Contents

Displaying 20851-20860 of 25003 results.
Content: 21252
Category: 18
Sub Category:
Heading: ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ മൃതസംസ്കാരം നാളെ
Content: തലശ്ശേരി: വാഹനാപകടത്തില്‍ ഇന്ന്‍ പുലര്‍ച്ചെ അന്തരിച്ച തലശ്ശേരി അതിരൂപതാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ മൃതസംസ്കാരം നാളെ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന്‍ രാത്രി 8 മണിക്ക് തലശ്ശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും. ഇന്ന്‍ രാത്രി 10 മണിമുതൽ നാളെ രാവിലെ 10 മണിവരെ എടൂർ മരുതാവിലുള്ള ഒറ്റപ്ലാക്കൽ ഭവനത്തിലും നാളെ രാവിലെ പത്തു മുതല്‍ 2.30 വരെ എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ഉച്ചക്കഴിഞ്ഞു 3 മണിക്ക് ആരംഭിക്കും. ശുശ്രൂഷയോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും. വൈദികന്റെ ആക്‍സ്മിക മരണത്തില്‍ തലസ്സൃ അതിരൂപത ദുഃഖം രേഖപ്പെടുത്തി. അതേസമയം അപകടത്തിൽ പരിക്കേറ്റ ഫാ.. ജോർജ്ജ് കരോട്ടിൻ വടകര പാർക്കോ ഹോസ്പിറ്റലിലും ഫാ. ജോസ് മുണ്ടോളിക്കലും ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ചികിത്സയിലാണെന്ന് അതിരൂപത അറിയിച്ചു.
Image: /content_image/India/India-2023-05-29-18:34:57.jpg
Keywords: വൈദിക
Content: 21253
Category: 18
Sub Category:
Heading: കേരളത്തിൽ ആദ്യമായി രൂപത വൈസ് ചാൻസലറായി സന്യാസിനി
Content: കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്. 2017ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സിസ്റ്റർ ആൻസ ബാംഗളൂർ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാർ ചിത്തിരപുരം നിത്യസഹായമാത ഇടവക കുമ്പോളത്തുപറമ്പിൽ ഫിലിപ് ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ ഫാ. അലക്സ് കുമ്പോളത്തുപറമ്പിൽ വിജയപുരം രൂപതാ വൈദികനാണ്.
Image: /content_image/India/India-2023-05-30-11:28:12.jpg
Keywords: സന്യാസി
Content: 21254
Category: 18
Sub Category:
Heading: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു
Content: രാജാക്കാട്: ഇടുക്കി രാജാക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ മേരിക്കുട്ടി ജെയിംസ്(ബിൻസി എ സ്എച്ച് - 50) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം രാജകുമാരിയിൽനിന്നു പലചരക്ക് സാധനങ്ങൾ വാങ്ങി കൂടെയുണ്ടായിരുന്ന സിസ്റ്റർ അൽഫോൻസയോടൊപ്പം ഓട്ടോറിക്ഷയിൽ മഠത്തിലേക്ക് പോകുന്ന വഴി രാജകുമാരി സെന്റ് മേരീസ് സ്കൂളിന് മുൻവശത്ത് വച്ച് എതിരേ നിയന്ത്രണംവിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സിസ്റ്റർ അൽ ഫോൻസയ്ക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കുണ്ട്. ഗുരുതര പരിക്കേറ്റ സിസ്റ്റർ ബിൻസിയെ ആദ്യം അടിമാലി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായ ത്തിലായിരുന്നു ചികിത്സ. മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനാലാണ് വെന്റിലേ റ്ററിൽ പ്രവേശിപ്പിച്ചത്. കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ സിസ്റ്റർ ബിൻസി നെടുങ്കണ്ടം കറുകപ്പിള്ളിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് വൈകുന്നേരം കാന്തിപ്പാറ പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. രാത്രി ഒമ്പതോടെ രാജമുടി പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരും. സംസ്കാര ശു ശ്രൂഷകൾ നാളെ രാവിലെ 10ന് രാജമുടി പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ ആരംഭിക്കുന്നതും തുടർന്ന് മഠം വക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Image: /content_image/India/India-2023-05-30-11:48:51.jpg
