Contents
Displaying 21011-21020 of 25003 results.
Content:
21415
Category: 1
Sub Category:
Heading: ആഗോള സഭയില്‍ പുതിയതായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാര്‍ക്കുള്ള പാലിയം വെഞ്ചിരിപ്പ് ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ഇന്നു കത്തോലിക്ക സഭയിൽ ആചരിക്കാനിരിക്കെ, തിരുനാളിനായി തയാറെടുത്ത് വത്തിക്കാൻ. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലി അര്‍പ്പിക്കും. ദിവ്യബലിയുടെ അവസരത്തിൽ പുതിയതായി മെത്രാപ്പോലീത്തമാരായി നിയോഗിക്കപ്പെട്ടവർക്ക് പാലിയം പാപ്പ സമ്മാനിക്കും. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ബലി മദ്ധ്യേ കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ നവ മെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്നു റോമിലെ സഭാകൂട്ടായ്മയിലുള്ള ഭാഗഭാഗിത്വത്തിന്‍റെയും പത്രോസിന്‍റെ പരമാധികാരത്തിലുള്ള പങ്കാളിത്തത്തിന്‍റെയും ഭാഗമായി പാലിയം ഉത്തരീയം നല്‍കണമെന്ന് അദ്ദേഹം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കും. ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ ഓരോരുത്തരും അവരുടെ വിധേയത്വം ഏറ്റുപറയും. തുടര്‍ന്ന് പാപ്പ പാലിയം ആശീര്‍വ്വദിച്ച് ഓരോരുത്തർക്കും കൈമാറും. നൂറുകണകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുനാളിന് ഒരുക്കമായി ഇന്നലെ വൈകുന്നേരം ഒൻപതുമണി മുതൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ചു പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗംബെത്തിയുടെയും, റോം രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസിന്റെയും നേതൃത്വത്തിൽ വത്തിക്കാൻ ചത്വരത്തിൽ ജാഗരണ പ്രാർത്ഥന നടത്തി. ഇന്നു തിരുനാൾ ദിവസം, വത്തിക്കാൻ ബസിലിക്കയിലെ വിശുദ്ധ പത്രോസിന്റെ വെങ്കലത്താൽ തീർത്ത രൂപം പാപ്പയുടെ പരമ്പരാഗത തിരുവസ്ത്രങ്ങളാൽ അലങ്കരിക്കുകയും, അധികാര ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്യുന്നുണ്ട്.
Image: /content_image/News/News-2023-06-29-09:36:29.jpg
Keywords: പാപ്പ

21416
Category: 18
Sub Category:
Heading: മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാര്‍ മൗനം അപലപനീയമെന്ന് മാർ ജോസഫ് പാംപ്ലാനി
Content: തലശ്ശേരി: മണിപ്പൂര്‍ കലാപം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരും പാലിക്കുന്ന മൗനം അപലപനീയമാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിക്കടവ് ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പുരിലെ ക്രൈസ്തവ പീഡനത്തിനെതിരെയുള്ള പ്രതിഷേധവും ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണയും പ്രഖ്യാപിച്ച് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വിഭാഗങ്ങളിലായി രൂപപ്പെട്ട കലാപമിപ്പോൾ ക്രൈസ്തവ വേട്ടയിലെത്തി നിൽക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാപം നിയന്ത്രിക്കുന്നതിന് പകരം കലാപകാരികൾക്ക് പരോക്ഷ പിന്തുണയും ഒത്താശയും നൽകുകയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത എകെസിസി ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, മണിക്കടവ് സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ പ്രസാദ് ഇലവുങ്കചാലിൽ, കെസിവൈഎം ഫൊറോന സെക്രട്ടറി എ ഡ്വിൻ ജോർജ്, ഫൊറോന മാതൃവേദി പ്രസിഡന്റ് ലില്ലി ബെന്നി തൈപ്പറമ്പിൽ, സണ്ണി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-06-29-09:52:46.jpg
