category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഡ്രിയാന അന്ന് ഫെമിനിസ്റ്റ്; ഇന്ന് ജീവന്‍ പ്രഘോഷിക്കുന്ന ക്രിസ്തുവിന്റെ പോരാളി
Contentമെഡെല്ലിന്‍: കൊളംബിയ സ്വദേശിനിയും കടുത്ത ഫെമിനിസ്റ്റുമായിരിന്ന അഡ്രിയാനയുടെ ജീവിത പരിവര്‍ത്തന കഥ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 3ന് മെഡെല്ലിനില്‍വെച്ച് നടന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കു മുന്നോടിയായി നടന്ന ഇന്‍റര്‍വ്യൂവില്‍ പങ്കുവെച്ച ജീവിത സാക്ഷ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “ഞാന്‍ ഞാനുള്‍പ്പെടെയുള്ള സ്ത്രീകളെ സംരക്ഷിക്കുന്നു” എന്നെഴുതിയ വസ്ത്രവും ധരിച്ചെത്തിയ ഗര്‍ഭവതികൂടിയായ അഡ്രിയാന താനൊരു ഫെമിനിസ്റ്റ് സംഘടനാംഗമായിരുന്നുവെന്നു വെളിപ്പെടുത്തുകയായിരിന്നു. വലിയൊരു ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗ്ഗാനുരാഗത്തോട് താല്‍പര്യം കാണിക്കണമെന്ന് തന്റെ സംഘടന ആഹ്വാനം ചെയ്തത് തനിക്ക് ദഹിച്ചില്ലെന്നാണ് അഡ്രിയാന പറയുന്നത്. സംഘടനയിലെ സജീവ അംഗമായിരുന്ന തന്നോട് പല പ്രകടനങ്ങള്‍ക്കിടയിലും വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നയാകുവാനും, പ്രകടനത്തിനായി ശരീരത്തില്‍ പെയിന്റ് ചെയ്യുവാനും സംഘടന ആവശ്യപ്പെടാറുണ്ടായിരുന്നു. തന്റെ അന്തസ്സിന് വിരുദ്ധമായി തന്റെ സ്വകാര്യതയെ ലംഘിക്കുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ദൈവ കൃപയാല്‍ താനതിന് സമ്മതിച്ചില്ലെന്നും അഡ്രിയാന പറഞ്ഞു. നമ്മള്‍ സംരക്ഷിക്കേണ്ട നിഷ്കളങ്കരായ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യയെ ഫെമിനിസ്റ്റുകള്‍ പിന്തുണച്ചതിലുള്ള മനോവിഷമമാണ് സംഘടന ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്. സ്വവര്‍ഗ്ഗാനുരാഗത്തെയും ഭ്രൂണഹത്യയെയും പ്രോത്സാഹിപ്പിക്കുന്ന ഫെമിനിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചതില്‍ അഡ്രിയാന പശ്ചാത്തപിക്കുകയാണിപ്പോള്‍. ഞാൻ എന്നെത്തന്നെ കന്യാമറിയത്തിലൂടെ യേശുവിന് സമർപ്പിച്ചു, ദൈവാനുഗ്രഹത്താൽ ഞാൻ ഗർഭിണിയാണ്. ഒരു അമ്മയാകുവാനുള്ള വരം നല്‍കിയതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും അഡ്രിയാന പറഞ്ഞു. “അമ്മയാകുക എന്നത് ഒരു അവകാശമല്ല. അതൊരു സമ്മാനമാണ്” എന്ന് പറഞ്ഞ അഡ്രിയാന, “അബോര്‍ഷനെ വെറുക്കുകയാണെന്നും അതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്” എന്നും പറഞ്ഞു. നമ്മളല്ല ജീവന്റെ ഉടമകള്‍. ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ് എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് അഡ്രിയാനയുടെ സാക്ഷ്യം അവസാനിക്കുന്നത്. 2006-ല്‍ കൊളംബിയയിലെ ഭരണഘടനാ കോടതി മാനഭംഗം, കുഞ്ഞിനുള്ള വൈകല്യം, അമ്മയുടെ ജീവന് ഭീഷണി എന്നീ സാഹചര്യങ്ങളിലുള്ള ഭ്രൂണഹത്യ കൂറ്റകരമല്ലാതാക്കി മാറ്റിയിരിന്നു. #{blue->none->b-> Editor's Note: ‍}# ഭ്രൂണഹത്യ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് വളരെ വ്യക്തമാണ്. മനഃപൂർവ്വം നടത്തുന്ന ഭ്രൂണഹത്യ ധാർമ്മിക തിന്മ (Moral evil) യാണെന്നു സഭ ആദ്യനൂറ്റാണ്ടു മുതൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങളുള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (CCC 2270, 2271). ഭ്രൂണഹത്യ സംബന്ധിച്ചുള്ള ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭയുടെ നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടാവുകയില്ലായെന്നും മതബോധന ഗ്രന്ഥം അടിവരയിട്ട് പറയുന്നുണ്ട്. Tag: Former feminist turned pro-lifer shares her testimony prior to March for Life in Colombia, Adriana malayalam christian testimony Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-06 12:51:00
Keywordsഅഡ്രിയാന, ജീവന്‍
Created Date2023-06-06 12:52:07