Contents
Displaying 20981-20990 of 25003 results.
Content:
21385
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകന്‍
Content: റോം: ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൈജീരിയൻ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് ൻവാചുകുവുവിന്റെ പിൻഗാമിയായാണ് നിയമനം. 1966 ൽ ഇറ്റലിയിലെ ജെനോവയിൽ ജനിച്ച അദ്ദേഹം 1993-ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് 2013 ൽ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് കൊളംബിയയിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ആര്‍ച്ച് ബിഷപ്പിന് ലഭിച്ചിരിക്കുന്നത്. റോമൻ രൂപതാംഗമാണ് ആര്‍ച്ച് ബിഷപ്പ്.
Image: /content_image/News/News-2023-06-22-08:04:12.jpg
Keywords: യുഎന്‍, ഐക്യരാ

21386
Category: 1
Sub Category:
Heading: ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍; നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി/ ലിസ്ബണ്‍: നൂറ്റിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍. ഇന്നു ജൂൺ 22-ന് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച ഡിക്രിയില്‍, സിസ്റ്റര്‍ ലൂസിയായുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് ധന്യ പദവിയിലേക്ക് ഉയര്‍ത്തി. 2017-ല്‍ ആംഭിച്ച നാമകരണ നടപടിയുടെ ഭാഗമായി സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ പോര്‍ച്ചുഗലിലെ കത്തോലിക്ക സഭ ശേഖരിച്ച് പഠനവിധേയമാക്കിയിരിന്നു. ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച ജെസ്സീന്തയെയും ഫ്രാൻസിസ്കോ മാർട്ടോയെയും 2017-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരിന്നു. 1917-ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസ്സുണ്ടായിരിന്ന സിസ്റ്റര്‍ ലൂസിയ, 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയാക്കൊപ്പം മാതാവിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷ്യം വഹിച്ച ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000-ത്തോളം കത്തുകളില്‍ നിന്നും അറുപത്തിയൊന്നോളം സാക്ഷ്യങ്ങളില്‍ നിന്നുമായിട്ടാണ് നാമകരണത്തെ സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചിട്ടുള്ളതെന്ന് ലൂസിയാ അവസാനകാലത്ത് താമസിച്ച കോണ്‍വെന്‍റ് ഉള്‍പ്പെടുന്ന കൊയിംബ്രായിലെ കത്തോലിക്ക മെത്രാനായ വിര്‍ജിലിയോ അന്‍ന്റൂണ്‍സ് പറഞ്ഞിരിന്നു. തിരുസഭ അംഗീകരിച്ചിട്ടുള്ള മാതാവിന്റെ പ്രത്യക്ഷീകരണങ്ങളില്‍ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുന്നു. 1917 ഒക്ടോബര്‍ 13-നാണ് ദൈവമാതാവ് ഫാത്തിമായില്‍ അവസാനമായി ലൂസിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. അന്ന് സൂര്യന്‍ അഗ്നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഓഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ഷിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. Tag: Pope Francis advances the sainthood cause of Fatima’s Sister Lucia, Venerable Sister Lucia dos Santos, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-22-20:04:07.jpg
Keywords: ഫാത്തിമ

21387
Category: 1
Sub Category:
Heading: മണിപ്പൂരിൽ സമാധാനം സംജാതമാകുന്നതിനായി ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ച് സിബിസിഐ
