category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരദൂഷണം പറയരുത്! അത് സമൂഹത്തെ നശിപ്പിക്കുന്ന വിപത്ത്: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: സഹോദരരായിരിക്കാൻ ഒരിക്കലും പരസ്പരം ദൂഷണം പറയരുതെന്നും പരദൂഷണമാണ് സമൂഹത്തെ നശിപ്പിക്കുന്ന മഹാവിപത്തെന്നും ഫ്രാന്‍സിസ് പാപ്പ. Canons Regular of the Most Holy Savior of the Lateran ഫൗണ്ടേഷന്റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് ജൂൺ 19നു സമൂഹത്തെ സ്വീകരിച്ചതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥന, സമൂഹ ജീവിതം, സ്വത്തുക്കളുടെ പങ്കുവയ്ക്കൽ, സഭയോടുള്ള സേവനം എന്നീ "നാല് നക്ഷത്രങ്ങൾ" പിന്തുടരാൻ പാപ്പ സമൂഹത്തോട് ആഹ്വാനം ചെയ്തു. "പ്രാർത്ഥനയില്ലെങ്കിൽ നിങ്ങൾതന്നെ നിങ്ങളുടെ ദൈവമാകും" എന്നും എല്ലാ സ്വാർത്ഥതയും പ്രാർത്ഥനയുടെ കുറവിൽ നിന്നാണ് ഉയരുന്നതെന്നും പാപ്പ പറഞ്ഞു. എത്ര മണിക്കൂറാണ് പ്രാർത്ഥനയിൽ ചെലവഴിക്കുന്നതെന്നു പാപ്പ കൂട്ടായ്മയില്‍ പങ്കെടുത്തവരോട് ചോദിച്ചു. പണം എങ്ങനെ കൂട്ടായ്മയെ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിശാച് പോക്കറ്റിലൂടെ പ്രവേശിക്കുകയാണെന്നും പൊതുവായ പങ്കുവെയ്പ്പാണ് വേണ്ടതെന്നും പാപ്പ പറഞ്ഞു. സഭയുടെ ആദ്യകാലങ്ങളിൽ വൈദീകരുടെ സമൂഹജീവിതം പ്രോൽസാഹിപ്പിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ രണ്ടു സമൂഹങ്ങൾ ഒരുമിച്ച നൂറ്റാണ്ടുകളുടെ പൈതൃകമാണ് Canons Regular of the Most Holy Savior of the Lateran സന്യാസ സമൂഹത്തിനുള്ളത്. ഇത് ഒരു വലിയ കൃപയാണെന്നു വിശേഷിപ്പിച്ച പാപ്പ അവരുടെ പ്രാർത്ഥനയിലും ജീവിത ഐക്യത്തിലും, സമ്പാദ്യങ്ങളുടെ പൊതുവായ പങ്കുവയ്പിലും അടിസ്ഥാനമാക്കിയുള്ള സന്യാസ സമൂഹത്തിന്റെ ആരംഭത്തെ പ്രശംസിച്ചു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഭൂതകാല തിരഞ്ഞെടുപ്പുകൾ ഇന്നത്തെ കാലത്തുണ്ടെന്നും അതില്‍ ജാഗ്രത വേണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-20 13:55:00
Keywordsപാപ്പ
Created Date2023-06-20 13:55:53