Contents
Displaying 20891-20900 of 25003 results.
Content:
21292
Category: 1
Sub Category:
Heading: അഡ്രിയാന അന്ന് ഫെമിനിസ്റ്റ്; ഇന്ന് ജീവന്‍ പ്രഘോഷിക്കുന്ന ക്രിസ്തുവിന്റെ പോരാളി
Content: മെഡെല്ലിന്‍: കൊളംബിയ സ്വദേശിനിയും കടുത്ത ഫെമിനിസ്റ്റുമായിരിന്ന അഡ്രിയാനയുടെ ജീവിത പരിവര്‍ത്തന കഥ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 3ന് മെഡെല്ലിനില്‍വെച്ച് നടന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കു മുന്നോടിയായി നടന്ന ഇന്‍റര്‍വ്യൂവില്‍ പങ്കുവെച്ച ജീവിത സാക്ഷ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “ഞാന്‍ ഞാനുള്‍പ്പെടെയുള്ള സ്ത്രീകളെ സംരക്ഷിക്കുന്നു” എന്നെഴുതിയ വസ്ത്രവും ധരിച്ചെത്തിയ ഗര്‍ഭവതികൂടിയായ അഡ്രിയാന താനൊരു ഫെമിനിസ്റ്റ് സംഘടനാംഗമായിരുന്നുവെന്നു വെളിപ്പെടുത്തുകയായിരിന്നു. വലിയൊരു ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗ്ഗാനുരാഗത്തോട് താല്‍പര്യം കാണിക്കണമെന്ന് തന്റെ സംഘടന ആഹ്വാനം ചെയ്തത് തനിക്ക് ദഹിച്ചില്ലെന്നാണ് അഡ്രിയാന പറയുന്നത്. സംഘടനയിലെ സജീവ അംഗമായിരുന്ന തന്നോട് പല പ്രകടനങ്ങള്‍ക്കിടയിലും വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നയാകുവാനും, പ്രകടനത്തിനായി ശരീരത്തില്‍ പെയിന്റ് ചെയ്യുവാനും സംഘടന ആവശ്യപ്പെടാറുണ്ടായിരുന്നു. തന്റെ അന്തസ്സിന് വിരുദ്ധമായി തന്റെ സ്വകാര്യതയെ ലംഘിക്കുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ദൈവ കൃപയാല്‍ താനതിന് സമ്മതിച്ചില്ലെന്നും അഡ്രിയാന പറഞ്ഞു. നമ്മള്‍ സംരക്ഷിക്കേണ്ട നിഷ്കളങ്കരായ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യയെ ഫെമിനിസ്റ്റുകള്‍ പിന്തുണച്ചതിലുള്ള മനോവിഷമമാണ് സംഘടന ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്. സ്വവര്‍ഗ്ഗാനുരാഗത്തെയും ഭ്രൂണഹത്യയെയും പ്രോത്സാഹിപ്പിക്കുന്ന ഫെമിനിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചതില്‍ അഡ്രിയാന പശ്ചാത്തപിക്കുകയാണിപ്പോള്‍. ഞാൻ എന്നെത്തന്നെ കന്യാമറിയത്തിലൂടെ യേശുവിന് സമർപ്പിച്ചു, ദൈവാനുഗ്രഹത്താൽ ഞാൻ ഗർഭിണിയാണ്. ഒരു അമ്മയാകുവാനുള്ള വരം നല്‍കിയതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും അഡ്രിയാന പറഞ്ഞു. “അമ്മയാകുക എന്നത് ഒരു അവകാശമല്ല. അതൊരു സമ്മാനമാണ്” എന്ന് പറഞ്ഞ അഡ്രിയാന, “അബോര്‍ഷനെ വെറുക്കുകയാണെന്നും അതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്” എന്നും പറഞ്ഞു. നമ്മളല്ല ജീവന്റെ ഉടമകള്‍. ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ് എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് അഡ്രിയാനയുടെ സാക്ഷ്യം അവസാനിക്കുന്നത്. 2006-ല്‍ കൊളംബിയയിലെ ഭരണഘടനാ കോടതി മാനഭംഗം, കുഞ്ഞിനുള്ള വൈകല്യം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലുള്ള ഭ്രൂണഹത്യ കൂറ്റകരമല്ലാതാക്കി മാറ്റിയിരിന്നു. #{blue->none->b-> Editor's Note: }# ഭ്രൂണഹത്യ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് വളരെ വ്യക്തമാണ്. മനഃപൂർവ്വം നടത്തുന്ന ഭ്രൂണഹത്യ ധാർമ്മിക തിന്മ (Moral evil) യാണെന്നു സഭ ആദ്യനൂറ്റാണ്ടു മുതൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങളുള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (CCC 2270, 2271). ഭ്രൂണഹത്യ സംബന്ധിച്ചുള്ള ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭയുടെ നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടാവുകയില്ലായെന്നും മതബോധന ഗ്രന്ഥം അടിവരയിട്ട് പറയുന്നുണ്ട്. Tag: Former feminist turned pro-lifer shares her testimony prior to March for Life in Colombia, Adriana malayalam christian testimony Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-06-12:52:07.jpg
