Contents

Displaying 20861-20870 of 25003 results.
Content: 21262
Category: 1
Sub Category:
Heading: മുപ്പതോളം നോബേല്‍ സമ്മാന ജേതാക്കളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വത്തിക്കാനില്‍ യോഗം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ‘ഫ്രത്തേലി തൂത്തി’ ചാക്രിക ലേഖനത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുക്കൊണ്ട് മുപ്പതോളം നോബേല്‍ സമ്മാന ജേതാക്കളെയും, ആയിരകണക്കിന് യുവജനങ്ങളെയും, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പങ്കെടുപ്പിച്ചുകൊണ്ട് മാനുഷിക സാഹോദര്യത്തേക്കുറിച്ചുള്ള യോഗവുമായി വത്തിക്കാന്‍. വരുന്ന ജൂണ്‍ 10ന് വൈകിട്ട് 4 മണിക്ക് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍വെച്ച് നടക്കുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഒരേസമയം തന്നെ റോമിന് പുറമേ ലോകമെമ്പാടുമുള്ള എട്ടോളം പ്രധാന സ്ഥലങ്ങളില്‍ ഈ യോഗം നടക്കും. സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയും, ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്മെന്റിന് വേണ്ടിയുള്ള ഡിക്കാസ്റ്ററിയും, ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷനും, ‘ഫ്രത്തേലി തൂത്തി’ ചാക്രിക ലേഖനം പ്രാബല്യത്തില്‍ വരുത്തുവാനായി രൂപം കൊണ്ട ഫ്രത്തേലി തൂത്തി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. നോബേല്‍ പുരസ്കാര ജേതാക്കള്‍ക്ക് പുറമേ ശാസ്ത്രം, സംസ്കാരം, നിയമം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രമുഖരും മാനുഷിക സാഹോദര്യത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം യോഗത്തില്‍ വായിക്കും.
Image: /content_image/News/News-2023-05-31-18:52:13.jpg
Keywords: വത്തിക്കാനി
Content: 21263
Category: 1
Sub Category:
Heading: മെൽബൺ രൂപത ദ്വിതീയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി
Content: മെൽബൺ: പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുനാൾ ദിനമായ ഇന്നു മെയ് 31 (ബുധനാഴ്ച) മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്‌. വൈകീട്ട് 4.45ന് മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മെൽബൺ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. മാർ ജോൺ പനന്തോട്ടത്തിലിനെ മെൽബൺ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ച മേജർ ആർച്ച് ബിഷപ്പ്‌ കർദ്ദിനാൾ ജോർജ്ജ്‌ ആലഞ്ചേരി, മെൽബൺ സീറോ മലബാർ രൂപത സ്ഥാപിക്കാനായി എല്ലാ സഹായവും ചെയ്തു തന്ന ഓസ്ട്രേലിയൻ കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസിനും പ്രത്യേകിച്ച്‌ അന്തരിച്ച മുൻ സിഡ്നി ബിഷപ്പ്‌ ജോർജ്ജ്‌ പെല്ലിനും മെൽബൺ ബിഷപ്പായിരുന്ന ഡെന്നീസ്‌ ഹാർട്ടിനും നന്ദി പറഞ്ഞു. സിഡ്നിയിലും റോമിലും വച്ച്‌ ഓസ്ട്രേലിയൻ ബിഷപ്സ്‌ കോൺഫ്രൻസിൽ തനിക്ക്‌ ലഭിച്ച ഹൃദ്യമായ സ്വീകരണം മറക്കാനാവാത്തത്‌ ആണെന്ന് പിതാവ്‌ അനുസ്മരിച്ചു. ഇന്ന് ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇവിടെ എത്തിച്ചേർന്ന ഓസ്ട്രേലിയൻ ബിഷപ്സിന്റെ നിറസാന്നിദ്ധ്യം തന്നെ മെൽബൺ സീറോ മലബാർ രൂപതയെ കുറിച്ചുള്ള അവരുടെ കരുതലിന്റെ മകുടോദാഹരണമാണ്‌ . കഴിഞ്ഞ ഒൻപതു വർഷം കൊണ്ട്‌ ഈ രൂപതയെ ഒത്തിരിയേറെ നന്മകളിലേക്ക്‌ നയിച്ച ബോസ്കോ പുത്തൂർ പിതാവിനെയും പിതാവിന്റെ വലംകൈയ്യായി നിന്ന് പ്രവർത്തിച്ച മോൺ.