Contents
Displaying 20831-20840 of 25003 results.
Content:
21231
Category: 18
Sub Category:
Heading: പഠിച്ചത് സഭയുടെ സ്കൂളില്‍, ആദ്യാക്ഷരം പകർന്നു നൽകിയത് കന്യാസ്ത്രീകള്‍: സ്പീക്കർ എ.എൻ. ഷംസീർ
Content: ആലപ്പുഴ: കിന്റർ ഗാർട്ടൻ മുതൽ നാലുവരെ ലത്തീന്‍ സഭയുടെയും തുടർന്നു 10 വരെ സിഎസ്ഐ സമൂഹത്തിന്റെ സ്കൂളിലായിരുന്നു പഠിച്ചതെന്നും അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയത് കന്യാസ്ത്രീകളാണെന്ന് അഭിമാനത്തോടെ തലയുയർത്തി പറയുമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധി ച്ച് ആലപ്പുഴ പൗരാവലിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. അന്നു തന്നെ പഠിപ്പിച്ച സ്കൂൾ മാനേജരാണ് ഇപ്പോൾ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. തീരദേശമേഖലയിൽ കടലാക്രമണവും മലയോരമേഖലയിൽ വന്യജീവി ആക്രമണവും ഉരുൾപൊട്ടലും കൃഷിനാശവും നേരിടുമ്പോഴെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം ത്യാഗം ചെയ്യാൻ മുന്നിട്ടിറങ്ങുന്നവരാണ് വൈദികരും ബിഷപ്പുമാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2023-05-25-09:50:26.jpg
Keywords: സ്പീക്ക

21232
Category: 18
Sub Category:
Heading: അന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകള്‍ വിവാദമാക്കി, ഇന്ന് അതേ ആവശ്യമുന്നയിച്ച് ഇടത് കര്‍ഷക സംഘടനയുടെ ലോംഗ് മാർച്ച്
Content: കണ്ണൂര്‍: റബര്‍ വില 300 രൂപയാക്കണമെന്നും കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നും പറഞ്ഞ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ വിവാദമാക്കിയ സിപിഎം ഇന്ന് സമാന ആവശ്യവുമായി രംഗത്ത്. വിവാദങ്ങൾ കുത്തിപ്പൊക്കിയത് കെട്ടടങ്ങിതുടങ്ങിയതോടെ ആർച്ച്ബിഷപ്പിന്റെ ആവശ്യത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ഇടതുമുന്നണി കാർഷികമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലയിൽ മലയോര ജാഥകൾ സംഘടിപ്പിച്ചിരുന്നുവെന്നു 'ദീപിക' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ജാഥയിലും റബർ വില തന്നെയായിരുന്നു പ്രധാന വിഷയം. ഇതിനു പിന്നാലെയാണ് റബറിന് 300 രൂപ താങ്ങുവിലയാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള കർഷക സംഘം രാജ്ഭവനിലേക്ക് ലോംഗ് മാർച്ച് നടത്തുന്നത്. വിവിധ ജില്ലകളില്‍ ഇതിനോടകം തന്നെ ലോംഗ് മാർച്ച് നടത്തിയിട്ടുണ്ടെന്ന് 'കേരള കൌമുദി'യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നും നാളെയുമാണ് രാജ്ഭവനിലേക്ക് 1000 കൃഷിക്കാരുടെ ലോംഗ് മാർച്ച്. നേരത്തെ കണ്ണൂർ ജില്ലയിലെ ആലക്കോട് നടന്ന എകെസിസിയുടെ കർഷകസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും കർഷകരുടെ നിലപാട് ഇരുവരോടും ഒരുപോലെയായിരിക്കുമെന്നും വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാൽ, ആർച്ച്ബിഷപ്പിന്റെ പ്രസ്താവന ബിജെപിയെ അനുകൂലിച്ചാണെന്നു പറഞ്ഞാണ് സിപിഎം നേതാക്കൾ രംഗത്തുവന്നത്. ഇതിനു പിന്നാലെ ആര്‍ച്ച് ബിഷപ്പിന് നേരെ ഇടതു സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് സൈബര്‍ ആക്രമണവും അന്നു ഉണ്ടായി. റബറിന്റെ വില മാത്രമാണോ കർഷകർ നേരിടുന്ന പ്രശ്നമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അന്നു ചോദിച്ചത്. പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം അണികളിലും എതിര്‍പ്പ് സൃഷ്ട്ടിച്ചിരിന്നു.