Keywords: അഡ്രിയാന, ജീവന്‍

21293
Category: 1
Sub Category:
Heading: 1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ. 1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തു ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെയുള്ള തീയതികളിലാണ് സന്ദര്‍ശനം നടത്തുക. രാജ്യത്തിന്റെ പ്രസിഡന്റിന്റെയും കത്തോലിക്ക നേതാക്കളുടെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനമായ ഉലാൻബാതറിലെ അപ്പസ്‌തോലിക് പ്രിഫെക്ടിന് കീഴിലാണ് മംഗോളിയൻ കത്തോലിക്കർ. കഴിഞ്ഞ ഓഗസ്റ്റിൽ, ഇറ്റലിക്കാരനായ ആർച്ച് ബിഷപ്പ് ജോർജിയോ മാരെങ്കോയെ രാജ്യത്തെ കത്തോലിക്ക സഭയുടെ അഡ്മിനിസ്ട്രേറ്ററായി പാപ്പ നിയമിച്ചിരിന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ കൂടിയാണ് അദ്ദേഹം. 2016-ൽ ആണ് മംഗോളിയയിലെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്. അതേസമയം സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം പേപ്പല്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് മംഗോളിയയിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ആദ്യം പറഞ്ഞത്. 3.3 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 1300 പേര്‍ മാത്രമാണ് കത്തോലിക്കർ. ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 33 വൈദികരും 44 കന്യാസ്ത്രീകളുമുണ്ട്. ആറ് കത്തോലിക്ക ദേവാലയങ്ങളില്‍ മൂന്നെണ്ണം തലസ്ഥാന നഗരത്തിലാണ്.
Image: /content_image/News/News-2023-06-06-14:14:42.jpg
Keywords: മംഗോളിയ

21294
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയുടെ അമൽ ജ്യോതി കോളേജിൽ യഥാർത്ഥത്തിൽ നടന്നതെന്ത്?; വിമർശിക്കും മുൻപ് ഇത് കേൾക്കണം
Content: കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തത്പര കക്ഷികൾ ഉയർത്തുന്ന ആരോപണത്തിന് പിന്നിലെ സത്യമെന്ത്? വിമർശിക്കും മുൻപ് ഇത് കേൾക്കണം..! അമൽ ജ്യോതി കോളേജിൽ യഥാർത്ഥത്തിൽ നടന്നതെന്ത്? കോളേജ് മാനേജിംഗ് ട്രസ്റ്റി ഫാ.ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ വാക്കുകൾ ദയവായി കേൾക്കുക. </p> <iframe src="https://www.facebook.com/plugins/video.php?height=317&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1294851744446885%2F&show_text=false&width=560&t=0" width="560" height="317" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> </p>
Image: /content_image/India/India-2023-06-07-09:21:22.jpg
Keywords: കാഞ്ഞിരപ്പള്ളി

21295
Category: 18
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ: കെസിബിസി
Content: കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ഉത്കണ്ഠ ഉണർത്തുന്നതാണെന്ന് കെസിബിസി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃ ഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭ്യർത്ഥിച്ചു. നീതിപൂർവമായ അന്വേഷണത്തോടും നടപടികളോടും സഭ പൂർണമായി സഹകരിക്കും. എന്നാൽ കോളേജിന്റെ സംരക്ഷണവും വിദ്യാർഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-06-07-09:48:35.jpg
