Contents
Displaying 20921-20930 of 25003 results.
Content:
21323
Category: 18
Sub Category:
Heading: മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള കൊടും ക്രൂരത; നാളെ പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ ഉപവാസ സമരം
Content: തൃശൂർ: മണിപ്പൂരിൽ ക്രിസ്തീയവിശ്വാസികളുടെ നേർക്കുള്ള കൊടും ക്രൂരതയ്ക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് 101 പേരുടെ ഉപവാസ സമരം നാളെ നടക്കുമെന്നു മു രിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ തൃശൂർ ബിഎസ്എൻഎൽ ഓഫീസിനു സമീപം ഇഎംഎസ് സ്ക്വയറിലാണ് ഉപവാസമരം. ബിഷപ്പ് മാർ യോഹന്നാൻ ഔസേപ്പ് ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും ക്രൈസ്തവരെ ജീവനോടെ കത്തിച്ചതും അടക്കം സമാനതകളില്ലാത്ത പീഡനങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2023-06-11-07:47:24.jpg
Keywords: മണിപ്പൂരിൽ

21324
Category: 18
Sub Category:
Heading: നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ മഹാസംഗമം ചങ്ങനാശേരി അതിരൂപതയില്‍ നടന്നു
Content: ചങ്ങനാശേരി: ദൈവവചനം ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ നൂറുമേനി മഹാ സംഗമം എസ്ബി കോളജ് കാവുകാട്ട് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാള്‍. സഭയുടെ സാമൂഹിക കാരുണ്യ പ്രവർത്തനം വചനത്തിന്റെ പൂർത്തീകരണമാണ്. മറ്റ് രൂപതകൾക്ക് എന്നും മാർഗദർശനം പകരുന്ന ചങ്ങനാശേരി അതിരൂപതയിൽ ആവിഷ്കരിച്ച നൂറുമേനി വചന മനഃപാഠ മത്സര പദ്ധതി മാതൃകാപരമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധനത്തിനും വചന പഠനത്തിനും ആ ധുനിക സാങ്കതിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം- അദ്ദേഹം ഓർമിപ്പിച്ചു. നൂറുമേനി സീസൺ ടു പ്രഖ്യാപനവും കർദ്ദിനാൾ നിർവഹിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വചനം സ്വന്തമാക്കു ന്നതാണ് മഹത്തായ സമ്പത്തെന്നും വചനം ജീവിതത്തെ വിശുദ്ധീകരിക്കുമെന്നും മാർ പെരുന്തോട്ടം പറഞ്ഞു. സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. മുൻ ഡിജിപി ഡോ. സിബി മാത്യൂസ്, നടനും സംവിധായകനുമായ ജോണി ആന്റണി, അതിരൂപത ബൈബിൾ അപ്പസ്തോലേറ്റ് കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി സംഘാടകസമിതി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, വി കാരി ജനറാൾമാരായ മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജോസഫ് വാണിയ പുരയ്ക്കൽ, മാക് ടിവി ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട്ട്, ഡോ.റൂബിൾ രാജ്, ഡോ.പി.സി. അനിയൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറുമേനി ഗ്രാൻഡ് ഫിനാലെ ഓഡിയോ വിഷ്വൽ മെഗാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടനാട് റീജണിലെ കായൽപ്പുറം സെന്റ് ജോസഫ് ഇടവകയിലെ കൊച്ചുറാണി സിബിച്ചൻ പറപ്പള്ളി ആൻഡ് ഫാമിലി, രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി റീജ ണിലെ സെന്റ് മേരീസ് പാറേൽ ഇടവക ടി.ടി. ജോൺ കുംഭവേലിൽ ആൻഡ് ഫാമിലി, മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം റീജണിലെ പൊങ്ങുംമൂട് സെന്റ് അൽഫോ ൻസ ഇടവക കെ.കെ. തോമസ് കുരിശുംമൂട്ടിൽ ആൻഡ് ഫാമിലി, നാലാം സ്ഥാനം കര സ്ഥമാക്കിയ സിമി സെബാസ്റ്റ്യൻ മങ്ങോട്ട് ആൻഡ് ഫാമിലി, സുമ ജോസ് മുരിങ്ങമറ്റം ആൻഡ് ഫാമിലി എന്നിവരെയും വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലി ല്ലി ജേക്കബ് കോച്ചേരിപ്പടവിലിനെയും സമ്മേളനത്തിൽ ആദരിച്ചു.
Image: /content_image/India/India-2023-06-11-07:53:56.jpg
Keywords: അതിരൂപത

21325
Category: 1
Sub Category:
Heading: നൈജീരിയയിൽ യുവ കത്തോലിക്ക വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: ബെനിൻ: നൈജീരിയയിലെ ബെനിൻ അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി അതിരൂപതയിലെ അജപാലന ചുമതലകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എടോ സംസ്ഥാനത്തെ ഇക്ക്പോബ മലയില്‍ നിന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യം സ്വീകരിച്ചത്. വൈദികന്റെ കൊലപാതകത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അക്കുബസ് അതീവ ദുഃഖം രേഖപ്പെടുത്തി. അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം ആരംഭിച്ചതായും എസിഐ ആഫ്രിക്ക എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ആർച്ച് ബിഷപ്പ് പറഞ്ഞു. കൊല്ലപ്പെട്ട വൈദികന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാ. ചാൾസ് ഇഗീച്ചിയുടെ സ്മരണാർത്ഥം പാസ്റ്ററൽ സെന്ററിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. കത്തോലിക്ക വൈദികരെ ലക്ഷ്യംവെച്ച് രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ഇഗീച്ചിയുടെ കൊലപാതകം. ജൂൺമാസം രണ്ടാം തീയതി നൂവി രൂപതാംഗമായ സ്റ്റാനിസ്ലാവോസ് എംബാമരാ എന്നൊരു കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. കഴിഞ്ഞമാസം ഒവേരി രൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. മത്തിയാസ് ഒപ്പാറ എന്ന വൈദികനെ പന്തക്കുസ്ത തിരുനാളിന്റെ അന്നാണ് വിട്ടയച്ചത്. രാജ്യത്തെ സുരക്ഷ ആശങ്കകളിലും, സാമ്പത്തിക പ്രതിസന്ധിയിലും ഉടനടി ഇടപെടൽ നടത്തണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി അംഗങ്ങൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ നേതൃത്വം അടുത്തിടെ പ്രസിഡന്റ് പദവിയിൽ എത്തിയ ബോലാ അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ ഓരോ മാസവും നിരവധി ക്രൈസ്തവരാണ് കൊല്ലപ്പെടുന്നത്.
Image: /content_image/News/News-2023-06-11-18:46:19.jpg
Keywords: നൈജീരിയ

21326
Category: 18
Sub Category:
Heading: ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ കബറിടം സന്ദര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ
Content: തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവര്‍ക്കായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സിഐഎം ആർ) സ്ഥാപക ഡയറക്ടറായിരുന്ന ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു മാതൃകയാകണമെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. സിഐഎംആർ സന്ദർശിക്കുന്നതിനും അന്തരിച്ച ഫാ.തോമസ് ഫെലിക്സിനു ആദരാഞ്ജലി അർപ്പിക്കുന്നതിനുമായാണ് ഡോ. ആനന്ദബോസ് എത്തിയത്. തിരുവനന്തപുരത്ത് എത്തുമ്പോൾ സിഐഎംആർ സന്ദർശിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഗവർണർ പറഞ്ഞു. സിഐഎംആറിലെ ഭിന്നശേഷിക്കാരായ 120 സഹോദരങ്ങളുടെ പേരിൽ ജൻ ധൻ അക്കൗണ്ട് തുടങ്ങി നിശ്ചിത തുക ഓരോ അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ഫാ. ഫെലിക്സിന്റെ പേരിൽ അവാർഡ് നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ഇതിനായി നൽകും. ഇതിനു പുറമേ സിഐഎംആറിലേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിക്കുന്നതിനു നിർദേശം നൽകി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ.തോമസ് ഫെലിക്സ് സിഎംഐ. ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒട്ടും കുറവുള്ളവരല്ല എന്ന സന്ദേശം ഉയർത്തിപ്പിടി ച്ചായിരുന്നു ഫാ.തോമസ് ഫെലിക്സിന്റെ പ്രവർത്തനങ്ങൾ. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പ്രാപ്യമായിരുന്നില്ല. അതിനാൽ ഫാ. ഫെലിക്സ് ഇവർക്കായി 1980ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ(സിഐഎംആർ) എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയുമായിരിന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/India/India-2023-06-12-09:46:59.jpg
Keywords: ഗവർ

21327
Category: 18
Sub Category:
Heading: മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് പ്രാർത്ഥനയുമായി കുറവിലങ്ങാട് ഇടവക
Content: കുറവിലങ്ങാട്: മണിപ്പൂരിൽ ആക്രമണത്തിന് ഇരയാകുന്നവർക്കായി പ്രാർത്ഥനാ പിന്തുണയുമായി കുറവിലങ്ങാട് ഇടവക. നൂറുകണക്കിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണം നടത്തിയാണ് ഇടവക പിന്തുണയേകിയത്. പാരിഷ് കമ്മറ്റി അംഗങ്ങളും കുടുംബകുട്ടായ്മ ഭാരവാഹികളും യോഗം ചേർന്ന് ഇടവകസമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച ശേഷമായിരുന്നു ജപമാല പ്രദക്ഷിണം. അത്ഭുത ഉറവയ്ക്കൽ നിന്നാരംഭിച്ച ജപമാലപ്രദക്ഷിണം പള്ളിറോഡിലൂടെ ജൂബിലി കപ്പേള ജംഗ്ഷനിലെത്തി പള്ളി യിൽ സമാപിച്ചു. പള്ളിയോഗ പ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും വൈദികരും നേതൃത്വം നൽകി. സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത പരിപാടികളോടനുബന്ധിച്ച് പ്രകൃതി സംരക്ഷണം വിളിച്ചറിയിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കുട്ടിയാനിയിൽ പള്ളിയങ്കണത്തിൽ ഒലിവ് തൈ നട്ടു.
Image: /content_image/India/India-2023-06-12-10:42:22.jpg
Keywords: കുറവിലങ്ങാ

21328
Category: 1
Sub Category:
Heading: ടിവിയിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ; സുഖം പ്രാപിച്ചു വരികയാണെന്നു വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില സംബന്ധിക്കുന്ന പുതിയ വിവരവുമായി വത്തിക്കാൻ. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ഗതിയില്‍ തന്നെ പാപ്പ സുഖപ്രാപ്തിയിലേക്ക് എത്തുന്നുണ്ടെന്ന് മെഡിക്കൽ സംഘം തങ്ങളെ അറിയിച്ചതായാണ് ഞായറാഴ്ച വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയമിടിപ്പും, രക്തസമ്മർദ്ധവും ആവശ്യമായ നിലയിലുണ്ട്. പാപ്പയെ പനി അലട്ടുന്നില്ല. ശ്വാസകോശവുമായി ബന്ധപ്പെട്ട ഫിസിയോതെറാപ്പി ഫ്രാൻസിസ് മാർപാപ്പ തുടരുന്നുണ്ടെന്നും വത്തിക്കാൻ പറഞ്ഞു. ടെലിവിഷനിലൂടെ ഇന്നലെ വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും സ്വീകരിച്ചു. ഇന്നലെ ഞായറാഴ്ച വന്‍ജനാവലിക്ക് മുന്‍പാകെ പാപ്പ നടത്തുന്ന ത്രികാല പ്രാർത്ഥനക്കു പകരമായി ആശുപത്രിയില്‍ വ്യക്തിപരമായി ത്രികാല പ്രാർത്ഥന ചൊല്ലിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇതിനുശേഷം ഉച്ചഭക്ഷണം കഴിച്ചു. പാപ്പയോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിക്കുന്ന അപ്പാർട്ട്മെന്റിലെ ഡോക്ടർമാരും, മെഡിക്കൽ സംഘത്തിലെ അംഗങ്ങളും, സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Image: /content_image/News/News-2023-06-12-11:50:41.jpg
