category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകന്‍
Contentറോം: ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൈജീരിയൻ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് ൻവാചുകുവുവിന്റെ പിൻഗാമിയായാണ് നിയമനം. 1966 ൽ ഇറ്റലിയിലെ ജെനോവയിൽ ജനിച്ച അദ്ദേഹം 1993-ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് 2013 ൽ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് കൊളംബിയയിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ആര്‍ച്ച് ബിഷപ്പിന് ലഭിച്ചിരിക്കുന്നത്. റോമൻ രൂപതാംഗമാണ് ആര്‍ച്ച് ബിഷപ്പ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-22 08:03:00
Keywordsയുഎന്‍, ഐക്യരാ
Created Date2023-06-22 08:04:12