Keywords: കെസിബിസി

21296
Category: 18
Sub Category:
Heading: അമൽജ്യോതി കോളേജിനു നേരെയുണ്ടാകുന്ന അധിക്ഷേപങ്ങൾ അപലപനീയം: വിവിധ രൂപതകളുടെ സംയുക്ത ജാഗ്രതാസമിതി
Content: ചങ്ങനാശേരി: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ബി ടെക് രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിൻ്റെ അകാലനിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്നും ശ്രദ്ധയുടെ മരണത്തിൽ ഹൃദയവേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ പിആർ - ജാഗ്രതാസമതികളുടെ സംയുക്തയോഗം. ഈ മരണത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പോലീസിൻ്റെ കൃത്യമായ നിഗമനങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ അവാസ്തവമായ ആരോപണങ്ങളിലൂടെ മാനേജ്മെൻ്റിനെയും അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും പ്രതിക്കൂട്ടിൽ നിർത്താനും വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്തുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുമുള്ള ശ്രമങ്ങൾ തികച്ചും അപലപനീയമാണെന്നു ജാഗ്രതാസമിതി പ്രസ്താവിച്ചു. കോളേജിനെതിരെ വിദ്യാർത്ഥികളെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ശ്രമങ്ങളും വർഗീയലക്ഷ്യത്തോടെ നടത്തുന്ന ഗൂഢസംഘങ്ങളുടെ പ്രവർത്തനങ്ങളും തുടരാൻ അനുവദിക്കാവുന്നതല്ല. അക്കാദമിക രംഗത്തെ നിയമങ്ങൾ അനുസരിച്ച് അച്ചടക്കത്തോടെ പ്രവർത്തിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും മികച്ച സംഭാവനകൾ നൽകുന്ന ക്രിസ്ത്യൻ മാനേജ്മെൻ്റിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങളിൽനിന്ന് രാഷ്ട്രീയകക്ഷികൾ പിൻമാറുകയും ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവുകയും വേണം. നീതിനിഷേധവും അതിക്രമങ്ങളും ഇനിയും തുടർന്നാൽ ഒന്നുചേർന്ന് ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ക്രൈസ്തവസമൂഹം നിർബന്ധിതമാകുമെന്നും യോഗം വ്യക്തമാക്കി. ചൊവ്വാഴ്ച ഓൺലൈനായി കൂടിയ യോഗത്തിൽ പ്രസ്തുത രൂപതകളിലെ ജാഗ്രതാസമിതി ഡയറക്ടർമാരായ ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സ്റ്റാൻലി പുള്ളോലിൽ, ചങ്ങനാശേരി അതിരൂപതാപിആർഒ അഡ്വ.ജോജി ചിറയിൽ, കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി പ്രസിഡണ്ട് ജോമി കൊച്ചുപറമ്പിൽ എന്നിവരും വൈദികരും സമർപ്പിതരും അത്മായരുമുൾപ്പെടുന്ന സമിതി അംഗങ്ങളും സംബന്ധിച്ചു.
Image: /content_image/India/India-2023-06-07-10:21:39.jpg
Keywords: ചങ്ങനാശേരി

21297
Category: 18
Sub Category:
Heading: മണിപ്പൂർ കലാപം: കെസിബിസിയുടെ നേതൃത്വത്തിൽ ഇന്ന് പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും
Content: കൊച്ചി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തും. വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്ക ദേവാലയത്തിലാണ് പ്രാര്‍ത്ഥന നടക്കുക. കെസിബിസിയിലെ എല്ലാ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതിൽ പങ്കെടുക്കും. നമ്മുടെ രാജ്യത്തിൽ ഐക്യവും മതസ്വാതന്ത്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർത്ഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവിച്ചു.