Image: /content_image/India/India-2023-05-25-10:27:28.jpg
Keywords: പാംപ്ലാനി

21233
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം ജൂൺ 17 ന് മാഞ്ചസ്റ്ററിൽ
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്ക് ഏത് ജീവിത സാഹചര്യങ്ങളിലും ക്രിസ്തു വിശ്വാസത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ നടത്തിവരുന്ന റവ. സേവ്യർ ഖാൻ വട്ടായിലച്ചൻ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രി ജൂൺ 17ന് മാഞ്ചസ്റ്ററിൽ വച്ച് കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ ഒരുക്കുന്നു. മാഞ്ചസ്റ്റർ ലോങ്‌സൈറ്റ് സെന്റ് ജോസഫ് പള്ളി സീറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ(M13 0BU Portland Crescent) നടക്കുന്ന ശുശ്രൂഷയിൽ 9 വയസ്സുമുതൽ 12 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. സമയം: രാവിലെ 10 .30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# രാജു ആന്റണി 07912217960 വിൻസ് ജോസഫ് 07877852815 മിലാനി പോൾ 07877542849.
Image: /content_image/Events/Events-2023-05-25-10:36:19.jpg
Keywords: മാഞ്ചസ്റ്റ

21234
Category: 1
Sub Category:
Heading: ശരീരം അഴുകാത്ത നിലയിൽ കാണപ്പെട്ട് വൈറലായ ചിത്രങ്ങളിലെ ഈ സിസ്റ്റര്‍ ആരാണ്? സിസ്റ്റർ വിൽഹെൽമിനയെ കുറിച്ച് അറിയാം
Content: മിസോറി: അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് ശരീരം അഴുകാത്ത നിലയിൽ കാണപ്പെട്ട സന്യാസിനിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതിന് പിന്നാലെ ഈ സിസ്റ്റര്‍ ആരാണെന്നും എന്താണെന്നുമുള്ള അനേകം ചോദ്യങ്ങളും ഉയരുന്നുണ്ട്. കത്തോലിക്ക സഭയില്‍ അഴുകാത്ത നിലയില്‍ കാണപ്പെട്ട അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. നാലുവർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ ശരീരം അടക്കം ചെയ്ത പെട്ടി മെയ് പതിനെട്ടാം തീയതിയാണ് തുറന്നത്. വർഷങ്ങൾക്ക് ഇപ്പുറവും ശരീരം വലിയ കേടുപാടുകൾ സംഭവിക്കാതെ ഇരിന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഗ്രിഗോറിയൻ സംഗീതത്തിന് പേരുകേട്ട സന്യാസ സമൂഹം സ്ഥാപിച്ച ആഫ്രിക്കൻ വേരുകളുള്ള സ്ഥാപകയെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹമാണ് ആളുകൾ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 1924 ഏപ്രിൽ പതിമൂന്നാം തീയതി സെന്റ് ലൂയിസിലാണ് കത്തോലിക്കരായ മാതാപിതാക്കളുടെ 5 മക്കളിൽ രണ്ടാമത്തെ ആളായി മേരി എലിസബത്ത് ലങ്കാസ്റ്റർ (വിൽഹെൽമിന) ജനിക്കുന്നത്. ഒന്‍പതാമത്തെ വയസ്സിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് മേരി എലിസബത്തിന് മിസ്റ്റിക്കൽ അനുഭവം ഉണ്ടായതായി ജീവചരിത്രത്തില്‍ പറയുന്നു. യേശു അവളെ തന്റെ സ്വന്തമാക്കാൻ ക്ഷണിച്ചു. ''ഞാൻ ഇല്ല എന്ന് എങ്ങനെ പറയും?" എന്നായിരിന്നു അവളുടെ ഉത്തരം. പതിമൂന്നാം വയസ്സിൽ ഇടവകയിലെ വൈദികൻ സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ പദ്ധതിയുണ്ടോയെന്ന് ചോദിച്ചപ്പോൾ, അതുവരെ പദ്ധതി ഒന്നും ആലോചനയിൽ ഇല്ലായിരുന്നെങ്കിലും, സന്യാസ ജീവിതം തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്ന് അവള്‍ക്ക് തോന്നി. ഇതേ തുടര്‍ന്നു ബാൾട്ടിമോറിലെ ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസ് സുപ്പീരിയറിന് മേരി