Content: ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം സംജാതമാകുന്നതിനായി ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ആഹ്വാനം. കത്തോലിക്ക സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ദിവ്യകാരുണ്യ ആരാധന ആചരിക്കും. വിശുദ്ധ കുർബാന മധ്യേ മണിപ്പൂരിൽ സമാധാനത്തിനും സൗഹാർദത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും എല്ലാ ഇടവകകളിലും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സമർപ്പിച്ച് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു. മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ സമാധാനസന്ദേശം മറ്റുള്ളവരിലേക്കും പകരുക, മണിപ്പൂരിൽ ഭരണഘടനാവിരുദ്ധമായി നടക്കുന്ന ദുഃസ്ഥിതിക്കെതിരേ കേന്ദ്ര സർക്കാരിൽ ആശങ്ക അറിയിക്കാൻ സംഘടനകളെയും പ്രസ്ഥാനങ്ങളെയും എൻജിഒകളെയയും പ്രോത്സാഹിപ്പിക്കുക, മണിപ്പുരിൽ നിന്നുൾപ്പെടെ പലായനം ചെയ്ത് എത്തുന്ന ജനങ്ങളെ ദയാപൂർവം പരിഗണിക്കുക, സഭയുടെ എല്ലാ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിർദേശങ്ങളും സിബിസിഐ നൽകിയിട്ടുണ്ട്. മണിപ്പൂരിലെ ദുരിതബാധിതർക്കിടയിൽ കത്തോലിക്ക സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്ത്യ നിസ്തുലമായ സേവനമാണു നടത്തിവരുന്നതെന്ന് സിബിസിഐ അറിയിച്ചു. ഇതിനോടകം 14,000 പേരിലേക്ക് സഹായമെത്തിക്കാൻ സംഘടനയ്ക്കായി. ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുക, സമുദായങ്ങൾക്കിടയിൽ സമാധാനവും സഹവർ ത്തിത്വവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി കാരിത്താസ് ദീർഘകാലാടിസ്ഥാനത്തിലുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യയെ സഹായിക്കാൻ സഭാസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും സിബിസിഐ അഭ്യർത്ഥിച്ചു. സഹായമെത്തിക്കേണ്ട അക്കൗണ്ട് നമ്പറും വിലാസവും ചുവടെ: Account name: Caritas India; Account Number: 0153053000007238; Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi - 110 001; Bank's IFSC Code: SIBL0000153.
Image: /content_image/India/India-2023-06-23-10:31:17.jpg
Keywords: മണിപ്പൂ

21388
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍
Content: നിനവേ: ഇറാഖിൽ ക്രൈസ്തവ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നിനവേ പ്രവിശ്യയിൽ ജനസംഖ്യ ഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ക്രൈസ്തവ വിശ്വാസികൾ നയിക്കുന്ന അഞ്ചു രാഷ്ട്രീയ പാർട്ടികൾ. കൽദായ, അസ്സീറിയൻ, സിറിയൻ വിഭാഗങ്ങളിൽപ്പെട്ട ക്രൈസ്തവർ നൂറ്റാണ്ടുകളായി ജീവിക്കുന്ന പ്രദേശമാണ് ഇവിടം. നിനവേ പ്രവിശ്യയിലെ താൽക്കീഫ് ജില്ലയിൽ ഭൂമി വിൽപ്പന അധികൃതർ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത് വാങ്ങുന്നവർ ക്രൈസ്തവ വിശ്വാസികളോ, ഈ പ്രദേശത്തുള്ളവരോ അല്ലെന്നും അഞ്ചു പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു. ഇത് ഭരണഘടനക്കും, സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായ കാര്യമാണ്. പുറമേ മറ്റ് എന്തു അവകാശവാദം പറഞ്ഞാലും, ഭരണം കൈയാളുന്ന നിരവധി ആളുകളുടെ മനസ്സിൽ വിഭാഗീയതയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാഖിലെ ക്രൈസ്തവ വിശ്വാസികൾ കാലങ്ങളായി ജീവിക്കുന്ന സ്ഥലത്തെ ജനസംഖ്യ ഘടനയിൽ മാറ്റം കൊണ്ടുവരാൻ നടത്തുന്ന ശ്രമം നിർത്തിവെപ്പിക്കണമെന്ന് പ്രസ്താവനയിൽ ഒപ്പിട്ടവർ, പ്രധാനമന്ത്രിയോടും, പൊതുമരാമത്ത്, കെട്ടിട