Image: /content_image/India/India-2023-06-07-10:36:15.jpg
Keywords: മെഴുകുതിരി

21298
Category: 1
Sub Category:
Heading: കെസിഎംഎസ് പ്രസിഡന്‍റ് പദവിയില്‍ ഇതാദ്യമായി സന്യാസിനി
Content: കൊച്ചി: കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ 'കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്' (KCMS) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്യാസിനി. ദൈവദാസൻ മാർ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സി. ഡോ. ആർദ്ര SIC ആണ് കെസിഎംഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയിൽവെച്ചുനടന്ന കെസിബിസി - കെസിഎംഎസ് സംയുക്ത യോഗത്തിൽ വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഓസിഡിയും ഫാ. ജോസ് അയ്യങ്കനാൽ എംഎസ്‌ടി, ബ്ര. വർഗീസ് മഞ്ഞളി സിഎസ്‌ടി, സി. മരിയ ആന്റോ സിഎംസി, സി. ലിസി സിടിസി എന്നിവര്‍ പുതിയ കെസിഎംഎസ് എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും യോഗത്തിൽ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് മുന്‍ പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ജെക്കോബി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-06-07-11:20:09.jpg
Keywords: സന്യാസ

21299
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം
Content: കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്. ക്രൈസ്തവരെ മോചിപ്പിക്കാൻ സഹായം ചെയ്ത മുസ്ലിം സമൂഹത്തോട് കടുണ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ ജോൺ ഹയാബ് നന്ദിയര്‍പ്പിച്ചു. സഹോദരിമാരുടെയും, സഹോദരന്മാരുടെയും അവസ്ഥയിൽ ഉൽക്കണ്ഠയുള്ള നന്മയും കരുതലും ആത്മാർത്ഥതയുമുള്ള അയൽക്കാരെയാണ് അവരിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തോടും സമാധാനത്തോടും കൂടിയുള്ള സഹവർത്തിത്വത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ഈ മാതൃക പിന്തുടരാൻ ശ്രമിക്കണമെന്നും ജോൺ ഹയാബ് ആഹ്വാനം നൽകി. ഇതിനിടയിൽ മോചനം ലഭിച്ച 16 പേർ കുടുംബത്തോടൊപ്പം ചേർന്നു. ഇവരിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയും തേടിയിട്ടുണ്ട്. നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപകമായ ക്രൈസ്തവ കൂട്ടക്കൊല നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സായുധധാരികളുടെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടത്തിയ ഇടപെടലിന് വലിയ അഭിനന്ദനമാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.
Image: /content_image/News/News-2023-06-07-13:56:41.jpg
Keywords: നൈജീ

21300
Category: 1
Sub Category:
Heading: ഉദര ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ ആഗോള സമൂഹം
Content: ഉദര സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ബുധനാഴ്ച ജനറൽ അനസ്തേഷ്യ നല്‍കി പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള കഠിനമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങളോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് സൂചന. ഇന്നലെ ജൂൺ 6ന് ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ സന്ദര്‍ശനം നടത്തിയത് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് ഇന്നു ഫ്രാൻസിസ് മാർപാപ്പയുടെ ശസ്ത്രക്രിയ വാർത്ത പുറത്തു വരുന്നത്. 86-കാരനായ ഫ്രാൻസിസ് മാർപാപ്പ വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് മാർച്ചിൽ നാല് ദിവസം ആശുപത്രിയിൽ കഴിഞ്ഞ പാപ്പ, ആ ദിവസങ്ങളിലെ എല്ലാ പരിപാടികളും റദ്ദാക്കിയിരിന്നു. 2022-ന്റെ തുടക്കം മുതൽ മാർപാപ്പയ്ക്ക് കാൽമുട്ട് വേദനയെ തുടര്‍ന്നു ഒത്തിരിയേറെ ബുദ്ധിമുട്ട് നേരിട്ടിരിന്നു. നിൽക്കാനും നടക്കാനും ഏറെ പണിപ്പെട്ട പാപ്പ ഊന്നുവടിയും വീല്‍ചെയറും ഏറെ നാള്‍ ഉപയോഗിച്ചിരിന്നു. ഇതിന്റെ ബുദ്ധിമുട്ടുകള്‍ പാപ്പ ഇപ്പോഴും നേരിടുന്നുണ്ട്. 2021 ജൂലൈയിൽ വൻകുടലിലെ വീക്കത്തെ തുടര്‍ന്നും പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിന്നു. ആരോഗ്യ വെല്ലുവിളികൾക്കിടയിലും മംഗോളിയ സന്ദര്‍ശനം, ആഗസ്ത് 2-6 തീയതികളിൽ ലോക യുവജന ദിനത്തിനായി പോർച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശനവും അടുത്ത ദിവസങ്ങളില്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചിരിന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി ലോകമെമ്പാടും പ്രാര്‍ത്ഥനക്കു ആഹ്വാനവുമുണ്ട്.