കത്തെഴുതി. ആ കത്ത്, ഇപ്രകാരമായിരിന്നു. “പ്രിയപ്പെട്ട മദർ സുപ്പീരിയർ, ഞാൻ 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ്, എനിക്ക് ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹമുണ്ട്. എത്രയും വേഗം നിങ്ങളുടെ കോൺവെന്റിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അടുത്ത മാസം ഗ്രേഡ് സ്കൂളിൽ നിന്ന് ബിരുദം നേടും. കോൺവെന്റിൽ ചേരുമ്പോള്‍ ഞാന്‍ എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ, നിങ്ങൾക്കു ഞാന്‍ എന്താണ് കൊണ്ടുവരേണ്ടത് - ഇത് എനിക്കു അറിയണമെന്നുണ്ട്. നിങ്ങളെ ഞാൻ ശല്യപ്പെടുത്തുന്നില്ലെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഒരു കന്യാസ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു (തീർച്ചയായും ഞാൻ ഒരു കത്തോലിക്കയാണ്.) ദൈവം നിങ്ങളെയും നിങ്ങളുടെ കീഴിലുള്ളവരെയും അനുഗ്രഹിക്കട്ടെ“. - മേരി എലിസബത്ത് ലങ്കാസ്റ്റർ. എന്നാൽ പ്രായം വളരെ ചെറുപ്പം ആയതിനാൽ കാത്തിരിക്കാനാണ് മറുപടി ലഭിച്ചത്. മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് കത്തോലിക്ക വിദ്യാഭ്യാസം മേരിക്ക് നൽകി. പ്രൊട്ടസ്റ്റൻറ് സമൂഹാംഗങ്ങളായ സമാന പ്രായക്കാരുടെ ഇടയിൽ നിന്നു കുത്തുവാക്കുകൾ നേരിട്ടുവെങ്കിലും അവൾ അതെല്ലാം സഹിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് പിന്നാലേ ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസിൽ മേരി എലിസബത്ത് ചേര്‍ന്നു. വ്രതവാഗ്ദാന സമയത്താണ് അവർ വിൽഹെൽമിന എന്ന പേര് സ്വീകരിക്കുന്നത്. വ്രത വാഗ്ദാനം നടത്തി ഏകദേശം 50 വർഷത്തോളം മേരി ഈ സന്യാസ സമൂഹത്തോടൊപ്പം ആയിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം സന്യാസ വസ്ത്രം ഉപയോഗിക്കുന്ന കാര്യത്തിൽ തന്റെ സന്യാസിനി സമൂഹം പോലും ഇളവ് നേടിയപ്പോഴും, സന്യാസ വസ്ത്രം ഉപയോഗിക്കണമെന്നുള്ള ശാഠ്യം സിസ്റ്റർ മേരി എലിസബത്തിന് ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാണ് താൻ എന്നതിനെയാണ് സന്യാസ വസ്ത്രം സൂചിപ്പിക്കുന്നതെന്ന ശക്തമായ ബോധ്യം അവള്‍ക്കുണ്ടായിരിന്നു. പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന പ്രീസ്റ്റ്‌ലി ഫ്രറ്റേർണിറ്റി ഓഫ് സെന്റ് പീറ്ററിന്റെ സഹകരണത്തോടെയാണ് 1995ൽ സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം നിലവിൽ വരുന്നത്. വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകിയും മരിയന്‍ വണക്കത്തിന് പ്രാധാന്യം നല്‍കിയുമാണ് സന്യാസ സമൂഹം നിലക്കൊള്ളുന്നത്. 2006ലാണ് പെൻസിൽവാനിയയിൽ നിന്ന് മെത്രാന്റെ ക്ഷണം സ്വീകരിച്ച് മിസോറിയിൽ സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം എത്തുന്നത്. ദൈനംദിന പ്രാർത്ഥനയുടെ ഭാഗമായി സന്യാസിനികള്‍ ദിവസവും അഞ്ച് മണിക്കൂർ ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2019 മെയ് 29നാണ് സിസ്റ്റർ വിൽഹെൽമിന സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെടുന്നത്. അതേസമയം സിസ്റ്റർ വിൽഹെൽമിനയുടെ ശരീരം അഴുകാത്തത് അത്ഭുതമാണെന്ന് കത്തോലിക്ക സഭ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ സഭ നിലപാട് പ്രഖ്യാപിക്കുകയുള്ളൂ. Tag: Who was Sister Wilhelmina Lancaster, whose body is now the center of attention in Missouri?, Sister Wilhelmina Lancaster incorrupt, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-25-11:55:08.jpg
