഫാ. രമിജിയോസ് ഇഹൂല വെളിപ്പെടുത്തി. അക്രമത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഉത്തോക്ക്പോയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് സ്ഥാനം ഒഴിയുന്ന ബെന്യൂ സംസ്ഥാനത്തെ ഗവർണർ സാമുവൽ ഒർട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്തെങ്കിലും അത്യാഹിതം നടക്കുന്ന സമയത്ത് പോലീസിന്റെയും, പട്ടാളത്തിന്റെയും സഹായം തേടിയാലും അവരുടെ പ്രതികരണം വളരെ വൈകിയാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിന്നു. എൻജിബാൻ ഗ്രാമത്തിൽ അക്രമത്തിന് ഇരകളായവരെ സന്ദർശിച്ച സമയത്ത് അഞ്ചുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 134 പേർ കൊല്ലപ്പെട്ടുവെന്ന് സാമുവൽ ഒർട്ടം പറഞ്ഞു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിലെ സ്ഥിതി അനുദിനം മോശമാകുകയാണ്. സ്വയ സുരക്ഷയ്ക്ക് വേണ്ടി പൗരന്മാർക്ക് തോക്കുകൾ വാങ്ങാൻ ഭരണഘടനാ ഭേദഗതി നടത്തി അനുവാദം നൽകണമെന്ന് നാലുവർഷമായി ഗവർണർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ ആവശ്യം ഇതുവരെ സാധ്യമായിട്ടില്ല.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-11 09:53:00
Keywordsനൈജീരിയ
Created Date2023-04-11 09:54:15