Image: /content_image/News/News-2023-06-07-19:26:49.jpg
Keywords: പാപ്പ, ആശുപത്രി

21301
Category: 1
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നല്‍കുന്നത് അച്ചടക്കത്തിനും ധാർമ്മിക മൂല്യങ്ങൾക്കും, എതിരെയുള്ള നീക്കങ്ങൾ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നല്‍കുന്നത് അച്ചടക്കത്തിനും ധാർമ്മിക മൂല്യങ്ങൾക്കുമാണെന്നും എന്നാല്‍ സഭാ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള നീക്കങ്ങൾ അപലപനീയമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ, വിശിഷ്യാ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകൾക്ക് നൂറ്റാണ്ടുകൾ നീണ്ട ചരിത്രമുണ്ട്. മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിനാണ് എക്കാലവും ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നൽകിയിട്ടുള്ളത്. അച്ചടക്കത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഏറ്റവുമധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശൈലിയാണ് ഇതുവരെയും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടർന്നു പോന്നിട്ടുള്ളത്. എന്നാൽ കേരളത്തിന്റെ സാംസ്കാരിക - രാഷ്ട്രീയ പരിണാമങ്ങളുടെ നാൾവഴികളിൽ പലവിധത്തിലുള്ള ശത്രുതാമനോഭാവം പ്രസ്തുത വിദ്യാഭ്യാസ ഇടപെടലുകൾക്കെതിരെ വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്നും ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. അക്രമരാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങൾക്കും എതിരെയുള്ള നിലപാടുകൾമൂലം രാഷ്ട്രീയ - വർഗീയ പ്രത്യയശാസ്ത്രങ്ങൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയിട്ടുള്ള സംഭവങ്ങൾക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമായേ ഇപ്പോൾ അമൽജ്യോതി എൻജിനീയറിംഗ് കോളേജിന് എതിരെ നടക്കുന്ന പ്രചരണങ്ങളെയും അനാവശ്യ സമരങ്ങളെയും കാണാൻ കഴിയൂ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഏകപക്ഷീയമായി കോളേജിന് എതിരെ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തിയിരിക്കുന്നതും ചില സ്ഥാപിത താത്പര്യങ്ങളോടെയാണെന്ന് വ്യക്തം. സമാനമായ ചില മുൻകാല അനുഭവങ്ങളും ഇത്തരത്തിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്യുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകൾ പതിവായി ഉണ്ടാകുന്നതും നിക്ഷിപ്ത താൽപ്പര്യക്കാരുടെ മാധ്യമരംഗത്തെ ദുസ്വാധീനം വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങൾ പ്രതിഷേധാത്മകമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന, ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായേ അവയെ വിലയിരുത്താനാവൂ. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ അവരെ സ്വാധീനിക്കുകയും ചെയ്യുന്ന സംഘടനാ പ്രവർത്തനങ്ങൾക്ക് എതിരായി സ്വീകരിച്ചിട്ടുള്ള മുൻകാല നിലപാടുകളാവാം ചില തൽപ്പര കക്ഷികളെ ഇത്തരം നീക്കങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. വാസ്തവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും ഹിതകരമായ നിലപാടുകൾ സ്വീകരിക്കാനും ഇത്തരം ദോഷകരമായ പ്രവർത്തനങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും ഭരണകൂടം തയ്യാറാകണം. മെച്ചപ്പെട്ട നിലവാരവും അച്ചടക്കവും