Keywords: അഴുകാ

21235
Category: 1
Sub Category:
Heading: സുഡാനില്‍ യുദ്ധത്തിനിടെ സന്യാസിനികള്‍ ഉള്‍പ്പെടെ 800 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക മനുഷ്യാവകാശ സംഘടന
Content: ഖാർത്തൂം: ആഭ്യന്തര യുദ്ധം ശക്തമായ സുഡാനിലെ ഖാർത്തൂം നഗരത്തില്‍ അകപ്പെട്ടുപോയ കത്തോലിക്ക സന്യാസിനികളെയും നൂറുകണക്കിന് ആളുകളെയും സംരക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കത്തോലിക്ക മനുഷ്യാവകാശ സംഘടനയായ ‘ദി വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ്’ (വി.പി.പി). തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലെ യുദ്ധമുഖത്ത് അകപ്പെട്ടുപോയ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ 3 സന്യാസിനികള്‍ ഉള്‍പ്പെടെ 800 പേരെ തങ്ങളുടെ അനുബന്ധ സംഘടനകളുടെ സഹായത്തോടെ യുദ്ധമുഖത്ത് നിന്നും രക്ഷിച്ച് തെക്കന്‍ സുഡാനില്‍ എത്തിക്കുവാന്‍ ‘വി.പി.പി’ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 29-നാണ് സിസ്റ്റര്‍ ക്രിസ്റ്റിനും സഹചാരികളായ രണ്ടു സന്യാസിനികളും സുഡാനി സായുധ സേനയും (എസ്.എ.എഫ്) അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടത്തിനിടയില്‍ അകപെട്ടിരിക്കുകയാണെന്ന കാര്യം പുറത്തുവന്നത്. മൂന്നു സന്യാസിനികളും ഇപ്പോള്‍ തെക്കന്‍ സുഡാനില്‍ സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് വി.പി.പി യുടെ സ്ഥാപകനും, പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് മെയ് 21-ന് അറിയിച്ചു. ദൈവാനുഗ്രഹത്താല്‍ അവരിപ്പോള്‍ തെക്കന്‍ സുഡാനിലാണ്. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അധികം താമസിയാതെ തന്നെ അവര്‍ തങ്ങളുടെ മാതൃഭവനത്തില്‍ എത്തും. അന്നേ ദിവസം തന്നെ ഏതാണ്ട് എണ്ണൂറോളം ആളുകളെ രക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും, ദൗത്യത്തിനിടയില്‍ തങ്ങളുടെ അനുബന്ധ സംഘടനയിലെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ സ്നൈപ്പറുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍സ് പറഞ്ഞു. തങ്ങളെ രക്ഷിക്കാന്‍ പദ്ധതിയൊരുക്കിയ ദൈവത്തിനും, ‘വി.പി.പി’ക്കും രക്ഷപ്പെട്ട സിസ്റ്റര്‍മാരില്‍ ഒരാളായ ലൂസി നന്ദി അറിയിച്ചു. സന്യാസിനികളെ പലപ്പോഴും സഹായിച്ചിട്ടുള്ള അമേരിക്കന്‍ സ്വദേശിയാണ് ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളുമായി ബന്ധപ്പെട്ടതെന്നും, ഉടന്‍ തന്നെ തങ്ങളുടെ സംഘം ഒരു പദ്ധതി തയ്യാറാക്കുകയായിരുന്നെന്നും, ആ സമയം സന്യാസിനികളില്‍ രണ്ടു പേര്‍ രോഗബാധിതരായിരുന്നുവെന്നും ജോണ്‍സ് പറഞ്ഞു. “ഏതാണ്ട് 72 മണിക്കൂര്‍ കൊണ്ടാണ് ദൗത്യം പൂര്‍ത്തിയായത്. സന്യാസിനികള്‍ക്ക് വേണ്ട മരുന്നും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കുന്നതിനിടയിലാണ് തൊട്ടടുത്ത കെട്ടിടം ബോംബ് ആക്രമണത്തില്‍ തകര്‍ന്നത്". അധികം താമസിയാതെ തന്നെ കന്യാസ്ത്രീമാരെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും ജോണ്‍സ് വെളിപ്പെടുത്തി. 2019 ഏപ്രില്‍ 11-ന് പ്രസിഡന്റ് ഒമര്‍ ഹസ്സന്‍ അഹമദ് അല്‍-ബഷീറിനെ അട്ടിമറിച്ച് സുഡാനി ആര്‍മി അധികാരം കൈയടക്കിയത് മുതലാണ് സുഡാനില്‍ സമാധാനം ഇല്ലാതായത്. സമീപകാലത്തായി ആഭ്യന്തര യുദ്ധം വളരെ രൂക്ഷമായിരിക്കുകയാണ്.
