Contents
Displaying 20791-20800 of 25003 results.
Content:
21191
Category: 7
Sub Category:
Heading: ഇത് ഈ കാലഘട്ടത്തിന്റെ 'പ്രവാചകശബ്ദം'
Content: ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവരുടെ ഇടയില്‍ ഏറെ സുപരിചിതമായ 'പ്രവാചകശബ്ദം' ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. എന്താണ് 'പ്രവാചകശബ്ദം'? എന്തിനാണ് 'പ്രവാചകശബ്ദം'? എന്തുക്കൊണ്ട് 'പ്രവാചകശബ്ദം'? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. സ്വര്‍ഗ്ഗം പ്രത്യേകം തെരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് ഇക്കാലഘട്ടത്തില്‍ ശക്തമായി ഉപയോഗിക്കുന്ന 'പ്രവാചകശബ്ദം' മീഡിയായുടെ വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ചുള്ള ലഘുവിവരണം കൂടിയാണ് ഈ വീഡിയോ. ക്രിസ്തീയ വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ യേശു നാമത്തില്‍ സമര്‍പ്പിക്കുന്നു.
Image: /content_image/News/News-2023-05-17-10:51:34.jpg
Keywords: പ്രവാചകശബ്ദ

21192
Category: 1
Sub Category:
Heading: വിശ്വാസത്തില്‍ നിന്നു അകന്നവര്‍ക്ക് ക്രിസ്തു സ്നേഹം പകരാന്‍ ദീര്‍ഘദൂര യാത്ര വകവെക്കാതെ ഒരു സന്യാസിനി
Content: റെയ്ക്ജാവിക്ക്: യൂറോപ്യന്‍ ദ്വീപ് രാജ്യമായ ഐസ്ലാന്‍ഡിലെ കൊടും തണുപ്പിനെ പോലും വകവെക്കാതെ വിശ്വാസികളെ ദേവാലയവുമായി അടുപ്പിക്കുവാനും അവരുമായി സുവിശേഷം പങ്കുവെക്കുവാനും ക്രൊയേഷ്യന്‍ സ്വദേശിനിയായ കര്‍മ്മലീത്താ കന്യാസ്ത്രീയുടെ ത്യാഗം സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. അഞ്ഞൂറോളം കിലോമീറ്ററോളം വിസ്തൃതിയുള്ള തന്റെ ഇടവകയിലെ വിശ്വാസികളെ കാണുവാന്‍ ദിവസം തോറും 4 മണിക്കൂറാണ് സിസ്റ്റര്‍ സെലസ്റ്റീന ഗാവ്രിക്ക് സ്വന്തം ഡ്രൈവ് ചെയ്യുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് ക്രിസ്തുവിനെ പകരാന്‍ സിസ്റ്റര്‍ ഗാവ്രിക്ക് ഏറ്റെടുക്കുന്ന കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി കര്‍മ്മലീത്ത സാന്നിദ്ധ്യം ഐസ്ലാന്‍ഡില്‍ ഉണ്ടെങ്കിലും വെറും 4 കര്‍മ്മലീത്ത സന്യാസിനികള്‍ മാത്രമാണു രാജ്യത്തുള്ളത്. വ്യക്തിപരമായി ബന്ധപ്പെടുവാന്‍ കഴിയാത്തതിനാല്‍ നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ നിന്നും അകലുന്നത് കണ്ടിട്ടുണ്ടെന്നും ദേവാലയങ്ങളില്‍ ആളുകളെ കാണാത്തപ്പോള്‍, അവരെ അന്വേഷിച്ചു പോകുകയാണ് പതിവെന്നും എ.സി.എന്നുമായുള്ള അഭിമുഖത്തില്‍ സിസ്റ്റര്‍ ഗാവ്രിക്ക് പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളുടെ ആത്മീയ രൂപീകരണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് സിസ്റ്റര്‍ കാട്ടുന്നത്. “ഒരു കുടുംബത്തില്‍ 7 വയസുള്ള കുഞ്ഞുണ്ടെന്ന് അറിയുകയാണെങ്കില്‍ ഞാന്‍ അവരുടെ വാതില്‍ക്കല്‍ മുട്ടും. നിങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഒരു കുഞ്ഞുണ്ടെങ്കില്‍, കത്തോലിക്കനാണെങ്കില്‍, തന്റെ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള അവകാശം അവനുണ്ട്” എന്നു അറിയിക്കുമെന്നും സിസ്റ്റര്‍ വിവരിച്ചു. കടുത്ത വെല്ലുവിളികള്‍ ഉണ്ടെങ്കിലും, കാര്‍മ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി ഡിവൈന്‍ ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗമായ ഈ സന്യാസിനി തളരാന്‍ തയാറല്ല. മഞ്ഞു വീഴ്ച അടക്കമുള്ള പ്രതികൂലമായ കാലാവസ്ഥയില്‍ പോലും വിശ്വാസികളെ കാണുവാന്‍ സിസ്റ്റര്‍ പുറത്തുപോകും. സിസ്റ്ററിന്റെ ഈ പ്രേഷിത ദൗത്യം കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുവാനും, ഇടവകയുടെ വിദൂര മേഖലയില്‍ പോലും എത്തിപ്പെടുന്നതിനുമായി എ.