category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഇന്ന്
Contentകാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്ക അല്‍മായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ 2023 - 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഇന്നു മെയ് 19ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റൻ മുട്ടംതൊട്ടിൽ, മിഷൻ ലീഗ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ് എന്നിവർ ആശസകളർപ്പിക്കും. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറയും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, ഇറ്റലി, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വർഷം ആരംഭത്തിലാണ് ഔദ്യോഗിക അന്തർദേശീയ സമിതിയെ തെരഞ്ഞെടുത്തത്. ഫാ. ജെയിംസ് പുന്നപ്ലാക്കൽ - ജർമ്മനി (ഡയറക്ടർ), ഫാ. മാത്യു മുളയോലിൽ - യു.കെ, സിസ്‌റ്റർ ആൻ ഗ്രേസ് - ഇന്ത്യ, സിസ്റ്റർ ആഗ്നസ് മരിയ - അമേരിക്ക (വൈസ് ഡയറക്ടർമാർ), ഡേവീസ് വല്ലൂരാൻ - ഇന്ത്യ (പ്രസിഡന്റ്), ഏലികുട്ടി എടാട്ട് (വൈസ് പ്രസിഡന്റ്), ബിനോയ് പള്ളിപ്പറമ്പിൽ - ഇന്ത്യ (ജനറൽ സെക്രട്ടറി), ജോജിൻ പോൾ - യു.കെ (ജോയിന്റ് സെക്രട്ടറി), ജോൺ കൊച്ചുചെറുനിലത്ത് - ഇന്ത്യ (ജനറൽ ഓർഗനൈസർ), സിജോയ് പറപ്പള്ളിൽ - അമേരിക്ക, ജെൻതിൻ ജെയിംസ് - യു.കെ, ഷാജി മാത്യു - ഖത്തർ, ജോൺസൻ കാഞ്ഞിരക്കാട്ട് - ഇന്ത്യ (റീജിയണൽ ഓർഗനൈസർമാർ), സുജി പുല്ലുകാട്ട് - ഇന്ത്യ, ടിസൻ തോമസ് - അമേരിക്ക, ജോർഡി നുമ്പേലി - ഖത്തർ, ദീപാ എ - ഇന്ത്യ, ഫാ. ആന്തണി തെക്കേമുറി - ഇന്ത്യ (എക്സിക്യൂട്ടീവ് മെംബേർസ്) എന്നിവരാണ് അന്തർദേശീയ സമിതിയിലെ അംഗങ്ങൾ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-19 11:38:00
Keywordsമിഷൻ
Created Date2023-05-19 11:39:59