നിർമ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയോടും ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നിനവേ പ്രവിശ്യയിൽ അക്രമണം അഴിച്ചു വിട്ട സമയത്ത് ഇവിടെനിന്ന് പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികൾ തിരികെ വരാനും, ഇപ്പോൾ ഇവിടെ ജീവിക്കുന്ന ക്രൈസ്തവർ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് തടയിടാനും പ്രവിശ്യയുടെ വിവിധ സ്ഥലങ്ങളിൽ മുൻസിപ്പൽ വകുപ്പുകളും, മറ്റ് ഭരണം നിർവഹണ സ്ഥാപനങ്ങളും തുടങ്ങണമെന്ന് ക്രൈസ്തവ പ്രതിനിധികൾ നിർദ്ദേശം മുന്നോട്ടുവെച്ചു. സമാധാനത്തോടുകൂടിയുള്ള സഹവർത്തിത്വത്തെയും, ദേശീയ ഐക്യത്തെയും ദുർബലമാക്കാൻ ശ്രമിക്കുന്ന വിഭാഗീയ മനോഭാവത്തെ ചെറുക്കണമെന്ന് പാർട്ടി നേതാക്കൾ ക്രൈസ്തവ വിശ്വാസികളോട് ആവശ്യപ്പെട്ടു. അസീറിയൻ ഡെമോക്രാറ്റിക് മൂവ്മെന്റ്, നാഷണൽ യൂണിയൻ ഓഫ് ബത്ത് നഹ്‌റൈൻ, അപ്‌ന അൽ നഹ്റൈൻ പാർട്ടി, ദി ചാൾഡിയൻ അസീറിയൻ സിറിയക് പോപ്പുലർ കൗൺസിൽ, അസീറിയൻ നാഷണൽ പാർട്ടി എന്നിവയുടെ പ്രതിനിധികളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
Image: /content_image/News/News-2023-06-23-13:50:37.jpg
Keywords: ഇറാഖി

21389
Category: 1
Sub Category:
Heading: “യുവജന സംഗമത്തിന് ഞാന്‍ തയാര്‍”: മലയാള പരിഭാഷയോട് കൂടിയ പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന യുവജന സംഗമത്തോട് അനുബന്ധിച്ച് മലയാള പരിഭാഷയോട് കൂടിയ ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍ ന്യൂസ്. വത്തിക്കാന്‍ ന്യൂസിന്റെ ഇംഗ്ലീഷിലുള്ള ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് "നിങ്ങളുടെ കൂടെ ഞാനുണ്ടാകും'' എന്ന തലക്കെട്ടോട് കൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലിസ്ബണിലെ കൂടിക്കാഴ്ചയ്ക്ക് നോമ്പുകാലം പോലെ ഇനി 40 ദിവസങ്ങളാണ് നമ്മുക്കവശേഷിച്ചിട്ടുള്ളതെന്ന് ഓർമ്മപ്പെടുത്തിയ പാപ്പ, താൻ തയ്യാറായിക്കഴിഞ്ഞുവെന്നും വെളിപ്പെടുത്തി. ലോക യുവജന സംഗമത്തിന്റെ ലോഗോ പതിപ്പിച്ച ബാഗ് എടുത്തുയര്‍ത്തിക്കൊണ്ടായിരിന്നു പാപ്പയുടെ വാക്കുകള്‍. എല്ലാം എടുത്തുവെച്ച് പോകാനുള്ള സമയം ആഗ്രഹിച്ച് കാത്തിരിപ്പാണെന്നും, അസുഖം മൂലം തനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ വിചാരിച്ചിട്ടുണ്ടെന്നും പാപ്പ പങ്കുവച്ചു. എന്നാൽ തന്നോടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു. അതിനാൽ, ‘നിങ്ങളുടെ കൂടെ ഞാനുണ്ടാകും.’ മുന്നോട്ട്! യുവാക്കളെ! ജീവിതത്തെ ആശയങ്ങളാക്കി ചുരുക്കുന്നവർക്ക് പ്രാധാന്യം കൊടുക്കരുതെന്നും ദരിദ്രർക്ക് ജീവിതത്തിന്റെ സന്തോഷവും കൂടിക്കാഴ്ചയുടെ സന്തോഷവും നഷ്ടപ്പെട്ടുവെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യുവജനങ്ങൾ, ജീവന്റെ മൂന്നു ഭാഷകളുമായി, നിറജീവനുള്ളവരാണ്. അവ ശിരസ്സിന്റെയും, ഹൃദയത്തിന്റെയും, കരങ്ങളുടെ ഭാഷയാണ്. ശിരസ്സിന്റെ ഭാഷ ശരിയായി ചിന്തിക്കാനും, എന്താണ് നമ്മളെ സ്പർശിച്ചതെന്നും, എന്താണ് നമ്മൾ ചെയ്യുന്നതെന്നും മനസ്സിലാക്കാനും ഹൃദയത്തിന്റെ ഭാഷ നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതും വളരെ ആഴത്തിൻ അനുഭവിക്കാനും, കരങ്ങളുടെ ഭാഷ നമ്മെ സ്പർശിച്ചതും ചിന്തിപ്പിച്ചതും ഫലപ്രദമായി ചെയ്യാനുമാണെന്ന് ഉദ്ബോധിപ്പിച്ചു. ധൈര്യപൂർവ്വം മുന്നോട്ടു പോകാമെന്നും നമുക്ക് ലിസ്ബണിൽ കാണാമെന്നും ആശംസിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്നു ഒരാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞ പാപ്പയുടെ ലിസ്ബണ്‍ സന്ദര്‍ശനം സംബന്ധിച്ചു അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പാപ്പയുടെ വീഡിയോ പുറത്തുവിട്ടതെന്നത് ശ്രദ്ധേയമാണ്. Tag: pope-to-youth-i-will-be-with-you, WYD2023, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-23-16:42:17.jpg