സി.എന്‍ സിസ്റ്ററിന് വാഹനം സംഭാവന ചെയ്തിരിന്നു. വിശ്വാസികളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് സിസ്റ്റര്‍ മടിയില്ലായെന്നും യാത്ര സാധ്യമല്ലാത്ത അവസരങ്ങളില്‍ വീഡിയോ കോള്‍ വഴിയാണ് സിസ്റ്റര്‍ വിശ്വാസികളുമായി ബന്ധപ്പെടുന്നതെന്നും എസിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ സന്യാസ സമൂഹം ചൊവ്വയില്‍ മഠം തുറക്കുകയാണെങ്കില്‍, അവിടെ പോവാനും തങ്ങള്‍ തയ്യാറാണെന്നും സിസ്റ്റര്‍ ഗാവ്രിക്ക് പുഞ്ചിരിയോടെ പറഞ്ഞു. തനിക്ക് വാഹനം സമ്മാനിച്ചതിന് എ.സി.എന്നിനോട് സിസ്റ്റര്‍ നന്ദിയര്‍പ്പിച്ചു. ഐസ്ലാന്‍ഡില്‍ ഒരു രൂപതയും (റെയ്ക്ജാവിക്ക്), അതിലെ 8 ഇടവകകളിലുമായി വെറും 14,000-ത്തോളം കത്തോലിക്കര്‍ മാത്രമാണുള്ളത്. ഓരോ ഉപഇടവകയും വളരെയേറെ ദൂരത്തായാണ് സ്ഥിതി ചെയ്യുന്നത്. നാലു ലക്ഷത്തില്‍ താഴെയുള്ള രാജ്യത്തിന്‍റെ ആകെ ജനസംഖ്യയുടെ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസികളാണ്. ( #Repost Originally Published on 17 May 2023)
Image: /content_image/News/News-2023-05-17-11:56:27.jpg
Keywords: സന്യാസ

21193
Category: 1
Sub Category:
Heading: പ്രശസ്ത ചിത്രകാരന്‍ റുബ്ലേവ് വരച്ച ചിത്രം 'ദ ട്രിനിറ്റി' റഷ്യൻ പ്രസിഡന്റ് ഓർത്തഡോക്സ് സഭക്ക് തിരികെ നൽകി
Content: മോസ്കോ: പ്രശസ്ത ചിത്രകാരനായിരുന്ന ആന്ധ്രേ റുബ്ലേവ് വരച്ച 'ദ ട്രിനിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ചിത്രം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഓർത്തഡോക്സ് സഭയ്ക്ക് തിരികെ നൽകി. റഷ്യൻ ഓർത്തഡോക്സ് സഭ തന്നെയാണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഓർത്തഡോക്സ് വിശ്വാസികളുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ചാണ് വ്ളാഡിമർ പുടിൻ ചിത്രം സഭയ്ക്ക് നൽകാൻ തയ്യാറായതെന്ന് പാത്രിയാർകേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മോസ്കോയുടെ പുറത്ത് സ്ഥിതി ചെയ്യുന്ന ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിനു വേണ്ടിയാണ് ആന്ധ്രേ റുബ്ലേവ് ദ ട്രിനിറ്റി വരച്ചതെന്ന് കരുതപ്പെടുന്നു. ബോൾഷേവിക്ക് വിപ്ലവത്തിനു ശേഷം 1929ൽ ചിത്രം ട്രീറ്റ്യാക്കോവ് ഗാലറിയിലേക്ക് മാറ്റുകയായിരിന്നു. 2022ൽ ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിലേക്ക് വിശ്വാസപരമായ ആഘോഷങ്ങൾക്കായി വീണ്ടും കൊണ്ടുപോവുകയായിരുന്നു. ദ ട്രിനിറ്റി, മോസ്കോയിലെ ക്രൈസ്റ്റ് ദ സേവ്യർ കത്തീഡ്രലിൽ ഒരു വർഷം പ്രദർശിപ്പിച്ചതിനു ശേഷം തിരികെ ആശ്രമത്തിലേക്ക് നൽകുമെന്ന് മോസ്കോ പാത്രിയാർക്കേറ്റ് അറിയിച്ചിട്ടുണ്ട്. മോസ്കോ ആസ്ഥാനമായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്ക് കീഴില്‍ 110 മില്യണ്‍ വിശ്വാസികളാണുള്ളത്. Tag: Putin hands over historic icon to church , Andrei Rublev's Trinity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-17-14:43:17.jpg
Keywords: ഓർത്തഡോ

21194
Category: 18
Sub Category:
Heading: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ: ജെ.ബി കോശി കമ്മീഷൻ സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചു
Content: തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ് സി നിയമനങ്ങളിൽ സംവരണ ഊഴത്തിൽ മാറ്റം വരുത്തി മുന്നിലേക്കു കൊണ്ടുവരണമെന്നതുൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു. രാവിലെ സെക്രട്ടേറിയറ്റിലെ ചേംബറിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് ജെ.ബി.കോശി റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ അംഗങ്ങളായ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മെംബർ സെക്രട്ടറിയും റിട്ട. ജില്ലാ ജഡ്ജിയുമായ സി.വി ഫ്രാൻസിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കമ്മീഷനു മുൻപാകെ വന്നിരുന്നു. ഇതും പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ സ്കോളർഷിപ്പിന്റെ കാര്യത്തിൽ കമ്മീഷൻ മാറ്റങ്ങൾ നിർദേശിക്കുന്നില്ല. പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. തീരദേശവാസികളുടെ പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് നടപ്പാക്കണം.മലയോര മേഖലയിൽ മനുഷ്യ, വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ ഉൾപ്പെടെ 500 നിർദേശങ്ങളാണ് രണ്ടു വാല്യമുള്ള റിപ്പോർട്ടിലുള്ളത്. നേരത്തെ ലക്ഷകണക്കിന് പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് വിഷയത്തിൽ വിവാദമായ 80:20 എന്ന അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തിൽ വേണമെന്ന് ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയതിന് പിന്നാലെ മുസ്ലിം വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ തന്നെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതു സമൂഹത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ജെ.ബി കോശി കമ്മീഷനെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Image: /content_image/India/India-2023-05-18-09:34:03.jpg
Keywords: കോശി

21195
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍
Content: തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്നും തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് ജെ.ബി.കോശി കമ്മീഷനെ നിയമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തതു. കാര്‍ഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിത പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധികള്‍, കോച്ചിംഗ് സെൻററുകളിലെ വിവേചനം, ക്രൈസ്തവരുള്‍പ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിര്‍ദ്ദേശങ്ങളും ലഭിച്ചുവെന്ന് കമ്മീഷന്‍ തന്നെ ഇതിനോടകം വ്യക്തമാക്കിയിരിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും, ഗൗരവവും സൂചിപ്പിക്കുന്നു. സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടും, ക്ഷേമ പദ്ധതി നിർദ്ദേശങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടണം. തുടര്‍നടപടികളും വിവിധ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം അടിയന്തരമായി സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-05-18-09:45:20.jpg

21196
Category: 1
Sub Category:
Heading: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധം: വീണ്ടും പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്നു വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ് പല പ്രാവശ്യം വ്യത്യസ്ത വേദികളില്‍ ജപമാല തിന്മക്കെതിരെയുള്ള ശക്തമായ ആയുധമാണെന്ന് പാപ്പ പറഞ്ഞിട്ടുണ്ട്. ദൈവമാതാവിന് പ്രത്യേകം സമർപ്പിച്ച മെയ് മാസത്തിൽ, രക്ഷാകര ചരിത്രത്തിന്റെ പൂര്‍ണ്ണ സംഗ്രഹമായ പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണെന്നും നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിതെന്നും പാപ്പ ഇന്നലെ കൂട്ടിച്ചേര്‍ത്തു. ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തിൽ എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാ വിശ്വാസികളെയും സമൂഹങ്ങളെയും ക്ഷണിക്കുകയാണെന്ന് പാപ്പ ഈ മാസത്തിന്റെ ആരംഭത്തിലും പറഞ്ഞിരിന്നു. കത്തോലിക്ക സഭ ഇന്നു മെയ് 18 വ്യാഴാഴ്ച ആഘോഷിക്കുന്ന കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ മഹത്വവും പാപ്പ, പരാമർശിച്ചു. യേശു, സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ രക്ഷയുടെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികളിലേക്ക് കൊണ്ടുപോകാനുള്ള കൽപ്പന അപ്പസ്തോലന്മാരെ ഏൽപ്പിച്ച നിമിഷത്തിലേക്ക് തിരിഞ്ഞുനോക്കാൻ നമ്മെ ക്ഷണിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ഈ അർത്ഥത്തിൽ, ക്രിസ്തുവിന്റെ ആഹ്വാനമുള്ള മിഷ്ണറി ദൗത്യത്തെ സ്വാഗതം ചെയ്യാൻ യുവാക്കളെ പ്രത്യേകം ക്ഷണിക്കുകയാണെന്നും സുവിശേഷവത്ക്കരണത്തില്‍ ഉത്സാഹം കാണിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യുക്രൈനിലെ വളരെയധികം കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയും സമാധാനത്തിനും വേണ്ടിയും പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. Tag: Pope Francis Rosary, Pope Francis recalls that the Rosary is a powerful weapon against evil , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-18-11:27:22.jpg
Keywords: ജപമാല

21197
Category: 1
Sub Category:
Heading: താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കി ഡോക്യുമെന്ററി ചിത്രം
Content: കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കിയുള്ള 'ലീവ് നോ വൺ ബിഹൈൻഡ്' ഡോക്യുമെന്ററി ചലച്ചിത്രം പ്രദർശനത്തിന്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പീഡനകള്‍ വിവരിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഈ ദൃശ്യാവിഷ്ക്കാരം. വിദേശികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തടയുക, വാഹനം ഓടിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമുള്ള വിലക്ക് തുടങ്ങിയ വിവിധ ഭീഷണികൾ തനിക്ക് താലിബാനിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സ്വീഡിഷ് കമ്മിറ്റിയുടെ സഹകരണത്തോടെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ലൈല, ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യത്തെ പൊതു പ്രദർശന വേദിയിൽ പറഞ്ഞു. താലിബാന്‍റെ നിർദ്ദേശം അനുസരിക്കാതിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന്‍ അവര്‍ വെളിപ്പെടുത്തി. കൈയിൽ ഒന്നുമില്ലാതെയാണ് ലൈലയും, ഭർത്താവും പലായനം ചെയ്തത്. അനധികൃതമായി മലനിരകളിലൂടെ അവർ പാക്കിസ്ഥാനിൽ എത്തിചേരുകയായിരിന്നു. തങ്ങൾക്കുണ്ടായിരുന്നത് എല്ലാം ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു ക്രൈസ്തവ അഭയാർത്ഥിയായ അലി ചിത്രത്തിൽ പറയുന്നു. അലിയുടെ ഏഴു കുട്ടികളിൽ ഒരാൾ ലുക്കീമിയ ബാധിതനാണ്. രോഗം ചികിത്സിക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ പിതാവിന് പാക്കിസ്ഥാനിലെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ചിന്താഗതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തൊഴിലില്ലായ്മയും, ദാരിദ്ര്യവും അടക്കം വിവിധങ്ങളായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാസ്പോർട്ട്, വിസ തുടങ്ങിയവയൊന്നും ഇവരിൽ പലർക്കും ഇല്ല. സിഎസ്ഡബ്യു പോലുള്ള സംഘടനകൾ നൽകുന്ന സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുന്നതിന് പ്രേരകമാകാന്‍ ഡോക്യുമെന്ററി ചലച്ചിത്രം സഹായിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇടവക തലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. {{ Host a screening of Leave No One Behind ->www.csw.org.uk/hostscreening.htm}}