Keywords: കന്യാസ്ത്രീ
Content: 21255
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മറ്റൊരു വൈദികന് കൂടി മോചനം
Content: ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു ശേഷം ഒവേരിരിലേയ്ക്കുളള യാത്രാമധ്യേയാണ് ഫാ. മത്തിയാസിനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോകുന്നത്. വൈദികന്റെ മോചനം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ വിശ്രമം ഇല്ലെന്ന് പോലീസ് വക്താവ് ഹെന്റി ഒകോയെ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ധം മൂലമാണ് വൈദികൻ മോചിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒവേരി രൂപതയിലെ മാന്‍ ഓഫ് ഓർഡർ ആൻഡ് ഡിസിപ്ലിൻ എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ് ഫാ. മത്തിയാസ് ഒപ്പാറ. അതേസമയം വൈദികനെ വെറുതെ വിടാൻ മോചനദ്രവ്യം നൽകിയോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മെയ് 19ന് നൈജീരിയയിലെ പുതിയ ആരാധന ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെ ഒക്കിഗ്വേ രൂപതാ വൈദികനായ ഫാ. ജൂഡ് മടുക്കയെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരിന്നു. പിന്നീട് ഇദ്ദേഹം മോചിതനായി. വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നൈജീരിയയിൽ ഇപ്പോൾ സർവ്വസാധാരണമാണ്.
Image: /content_image/News/News-2023-05-30-12:35:33.jpg
Keywords: നൈജീരിയ
Content: 21256
Category: 10
Sub Category:
Heading: കന്ധമാല്‍ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി ഇന്ന് ക്രിസ്തുവിന്റെ പ്രിയ സന്യാസിനി
Content: കന്ധമാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും പ്രത്യാശ പകരുന്ന വാര്‍ത്ത. 2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തേത്തുടര്‍ന്ന്‍ പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി സന്യാസവൃത വാഗ്ദാനം നടത്തി ഈശോയുടെ പ്രിയ ദാസിയായ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. അന്ന് ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ വരെ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തുവെന്നത് ഏറെ ശ്രദ്ധേയമാണ്. കലാപത്തില്‍ ചെറുപ്പത്തില്‍ തന്നെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബത്തിലെ സനോമിന കന്‍ഹാര്‍ എന്ന പെണ്‍കുട്ടിയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കര്‍ത്താവിന്റെ മണവാട്ടിയായി സന്യാസവസ്ത്രം സ്വീകരിച്ചത്. കന്ധമാല്‍ ജില്ലയിലെ സാദിന്‍ഗിയ ഗ്രാമത്തിലാണ് സനോമിനയുടെ വീട്. ഗ്രാമത്തിലെ ഏക ക്രിസ്ത്യന്‍ കുടുംബം സനോമിനയുടേതായിരുന്നു. 2008-ലെ കന്ധമാല്‍ കലാപത്തിനിടയില്‍ സനോമിനയുടെ പിതാവായ കുമാറിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്നു കന്ധമാലിലെ ജന വികാസ് എന്ന സാമൂഹ്യ സേവന കേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. മദന്‍ സിംഗ് പറഞ്ഞു. ആ സമയത്ത് സനോമിനക്ക് വെറും 5 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് അവരെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ അവരുടെ വീടും കൃഷിയിടവും നശിപ്പിക്കുകയും 12 ആടുകളെയും 4 പശുക്കളെയും മോഷ്ടിക്കുകയും ചെയ്തു. ക്രിസ്തുവിനെ തള്ളി പറയുവാന്‍ ഹിന്ദുത്വവാദികള്‍ കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും, തനിക്ക് ജീവനും വിശ്വാസവും തന്ന കര്‍ത്താവിനെ ഉപേക്ഷിക്കില്ലെന്നും, പകരം മരിക്കുവാന്‍ തയ്യാറാണെന്നുമായിരുന്നു കുമാറിന്റെ മറുപടി. അതേതുടര്‍ന്ന്‍ സ്വത്തുവകകളെല്ലാം ഉപേക്ഷിച്ച് ഭാര്യയും മൂന്ന്‍ മക്കളുമായി കുമാര്‍ ഗ്രാമം ഉപേക്ഷിക്കുകയായിരുന്നു. മദര്‍ തെരേസയുടെ സന്യാസിനികള്‍ ഭൂവനേശ്വറില്‍ നടത്തിവന്നിരുന്ന അഭയകേന്ദ്രത്തിലാണ് കുമാറും കുടുംബവും അഭയം പ്രാപിച്ചത്. പിന്നീട് സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയെങ്കിലും ക്രിസ്തു വിശ്വാസത്തില്‍ തുടര്‍ന്നാല്‍ കൊല്ലുമെന്ന് വരെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ വിശ്വാസം ഉപേക്ഷിക്കാതിരുന്ന കുമാര്‍ തന്റെ ഭൂമിയില്‍ കൃഷി തുടരുകയും വീട് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. മകളുടെ സന്യാസ ജീവിതത്തെ കുറിച്ചുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് “ദൈവം എനിക്ക് ഒരു മകളേയാണ് തന്നത്. ഞാന്‍ അവളെ ദൈവ വേലക്കായി നല്‍കുന്നു” എന്നായിരുന്നു കുമാറിന്റെ പ്രതികരണമെന്ന് ഫാ. മദന്‍ സിംഗ് പറയുന്നു. 9 വൈദികരും നിരവധി സന്യാസിനികളും ഉള്‍പ്പെടെ നാനൂറോളം പേര്‍ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തു. ബാംഗ്ലൂരിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ സന്യാസ സമൂഹാംഗമായാണ് സിസ്റ്റര്‍ സനോമിന സന്യാസ തിരുവസ്ത്രം സ്വീകരിച്ചത്. 2008-ൽ കന്ധമാലില്‍ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു.
Image: /content_image/News/News-2023-05-30-14:54:07.jpg
Keywords: കന്ധമാ
Content: 21257
Category: 1
Sub Category:
Heading: ഉത്തര കൊറിയയില്‍ ക്രൈസ്തവ വിരുദ്ധ പീഡനം തുടര്‍ക്കഥ; പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയതിനു 5 പേര്‍ തടവില്‍
Content: പ്യോങ്ങാങ്ങ്: മതസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ രഹസ്യമായി ഭവന പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചുവെന്ന്‍ ആരോപിച്ച് ഒരേ കുടുംബത്തില്‍പ്പെട്ട 5 പേര്‍ തടവില്‍. വിശ്വാസ പരിത്യാഗം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ ഫലമായി കഴിഞ്ഞ ഒരു മാസമായി ഇവര്‍ തടവില്‍ തുടരുകയാണെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതനായ വ്യക്തി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെക്കന്‍ പ്യോങ്ങാങ്ങ് പ്രവിശ്യയിലെ സുന്‍ഞ്ചോന്‍ നഗരത്തിന് സമീപമുള്ള ടോങ്ങാം ഗ്രാമത്തില്‍ ഫാംഹൗസില്‍ പരിശോധന നടത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നു റേഡിയോ ഫ്രീ ഏഷ്യ (ആര്‍.എഫ്.എ) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്നു പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി ‘ആര്‍.എഫ്.എ’യോട് വെളിപ്പെടുത്തി. അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ബൈബിള്‍ വായിക്കുകയും മാത്രമാണ് ചെയ്തത്. ഇതിനാണ് അവരെ അറസ്റ്റ് ചെയ്യുകയും ബൈബിളും ലഘു പുസ്തകങ്ങളും പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അധികാരികളുടെ കടുത്ത സമ്മര്‍ദ്ധമുണ്ടായെങ്കിലും അറസ്റ്റിലായവര്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ലെന്നും, തങ്ങള്‍ക്ക് എവിടെ നിന്നാണ് ബൈബിള്‍ കിട്ടിയതെന്നു വെളിപ്പെടുത്തുവാന്‍ അവര്‍ തയ്യാറായില്ലെന്നും ജുഡീഷ്യല്‍ ഏജന്‍സി അംഗം പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.ഐ.ആര്‍.എഫ്) ലോകത്തെ ഏറ്റവും വലിയ മതസ്വാതന്ത്ര്യ ലംഘകരിലൊന്നായിട്ടാണ് ഉത്തര കൊറിയയെ പരിഗണിക്കുന്നത്. ഉത്തരകൊറിയയില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ഏതാണ്ട് അന്‍പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ക്രൈസ്തവര്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പറയുന്നത്. രാജ്യത്തു ബൈബിള്‍ കൈവശംവെച്ചതിന് ദമ്പതികള്‍ക്ക് വധശിക്ഷയും രണ്ടു വയസ്സുള്ള കുഞ്ഞിന് ജീവപര്യന്തവും വിധിച്ച വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരിന്നു.