കാത്തുസൂക്ഷിക്കുന്നതിനാലാണ് കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ഔത്സുക്യം പ്രകടിപ്പിക്കുന്നത് എന്നതാണ് വാസ്തവം. മക്കളുടെ പഠനകാലഘട്ടം സുരക്ഷിതമായും വിജയകരമായും പൂർത്തീകരിച്ചുകാണാനാണ് ഏത് മാതാപിതാക്കളും ആഗ്രഹിക്കുന്നത് എന്നതാണ് അതിന് കാരണം. എന്നാൽ, പഠനകാലയളവിൽ തെറ്റായ ആശയങ്ങൾ കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയിൽ പ്രചരിപ്പിക്കുന്ന ചില തൽപ്പരകക്ഷികൾ സ്വാതന്ത്ര്യം, അവകാശങ്ങൾ തുടങ്ങിയവ സംബന്ധിച്ച മിഥ്യാബോധങ്ങളും അവരിൽ സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. അതോടൊപ്പം, വർഗീയവും രാഷ്ട്രീയവുമായ സ്ഥാപിതതാൽപ്പര്യങ്ങളുടെ വക്താക്കളായി ഒരു വിഭാഗത്തെ മാറ്റിയെടുക്കാനും അവർക്ക് കഴിയുന്നുണ്ട്. ആത്മഹത്യയെപ്പോലും അക്രമ രാഷ്ട്രീയത്തിനും തീവ്രവാദത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത കേരളത്തിൽ ആപത്കരമാംവിധം ശക്തിപ്പെട്ടു വരുന്നു എന്നുള്ള വാസ്തവം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ആത്മഹത്യാ പ്രവണതകൾ പോലുള്ള മാനസിക ദൗർബ്ബല്യങ്ങൾ പല കാരണങ്ങളാലും വ്യക്തികളിൽ രൂപപ്പെടാവുന്നതാണ്. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുള്ള ചുമതല സർക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു പോലെയുണ്ട്. പ്രത്യക്ഷത്തിൽ കാണപ്പെടുന്നതോ ആരോപിക്കപ്പെടുന്നതോ ആയ കാരണങ്ങൾക്കപ്പുറം മറഞ്ഞുനിൽക്കുന്ന യഥാർത്ഥ കാരണങ്ങളുണ്ടാകാം. ശരിയായ അന്വേഷണങ്ങൾ നടത്തി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. അതേസ്ഥാനത്ത് വൈകാരിക പ്രതികരണങ്ങൾക്ക് പിന്തുണയും പ്രചോദനവും നൽകി പോലീസിന്റെ അന്വേഷണത്തെയും പൊതുസമൂഹത്തിന്റെ ധാരണകളെയും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വളരെ സുതാര്യമായ നിലപാടുകളാണ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും സ്വീകരിച്ചുവരുന്നത്. പോലീസ് അന്വേഷവും തുടർനടപടികളുമായി ബന്ധപ്പെട്ട് പൂർണമായ സഹകരണം അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്ന ആത്മഹത്യയെ തുടർന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. വിശദവും സമഗ്രവുമായ അന്വേഷണം ഉറപ്പു വരുത്തണമെന്ന് പോലീസ് അധികാരികളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അത്തരം നിലപാടുകളെ മുഖവിലയ്ക്ക് എടുക്കാതെയുള്ള നീക്കങ്ങളാണ് ചില സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ നിയമസംവിധാനങ്ങൾക്കുപോലും വഴങ്ങാത്ത തൽപ്പരകക്ഷികളുടെ നീക്കങ്ങൾ പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്. കത്തോലിക്കാ സഭയുടെയും മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകമായി ടാർജറ്റ് ചെയ്ത് ഇത്തരം സംഭവങ്ങളെ വലിയ വിവാദങ്ങളാക്കിമാറ്റി വിളവെടുക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. വീണുകിട്ടുന്ന അവസരരങ്ങൾ മുതലെടുത്ത് മികച്ചരീതിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങളെയും സൽപ്പേര് നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുകതന്നെ ചെയ്യും. കേരളത്തിലെ മതേതര സമൂഹവും ഭരണകൂടവും ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുകയും യുക്തമായ രീതിയിൽ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു.
Image: /content_image/News/News-2023-06-08-09:06:21.jpg
Keywords: ജാഗ്രത