category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ: കെസിബിസി
Contentകൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ഉത്കണ്ഠ ഉണർത്തുന്നതാണെന്ന് കെസിബിസി. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃ ഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭ്യർത്ഥിച്ചു. നീതിപൂർവമായ അന്വേഷണത്തോടും നടപടികളോടും സഭ പൂർണമായി സഹകരിക്കും. എന്നാൽ കോളേജിന്റെ സംരക്ഷണവും വിദ്യാർഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-07 10:42:00
Keywordsകെ‌സി‌ബി‌സി
Created Date2023-06-07 09:48:35