Image: /content_image/News/News-2023-05-18-14:27:27.jpg
Keywords: അഫ്ഗാ

21198
Category: 1
Sub Category:
Heading: ആയിരം വർഷത്തിലേറെ പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലേലത്തിൽ ലഭിച്ചത് 314 കോടി രൂപ
Content: ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമ്പൂർണ്ണ ഹീബ്രു ബൈബിളിന് ലേലത്തിൽ ലഭിച്ചതു റെക്കോര്‍ഡ് തുക. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 38.1 മില്യൺ ഡോളര്‍ അഥവാ 314,38,40,550 ഇന്ത്യൻ രൂപയാണ് ലേല തുകയായി ലഭിച്ചത്. ലേലം നടന്നതോടെ ആയിരം വർഷത്തിലേറെ പഴക്കമുള്ള ഈ ബൈബിൾ ഇതുവരെ ലേലത്തിൽ വിറ്റ ഏറ്റവും മൂല്യവത്തായ കയ്യെഴുത്തുപ്രതിയെന്ന റെക്കോർഡില്‍ ഒന്നാമതായി. റൊമാനിയയിലെ മുൻ അമേരിക്കന്‍ അംബാസഡറായ ആൽഫ്രഡ് എച്ച് മോസസാണ് പുരാതന ബൈബിള്‍ വാങ്ങിയത്.12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ തയാറാക്കിയിരിക്കുന്നത്. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്താം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കോഡെക്‌സ് സാസൂൺ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണ്ണവുമായ ഹീബ്രു ബൈബിളാണ്. രണ്ട് ലേലക്കാർ തമ്മിൽ നടന്ന ലേല പോരാട്ടത്തിന് ശേഷമാണ് ബൈബിളിന് റെക്കോര്‍ഡ് തുക ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഈ അമൂല്യ ഗ്രന്ഥം സ്വന്തമാക്കിയതില്‍ ഏറെ സന്തോഷവാനാണെന്ന് മോസസ് ലേലത്തിന് പിന്നാലെ പറഞ്ഞു. ടെൽ അവീവിലെ യഹൂദ മ്യൂസിയത്തിന് വേണ്ടിയാണ് ആൽഫ്രഡ് പുരാതന വിശുദ്ധ ഗ്രന്ഥം സ്വന്തമാക്കിയതെന്ന് ലേല നടത്തിപ്പുകാരായ സോഥെബീസ് പിന്നീട് അറിയിച്ചു. 1994 -ൽ ലിയോനാർഡോ ഡാവിഞ്ചിയുടെ കോഡെക്‌സ് ലെയ്‌സെസ്റ്റർ കൈയെഴുത്തുപ്രതി ആയിരുന്നു ഇതുവരെ ലേലത്തിൽ പോയ ഏറ്റവും ചെലവേറിയ ഗ്രന്ഥം. അന്ന് 30.8 മില്യൺ ഡോളറിനായിരുന്നു അത് വിറ്റു പോയത്. ആ റെക്കോഡ് നേട്ടമാണ് ഇപ്പോൾ പുരാതന ഹീബ്രു ബൈബിള്‍ മറികടന്നത്. ഇതുവരെ ലേലത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രു ബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോൺ മിന്റ്സ് പറഞ്ഞിരിന്നു. ബൈബിള്‍ വൈകാതെ തന്നെ ഇസ്രായേലില്‍ എത്തിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2023-05-18-17:18:48.jpg
Keywords: ബൈബി

21199
Category: 1
Sub Category:
Heading: ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന മാതാവ്: പ്രോലൈഫ് വെങ്കല ശില്‍പ്പം വാഷിംഗ്‌ടണില്‍ അനാച്ഛാദനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ വെങ്കല ശില്‍പ്പം അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സിയിലെ കത്തോലിക്ക സര്‍വ്വകലാശാലയില്‍ അനാച്ഛാദനം ചെയ്തു. വാഷിംഗ്‌ടണ്‍ മെത്രാപ്പോലീത്ത വില്‍ട്ടണ്‍ ഗ്രിഗറി, കനേഡിയന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔലെറ്റ്, ശില്‍പ്പിയും കനേഡിയന്‍ കലാകാരനുമായ തിമോത്തി പോള്‍ ഷ്മാള്‍സ് തുടങ്ങിയവര്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. പുതുജീവന്റെ ആഘോഷവും, ശക്തമായ പ്രോലൈഫ് സന്ദേശവുമാണ് ഈ ശില്‍പ്പമെന്നു പോള്‍ ഷ്മാള്‍സ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി സമര്‍പ്പണ പ്രാര്‍ത്ഥനക്കും ശില്‍പ്പത്തിന്റെ ആശീര്‍വാദത്തിനും നേതൃത്വം നല്‍കി. ഗര്‍ഭവതിയായ മാതാവിന്റെ രൂപത്തിന് ദൈവത്തേക്കുറിച്ചും, നമ്മളേക്കുറിച്ചുമുള്ള ആഴത്തിലുള്ള സത്യങ്ങള്‍ വെളിപ്പെടുത്തുന്നതാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. അബോര്‍ഷന്‍ എന്ന ഭീകരതയേക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ശില്‍പ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്‌ടണ്‍ ഡി.