Contents

Displaying 20961-20970 of 25003 results.
Content: 21365
Category: 18
Sub Category:
Heading: അഖില കേരള കത്തോലിക്കാ ജാഗ്രത സമിതിയുടെ ദ്വിദിന സെമിനാറും ജാഗ്രത ദിനാഘോഷവും ജൂൺ 23, 24 തീയതികളിൽ
Content: പാലാരിവട്ടം: അഖില കേരള കത്തോലിക്കാ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന ദ്വിദിന സെമിനാറും ജാഗ്രത ദിനാഘോഷവും ജൂൺ 23,24 തീയതികളിൽ പാലാരിവട്ടം പിഒസിയിൽവെച്ചു നടത്തും. ജൂൺ 23 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ജോസഫ് ജൂഡ് (ലാറ്റിൻ പി.ആർ.ഒ.) ഫാ. ആന്റണി വടക്കേക്കര വി.സി. (സിറോമലബാർസഭ പി.ആർ.ഒ.), ഫാ. ബോവാസ് മാത്യു (മലങ്കര പി.ആർ.ഒ.) എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് 3 വിഷയങ്ങളിലായി ക്ലാസ്സുകളും ചർച്ചകളും നടക്കും. ജൂൺ 24 ന് രാവിലെ 10 മണിക്ക് അഭിവന്ദ്യ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് ഐക്യ ജാഗ്രത ദിനാചരണം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് വിവിധ മതങ്ങളിൽ നിന്നുള്ള പണ്ഡിതർ സംസാരിക്കുന്ന ''മതങ്ങളും സാമൂഹിക ഐക്യവും: കേരളത്തിലെ യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും'' എന്ന വിഷയത്തിൽ പൊതു സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകുന്ന സമാപന സന്ദേശത്തോടെ സെമിനാർ സമാപിക്കും.
Image: /content_image/India/India-2023-06-19-10:57:49.jpg
Keywords: ജാഗ്രത
Content: 21366
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവ വിരുദ്ധത തുടര്‍ക്കഥ; ജെറുസലേമിലെ അന്ത്യത്താഴത്തിന് വേദിയായ മുറിക്ക് നേരെ കല്ലേറ്
Content: സീയോന്‍: ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് നടന്നു. ചിത്രങ്ങളുള്ള ഒരു ജനാല അക്രമത്തിൽ തകർന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മജിസ്ട്രേറ്റ് കോടതി അയാളെ വിട്ടയച്ചു. ജെറുസലേമിൽ ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച നടന്നത്. വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. ക്രൈസ്തവരുടെ ലക്ഷ്യം യഹൂദരെ മതം മാറ്റുകയാണെന്നു ആരോപിച്ച് ഒരു ഭാഗം വരുന്ന തീവ്ര യഹൂദ വിശ്വാസികൾ അടുത്തിടെ ജെറുസലേമിൽ ഒരു റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ക്രിസ്ത്യന്‍ പുരോഹിതർക്ക് നേരെ തുപ്പുന്നത് അടക്കമുള്ള നിരവധി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫട്ടാൽ ഇതിനെ തുടർന്ന് ജെറുസലേമിലെ മേയർ മോശേ ലയണിന് വിഷയത്തിൽ ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ ജെറുസലേമിലെ റബ്ബി ഷ്ലോമോ അമാറും ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടക്കുന്ന അക്രമങ്ങളെ രൂക്ഷമായ ഭാഷയിൽ അപലപിച്ചിരുന്നു. സമീപകാലത്തായി വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്ന്‍ ആക്രമണം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2023-06-19-12:20:49.jpg
Keywords: ജെറുസ, വിശുദ്ധ നാട്ടി
Content: 21367
Category: 13
Sub Category:
Heading: ഈശോയുടെ തിരുഹൃദയമാണ് ജൂണിന്റെ യഥാര്‍ത്ഥ അഭിമാനം: ഓര്‍മ്മപ്പെടുത്തലുമായി പെറുവില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍
Content: ലിമാ, പെറു: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ജൂണ്‍ 16-ന് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ ലിമായില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ വേറിട്ടതായി. 'ജൂണിലെ യഥാര്‍ത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്' എന്നെഴുതിയ കൂറ്റന്‍ പാനലുകള്‍ ശ്രദ്ധ നേടുകയാണ്. ദി സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററും, ലാ അബേജ കാത്തലിക് പോര്‍ട്ടലുമാണ് പരസ്യ പാനല്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജൂണ്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ മാസമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ വിവിധ സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും നടത്തിവരുന്ന ശ്രമങ്ങളോടുള്ള കത്തോലിക്കരുടെ പ്രതികരണമാണ് ഈ പാനല്‍ പ്രചാരണമെന്നു സംഘാടകര്‍ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. സാന്‍ ജുവാന്‍ ഡെ ലൂറിഗാഞ്ചോ, അറ്റെ, സാന്റിയാഗോ ഡെ സുര്‍ക്കോ, ലാ വിക്ടോറിയ തുടങ്ങി ലിമായിലെ വിവിധ ജില്ലകളിലും, പാസിയോ ഡെ ലാ റിപ്പബ്ലിക്കാ അവന്യു, ജാവിയര്‍ പ്രാഡോ അവെന്യു തുടങ്ങിയ തിരക്കേറിയ റോഡുകളിലും തിരുഹൃദയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ ഈശോയുടെ തിരുഹൃദയത്തിന്റെ മാസമാണ് എന്ന വാചകവും എല്ലാ ബോര്‍ഡുകളിലും എഴുതിയിട്ടുണ്ട്. സംരംഭത്തിന് ആയിരകണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിക്കുന്നതെന്നു സംഘാടകരുടെ കുറിപ്പില്‍ പറയുന്നു. ഇതിനിടെ സ്വവര്‍ഗ്ഗാനുരാഗികളുടെ ഗ്രൂപ്പില്‍ നിന്നു അധിക്ഷേപ കുറിപ്പുകളും ലഭിക്കുന്നുണ്ട്. പെറുവിന്റെ കത്തോലിക്ക വ്യക്തിത്വം സംരക്ഷിക്കുക, തിരുഹൃദയ ഭക്തി പുനഃരാരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു ലാ അബേജ പോര്‍ട്ടലിന്റെ ഡയറക്ടറായ ലൂസിയാനോ റെവോറെഡോ പറഞ്ഞു. “ക്രിസ്തുവിന്റെ സന്ദേശം പാലിക്കുവാനും, പഠിപ്പിക്കുവാനും അത്മായര്‍ എന്ന നിലയില്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും തിരുഹൃദയ ചിത്രത്തിലെ ദൈവ കരുണയേക്കുറിച്ച് ആളുകളോട് പറയുന്നതിലും മേന്‍മയായി മറ്റൊന്നുമില്ലായെന്നും സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററിന്റെ ഡയറക്ടറായ ആല്‍ബെര്‍ട്ടോ ഗോണ്‍സാലസ് പറഞ്ഞു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പെറു.
Image: /content_image/News/News-2023-06-19-14:26:20.jpg
Keywords: തിരുഹൃദയ
Content: 21368
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന പ്രസ്ഥാനത്തെ ആദരിച്ചു; കുരിശും ജപമാലയുമായി അമേരിക്കയിലെ വിശ്വാസി സമൂഹം തെരുവില്‍
Content: ലോസ് ആഞ്ചലസ്: കത്തോലിക്ക സഭയിലെ സന്യാസിനികൾ ധരിക്കുന്നതിന് സദൃശ്യമായ വസ്ത്രം ധരിച്ച് കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന എൽജിബിടി ആശയങ്ങളുള്ള 'സിസ്റ്റേഴ്സ് ഓഫ് പെർപ്പെച്വൽ ഇൻഡൾജൻസ്' എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്ത ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സ് എന്ന ബേസ്ബോൾ ടീമിനെതിരെ പ്രാർത്ഥന പ്രതിഷേധവുമായി ആയിരക്കണക്കിന് വരുന്ന കത്തോലിക്ക വിശ്വാസികൾ. ജൂൺ പതിനാറാം തീയതി വെള്ളിയാഴ്ച, ലോസ് ആഞ്ചലസിലെ ഡോഡ്ജർ സ്റ്റേഡിയത്തിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിലും പ്രാർത്ഥന കൂട്ടായ്മയിലും പങ്കെടുക്കാൻ എത്തിയവർ "കത്തോലിക്കാ വിരുദ്ധത അവസാനിപ്പിക്കുക" എന്നതടങ്ങിയ വാചകങ്ങൾ ഉള്‍പ്പെടെയുള്ള പ്ലക്കാർഡുകള്‍ കൈകളിൽ വഹിച്ചിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">WATCH: Thousands of Catholics praying the rosary outside Dodger Stadium blocking the gate during the ‘Drag Nun’ ceremony <a href="https://t.co/bQp6ALEeHi">pic.twitter.com/bQp6ALEeHi</a></p>&mdash; Jack Poso (@JackPosobiec) <a href="https://twitter.com/JackPosobiec/status/1670022894024372227?ref_src=twsrc%5Etfw">June 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ചടങ്ങ് നടന്ന സമയത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടായിരുന്നത്. അതേസമയം നിരവധി വിശ്വാസികളാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ പുറത്ത് തടിച്ചുകൂടിയത്. യേശുവിനെയും, കത്തോലിക്ക വിശ്വാസികളെയും അപമാനിക്കുന്ന ഒരു വിഭാഗത്തെ ആദരിക്കുന്നത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ലോസ് ആഞ്ചലസ് അതിരൂപതാ ആർച്ച് ബിഷപ്പ് ഹോസേ ഗോമസ് ഇതിന് ഒരു ദിവസം മുമ്പ് നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യവും, മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതും അമേരിക്കയുടെ മുഖമുദ്രയാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, ദൈവത്തെ അപമാനിക്കുന്നത് വലിയ തെറ്റാണെന്നും കൂട്ടിച്ചേർത്തു. അവഹേളിക്കുന്നവരോട് ക്ഷമിക്കണമെന്നും, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുമാണ് യേശു കൽപ്പിച്ചിരിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. കത്തോലിക്ക സഭ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികതയെ അവഹേളിച്ചും ക്രിസ്തീയ പ്രതീകങ്ങള്‍ പൈശാചികമായ വിധത്തില്‍ അവതരിപ്പിച്ചും തെരുവ് പ്രകടനം നടത്തുന്ന സംഘടനയാണ് ഓർഡർ ഓഫ് പെർപെച്വൽ ഇൻഡൾജൻസ്. സ്റ്റേഡിയത്തിൽ നടന്ന വിശ്വാസ നിന്ദപരമായ പ്രവർത്തിക്ക് പാപപരിഹാരമായി തിരുഹൃദയത്തിന്റെ ലുത്തിനിയ ചൊല്ലാൻ അമേരിക്കയിലെ മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം വിശ്വാസികളോടൊപ്പം ആർച്ച് ബിഷപ്പ് ഹോസേ ഗോമസ് തിരുഹൃദയത്തിന്റെ ലുത്തിനിയ ചൊല്ലി.
Image: /content_image/News/News-2023-06-19-17:10:50.jpg
Keywords: സ്വവര്‍, കുരിശ്
Content: 21369
Category: 11
Sub Category:
Heading: മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത
Content: ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കെ മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12-ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മെത്രാപ്പോലീത്ത വാഗ്ദാനം നല്‍കിയത്. മണിപ്പൂരി യുവജനങ്ങള്‍ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നുള്ള അലോഷ്യസ് കാന്തരാജ് പറഞ്ഞു. ബാംഗ്ലൂര്‍ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും, രൂപതയുടെ കീഴില്‍ നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ക്ക് തുടര്‍ന്ന്‍ പഠിക്കാമെന്നും തങ്ങളുടെ ഹോസ്റ്റലുകളില്‍ സൗജന്യമായി താമസിക്കാമെന്നും മെത്രാപ്പോലീത്ത മണിപ്പൂരി യുവജനങ്ങളോട് പറഞ്ഞതായി 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തെ തുടര്‍ന്നു ഭവനരഹിതരായവരെ സഹായിക്കുവാനുള്ള സന്നദ്ധതയും മെത്രാപ്പോലീത്ത അറിയിച്ചു. നേരത്തെ ബെംഗളൂരുവില്‍ താമസിക്കുന്ന ജെസ്യൂട്ട് വൈദികനും മണിപ്പൂര്‍ സ്വദേശിയുമായ ഫാ. ജെയിംസ് ബെയ്പേയിയാണ് മണിപ്പൂരി യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിച്ചത്. കലാപം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ വംശീയവും, വര്‍ഗ്ഗീയവുമായ സംഘര്‍ഷത്തിന് ഇരയായികൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യം കണക്കിലെടുത്താണ് മണിപ്പൂരിലെ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളിലെ യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിക്കുവാന്‍ മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ആരാധനാലയങ്ങളും, താമസസ്ഥലങ്ങളും ആക്രമിക്കുകയാണെന്നും, അതിനാല്‍ യുവജനങ്ങളെ കൂടുതല്‍ സുരക്ഷിതമായ ബാംഗ്ലൂരിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തതിനും, അവര്‍ക്ക് അഭയവും, വിദ്യാഭ്യാസ സൗകര്യവും നല്‍കിയതിനും അദ്ദേഹം ആര്‍ച്ച് ബിഷപ്പ് മച്ചാഡോക്ക് നന്ദി പറഞ്ഞു. ഡ്രീം ഇന്ത്യ നെറ്റ്വര്‍ക്കിന്റെ ഡയറക്ടറും സലേഷ്യന്‍ വൈദികനുമായ ഫാ. എഡ്വാര്‍ഡ് തോമസും മണിപ്പൂരിലെ യുവജനങ്ങള്‍ക്ക്‌ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാംഗളൂരിലെ മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായ ഫാ. ലൌര്‍ഡു സേവ്യര്‍ സന്തോഷ്‌, സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ റോസാലി തുടങ്ങിയവരും മണിപ്പൂരി യുവജങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിനും, താമസത്തിനും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം സമാനതകളില്ലാത്ത പീഡനങ്ങളിലൂടെയാണ് മണിപ്പൂരിലെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. Tag: Bangalore archbishop offers free education, hostel for displaced Manipur youth, Archbishop Peter Machado christians Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-19-20:57:24.jpg
Keywords: മണിപ്പൂരി
Content: 21370
Category: 18
Sub Category:
Heading: ആത്മഹത്യയെ വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കായി മാറ്റുന്നതില്‍ ആശങ്ക: സീറോ മലബാര്‍ സിനഡ്
Content: കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ്. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവർക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നതെന്നു സിനഡ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലർത്തുന്നവയും കേരളത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുർബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വർഗ്ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികൾ ശ്രമിക്കുന്നത്. അമൽ ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നിലെ രാഷ്ട്രീയ-വർഗ്ഗീയ താല്പര്യങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുൾപ്പെടെ ശക്തമായ പ്രതികരണങ്ങൾക്കു തയ്യാറായി എന്നതും പ്രതീക്ഷാനിർഭരമാണ്. എന്നാൽ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വർഗ്ഗീയവത്കരിക്കാനാണ് പ്രതിലോമശക്തികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗ്ഗീയ കൂട്ടുകെട്ടുകളെ സിനഡ് ശക്തമായി അപലപിക്കുന്നു. കേരള സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ജാതിമതഭേദമന്യേ ഏവരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഉന്നതനിലവാരം പുലർത്തുന്ന ക്രൈസ്തവസ്ഥാപനങ്ങളെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ ഇന്നിന്റെ മാത്രമല്ല നാളെയുടെയും നാശമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണം. ക്രൈസ്തവന്റെ ക്ഷമയെ ഒരു ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്. ക്രൈസ്തവസ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണ്. ഈ സത്യത്തോട് ചേർന്ന് പ്രവർത്തിക്കുന്നതാണ് മനുഷ്യസമൂഹത്തിന്റെ ഭാവിക്ക് നല്ലതെന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2023-06-20-10:06:08.jpg
Keywords: മലബാ, അമൽ
Content: 21371
Category: 1
Sub Category:
Heading: സ്‌കോട്ട്‌ലാന്റില്‍ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക സഭ