ഫ്രാൻസിസ് കോലഞ്ചേരിയെയും പിതാവ് പ്രത്യേകം അഭിനന്ദിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ മാർ ബോസ്‌കോ പുത്തൂർ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കനായി പങ്കെടുത്തു. മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്ക് ശേഷം മാർ ജോൺ പനന്തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപിച്ച വിശുദ്ധ കുർബാനയിൽ മാർ ബോസ്‌കോ പുത്തൂർ, റെമിജിയൂസ് ഇഞ്ചനാനിയിൽ, മെൽബോൺ രൂപത വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി, സി‌എം‌ഐ സന്യാസ സമൂഹത്തിന്റെ വികാരി ജനറൽ ഫാ. ജോസി താമരശ്ശേരി എന്നിവർ സഹകാർമ്മികരായി. ബ്രിസ്‌ബെൻ അതിരൂപത ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് പിതാവ് വചനസന്ദേശം നല്കി. വിശുദ്ധ കുർബാനക്കും സ്ഥാനാരോഹണ ചടങ്ങിനും ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ വച്ച് രൂപതയുടെ ഉപഹാരമായി ബോസ്‌കോ പുത്തൂർ പിതാവിന്, മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ അംഗം എൽസി ജോയി എന്നിവർ ചേർന്ന് മൊമെന്റൊ സമ്മാനിച്ചു. തുടർന്ന് മാർ ബോസ്‌കോ പുത്തൂരും മാർ ജോൺ പനന്തോട്ടത്തിലും ചടങ്ങുകൾക്ക് നന്ദി അർപ്പിച്ചു.മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറിന്റെ പ്രകാശനകർമ്മം മോൺ .ഫ്രാൻസിസ് കോലെഞ്ചേരിയും ,സുവനീര്‍ കമ്മറ്റീ കണ്‍വീനര്‍ ഗവിൻ ജോർജ് എന്നിവർ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റും പെർത്ത് അതിരൂപത ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ തിമോത്തി കോസ്റ്റെല്ലൊ നൽകികൊണ്ട് നിർവ്വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ് കൃതഞ്ജത അർപ്പിച്ചു. യുറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ,ഗജ്‌ദൽപുർ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്‌ട്രേലിയയിലും ന്യുസിലാൻഡിലും മറ്റു രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു. ഓസ്‌ട്രേലിയൻ ഫെഡറൽ-വിക്‌ടോറിയ സംസ്ഥാനതല മന്ത്രിമാരും സാമുഹീക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/News/News-2023-05-31-21:05:08.jpg
Keywords: ഓസ്ട്രേ
Content: 21264
Category: 18
Sub Category:
Heading: സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ
Content: തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം. സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്ററില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവാ യുവകുടുംബ പ്രേഷിത ശുശ്രൂഷ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുടുംബജീവിതം ധാരാളമായ വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലവിളികളെ അതിജീവിക്കാന്‍ കുടുംബജീവിതം ദൈവത്തിന്റെ പ്രത്യേക വിളിയാണെന്നും കൂടുതലായി ദൈവത്തിലാശ്രയിക്കണമെന്നും യുവകുടുംബങ്ങളോട് കാതോലിക്കാബാവാ ആഹ്വാനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലോഗോയും യങ്ങ് ഫാമിലി ഇ-മാസികയും തദവസരത്തില്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യുവകുടുംബ പ്രേഷിത ശുശ്രൂഷ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. തോമസ് മടുക്കംമൂട്ടില്‍, മലങ്കര കാത്തലിക്ക് യൂത്ത് മുവ്‌മെന്റ് പ്രസിഡന്റ് എയ്ഞ്ചല്‍ മേരി, സി. മേരി ഡൊമനിക്, ഡോ. ശലോമി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. സഭയില്‍ പുതുതായി ആരംഭിച്ച പ്രേഷിത ശുശ്രൂഷയുടെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്തായും ഡയറക്ടറായി റവ. ഫാ. തോമസ് മടുക്കംമൂട്ടിലും ആനിമേറ്ററായി റവ. സി. മേരി ഡൊമനിക്കും നിയമിതരായി.