Image: /content_image/News/News-2023-05-25-15:20:37.jpg
Keywords: സുഡാനി

21236
Category: 9
Sub Category:
Heading: എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ; വിപുലമായ ഒരുക്കങ്ങൾ
Content: എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിട ഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളാണ് തീർത്ഥടനത്തിന്റെ ചുമതല വഹിക്കുന്നത്. തീർത്ഥാടനത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി മെയ് 24,25,26 തീയതികളിൽ ഓൺലൈൻ മരിയൻ കൺവൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് 6 മണി മുതൽ 7.30 വരെ ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിൽ ജപമാല, മരിയൻ സന്ദേശം, മരിയൻ ഡിവോഷൻ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, റെവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് എന്നിവർ മരിയൻ സന്ദേശം നൽകും. റവ. ഫാ. ജെബിൻ പത്തിപറമ്പിൽ, റവ. സിസ്റ്റർ ആൻ മരിയ എസ്എച്ച് , ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ മരിയൻ ഡിവോഷൻ നയിക്കും. സൂമിലും രൂപതയുടെ ഓൺലൈൻ യൂട്യൂബ്, ഫെയ്സ്ബൂക് പേജുകളിലും പ്രാർത്ഥന ശുശ്രൂഷകൾ തത്സമയം ലഭ്യമാണ് (https://www.youtube.com/csmegb). മെയ് 27 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തുടർന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, 4.45 നു സമാപനം, സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർത്ഥാടനത്തിന്റെ സമയക്രമം. തീർത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും, കാറുകളും, കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്‌പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ഷിജു (07897642951) , അനൂപ് (07823344484), മനോഷ് (07720253801), ബിനു (07720260194), ജാൻസി (07944612105)
Image: /content_image/Events/Events-2023-05-25-16:26:53.jpg
Keywords: തീര്‍ത്ഥാ

21237
Category: 1
Sub Category:
Heading: In Pictures: അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം
Content: കര്‍ത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന് രണ്ട് ദിവസത്തിന് ശേഷം മെയ് 20 ശനിയാഴ്ച അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന് മുന്നില്‍ പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് തെരുവിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കാണാം ചിത്രങ്ങള്‍.
Image: /content_image/News/News-2023-05-25-16:39:12.jpg
Keywords: പ്രദക്ഷി

21238
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി
Content: അബൂജ: നൈജീരിയയിലെ തെക്കുകിഴക്കുള്ള ഓക്കിഗ്‌വേ രൂപതയില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. മെയ് 19ന് നൈജീരിയയിലെ പുതിയ ആരാധന ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഫാ. ജൂഡ് കിംഗ്‌സ്‌ലി മഡുക എന്ന വൈദികനെ തട്ടിക്കൊണ്ടു പോകുന്നത്. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് രൂപത ചാൻസലർ ഫാ. പ്രിൻസ്‌വിൽ ഇവുവാൻയാൻവു, ഒക്കിഗ്വേ ബിഷപ്പ് മോൺ. സോളമൻ അമഞ്ചുക്വു എന്നിവര്‍ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വൈദികന്‍ മോചിതനായിരിക്കുന്നത്. വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ദൈവജനങ്ങൾക്കും അവരുടെ തീക്ഷ്ണമായ പ്രാർത്ഥനകൾക്കും സ്നേഹപ്രകടനങ്ങൾക്കും രൂപത നന്ദി അറിയിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ നൈജീരിയയില്‍ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പതിവ് സംഭവമാണ്. ഏപ്രിൽ 15ന് ഓക്കിഗ്‌വേ രൂപതയിലെ സെന്റ് പോൾ ഇടവകയിലെ ഫാ. മൈക്കൽ ഇഫിയാനി, ഏപ്രിൽ 29 ന് വാരി രൂപതാംഗമായ ഫാ. റാഫേൽ ഒഗിഗ്ബയെ, മേയ് നാലിന് ഫാ. ചോച്ചോസ് കുനാവ് എന്നീ വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇത്തരത്തില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ജൂഡ് കിംഗ്‌സ്‌ലിയുടേത്. പണം ലക്ഷ്യമാക്കിയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകല്‍ തുടരുന്നത്. നിരവധി വൈദികരെ ഇക്കാലയളവില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന അക്രമങ്ങളുമായി പശ്ചിമാഫ്രിക്കൻ രാജ്യം പോരാടുകയാണ്. 