Keywords: മണിപ്പൂ

21417
Category: 1
Sub Category:
Heading: തടങ്കലിലാക്കിയ മെത്രാന്റെ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ നിക്കരാഗ്വേ ഭരണകൂടം പാർട്ടി പതാകകൾ ഉയർത്തി
Content: മതഗൽപ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ മതഗൽപ്പ രൂപതയുടെ മെത്രാൻ റോളാണ്ടോ അൽവാരെസിന്റെ സ്ഥാനിക കത്തീഡ്രൽ ദേവാലയത്തിനു മുന്നിൽ രാജ്യത്തെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ പാർട്ടി പതാകകൾ ഉയർത്തി. ചുവപ്പും, കറുപ്പും നിറത്തിലുള്ള നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് പാർട്ടിയുടെ പതാകകള്‍ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. രാജ്യത്തെ കത്തോലിക്ക സഭക്ക് നേരെയുള്ള ഭരണകൂട വേട്ടയാടലിന്റെ ഒടുവിലത്തെ തെളിവായാണ് ഈ സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്. 2007 മുതൽ രാജ്യം ഭരിക്കുന്നത് ഒർട്ടേഗ ഭരണകൂടമാണ്. രാജ്യത്തെ കത്തോലിക്ക സഭക്കെതിരെ ഭരണകൂടത്തിന്റെ മറ്റൊരു പ്രകോപനമാണ് കത്തീഡ്രലിന് മുന്നില്‍ പതാക ഉയര്‍ത്തിയതിലൂടെ വെളിവായിരിക്കുന്നതെന്ന് "നിക്കരാഗ്വേ: എ പെർസിക്യൂട്ടഡ് ചർച്ച്?", എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ വാർത്താ വിഭാഗത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന ഒരു പ്രദക്ഷിണവും അടുത്തിടെ ഭരണകൂടം റദ്ദാക്കിയെന്ന് അവർ ആരോപിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തിയതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ബിഷപ്പ് അൽവാരസിനെ ഭരണകൂടം ജയിലിൽ അടച്ചത്. 26 വർഷത്തേക്കും, നാലു മാസത്തേക്കുമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മാർച്ച് മാസത്തിനു ശേഷം ബിഷപ്പിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയിലിൽ കഴിയുന്ന ആരും സുഖമായി കഴിയില്ല. തങ്ങളുടെ മെത്രാന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന രൂപതയിലെ വൈദികരുടെ ആത്മവീര്യത്തെ കെടുത്താൻ വേണ്ടിയാണ് കൊടികൾ സ്ഥാപിക്കാൻ വേണ്ടിയുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചതെന്ന് മാർത്ത പട്രീഷ്യ പറഞ്ഞു. രാജ്യത്ത് കത്തോലിക്ക സഭക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാനും, ബിഷപ്പ് അൽവാരെസിന്റെയും, തടങ്കലിൽ കഴിയുന്ന മൂന്നു വൈദികരുടെയും മോചനം സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് മാർത്ത. മാർച്ച് 25 ബിഷപ്പ് അൽവാരസ്, സഹോദരനായ മാനുവലിനോടും, അദ്ദേഹത്തിന്റെ ഭാര്യ വിൽമയോടും ഒപ്പം മോഡേലോ ജയിലിൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ഭരണകൂടം പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് സർക്കാർ സൃഷ്ടിച്ച ഒരു നാടകം ആണെന്നാണ് രാജ്യത്തുനിന്ന് പലായനം ചെയ്ത മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ പറയുന്നത്.