Image: /content_image/India/India-2023-06-01-11:05:51.jpg
Keywords: മലങ്കര
Content: 21265
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ തൈല കൂദാശ പരികർമ്മം ചെയ്തു
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിൽ, തിരുകർമ്മങ്ങളിൽ ഉപയോഗിക്കുവാൻ ഉള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ തിരുക്കർമ്മം പ്രെസ്റ്റൻ കത്തീഡ്രലിൽ നടന്നു. തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. സ്വർഗീയ സഭയുടെ സാദൃശ്യത്തിലാണ് ഭൗമിക സഭയെ സ്ഥാപിച്ചിരിക്കുന്നതെന്നു വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള സന്ദേശത്തിൽ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വർഗീയ സഭയുടെ അനുഭവം, സ്വർഗം ഉണ്ടെന്നുള്ള ബോധ്യവും, സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കാണാനും കേൾക്കാനും അനുഭവിക്കാനും നമുക്ക് സാധിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തിരുക്കർമ്മങ്ങളിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ വെരി . റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, വെരി. റവ. ഫാ. ജോർജ് ചേലക്കൽ, വെരി റവ. ഡോ. ബാബു പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു. രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും അല്മായ പ്രതിനിധികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
Image: /content_image/News/News-2023-06-01-11:13:37.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 21266
Category: 1
Sub Category:
Heading: "ഈ നഗരം യേശുവിന്റേതാണ്"; ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദിവ്യകാരുണ്യ നാഥന്‍, അനുഗമിച്ച് ആയിരങ്ങള്‍
Content: ന്യൂയോര്‍ക്ക്: ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പെന്തക്കുസ്ത തിരുനാളിന്റെ തലേദിവസം മെയ് ഇരുപത്തിയേഴാം തീയതി സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യ പ്രദക്ഷിണമായാണ് കരുതപ്പെടുന്നത്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം നാലായിരത്തോളം വിശ്വാസികള്‍ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ന്യൂയോർക്ക് സഹായ മെത്രാൻ ജോസഫ് എസ്പേയിലാത്ത് നേതൃത്വം നൽകിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വൈദികരും, സന്യസ്തരും, അല്‍മായരും ഭാഗഭാക്കായി. "ഈ നഗരം യേശു ക്രിസ്തുവിന്റേതാണ്" എന്നതായിരുന്നു പ്രദക്ഷിണത്തിന്റെ ആപ്തവാക്യം. സെന്റ് ആന്റണി കത്തോലിക്ക ഇടവകയുടെ ഭാഗമായ ഹിസ്പാനിക്ക് കാത്തലിക്ക് കരിസ്മാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് സംഘാടകർ ഈശോയുടെ ജീവിക്കുന്ന സാന്നിധ്യത്തെ സ്തുതിച്ച് പ്രദക്ഷിണം ഒരുക്കിയത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക് കത്തീഡ്രലിൽ സമാപിച്ചു. പെന്തക്കുസ്തയുടെ അന്ന് പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട കാര്യം ഓർമ്മിപ്പിച്ച ബിഷപ്പ് ജോസഫ് എസ്പേയിലാത്ത് പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലായിരുന്നുവെങ്കിൽ തങ്ങൾ ഇപ്പോൾ അവിടെ സന്നിഹിതരാകില്ലായിരുന്നുവെന്ന് പറഞ്ഞു. ഞാൻ ഈ നഗരത്തെ സ്നേഹിക്കുന്നു! ഞാൻ ന്യൂയോർക്കിനെ സ്നേഹിക്കുന്നു! അതിനാലാണ് ഞാനിവിടെ നിൽക്കുന്നത്. എനിക്ക് ഈ നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണം. "ഇതെന്റെ നഗരമാണ്! ഇതെന്റെ നഗരമാണ്! ഇത് യേശുക്രിസ്തുവിന്റെ നഗരമാണ്" - ബിഷപ്പ് ജോസഫ് എസ്പേയിലാത്ത് ഉറക്കെ പ്രഘോഷിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ്. ഇതുപോലെ ഒരു കാഴ്ച ന്യൂയോർക്കിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലായെന്നു ഫോട്ടോ ജേണലിസ്റ്റായ ജെഫ്രി ബ്രൂണോ പറഞ്ഞു. ന്യൂയോർക്കിലെ കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിൽ ദിവകാരുണ്യം ആശീര്‍വാദത്തിനായി ഉയർത്തുമ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിൽക്കുന്ന മനോഹരമായ രംഗങ്ങൾ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിരിന്നു.
Image: /content_image/News/News-2023-06-01-12:38:24.jpg
Keywords: ദിവ്യകാരുണ്യ
Content: 21267
Category: 1
Sub Category:
Heading: ക്രിസ്തുവിനെ കുറിച്ച് പുതിയ സിനിമ നിര്‍മ്മിക്കുമെന്ന് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസ്; പ്രഖ്യാപനം മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ
Content: വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിനെ കുറിച്ച് പുതിയ സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ലോക പ്രശസ്ത അമേരിക്കന്‍ സിനിമ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ മാര്‍ട്ടിന്‍ സ്കോര്‍സെസ്. കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ സ്കോര്‍സെസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ പുതിയ സിനിമയേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കലാകാരന്മാരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനയോട് തനിക്കറിയാവുന്ന വിധത്തില്‍ പ്രതികരിച്ചുവെന്നും യേശുവിനെ കുറിച്ചുള്ള സിനിമയുടെ തിരക്കഥ തയറാക്കുകയാണെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച ‘ദി ഗ്ലോബല്‍ ഈസ്തെറ്റിക്സ്‌ ഓഫ് ദി കാത്തലിക് ഇമാജിനേഷന്‍’ എന്ന പ്രമേയവുമായി വത്തിക്കാനില്‍ നടന്ന റോം കോണ്‍ഫന്‍സില്‍ സ്കോര്‍സെസ് പറഞ്ഞു. ഇത് തന്റെ അടുത്ത ചിത്രമായിരിക്കാമെന്നും അദ്ദേഹം സൂചന നല്‍കി. ജെസ്യൂട്ട് പ്രസിദ്ധീകരണമായ ‘ലാ സിവില്‍റ്റാ കത്തോലിക്കാ’യും, ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇതിനിടക്കുള്ള തങ്ങളുടെ സംഭാഷണത്തിനിടെ തന്റെ സിനിമകളെ കുറിച്ചും വ്യക്തിജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളെ കുറിച്ചും സ്കോര്‍സെസ് ലാ സിവില്‍റ്റാ കത്തോലിക്കായുടെ എഡിറ്ററായ അന്റോണിയോ സ്പഡാരോയോട് പറഞ്ഞു. ‘നമുക്ക് യേശുവിനെ കാണാം’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം തന്നെ സ്പര്‍ശിച്ചുവെന്നും, പിയര്‍ പാവ്ലോ പാസോലിനിയുടെ ‘ദി ഗോസ്പല്‍ അക്കോര്‍ഡിംഗ് റ്റു സെന്റ്‌ മാത്യു’ എന്ന സിനിമ തന്നെ ആകര്‍ഷിച്ചതായും സ്കോര്‍സെസ് പറഞ്ഞതായി സ്പാഡാരോ പറഞ്ഞു.