സിയിലെ തിരക്കേറിയ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ രൂപം അവിശ്വാസികളുടെയും, ഭ്രൂണഹത്യ അനുകൂലികളുടെയും വരെ ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നും ഷ്മാള്‍സ് പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ നിര്‍മ്മിക്കുന്ന ഓരോ ശില്‍പ്പവും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥനയാണെന്നു ഷ്മാള്‍സ് പറയുന്നു. ഗര്‍ഭവതിയായ മറിയത്തിന്റെ ഈ ശില്‍പ്പം ശക്തമായ സന്ദേശമാണ് നമുക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വളര്‍ത്തു മൃഗങ്ങളെ പോറ്റുന്നതിന് പകരം കുട്ടികളെ പോറ്റണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യ ജീവിതത്തെ ആഘോഷിക്കണമെന്നു ഈ ശില്‍പ്പം നമ്മോട് പറയുന്നതെന്നും ഷ്മാള്‍സ് ചൂണ്ടിക്കാട്ടി. ഇക്കാലത്തെ ഏറ്റവും അറിയപ്പെടുന്ന കത്തോലിക്ക ശില്‍പ്പികളില്‍ ഒരാളാണ് ഷ്മാള്‍സ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ ശില്‍പ്പങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഞ്ചല്‍സ് അണ്‍അവേര്‍സ്, ഹോംലെസ് ജീസസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്‍പ്പങ്ങളാണ്. ഈ ശില്‍പ്പത്തിന്റെ ചെറുപതിപ്പ് റോമിലെ സാന്‍ മാര്‍സെല്ലോ കോര്‍സോ ദേവാലയത്തിലുണ്ട്. അതേസമയം അമേരിക്കയിലെ ഓരോ സംസ്ഥാനത്തും ഇത്തരത്തിലുള്ള പ്രോലൈഫ് ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി.
Image: /content_image/News/News-2023-05-18-22:13:05.jpg
Keywords: പ്രോലൈഫ്

21200
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഇന്ന്
Content: കാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്ക അല്‍മായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ 2023 - 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഇന്നു മെയ് 19ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റൻ മുട്ടംതൊട്ടിൽ, മിഷൻ ലീഗ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ് എന്നിവർ ആശസകളർപ്പിക്കും. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറയും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, ഇറ്റലി, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വർഷം ആരംഭത്തിലാണ് ഔദ്യോഗിക അന്തർദേശീയ സമിതിയെ തെരഞ്ഞെടുത്തത്. ഫാ. ജെയിംസ് പുന്നപ്ലാക്കൽ - ജർമ്മനി (ഡയറക്ടർ), ഫാ. മാത്യു മുളയോലിൽ - യു.കെ, സിസ്‌റ്റർ ആൻ ഗ്രേസ് - ഇന്ത്യ, സിസ്റ്റർ ആഗ്നസ് മരിയ - അമേരിക്ക (വൈസ് ഡയറക്ടർമാർ), ഡേവീസ് വല്ലൂരാൻ - ഇന്ത്യ (പ്രസിഡന്റ്), ഏലികുട്ടി എടാട്ട് (വൈസ് പ്രസിഡന്റ്), ബിനോയ് പള്ളിപ്പറമ്പിൽ - ഇന്ത്യ (ജനറൽ സെക്രട്ടറി), ജോജിൻ പോൾ - യു.കെ (ജോയിന്റ് സെക്രട്ടറി), ജോൺ കൊച്ചുചെറുനിലത്ത് - ഇന്ത്യ (ജനറൽ ഓർഗനൈസർ), സിജോയ് പറപ്പള്ളിൽ - അമേരിക്ക, ജെൻതിൻ ജെയിംസ് - യു.കെ, ഷാജി മാത്യു - ഖത്തർ, ജോൺസൻ കാഞ്ഞിരക്കാട്ട് - ഇന്ത്യ (റീജിയണൽ ഓർഗനൈസർമാർ), സുജി പുല്ലുകാട്ട് - ഇന്ത്യ, ടിസൻ തോമസ് - അമേരിക്ക, ജോർഡി നുമ്പേലി - ഖത്തർ, ദീപാ എ - ഇന്ത്യ, ഫാ. ആന്തണി തെക്കേമുറി - ഇന്ത്യ (എക്സിക്യൂട്ടീവ് മെംബേർസ്) എന്നിവരാണ് അന്തർദേശീയ സമിതിയിലെ അംഗങ്ങൾ.
Image: /content_image/India/India-2023-05-19-11:39:59.jpg
Keywords: മിഷൻ