Image: /content_image/News/News-2023-06-29-12:16:54.jpg
Keywords: നിക്കരാ

21418
Category: 1
Sub Category:
Heading: ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായവുമായി പേപ്പല്‍ പ്രതിനിധി വീണ്ടും യുക്രൈനിൽ
Content: വത്തിക്കാന്‍ സിറ്റി: യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ പരിണിതഫലമായി തകർന്ന അണക്കെട്ടു ദുരന്തത്തിൽ വേദനയനുഭവിക്കുന്നവർക്കു അവശ്യസാധനങ്ങളും, ഭക്ഷണവും മരുന്നുകളുമായി പാപ്പയുടെ ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി യുക്രൈനിൽ. ഇത് ആറാം തവണയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക ഇടപെടലില്‍ കർദ്ദിനാൾ ക്രജേവ്‌സ്‌കി യുക്രൈനില്‍ സഹായവുമായി എത്തുന്നത്. 'സുവിശേഷ പര്യവേഷണം' എന്നാണ് കർദ്ദിനാൾ തന്റെ യാത്രകളെ വിശേഷിപ്പിച്ചത്. ഡേസയിലും, മൈക്കോളൈവിലും, ഖേഴ്‌സണിലും സന്ദർശനം നടത്തി, കർദ്ദിനാൾ പേപ്പല്‍ സഹായം കൈമാറും. പരിശുദ്ധ പിതാവ് യുക്രൈനുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ലായെന്നു കർദ്ദിനാൾ ക്രജേവ്സ്കി പങ്കുവെച്ചു. പരിശുദ്ധ പിതാവിന്റെ നാമത്തിൽ ഈ ആളുകളോടൊപ്പം ആയിരിക്കാൻ ലഭിച്ച അവസരം അമൂല്യമാണെന്നും, എല്ലാവരുടെയും പ്രാർത്ഥന തുടർന്നും ഉണ്ടാകണമെന്നും കർദ്ദിനാൾ അനുസ്മരിച്ചു. തെക്കൻ യുക്രേനിയൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കഖോവ്ക ജലവൈദ്യുത അണക്കെട്ട് നേരത്തെ യുദ്ധത്തിൽ നശിച്ചിരിന്നു. തത്ഫലമായി എൺപതിലധികം ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ 20,000 ഹെക്ടർ കൃഷി ഭൂമി നശിപ്പിക്കപ്പെടുകയും 150 ടണ്ണിലധികം പെട്രോൾ ഒഴുകിപ്പോവുകയും ചെയ്തിരിന്നു. അതിദയനീയമായ ഈ സാഹചര്യത്തിലാണ് മരുന്നുകളും മറ്റു ഭക്ഷ്യവസ്തുക്കളുമായി കർദ്ദിനാൾ എത്തിചേര്‍ന്നിരിക്കുന്നത്. റഷ്യൻ ബോംബാക്രമണങ്ങൾക്കിടയിലും വിശ്വാസികളുടെ ശക്തമായ സാന്നിധ്യമുള്ള മൈക്കോളൈവ് ഇടവകയിലെ വികാരിയോടൊപ്പം ഏതാനും മണിക്കൂറുകളും കർദ്ദിനാൾ ചിലവഴിച്ചു. പാപ്പ നേരത്തെ സമ്മാനിച്ച ജപമാലകൾ കൈകളിലേന്തി നടത്തിയ വിശ്വാസികളുടെ പ്രാർത്ഥന ഒന്നുക്കൊണ്ട് മാത്രമാണ് ഈ ചെറുത്തുനിൽപ്പെന്ന് വികാരി കർദ്ദിനാളിനോട് പങ്കുവച്ചു.
Image: /content_image/News/News-2023-06-29-13:16:37.jpg
Keywords: യുക്രൈ

21419
Category: 18
Sub Category:
Heading: ഭാരത സഭയ്ക്കും മണിപ്പൂരിനു വേണ്ടി ഓണ്‍ലൈനില്‍ 72 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന
Content: ഭാരത സഭയ്ക്കു വേണ്ടിയും മണിപ്പൂരിനു വേണ്ടിയും ഡിവിന മിസരികോർദിയ മിനിസ്ട്രിയിലെ 57 രാജ്യങ്ങളിലെ ദൈവകരുണയുടെ പ്രേഷിതർ 72 മണിക്കൂർ തുടർച്ചയായി ദിവ്യകാരുണ്യ ആരാധന നടത്തി പ്രാർത്ഥിക്കുന്നു. മണിപ്പൂരിൽ പീഡനങ്ങൾ അനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ടി ജൂലൈ രണ്ടാം തീയതി പ്രാർത്ഥന ദിനമായി ആചരിക്കാൻ ദേശീയ മെത്രാന്‍ സമിതി നല്‍കിയ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഇന്നു ജൂൺ 29 രാത്രി പത്തു മണി മുതൽ ജൂലൈ 2 രാത്രി പത്തു മണി വരെയാണ് 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നത്. ദിവീന മിസരികോർദിയ മിനിസ്ട്രിയുടെ കഴിഞ്ഞ മൂന്നു വർഷമായി 24 മണിക്കൂറും പ്രവർത്തിച്ചു വരുന്ന Divine mercy prayer house online Zoom പ്ലാറ്റ്ഫോമിലാണ് ആരാധന നടത്തപ്പെടുന്നത്. ഇന്ത്യയിലും