Keywords: യൂവജന

21390
Category: 18
Sub Category:
Heading: കരുത്തുറ്റ വനിത നേതൃത്വം ഉയർന്നുവരണം: മാർ ജോസ് പുളിക്കൽ
Content: കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ട സീറോമലബാർ മാതൃവേദിയുടെ ഇന്റർനാഷണൽ സെനറ്റ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ അമ്മമാർ മനസ്സിലാക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ജാഗ്രതയോടെ ജീവിക്കണമെന്നും ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാർ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. മണിപ്പൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ആനിമേറ്റർ സി. ജീസ്സ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിൾ ജോസ്, ഷീജ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 24 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുത്തു.
Image: /content_image/India/India-2023-06-23-18:24:40.jpg
Keywords: പുളിക്ക

21391
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദത; വിമര്‍ശനവുമായി മിഡില്‍ ഈസ്റ്റ് മീഡിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
Content: അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചാഡ്, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍, ശിരച്ഛേദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍, വൈദികരെയും സന്യസ്ഥരെയും കൊലപ്പെടുത്തല്‍, ദേവാലയങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും വീടുകളും അഗ്നിക്കിരയാക്കല്‍ തുടങ്ങിയ അതിക്രമങ്ങളെ കുറിച്ചാണ് സംഘടന പഠനവിധേയമാക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദതയാണെന്നും എം.ഇ.എം.ആര്‍.ഐ പഠന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഐസിസ് പ്രതിവാര പതിപ്പായ "അൽ-നബ"യുടെ 2022 ജനുവരി ലക്കത്തിൽ "ക്രിസ്ത്യൻ ബ്ലീഡിംഗ്" എന്ന തലക്കെട്ടിൽ ഒരു ലേഖനം ഉണ്ടായിരുന്നു. പിന്നീട് ഐസിസ് അനുകൂല ടെലിഗ്രാം ചാനലില്‍ മൊസാംബിക്കിൽ പുതിയ ഐസിസ് പ്രവിശ്യ സ്ഥാപിച്ചത് "ക്രിസ്ത്യൻ മൃതദേഹങ്ങളുടെയും അവരുടെ രക്ത നദികളുടെയും കൂമ്പാരങ്ങളിൽ" നിന്നാണെന്നു പരാമര്‍ശമുണ്ടായിരിന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഐസിസ് വീഡിയോകളില്‍ ക്രൈസ്തവരെ കൊല്ലുന്നതിലും അവരുടെ സ്വത്തുക്കളും പള്ളികളും നശിപ്പിക്കുന്നതിലും മാത്രമല്ല, തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ ഗ്രാമവാസികളെ നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതു പ്രകീർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ്, ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്, ബൊക്കോഹറാം പോലെയുള്ള തീവ്രവാദി സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചാണ് പഠനം പ്രധാനമായും കേന്ദ്രീകരിച്ചത്. തീവ്രവാദി സംഘടനകള്‍ തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുവാന്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വംശീയ ഉന്മൂലനത്തിന്റെയും, കൂട്ടക്കൊലയുടെയും നിരന്തരവും മന്ദഗതിയിലുമുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നതെന്നും ഗ്രാമം ആക്രമിച്ച് ഒരേസമയം തന്നെ ദേവാലയവും കര്‍ഷക കുടുംബങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇവിടെ നടന്നു വരുന്നതെന്നു എം.