Thank you to Martin #Scorsese for accepting the invitation to join us of La Civiltà Cattolica and Georgetown University - along with his wife and daughter - in the meeting of 40 poets and writers from different Countries with #PopeFrancesco, who said among other things, "This is… pic.twitter.com/yG6bEyo2Wq
— Antonio Spadaro (@antoniospadaro) May 27, 2023

ഇദ്ദേഹം ഒരുക്കിയ പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനിലെ ജെസ്യൂട്ട് ക്രിസ്ത്യാനികള്‍ നേരിട്ട മതപീഡനങ്ങളെക്കുറിച്ച് പറയുന്ന ‘സൈലന്‍സ്’ എന്ന 2016-ലെ സിനിമയും ഏറെ ശ്രദ്ധ നേടിയിരിന്നു. ക്രിസ്തുവിനെ കുറിച്ചുള്ള സ്കോര്‍സെസിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ക്രിസ്തു കേന്ദ്രീകൃതമായ സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്ന ലോക പ്രശസ്ത സിനിമ സംവിധായകന്റെ പ്രഖ്യാപനത്തെ വിശ്വാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സ്കോര്‍സെസിന് പുറമേ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികളും എഴുത്തുകാരുമായി 40 പേര്‍ ശനിയാഴ്ച നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Image: /content_image/News/News-2023-06-01-15:57:46.jpg
Keywords: യേശു
Content: 21268
Category: 1
Sub Category:
Heading: ഇസ്ലാമിക ചന്ദ്രകല പാശ്ചാത്യരുടെ കുരിശിനെ മറികടക്കും; ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റിന്റെ മകളുടെ ട്വീറ്റ്
Content: ഇസ്താംബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കിക്കൊണ്ട് ലോകത്തെ ഇസ്ലാമികവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദ്ദോഗന്റെ മകള്‍ എസ്രായും പിതാവിന്റെ വഴിക്ക്. സോഷ്യോളജിസ്റ്റ് കൂടിയായ എസ്രാ, പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് അറബിയില്‍ കുറിച്ച ട്വീറ്റ് വിവാദമാവുകയാണ്. “ഇസ്ലാമിക ചന്ദ്രകലക്ക് പാശ്ചാത്യരുടെ കുരിശിനെ മറികടക്കുവാന്‍ ഇനി കുറച്ചു കൂടിയേ ഉള്ളു” എന്നാണ് എസ്രയുടെ ട്വീറ്റില്‍ പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപ്പെട്ടുകൊണ്ട് ഇതാദ്യമായല്ല എസ്രാ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നത്. മാതൃഭാഷയായ ടര്‍ക്കിഷ് ഭാഷക്കു പകരം കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന അറബിയിലാണ് പോസ്റ്റു പങ്കുവെച്ചതെന്നതും ശ്രദ്ധേയമാണ്.

دقائق معدودة وسيكسر الهلال الاسلامي قرن #الصليب الغربي #الانتخابات_التركية
— اسراء أردوغان - Esra Erdoğan (@EssraTurke) May 14, 2023

ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം ഇസ്ളാമിക മോസ്ക്കാക്കി മാറ്റിയ എര്‍ദ്ദോഗന്റെ മകളും ഇതേ പാതയിലാണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. എസ്രായുടെ ട്വീറ്റ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള ഒരു ഭീഷണിയായിട്ടാണ് കണക്കാക്കിവരുന്നത്. ലോകത്തെ ഇസ്ലാമിക മേധാവിത്വത്തിന് കീഴില്‍ കൊണ്ടുവരുവാനുള്ള തുര്‍ക്കിയുടെ ശ്രമത്തിന്റെ ശക്തമായ തെളിവായാണ് എസ്രായുടെ ട്വീറ്റിനെ എല്ലാവരും നോക്കികാണുന്നത്. അമേരിക്കയിലെ ഇന്ത്യാന സര്‍വ്വകലാശാലയില്‍ പഠിച്ച എസ്ര, ഇപ്പോള്‍ ക്രൈസ്തവര്‍ക്കും, പാശ്ചാത്യ ലോകത്തിനുമെതിരെ തിരിഞ്ഞിരിക്കുന്നത് പിതാവിനേപ്പോലെ ഇസ്ലാമികതയേ മുറുകെപ്പിടിച്ചു കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണെന്ന്‍ കരുതുന്നവരുമുണ്ട്. കടുത്ത ഇസ്ലാമിക വിശ്വാസവും, പിതാവിന്റെ സ്വാധീനവുമാണ് എസ്രായെ ഈ നിലപാടില്‍ എത്തിച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ട്രഷറി ആന്‍ഡ്‌ ഫിനാന്‍സ് മന്ത്രിയായ ബെരാത്ത് അല്‍ബൈറാക്കുമായുള്ള എസ്രായുടെ വിവാഹവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള എസ്രായുടെ സ്വാധീനം ശക്തിപ്പെടുത്തി എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നിയമപരമല്ലാത്ത കുടിയേറ്റം പ്രോത്സാഹിപ്പിക്കുക വഴി യൂറോപ്പിനെ വരുതിയില്‍ കൊണ്ടുവരുവാനാണ് എസ്രായുടെ പിതാവായ എര്‍ദ്ദോര്‍ഗന്റെ ശ്രമം. ജര്‍മ്മനിയിലെ മുസ്ലീം സമൂഹത്തിന്റെ മേലും തുര്‍ക്കിക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ഏതാണ്ട് 900-ത്തോളം മുസ്ലീം പള്ളികളാണ് ടര്‍ക്കിഷ് ഇസ്ലാമിക് യൂണിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് അടക്കമുള്ള സംഘടനകളുടെ കീഴില്‍ ജര്‍മ്മനിയിലുള്ളത്. Tag: Erdoğan's daughter takes aim at Christianity: "The crescent will win over Cross of the West" , erdogan malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-01-16:32:38.jpg
Keywords: തുര്‍ക്കി
Content: 21269
Category: 1
Sub Category:
Heading: ലോകാവസാനത്തെ കുറിച്ച് സമഗ്രമായ തിരുസഭ പ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് Zoom-ൽ
Content: ലോകാവസാനത്തെ കുറിച്ച് സഭ പഠിപ്പിക്കുന്നത് എന്താണ്? ലോകാവസാനം എങ്ങനെയായിരിക്കും? ലോകാവസാനത്തിൽ എന്താണ് സംഭവിക്കുക? ലോകാവസാനത്തിൽ സഭയിൽ എന്താണ് സംഭവിക്കുക? സഭക്ക് പുറത്തുള്ളവരെ സംബന്ധിച്ച് നിത്യത എപ്രകാരമായിരിക്കും? സഭ എങ്ങനെയാണ് പരിശുദ്ധയായിരിക്കുന്നത് ? തുടങ്ങീ ലോകാവസാനത്തെ കുറിച്ച് സമഗ്രമായ തിരുസഭ പ്രബോധനവുമായി പ്രവാചകശബ്ദം ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂണ്‍ 17 ശനി) Zoom-ൽ. ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 52ാമത്തെ ക്ലാസിലാണ് ലോകാവസാനത്തെ കുറിച്ച് സമഗ്രമായ വിശ്വാസ സത്യങ്ങള്‍ പങ്കുവെയ്ക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ക്ലാസില്‍ സജീവമായി തത്സമയം പങ്കെടുക്കുന്നത്. വിശ്വാസ വിഷയങ്ങളില്‍ സംശയ നിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. 6 മുതൽ ഏഴു വരെ ക്ലാസ് നടക്കും. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായെന്ന്‍ അനേകര്‍ സാക്ഷ്യപ്പെടുത്തിയ ഈ പഠനപരമ്പരയുടെ 52ാമത്തെ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2023-06-02-08:41:14.jpg