Image: /content_image/News/News-2023-05-30-21:15:22.jpg
Keywords: കൊറിയ
Content: 21258
Category: 1
Sub Category:
Heading: മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്ന്
Content: മെൽബണ്‍: ഓസ്ട്രേലിയയിലെ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ഓസ്ട്രേലിയന്‍ സമയം വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പൽ ഫീൽഡിൽ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയത്തിലാണ് തിരുക്കർമങ്ങൾ നടക്കുക. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും സഹകാർമികരാകും. മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനു യാത്രയയപ്പും നൽകും. സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർ ജോൺ പനന്തോട്ടത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2020 വരെ മാർ ജോൺ പനന്തോട്ടത്തിൽ ക്വീൻസ്ലാന്റിൽ സേവനമനുഷ്ഠിച്ചിരുന്നു.
Image: /content_image/News/News-2023-05-31-11:11:16.jpg
Keywords: മെത്രാഭി
Content: 21259
Category: 18
Sub Category:
Heading: മനോജച്ചന് ആയിരങ്ങളുടെ യാത്രാമൊഴി
Content: എടൂർ: വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും ചിത്രരചനകളിലൂടെയും സര്‍വ്വോപരി വിശുദ്ധമായ സമര്‍പ്പണ ജീവിതത്തിലൂടെയും അനേകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ തലശേരി അതിരൂപതാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കലിനു ആയിരങ്ങളുടെ യാത്രാമൊഴി. വാഹനാപകടത്തിൽ മരിച്ച വൈദികന്റെ ഭൗതികദേഹം ഇന്നലെ വൈകുന്നരം വൻജനാവലിയുടെ സാന്നിധ്യത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പൊതുദർശനത്തിനുശേഷം തിങ്കളാ ഴ്ച രാത്രി പത്തരയോടെയാണ് അച്ചന്റെ ഭൗതികദേഹം എടൂർ മരുതാവിലുള്ള വീട്ടിലെത്തിച്ചത്. ഇന്നലെ രാവിലെ 10.30 ന് വീട്ടിൽനിന്ന് വിലാപയാത്രയായി മാതൃ ഇടവകയായ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദർശനത്തിനുവെച്ചു. വീട്ടിലും ദേവാലയത്തിലും പൊതുദർശനത്തിന് വച്ചപ്പോൾ വൈദികരും സന്യസ്തരും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള ആയിരങ്ങൾ പ്രിയപ്പെട്ട മനോജ് അച്ചന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ 3.30ന് ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആ ന്റണി മുതുകുന്നേൽ, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയിസ് വയലിൽ, സിഎസ്ടി ജനറൽ ഫാ. ജോജോ വരവുകാലായിൽ, മനോജ് അച്ചന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ അനുശോചന സന്ദേശം പ്രൊക്യുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റവും മനോജ് അച്ചന്റെ ലഘു ജീവചരിത്രം ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേലും വായിച്ചു. അതിരൂപത പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, ജുഡീഷ്യൽ വികാരി ഫാ. ജോൺസൺ കോവൂർ പുത്തൻപുര, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, ബിഷപ് ഹൗസിലെയും സന്ദേശഭവനിലെയും വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2023-05-31-11:30:41.jpg
Keywords: വൈദിക, മനോജ
Content: 21260
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് വധശിക്ഷ