ഇ.എം.ആര്‍.ഐ വൈസ് പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. പഠനഫലം അത്രയും ഭീകരമാണെന്ന് പറഞ്ഞ ആല്‍ബെര്‍ട്ടോ അവിടങ്ങളിലെ സാഹചര്യം ഇതിലും മോശമാണെന്നും, അല്‍ക്വയ്ദ, അല്‍-ഷബാബ്, നൈജീരിയയിലെ ഇസ്ലാമിക ഫുലാനി ഗോത്രവര്‍ഗ്ഗക്കാരെ പോലുള്ളവരും ക്രിസ്ത്യാനികളെ ആക്രമിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയപരവും, ആശയപരവും, ബൌദ്ധീകവും, സാമൂഹ്യവും, സാംസ്കാരികവും, മതപരവുമായ പ്രവണതകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് 1998-ല്‍ സ്ഥാപിതമായ എം.ഇ.എം.ആര്‍.ഐ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ശാഖകള്‍ ഉണ്ട്. സംഘടന തങ്ങളുടെ പഠനങ്ങള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, ജപ്പാനീസ്, സ്പാനിഷ്, ഹീബ്രു എന്നീ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്താറുണ്ട്.
Image: /content_image/News/News-2023-06-23-19:32:47.jpg
Keywords: ആഫ്രിക്ക, ഇസ്ലാമിക്

21392
Category: 18
Sub Category:
Heading: എറണാകുളം സെന്റ് മേരീസ് ബസിലിക്ക ജൂലൈ രണ്ടിനു മുന്‍പായി തുറക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Content: കൊച്ചി: സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സിനഡുമായുണ്ടാക്കിയ ധാരണപ്രകാരം ജൂലൈ രണ്ടിനു മുമ്പായി തുറക്കണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്ക വികാരി റവ. ഡോ. ആന്റണി നരികുളം, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർക്കായി നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. സിനഡ് പ്രതിനിധികളുമായുണ്ടാക്കിയ ധാരണ പ്രകാരം ബസിലിക്ക തുറക്കുന്നതിന് അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ താക്കോൽ കൈമാറും. സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മാത്രമേ ഇവിടെ നടപ്പാക്കാവൂ. ഇത് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്ററും വികാരിയും ശ്രദ്ധിക്കണം. ഏകീകൃത കുർബാന സാധ്യമല്ലെങ്കിൽ ബസിലിക്കയിൽ കുർബാനയർപ്പണം നടത്തരുത്. കുർബാന അർപ്പണരീതിയുമായി ബന്ധപ്പെട്ട് പാരിഷ് കൗൺസിലിന് തീരുമാനമെടു ക്കാനുള്ള അധികാരമില്ല. നേരത്തെ ഇതുസംബന്ധിച്ച് കൗൺസിലെടുത്ത തീരുമാനം നിയമവിരുദ്ധവും അസാധുവുമാണ്. സിനഡ് തീരുമാനം നിഷേധിക്കാൻ പാരിഷ് കൗൺസിൽ തീരുമാനിച്ച സാഹചര്യത്തിൽ, ഈ നിലപാടിൽനിന്നു വ്യതിചലിക്കാത്ത അംഗങ്ങൾക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും. കൗൺസിൽ അംഗങ്ങളുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് വികാരി അവരെ ബോധ്യപ്പെടുത്തണം. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിലുള്ള സഭാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, പാരിഷ് കൗൺസിൽ മരവിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്നു അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
Image: /content_image/India/India-2023-06-24-10:01:36.jpg
Keywords: താഴത്ത്

21393
Category: 18
Sub Category:
Heading: കെസിബിസി എസ് സി കമ്മീഷന്‍ മന്ത്രി രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി
Content: കോട്ടയം: കെസിബിസി എസ് സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി. ദളിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻഡ് ഉടൻ വിതരണം ചെയ്യുക, മാനേജ്മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും പ്രവേശനം ലഭിച്ചാൽ ലംപ്സം ഗ്രാന്റ് ലഭിക്കില്ല എന്നുള്ള ഉത്തരവ് പിൻവലിക്കുക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ മുഖേന വിദ്യാർത്ഥികൾക്ക് പഠനമികവ് നൽകുന്ന ഇൻസെന്റീവ് മുടങ്ങിക്കിടക്കുന്നത് ഉൾപ്പെടെ ഉടൻ വിതരണം ചെയ്യുക, പ്ലസ് വൺ, ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് ദളിത് ക്രൈസ്തവ വിദ്യാർഥികൾക്ക് പ്രത്യേക ബാർകോഡ് നൽകുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നിയമസഭ പ്രമേയം അവതരിപ്പിച്ച് കേന്ദ്രസർക്കാരിലേക്ക് ശിപാർശ ചെയ്യുക തുടങ്ങിയവ ഉൾക്കൊള്ളുന്ന നിവേദനം നല്‍കി. നിവേദക സംഘത്തിൽ കെസിബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, കമ്മീഷൻ സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് വടക്കേക്കുറ്റ്, കമ്മീഷൻ ജോയിന്റ് സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ ജയിംസ് ഇലവുങ്കൽ എന്നിവരുമുണ്ടായിരുന്നു.
Image: /content_image/India/India-2023-06-24-10:28:33.jpg
Keywords: കെസിബിസി

21394
Category: 1
Sub Category:
Heading: നൈജീരിയയിൽ കർഫ്യുവിനിടയിലും ക്രൈസ്തവർക്ക് നേരെ തീവ്രവാദികളുടെ ആക്രമണം: 15 പേർ കൊല്ലപ്പെട്ടു
Content: പ്ലേറ്റോ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ കർഫ്യു നിലനിൽക്കുന്നതിനിടയിൽ ഫുലാനി ഇസ്ലാമിക തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി. മങ്കുവിൽ സ്ഥിതി ചെയ്യുന്ന ബവായി ഗ്രാമത്തിലാണ് ക്രൈസ്തവർ അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച പ്രദേശത്തെ കൗണ്ടിയുടെ അധ്യക്ഷൻ മാർക്കസ് ആർട്ടുവാണ് തുടർച്ചയായ അക്രമ സംഭവങ്ങളെ തുടർന്ന് കർഫ്യു ഏർപ്പെടുത്തിയത്. കർഫ്യു നിലനിൽക്കുന്ന സമയത്ത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഫുലാനികൾ ക്രൈസ്തവരെ ആക്രമിക്കുന്നത്. മങ്കുവിന് സമീപം 40 ക്രൈസ്തവ വിശ്വാസികളെ കഴിഞ്ഞ മാസം തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും കൊലപാതകം നടത്തുന്നത് ഫുലാനികൾ തുടരുകയാണെന്ന് ബുധനാഴ്ച അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഫുലാനികൾ പതിനാറോളം ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. തീവ്രവാദികൾ നിരവധി കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും, വീടുകൾക്ക് തീവെക്കുകയും ചെയ്തിരിന്നു. ഇതിനിടയിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിന്റെ ഒരു ഉദ്യോഗസ്ഥൻ അക്രമണം നടന്ന ഒരു ഗ്രാമം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ആയുധധാരികളായ തീവ്രവാദികൾ അദ്ദേഹത്തെ തുരത്തി. പ്ലേറ്റോ സംസ്ഥാനത്തെ ഗവർണർ കാലേബ് മുത്ഫാങ് വിവിധ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ചിരുന്നു. കാലങ്ങളായി സമാധാനം പുലർന്നിരുന്ന മങ്കുവിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ പൊതു മധ്യത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം നൈജീരിയയിലെ ക്രൈസ്തവരുടെ സ്ഥിതി അനുദിനം മോശമാകുകയാണ്. Tag: 15 Christians Killed in Nigeria Despite Curfew, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-24-11:40:02.jpg
Keywords: നൈജീ