Content: എഡിന്‍ബറോ: സ്‌കോട്ട്‌ലാന്റില്‍ നടന്ന ഭ്രൂണഹത്യകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കത്തോലിക്കാ സഭയും, പ്രോലൈഫ് സംഘടനകളും ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. 2021നെ അപേക്ഷിച്ച് 2659 ഭ്രൂണഹത്യകളുടെ വർദ്ധനവാണ് 2022ൽ ഉണ്ടായത്. ഇത് ഏകദേശം 19.08 ശതമാനം വരും. പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലാന്‍റാണ് ജൂൺ ഒന്നാം തീയതി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രം കണ്ടെത്തിയ കേസുകളിൽ ഭ്രൂണഹത്യകളുടെ എണ്ണം 84 ശതമാനം വർദ്ധിച്ചുവന്നും റിപ്പോർട്ടിൽ പറയുന്നു. 2021ൽ ഇത് 32 എണ്ണം ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും 59ൽ എത്തി. വിഷയത്തില്‍ കത്തോലിക്ക സഭ അതീവ ആശങ്ക രേഖപ്പെടുത്തി. മനുഷ്യ ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിൽ സ്‌കോട്ട്ലന്‍ഡിലെ സർക്കാർ ശ്രദ്ധയൂന്നണമെന്ന് കാത്തലിക് പാർലമെന്ററി ഓഫീസ് അധ്യക്ഷനായ ആന്റണി ഹോരാൻ പറഞ്ഞു. ഓരോ ഭ്രൂണഹത്യയും ഒരു ദുരന്തമാണ്. ഈ റിപ്പോർട്ടിലെ കണക്കുകളിൽ പറയുന്ന നശിപ്പിക്കപ്പെട്ട ഓരോ ജീവനും അതുല്യമാണ്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ജീവൻ ഉരുവാകുന്ന നിമിഷം മുതൽ അമ്മയുടെ ഉദരത്തിൽ വളരാൻ അവകാശം ലഭിക്കുന്നതിനടക്കമുളള ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിനും, അതിനെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ള നിയമനിർമാണങ്ങൾ നടത്തണമെന്ന് ആന്റണി ഹോരാൻ ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ നാഷ്ണൽ ഹെൽത്ത് സർവീസ് ഗർഭസ്ഥ ശിശുക്കളുടെ ജനത വൈകല്യങ്ങൾ കണ്ടെത്താൻ സാധിക്കുന്ന നോൺ ഇൻവേസീവ് പ്രീ നാറ്റൽ ടെസ്റ്റിന് അംഗീകാരം നൽകിയത് മൂലമാണ് ഡൗൺ സിൻഡ്രം ബാധിച്ച ഗർഭസ്ഥ ശിശുക്കളുടെ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതെന്ന് വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യക്ക് എതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ ആരോപിച്ചു. ഡൗൺ സിൻഡ്രം ബാധിച്ച ശിശുക്കളുടെ ദ്രൂണഹത്യകളിൽ ഉണ്ടായ വർദ്ധന വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് ഡൗൺ സിൻഡ്രം ബാധിതയായ റേയ്ച്ചൽ എന്ന 23 വയസ്സുകാരിയുടെ അമ്മയായ ലിൻ മുറെ പറഞ്ഞു. ഡോണ്ട് സ്ക്രീൻ അസ് ഔട്ട് എന്ന ക്യാമ്പയിന്റെ വക്താവ് കൂടിയാണ് ലിൻ മുറെ. ഈ വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞ ലിൻ ഇതുവഴി ഉണ്ടാകുന്ന ഭ്രൂണഹത്യകളുടെ വർദ്ധനവ് തടയാനുള്ള ഭേദഗതികൾ ആരോഗ്യ മേഖലയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
Image: /content_image/News/News-2023-06-20-10:46:34.jpg
Keywords: സ്കോട്ട്‌ല
Content: 21372
Category: 18
Sub Category:
Heading: കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
Content: ബംഗളൂരു: ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച പുലികേശിനഗർ നിയമസഭാ മണ്ഡലത്തിലെ ബെൻസൻ ടൗണിലെ ആർച്ച് ബിഷപ്പ് ഹൗസിൽവെച്ചായിരിന്നു കൂടിക്കാഴ്ച. കർണാടക ഊർജ മന്ത്രി കെ.ജെ ജോർജ്, മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കൽ സെക്രട്ടറിമാരായ ജനാബ് നസീർ അഹമ്മദ്, കെ.ഗോവിന്ദരാജ്, എംഎൽഎ ജനാബ് റിസ്വാൻ അർഷാദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമത്തിലെ വിവാദ ഭേദഗതികൾ അടിയന്തരമായി റദ്ദാക്കിയതിന് മുഖ്യമന്ത്രിയെയും സർക്കാരിനെയും ആർച്ച് ബിഷപ്പ് നന്ദി അറിയിച്ചു. ബി.ജെ.പി സർക്കാർ നടപ്പാക്കിയ ഭേദഗതികള്‍ക്കെതിരെ ക്രിസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടായിരിന്നതായി ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു. ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് ബൈബിള്‍ സമ്മാനിച്ചു.