Content: ട്രിപ്പോളി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ 21 കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ള 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈജിപ്ഷ്യൻ ക്രൈസ്തവരുടെ തലയറുത്ത സംഭവത്തിനു മുമ്പ് ട്രിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം നിരവധി കേസുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിരിന്നു. പടിഞ്ഞാറൻ നഗരമായ മിസ്രതയിലെ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 14 പേരെ ജീവപര്യന്തം തടവിനും ഒരാൾക്ക് 12 വർഷവും ആറു പേർക്കു 10 വർഷവും തടവുശിക്ഷയും കോടതി വിധിച്ചു. 2011-ലെ കലാപത്തിന് ശേഷം ലിബിയയെ വിഴുങ്ങിയ അരാജകത്വത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ അധിനിവേശം ശക്തമാക്കുകയായിരിന്നു. ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫിയുടെ ജന്മസ്ഥലവും തീരദേശ നഗരവുമായ സിർട്ടെയും ഡെർണയും ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളാണ് ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തത്. ക്രൈസ്തവരെ അടക്കം നിരവധി പേരെ ഇക്കാലയളവില്‍ ക്രൂരമായി കൊലപ്പെടുത്തി. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. അതേസമയം എട്ടു വർഷങ്ങൾക്ക് ശേഷമാണ് ക്രൈസ്തവ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വിധിയുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->Editor's Note: ‍}# കത്തോലിക്ക സഭ ഒരിക്കലും വധശിക്ഷയെ അംഗീകരിക്കുന്നില്ല. ഏത് സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു തിരുസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ 2267-ാം ഖണ്ഡികയാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ സഭ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാർപാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാർത്ഥന നിയോഗം വധശിക്ഷ നിർത്തലാക്കപ്പെടുന്നതിന് വേണ്ടിയായിരിന്നു. ⧫ #{green->none->b->'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍}# {{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}} - Tag: Libya hands death penalties to 23 Islamic State affiliates, Libya coptic christians, Christian Genocide in Libya, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-31-12:12:26.jpg
Keywords: കോപ്റ്റി, ഐ‌എസ്
Content: 21261
Category: 1
Sub Category:
Heading: മണിപ്പൂരി ക്രൈസ്തവരെ സംരക്ഷിക്കുക: ബാംഗ്ലൂരിൽ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ ധര്‍ണ്ണ
Content: ബാംഗ്ലൂര്‍/ ഇംഫാല്‍: കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൂരചന്ത്പ്പൂർ, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, അനേകർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരിൽ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്. നൂറുകണക്കിന് ദേവാലയങ്ങൾ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസസ്ഥലങ്ങൾ തകർത്തതും, ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷൻ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകൾ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്തി സമുദായത്തെ പട്ടികവർഗ്ഗ പ്രഖ്യാപിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദ്ദേശം മാർച്ച് 27നു പുറത്തു വന്നതിനുശേഷമാണ് സംസ്ഥാനത്ത് ഉടനീളം കലാപം പൊട്ടിപുറപ്പെട്ടത്. വര്‍ഗ്ഗീയ പ്രചരണം ശക്തമായതോടെ ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതിനിടയിൽ ക്രൈസ്തവർ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ദൃക്സാക്ഷികളുടെ വിവരണങ്ങളെ ഉദ്ധരിച്ച് പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരിലെ ആർക്കെങ്കിലും തങ്ങളെ സഹായിക്കാൻ സാധിക്കുമോയെന്ന് ഒരു ക്രൈസ്തവ നേതാവ് തങ്ങളോട് ചോദിച്ചതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇക്കാലയളവില്‍ 50,000 പേരാണ് ഭവനരഹിതരായത്. ഇവരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
Image: /content_image/News/News-2023-05-31-14:49:48.jpg
Keywords: ബാംഗ്ലൂ