2009 മുതൽ, നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങളും രാജ്യത്ത് അതീവ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. Tag: Kidnapped Catholic priest released after 3 days in Nigeria, Fr. Jude Kingsley Maduka, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-25-17:35:22.jpg
Keywords: വൈദിക

21239
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് തെവേനിന്‍ ഒമാന്റെ ചരിത്രത്തിലെ പ്രഥമ അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: വത്തിക്കാന്‍ സിറ്റി/ മസ്ക്കറ്റ്: ഒമാനിലെ പ്രഥമ അപ്പസ്തോലിക ന്യൂണ്‍ഷോയായി ഫ്രഞ്ച് മെത്രാപ്പോലീത്ത നിക്കോളാസ് തെവേനിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ സിംഹാസനവുമായി അപ്പസ്തോലിക ബന്ധം സ്ഥാപിക്കുന്ന 184-മത് രാഷ്ട്രമാണ് ഒമാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് വത്തിക്കാനും സുല്‍ത്താനേറ്റ് ഓഫ് ഒമാനും തമ്മില്‍ സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ച്, വത്തിക്കാനില്‍ ഒമാന്‍ എംബസി സ്ഥാപിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രബന്ധ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാപ്പ ഒമാനിലേക്ക് ഒരു അപ്പസ്തോലിക പ്രതിനിധിയെ നിയമിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇക്കാലയളവില്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നൂറാമത് രാഷ്ട്രം കൂടിയാണ് ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഒമാന്‍. 2019 മുതല്‍ ഈജിപ്തിലെ അപ്പസ്തോലിക പ്രതിനിധിയും, അറബ് ലീഗ് പ്രതിനിധിയുമായി സേവനം ചെയ്തുവരികയായിരുന്നു തെവേനിന്‍ മെത്രാപ്പോലീത്ത. സെന്റ് മാര്‍ട്ടിന്‍ സമൂഹാംഗമായി 1989-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1994 മുതലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ അംഗമാകുന്നത്. ഇന്ത്യ - നേപ്പാള്‍, കോംഗോ, ബെല്‍ജിയം-ലക്സംബര്‍ഗ്, ലെബനന്‍, ക്യൂബ, ബള്‍ഗേറിയ എന്നിവിടങ്ങളിലെ അപ്പസ്തോലിക കാര്യാലയങ്ങളില്‍ സെക്രട്ടറിയും, ഉപദേഷ്ടാവുമായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2005 മുതല്‍ 2009 വരെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ്സിലെ റിലേഷന്‍ വിത്ത് സ്റ്റേറ്റ്സ് വിഭാഗത്തില്‍ സേവനം ചെയ്തു. 2009-ലാണ് അദ്ദേഹം പൊന്തിഫിക്കല്‍ ഹൗസ്ഹോള്‍ഡില്‍ ചേരുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ-പൊതു കൂടിക്കാഴ്ചകളുടെ ചുമതല നിര്‍വഹിക്കുന്ന വിഭാഗത്തിന്റെ തലവനുമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2013-ല്‍ ഗ്വാട്ടിമാലയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്ത 2019-ല്‍ ഈജിപ്തിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെട്ടു. ബിഷപ്പ് പാവ്ലോ മാര്‍ട്ടിനെല്ലി തലവനായുള്ള സൗത്ത് അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ ഭാഗമാണ് ഒമാന്‍ സഭ. ഒമാനിലെ കത്തോലിക്ക സഭയില്‍ നാല് ഇടവകകളിലായി 12 വൈദികരാണ് ശുശ്രൂഷ ചെയ്യുന്നത്. ഒമാനിലെ സഭയില്‍ 1,40,000-ത്തോളം അംഗങ്ങളാണ് ഉള്ളത്. യെമനില്‍വെച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ടാണ് വത്തിക്കാനും ഒമാനുമായി കൂടുതല്‍ അടുക്കുന്നത്. ഫാ. ടോം മോചിതനായതിന് പിന്നാലെ എത്തിയത് ഒമാനിലായിരിന്നു. 1950-ല്‍ 25 രാഷ്ട്രങ്ങളും, 1978-ല്‍ 84 രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധമുണ്ടായിരുന്ന വത്തിക്കാന് ഇന്ന് 184 രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധമുണ്ട്.