Keywords: പാപ്പ

21329
Category: 1
Sub Category:
Heading: “ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് ക്രിസ്തുവില്‍”: ദേശീയ കിരീടം സ്വന്തമാക്കിയ ഒക്ലഹോമ സര്‍വ്വകലാശാല ടീം
Content: ഒക്ലഹോമ: തുടര്‍ച്ചയായ മൂന്നാം ദേശീയ കിരീട നേട്ടത്തിലും ക്രിസ്തുവിന് നന്ദിയര്‍പ്പിച്ച് ഒക്ലാഹോമ സര്‍വ്വകലാശാലയിലെ വനിത സോഫ്റ്റ്‌ബോള്‍ ടീം. ഒക്ലഹോമ സിറ്റിയിലെ യു.എസ്.എ സോഫ്റ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിം സ്റ്റേഡിയത്തില്‍വെച്ച് നടന്ന വിമന്‍സ് കോളേജ് വേള്‍ഡ് സീരീസില്‍ ഫ്ലോറിഡയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു വനിതാ സോഫ്റ്റ്‌ബോള്‍ ടീം മൂന്നാം കിരീടം കരസ്ഥമാക്കിയത്. ടീമിന്റെ മുഖ്യ പരിശീലകനായ പാറ്റി ഗാസ്സോയും ടീമംഗങ്ങളില്‍ ചിലരും അടിയുറച്ച ക്രിസ്ത്യാനികളാണ്. തങ്ങളുടെ ക്രിസ്തീയ വിശ്വാസം തുറന്നു പറയുവാന്‍ മടിക്കാത്ത അവര്‍ കിരീട നേട്ടത്തിന് പിന്നാലേ ക്രിസ്തീയ പ്രഘോഷണവുമായി രംഗത്തുവരികയായിരിന്നു. തങ്ങള്‍ ക്രിസ്തുവിലാണ് ആനന്ദം കണ്ടെത്തുന്നതെന്നു ഇക്കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍വെച്ച് ടീമംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എങ്ങനെയാണ് നിങ്ങള്‍ക്ക് നിങ്ങളുടെ സമ്മര്‍ദ്ധത്തെ കീഴടക്കുവാനും, സന്തോഷത്തില്‍ കഴിയുവാനും കഴിയുന്നത്? എന്ന ‘ഇ.എസ്.പി.എന്‍’ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, “ഒരിക്കലും മങ്ങാത്ത സന്തോഷം ഞങ്ങള്‍ക്ക് ലഭിച്ചത് കര്‍ത്താവില്‍ നിന്നാണെന്നും സാഹചര്യങ്ങളില്‍ നിന്നും, ഫലങ്ങളില്‍ നിന്നും ലഭിക്കുന്നതാണ് മറ്റ് സന്തോഷങ്ങളെന്നുമായിരിന്നു'' ടീം ക്യാപ്റ്റനായ ഗ്രേസ് ല്യോണ്‍സിന്റെ മറുപടി. നമുക്ക് പ്രോത്സാഹനം തരുന്നതും, എന്തൊക്കെ വന്നാലും നമുക്ക നേര്‍ബുദ്ധി കാണിച്ചു തരുന്നതും കര്‍ത്താവില്‍ നിന്നുള്ള ആനന്ദം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടീമംഗമായ ജെയ്ഡ കോള്‍മാനും ഇതിനോട് യോജിച്ച് രംഗത്തുവന്നു. തന്റെ ആദ്യ കോളേജ് വര്‍ഷത്തില്‍ വിമന്‍സ് കോളേജ് വേള്‍ഡ് സീരീസ് വിജയിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടായിരുന്നെങ്കിലും അതില്‍ ആനന്ദം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ലായെന്നും കോള്‍മാന്‍ പറഞ്ഞു. “അടുത്ത ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് വന്ന ആഴ്ചയിലും എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരു പൂര്‍ണ്ണത തോന്നിയില്ല, എനിക്ക് ക്രിസ്തുവിനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു” - കോള്‍മാന്‍ പറയുന്നു. മത്സരത്തിനിടയില്‍ ടീമിന്റെ കണ്ണുകള്‍ ഉയര്‍ത്തുന്ന ആംഗ്യം ഞങ്ങളുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ടീമിന്റെ ഇന്‍ഫീല്‍ഡറായ അലീസ ബ്രിട്ടോ പറയുന്നു. നല്ലതായാലും, ചീത്തയായാലും ഫലത്തില്‍ നമുക്ക് പൂര്‍ണ്ണത ലഭിക്കില്ലെന്നും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരവസരമാണ് ഈ ഗെയിം നല്‍കുന്നതെന്നും ബ്രിട്ടോ പറഞ്ഞു. “ഞാന്‍ യേശുവിലേക്ക് തിരിഞ്ഞു കഴിഞ്ഞപ്പോള്‍, യേശുവുമായുള്ള ബന്ധം വഴി ജീവിതത്തേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എല്ലാം മാറി. അവന്റെ രാജ്യത്തെ മഹത്വപ്പെടുത്തുവാനാണ് ഞാന്‍ ജീവിക്കുന്നത്. ഞങ്ങള്‍ക്ക് ട്രോഫി ലഭിക്കുകയോ, ലഭിക്കാതിരിക്കുകയോ ചെയ്യട്ടെ, ഞങ്ങള്‍ക്ക് അതിലും വലുതുണ്ട്, ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പിതാവിന്റെ നിത്യമായ ആനന്ദം ഞങ്ങള്‍ക്കുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് ബ്രിട്ടോ അവസാനിപ്പിച്ചത്.
Image: /content_image/News/News-2023-06-12-13:58:59.jpg
Keywords: യേശു, ക്രിസ്തു

21330
Category: 1
Sub Category:
Heading: 2000 വർഷം പഴക്കമുള്ള സുറിയാനി ഭാഷക്ക് പുതുജീവൻ നൽകാൻ ചാനലുമായി ഇറാഖി ക്രൈസ്തവർ
Content: ബാഗ്ദാദ്: യേശു സംസാരിച്ച അറമായ ഭാഷയുടെ ഭാഷാഭേദമായ സുറിയാനി ഭാഷക്ക് പുതുജീവൻ നൽകാൻ ഇറാഖിലെ ക്രൈസ്തവ വിശ്വാസികൾ സുറിയാനി ഭാഷയിൽ പുതിയ ചാനൽ ആരംഭിച്ചു. നൂറ്റാണ്ടുകളായി ഇറാഖിലെയും, സിറിയയിലെയും ക്രൈസ്തവ വിശ്വാസികൾ സംസാരിക്കുന്ന ഭാഷ സുറിയാനിയാണ്. വിദ്യാലയങ്ങളിലും, ദേവാലയങ്ങളിലും സുറിയാനി ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും തളർച്ച നേരിട്ടുകൊണ്ടിരിക്കുന്ന സുറിയാനി ഭാഷയെ വീണ്ടും വളർച്ചയുടെ പാതയിൽ എത്തിക്കാൻ വേണ്ടി അൽ സിറിയാനിയ ടിവി എന്ന പേരിലുള്ള ചാനലാണ് ക്രൈസ്തവ വിശ്വാസികൾ ആരംഭിച്ചിരിക്കുന്നത്. തങ്ങൾ വീട്ടിൽ സുറിയാനിയാണ് സംസാരിക്കുന്നതെന്നും, എന്നാൽ നിർഭാഗ്യവശാൽ ഈ ഭാഷ അപ്രത്യക്ഷമാകുന്നതാണ് കാണാൻ സാധിക്കുന്നതെന്നും അൽ സിറിയാനിയ ടിവിയിലെ 35 വയസ്സുള്ള അവതാരക മറിയം ആൽബർട്ട് പറഞ്ഞു. ക്രൈസ്തവരെ പ്രതിനിധീകരിക്കുന്ന ഒരു മാധ്യമം ഉണ്ടാവുകയെന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണെന്നും മറിയം കൂട്ടിച്ചേർത്തു. ഒരു സമയത്ത് സുറിയാനി ഭാഷ പശ്ചിമേഷ്യയിൽ എല്ലായിടത്തും പ്രചാരണത്തിൽ ഉണ്ടായിരുന്ന ഭാഷയായിരുന്നുവെന്ന് സ്റ്റേഷൻ അധ്യക്ഷൻ ജാക്ക് അൻവിയ പറഞ്ഞു. ആ സമൂഹം നാമാവശേഷമായി പോകാതിരിക്കാൻ ബാഗ്ദാദിന് ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി. അഞ്ചാം നൂറ്റാണ്ടിനും, ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് സുറിയാനി ഭാഷക്ക് ഏറ്റവും അധികം വളർച്ച ലഭിച്ചത്. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവത്തിനു ശേഷം പ്രദേശത്തെ കൂടുതലാളുകൾ അറബി ഭാഷയിൽ സംസാരിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് പതിനൊന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും സുറിയാനി ഭാഷയുടെ തളർച്ചയും തുടങ്ങി. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഉത്തര ഇറാഖ് കീഴടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള സുറിയാനി ഭാഷയിലെ ഗ്രന്ഥങ്ങൾ മൊസൂളിലെ കൽദായ ആർച്ച് ബിഷപ്പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അടക്കം പിന്തുണയോടെ പ്രവർത്തിക്കുന്ന ഇർബിലിലെ ഡിജിറ്റൽ സെന്റർ ഫോർ ഈസ്റ്റേൺ മാനുസ്ക്രിപ്സിലാണ് ഈ ചരിത്ര രേഖകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യമാണ് ഇറാഖ്. ബൈബിളിൽ അബ്രഹത്തിന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലമായി പറയപ്പെടുന്ന ഉർ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത്. 2003ല്‍ അമേരിക്ക ഇറാഖിൽ സൈനിക ഇടപെടൽ നടത്തുന്നതു വരെ അത് ഏകദേശം 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്ന രാജ്യമായിരുന്നു. എന്നാൽ സൈനിക ഇടപെടലിനും ഇസ്ളാമിക അധിനിവേശത്തിനും ശേഷം ക്രൈസ്തവ ജനസംഖ്യ ഇപ്പോൾ നാല് ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. Tag: Christian community is launching a new television channel as part of efforts to save their dying, 2,000-year-old lSyriac anguage.Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-12-16:06:06.jpg
Keywords: സുറിയാനി

21331
Category: 1
Sub Category:
Heading: സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ ജീവന്‍ പണയംവെച്ച് പൊതുജനത്തിന് ഒപ്പം നിലക്കൊണ്ട് സലേഷ്യന്‍ മിഷ്ണറിമാര്‍
Content: ഖാര്‍തും: സുഡാന്റെ തലസ്ഥാനമായ ഖാര്‍തുമില്‍ സുഡാനീസ് ആംഡ് ഫോഴ്സസും (എസ്.എ.എഫ്), അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം കനക്കുമ്പോഴും ജീവന്‍പോലും വകവെക്കാതെ പൊതുജനത്തിന് ഒപ്പം നിലക്കൊണ്ട് സലേഷ്യന്‍ മിഷ്ണറിമാര്‍. ഖാര്‍തൂമിലും, എല്‍-ഒബെയിദിലും സലേഷ്യന്‍ മിഷ്ണറിമാര്‍ സഹായം തുടരുന്നുണ്ട്. കഴിഞ്ഞ 50 ദിവസങ്ങളായി നടന്നുവരുന്ന പോരാട്ടത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും സാധാരണക്കാരായ നൂറ്റിയാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്‍-ഉബയ്യിദ് നഗരത്തിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുവാനായി കൊണ്ടു വന്ന 20,000 ടണ്ണോളം വരുന്ന അവശ്യ സാധനങ്ങള്‍ വിമതര്‍ സൈനീക ശക്തി ഉപയോഗിച്ച് പിടിച്ചെടുത്തെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്യു.എഫ്.പി) റിപ്പോര്‍ട്ട് ചെയ്തിരിന്നു. പോരാട്ടത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയിലാണ് സലേഷ്യന്‍ മിഷ്ണറിമാരുടെ സ്ഥാപനങ്ങള്‍. സെന്റ് ജോസഫ് വൊക്കേഷണല്‍ സ്കൂളിലെ ലബോറട്ടറികളില്‍ സ്ഫോടക വസ്തു പതിച്ചുവെന്ന് സ്കൂള്‍ ഡയറക്ടറും മലയാളി വൈദികനുമായ ഫാ. ജേക്കബ് തേലക്കാടന്‍ പറഞ്ഞു. ഭാഗ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. കുടുംബങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുവാനുള്ള കേന്ദ്രം ഒരുക്കിയതിനു പുറമേ, ഭക്ഷണവും അഭയവും ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് അതിനുള്ള സൗകര്യം സലേഷ്യന്‍ മിഷ്ണറിമാര്‍ ഒരുക്കിയിട്ടുണ്ട്. ഖാര്‍തൂം മെത്രാപ്പോലീത്ത മൈക്കേല്‍ ദിദി അഗ്ദും മങ്ങോരിയ സുഡാന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിന്നു. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി സുഡാനില്‍ സാന്നിധ്യമുള്ള സലേഷ്യന്‍ സമൂഹം അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖാര്‍തൂമിലെ വ്യവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് വോക്കേഷണല്‍ സ്കൂള്‍, ഖാര്‍തൂമിന്റെ തെക്ക് ഭാഗത്തുള്ള ആറായിരത്തിലധികം അംഗങ്ങളുള്ള സെന്റ് ജോസഫ് ഇടവക, നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍ ഒബെയിദിലെ ഡോണ്‍ ബോസ്കോ വോക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവ നേതൃത്വം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റോക്കറ്റ് ബുള്ളറ്റുകള്‍ പതിച്ച് എല്‍-ഒബെയ്ദ് രൂപതയിലെ മേരി ക്വീന്‍ ഓഫ് ആഫ്രിക്ക കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, അര്‍ദ്ധസൈനീക വിഭാഗമായ ‘ആര്‍.എസ്.എഫ്’ന്റെ തലവനുമായ ജനറല്‍ മൊഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാര വടംവലിയാണ് സംഘര്‍ഷമായി പരിണമിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-06-12-18:06:33.jpg
Keywords: സുഡാന്, സലേഷ്യ

21332
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സിനഡിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചു
Content: കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ഇന്നു സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സിനഡ് പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. തന്റെ ഉദ്ഘാടന സന്ദേശത്തിൽ ദിവംഗതനായ മാർ ജോസഫ് പവ്വത്തിലിന്റെ നിസ്തുലങ്ങളായ സേവനങ്ങളെയും ധീരമായ നേതൃത്വത്തെയും മേജർ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. സഭയ്ക്കും സമൂഹത്തിനും അഭിവന്ദ്യ പിതാവിന്റെ വിയോഗം വലിയ നഷ്ടമാണെന്നും മേജർ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സിനഡിലെ നവാഗതരായ മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിലിനെയും മാനന്തവാടി രൂപതയുടെ സഹായമെത്രാനായ മാർ അലക്സ് താരാമംഗലത്തിനെയും മേജർ ആര്‍ച്ച് ബിഷപ്പ് പ്രത്യേകമായി സ്വാഗതം ചെയ്തു. മെൽബൺ രൂപതയുടെ ആദ്യ മെത്രാനെന്ന നിലയിൽ മാർ ബോസ്കോ പുത്തൂർ നൽകിയ സമാനതകളില്ലാത്ത മഹത്തായ സംഭാവനകളെ മേജർ ആര്‍ച്ച് ബിഷപ്പ് പ്രകീർത്തിച്ചു. സഭ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ-കാർഷിക മേഖലകളിലെ വിവിധ പ്രതിസന്ധികളെ മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പരാമർശിച്ചു. മണിപ്പൂർ കലാപത്തിൽ ക്രൈസ്തവർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള ഉദാസീനത തികച്ചും കുറ്റകരമാണ്. കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നിൽക്കുന്നു എന്ന സത്യം സംസ്ഥാന സർക്കാർ മനസ്സിലാക്കണം. കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപക്കാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ ആര്‍ച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തിയും സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ വെളിച്ചത്തിലാണ് സിനഡിലെ ചർച്ചകൾ മുന്നോട്ടുനീങ്ങുന്നത്. ജൂൺ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സിനഡുസമ്മേളനം സമാപിക്കും.
Image: /content_image/India/India-2023-06-12-20:51:49.jpg
Keywords: സിനഡ