Image: /content_image/News/News-2023-06-20-12:59:52.jpg
Keywords: ബാംഗ്ലൂര്‍
Content: 21373
Category: 1
Sub Category:
Heading: പരദൂഷണം പറയരുത്! അത് സമൂഹത്തെ നശിപ്പിക്കുന്ന വിപത്ത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഹോദരരായിരിക്കാൻ ഒരിക്കലും പരസ്പരം ദൂഷണം പറയരുതെന്നും പരദൂഷണമാണ് സമൂഹത്തെ നശിപ്പിക്കുന്ന മഹാവിപത്തെന്നും ഫ്രാന്‍സിസ് പാപ്പ. Canons Regular of the Most Holy Savior of the Lateran ഫൗണ്ടേഷന്റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് ജൂൺ 19നു സമൂഹത്തെ സ്വീകരിച്ചതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥന, സമൂഹ ജീവിതം, സ്വത്തുക്കളുടെ പങ്കുവയ്ക്കൽ, സഭയോടുള്ള സേവനം എന്നീ "നാല് നക്ഷത്രങ്ങൾ" പിന്തുടരാൻ പാപ്പ സമൂഹത്തോട് ആഹ്വാനം ചെയ്തു. "പ്രാർത്ഥനയില്ലെങ്കിൽ നിങ്ങൾതന്നെ നിങ്ങളുടെ ദൈവമാകും" എന്നും എല്ലാ സ്വാർത്ഥതയും പ്രാർത്ഥനയുടെ കുറവിൽ നിന്നാണ് ഉയരുന്നതെന്നും പാപ്പ പറഞ്ഞു. എത്ര മണിക്കൂറാണ് പ്രാർത്ഥനയിൽ ചെലവഴിക്കുന്നതെന്നു പാപ്പ കൂട്ടായ്മയില്‍ പങ്കെടുത്തവരോട് ചോദിച്ചു. പണം എങ്ങനെ കൂട്ടായ്മയെ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിശാച് പോക്കറ്റിലൂടെ പ്രവേശിക്കുകയാണെന്നും പൊതുവായ പങ്കുവെയ്പ്പാണ് വേണ്ടതെന്നും പാപ്പ പറഞ്ഞു. സഭയുടെ ആദ്യകാലങ്ങളിൽ വൈദീകരുടെ സമൂഹജീവിതം പ്രോൽസാഹിപ്പിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ രണ്ടു സമൂഹങ്ങൾ ഒരുമിച്ച നൂറ്റാണ്ടുകളുടെ പൈതൃകമാണ് Canons Regular of the Most Holy Savior of the Lateran സന്യാസ സമൂഹത്തിനുള്ളത്. ഇത് ഒരു വലിയ കൃപയാണെന്നു വിശേഷിപ്പിച്ച പാപ്പ അവരുടെ പ്രാർത്ഥനയിലും ജീവിത ഐക്യത്തിലും, സമ്പാദ്യങ്ങളുടെ പൊതുവായ പങ്കുവയ്പിലും അടിസ്ഥാനമാക്കിയുള്ള സന്യാസ സമൂഹത്തിന്റെ ആരംഭത്തെ പ്രശംസിച്ചു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഭൂതകാല തിരഞ്ഞെടുപ്പുകൾ ഇന്നത്തെ കാലത്തുണ്ടെന്നും അതില്‍ ജാഗ്രത വേണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-06-20-13:55:53.jpg
Keywords: പാപ്പ
Content: 21374
Category: 1
Sub Category:
Heading: മണിപ്പൂരിലെ കലാപത്തിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ഡൽഹി അതിരൂപതയും
Content: ന്യൂഡല്‍ഹി: മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഇരകളായി മാറിയവർക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കി ഡൽഹി അതിരൂപത. നോർത്ത് ഈസ്റ്റ് കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഡൽഹിയുടെ സഹായത്തോടെ അവശ്യവസ്തുക്കൾ കയറ്റി അയച്ചെന്നു ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള അതിരൂപതാ കമ്മീഷന്റെ യോഗത്തില്‍ പറഞ്ഞു. ഡൽഹിയിൽ കുടുങ്ങിപ്പോയ മണിപ്പൂരി സ്വദേശികളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ആർച്ച് ബിഷപ്പ്, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായം നൽകണമെന്ന് വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. മണിപ്പൂരി സ്വദേശികൾക്ക് വേണ്ടി ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സാധിക്കുന്ന സഹായം ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പു നൽകി. ഇടവകകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ വഴി ദുരിതബാധിതരുടെ ഭക്ഷ്യ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ബേസിക് എക്ലേസ്യൽ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ഫാ. സുരേഷ് ബാബു പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30 പേരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഗാർഹിക തൊഴിലാളി ദിനത്തിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി അതിരൂപതാ സഹായ മെത്രാൻ ദീപക് താരു കുടിക്കാഴ്ചയിൽ പങ്കെടുക്കുന്നവരോട് സമൂഹത്തിന് ഗാർഹിക തൊഴിലാളികൾ നൽകുന്ന സേവനത്തിന് നന്ദി പറയണമെന്ന് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2023-06-20-15:34:43.jpg
Keywords: മണിപ്പൂ