Image: /content_image/News/News-2023-05-26-11:18:23.jpg
Keywords: ഒമാന

21240
Category: 18
Sub Category:
Heading: ദൈവദാസി മദർ ഷന്താളിന്റെ 51-ാം ചരമവാർഷികം ആചരിച്ചു
Content: അതിരമ്പുഴ: സാധാരണ ജീവിതത്തിൽ അസാധാരണ വിളി കണ്ടെത്തി ലോകത്തിന് അങ്ങേയറ്റം നന്മ ചെയ്യത്തക്ക വിധത്തിൽ സ്വപ്നം കാണുകയും ആ സ്വപ്നം പ്രവൃത്തിപഥത്തിലാക്കാൻ മാർ തോമസ് കുര്യാളശേരിക്കൊപ്പം നിന്ന് ആരാധനാസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്ത അസാധാരണ വനിതയാണ് മദർ മേരി ഷന്താളെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാർ തോമസ് തറയിൽ. വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹ സ്ഥാപകയും പ്രഥമ അംഗവുമായ ദൈവദാസി മദർ ഷന്താളിന്റെ 51-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് അതിരമ്പുഴയിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. റവ. ഡോ. വർഗീസ് താനമാവുങ്കൽ, റവ. ഡോ. തോമസ് കുഴുപ്പിൽ, റവ.ഡോ. ടോം പുത്തൻകുളം, റവ.ഡോ. ജോർജ് വല്ലയിൽ, റവ.ഡോ. ജോർജ് വള്ളിയാംതടത്തി ൽ എംസിബിഎസ്, ജോസഫ് ചാലിച്ചിറയിൽ ഒസിഡി, ഫാ. റ്റിൻസൺ നരിതുരുത്തൽ എന്നിവർ സഹകാർമികരായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുക ണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ആരാധനാമഠം ചാപ്പലിൽ മദർ ഷന്താളിന്റെ കബറിടത്തിങ്കൽ പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറയുടെ പ്രധാന കാർമികത്വത്തിൽ നടത്തിയ പ്രാർത്ഥനാ ശുശ്രൂഷയും നടന്നിരിന്നു. ആലപ്പുഴ ചമ്പക്കുളം വല്ലയിൽ കൊച്ചുമാത്തൂച്ചന്റെയും മറിയാമ്മയുടെയും അഞ്ചാമത്തെ മകളായി 1880 ഡിസംബർ 23നു ജനിച്ച ഫിലോമിന സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. നാലുവർഷത്തെ കുടുംബജീവിതത്തിനുശേഷം ഭർത്താവ് മരിച്ചതോടെയാണ് ഫിലോമിന സന്ന്യാസ ജീവിതത്തിലേക്ക് മാറിയത്. 1911 ഡിസംബർ 10നു ജന്മനാടായ ചമ്പക്കുളത്തുള്ള ഊർശ്ലേം ദേവാലയത്തിൽ സഭാവസ്ത്രം സ്വീകരിച്ചു. സന്യാസവതത്തോടൊപ്പം മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ എന്ന പേരു സ്വീകരിച്ചു. 1916 ഓഗസ്റ്റ് 21നു ചങ്ങനാശേരി അരമന ചാപ്പലിൽ നിത്യ്രവത വാഗ്ദാനത്തിലൂടെ സമ്പൂർണ സമർപ്പിതയായി. മകൾ സിസ്റ്റർ മേരി തോമസ് പുത്തൻപുരയിലും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീസമൂഹത്തിൽ അംഗമായി.1972 മേയ് 25ന്, 92-ാം വയസ്സിൽ, മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താളും ഇഹലോകവാസം വെടിഞ്ഞു. ഭൗതികശരീരം അതിരമ്പുഴ മഠം ചാപ്പലിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അന്നത്തെ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായിരുന്ന മാർ ജോസഫ് പൗവത്തിലിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കരിച്ചു.
Image: /content_image/India/India-2023-05-26-12:02:12.jpg
Keywords: ഷന്താ