Keywords: Zoom
Content: 21270
Category: 1
Sub Category:
Heading: മണിപ്പൂര്‍ കലാപം: 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി ഐ.ടി.എല്‍.എഫ്
Content: ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്). ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു. “ഗോത്രവര്‍ഗ്ഗക്കാര്‍ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. യാതൊരു സുരക്ഷയുമില്ല. അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തിലെന്നു ഐ.ടി.എല്‍.എഫിലെ ഗിന്‍സ വുവാള്‍സോങ്, പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മെയ് 3 മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്ന് ഗിന്‍സാ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗ്ഗമായ കുക്കികളും, നാഗാകളുടെയും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്നു കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിന് പിന്നാലേ, നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
Image: /content_image/News/News-2023-06-02-09:51:54.jpg
Keywords: മണിപ്പൂ
Content: 21271
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ഇരുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തിന് ഇരയായ ഇരുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോമാന്‍ മസി എന്ന യുവാവിന് ബാഹല്‍പൂര്‍ കോടതി വധശിക്ഷ വിധിച്ചത്. നോമന്‍ മാസി, മതനിന്ദ നടത്തിയെന്നതിന് തെളിവ് ഹാജരാക്കുവാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടിട്ടും വധശിക്ഷ വിധിക്കുകയായിരുന്നുവെന്നു നോമന്റെ അഭിഭാഷകനായ ലാസര്‍ അള്ളാ രഖാ വെളിപ്പെടുത്തി. "വിധിയില്‍ തീര്‍ത്തും നിരാശനാണ്. കാരണം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല, നോമന് എതിരെ യാതൊരു തെളിവുമില്ല, പോലീസ് ഹാജരാക്കിയ സാക്ഷികളില്‍ ഒരാള്‍ക്ക് പോലും നോമന് എതിരെയുള്ള ആരോപണം സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും അള്ളാ രഖാ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ വിചാരണ ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് കോടതി വിധിപ്രസ്താവം മാറ്റിവെക്കുകയായിരുന്നു. പ്രവാചകനായ മുഹമ്മദിന്റെ അവഹേളിച്ചുവെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. കേസില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടായിട്ട് പോലും ബഹവല്‍പൂര്‍ അഡീഷണല്‍ ജഡ്ജി മുഹമ്മദ്‌ ഹഫീസ് ഉര്‍ റഹ്മാന്‍ വധശിക്ഷ വിധിച്ചതിനെ ‘നീതിയുടെ കൊലപാതകം’ എന്നാണ് അള്ളാ രഖാ വിശേഷിപ്പിച്ചത്. വിധിയുടെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ അപ്പീലിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ജൂലൈ 1-ന് അറസ്റ്റിലായ നോമനെതിരെ സമര്‍പ്പിച്ചിരിക്കുന്ന എഫ്.ഐ.ആര്‍ തീര്‍ത്തും വസ്തുത വിരുദ്ധമാണെന്നു നോമന്റെ പിതാവും ശുചീകരണ തൊഴിലാളിയുമായ അസ്ഘര്‍ മസി പറഞ്ഞു. ഒരു പാര്‍ക്കില്‍വെച്ച് പുലര്‍ച്ചെ 3:30-ന് നോമന്‍ചില ആളുകള്‍ക്ക് പ്രവാചകനിന്ദാപരമായ ചിത്രങ്ങള്‍ കാണിച്ചുവെന്നാണ് ആരോപണം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി മതനിന്ദ നിയമം രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഏഴാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.
Image: /content_image/News/News-2023-06-02-10:27:17.jpg
Keywords: പാക്കി