മറ്റ് വിവിധ രാജ്യങ്ങളിലുമുള്ള മിനിസ്ട്രി അംഗങ്ങൾ ദൈവകരുണയുടെ ജപമാലകൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലകൾ, കുരിശിന്റെ വഴി തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലി ഉപവസിച്ച് പ്രാർത്ഥിക്കും. ഈ ശുശ്രൂഷയിലേക്ക് ലോകത്തിൽ എവിടെ നിന്നും നിങ്ങൾക്ക് ജോയിൻ ചെയ്ത് ഒന്നു ചേർന്ന് തിരുസഭയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഏവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ** Join on Zoom : {{ https://us02web.zoom.us/j/86139528427-> https://us02web.zoom.us/j/86139528427}} ** YouTube Live : {{ https://www.youtube.com/c/DivinaMisericordiaMinistry ->https://www.youtube.com/c/DivinaMisericordiaMinistry}} ** FaceBook Live: {{ https://www.facebook.com/DivinaMisericordiaOfJesus/-> https://www.facebook.com/DivinaMisericordiaOfJesus/}}
Image: /content_image/India/India-2023-06-29-17:13:39.jpg
Keywords: ദിവ്യകാരു

21420
Category: 13
Sub Category:
Heading: പത്മശ്രീ പുരസ്കാരം ലഭിച്ച ഐറിഷ് സന്യാസിനി സിസ്റ്റർ സിറിൽ മൂണി ഇനി ഓര്‍മ്മ
Content: കൽക്കത്ത: ഭാരതത്തിലെ ദരിദ്രരായ കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്യത്തെ പരമോന്നത സിവിൽ പുരസ്കാരമായ പത്മശ്രീ അവാർഡ് ജേതാവും ഐറിഷ് സന്യാസിനിയുമായ സിസ്റ്റർ സിറിൽ മൂണി എണ്‍പത്തിയാറാം വയസ്സിൽ അന്തരിച്ചു. ഏറെനാളായി രോഗാവസ്ഥയിലായിരുന്നു. 1956 കപ്പല്‍ മാര്‍ഗ്ഗമാണ് സിസ്റ്റര്‍ കൽക്കത്തയിലേക്ക് വരുന്നത്. 1979ൽ സുവോളജിയിൽ ഡോക്ടറൽ ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം സിയാൽദയിലെ പ്രശസ്തമായ ലോറേറ്റോ സ്കൂളിൽ പ്രിൻസിപ്പലായി സിസ്റ്റർ നിയമിതയായി. വിദ്യാഭ്യാസത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാമെന്നും, ദരിദ്രരായവരെ ശാക്തീകരിക്കാം എന്നും മനസ്സിലാക്കിയ സിസ്റ്റർ സിറിൽ മൂണി ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് റെയിൻബോ സ്കൂൾ പ്രോഗ്രാം എന്ന പദ്ധതിക്ക് തുടക്കമിട്ടു. നേരത്തെ ലോറേറ്റോ സ്കൂളിൽ പണക്കാരായവർക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതിയിലൂടെ ദരിദ്രരായവർക്കും ഇവിടെ വിദ്യാഭ്യാസം നേടാൻ സാധിച്ചു. ഏകദേശം 450,000 ത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. പണമടച്ച് വിദ്യാഭ്യാസം നേടുന്ന 700 കുട്ടികൾ നൽകുന്ന പണം ഉപയോഗിച്ച് തന്നെ ദരിദ്രരായ 700 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന രീതിയിലായിരിന്നു റെയിൻബോ സ്കൂൾ പ്രോഗ്രാമിന്റെ പ്രത്യേകത. കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുമ്പോൾ ദരിദ്രരായ 25% കുട്ടികൾ എങ്കിലും അതിലുണ്ടായിരിക്കണമെന്ന് തങ്ങൾ ഉറച്ച തീരുമാനം എടുത്തുവെന്നും, എന്നാൽ ക്രമേണ ആ ശതമാനം അമ്പതായി വർദ്ധിച്ചുവെന്നും 2015ൽ സിസ്റ്റർ മൂണി, ദ ഐറിഷ് ടൈംസ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ മാതൃകയിൽ താമസസൗകര്യവും സ്കൂൾ അധികൃതർക്ക് ലഭ്യമാക്കി. ഭവനമില്ലാത്ത 200 തെരുവ് കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ഒരു കേന്ദ്രവും സിസ്റ്റർ ആരംഭിച്ചു. സിസ്റ്റർ മൂണിയുടെ പ്രവർത്തനം ഇന്ത്യയില്‍ അകത്തും പുറത്തും അനേകര്‍ക്ക് പ്രചോദനമായി മാറി. റൈറ്റ് ടു എഡ്യൂക്കേഷൻ ആക്ട് പ്രകാരം 2010 മുതൽ പ്രൈവറ്റ് വിദ്യാലയങ്ങൾ കുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ 25% എങ്കിലും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്ന കുട്ടികൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുന്നു. അധ്യാപകർക്ക് പരിശീലനം നൽകുന്ന കോളേജുകളിൽ പ്രവേശനം നേടാൻ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തെരുവുകളിൽ കഴിയുന്ന യുവജനങ്ങൾക്ക് അധ്യാപകരാകാൻ വേണ്ടിയുള്ള പരിശീലനം നൽകാൻ ബേയർഫൂട്ട് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചതും സിസ്റ്റർ സിറിൽ മൂണിയാണ്. ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയ 7000 അധ്യാപകർ വിദ്യാഭ്യാസം നേടാൻ സാധ്യത ഇല്ലാതിരുന്ന മൂന്നു ലക്ഷത്തിഅമ്പതിനായിരത്തോളം കുട്ടികൾക്കാണ് വിദ്യാഭ്യാസം നൽകിയത്. 2007-ല്‍ പത്മശ്രീ നൽകി ഭാരത സർക്കാർ സിസ്റ്ററിനെ ആദരിച്ചു. 2013ൽ അയർലണ്ടിൽ നിന്നും സിസ്റ്റർ മൂണിക്ക് ആദരം ലഭിച്ചിരുന്നു. ജൂൺ 27നു കൽക്കത്തയിലെ സെന്റ് തോമസ് ദേവാലയത്തിൽ മൃതസംസ്കാരം നടത്തി. Tag: Irish nun who changed education for India’s poorest children dies, Sister Cyril Mooney Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-29-17:57:59.jpg
Keywords: സന്യാസ

21421
Category: 1
Sub Category:
Heading: മലയാളി വൈദികന്‍ ഫാ. ബെന്നി വർഗീസ് ഇറ്റാനഗർ രൂപതയുടെ നിയുക്ത മെത്രാന്‍
Content: ബംഗളൂരു: അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ ദ്വിതീയമെത്രാനായി മലയാളിയായ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നാഗാലാൻഡിലെ കോഹിമ രൂപതയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്തു വരികെയാണ് കോതമംഗലം രൂപതാംഗമായ ഫാ. ബെന്നി വർഗീസിന് പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. നിലവിലെ ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ തോമസ് കാട്ടറുകുടിയിൽ നൽകിയ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെയാണു പുതിയ നിയമനം. കോതമംഗലം വടാട്ടുപാറ ഇടത്തട്ടേൽ (പുൽപ്പറമ്പിൽ) പരേതരായ വർഗീസിന്റെയും അന്നക്കുട്ടിയുടെയും ഒമ്പതു മക്കളിൽ എട്ടാമനാണു ഫാ. ബെന്നി. എംഎ, ബിഎഡ് ബിരുദധാരിയായ അദ്ദേഹം ദിമാപൂരിലെ സലേഷ്യൻ കോളേജിൽ തത്ത്വചിന്തയും ഷില്ലോങ്ങിലെ ഓറിയൻസ് തിയോളജിക്കൽ കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999 ഏപ്രിൽ 19-ന് വൈദികനായി അഭിഷിക്തനായി. മനിലയിലെ ഈസ്റ്റ് ഏഷ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരിന്നു. നോർത്ത് ഈസ്റ്റേൺ റീജണൽ ബിഷപ്സ് കൗൺസിലിന്റെ മതബോധന കമ്മീഷൻ എക്സിക്യുട്ടീവ് സെക്രട്ടറിയായും ദിമാപുരിലെ ചുമുകെദിമയിൽ കോഹിമ രൂപത പാസ്റ്ററൽ സെന്റർ ഡയറക്ടറായും പ്രവർത്തിച്ചുവരവെയാണ് ഫാ. ബെന്നിയെ തേടി പുതിയ നിയോഗം എത്തുന്നത്.
Image: /content_image/News/News-2023-06-30-10:21:58.jpg
Keywords: അരുണാച

21422
Category: 18
Sub Category:
Heading: സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനഃസ്ഥാപിക്കണമെന്ന് ആക്സിന്റെ നേതൃയോഗം
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനഃസ്ഥാപിക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിന്റെ നേതൃ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സർക്കാരാണ് ഈ അവധി പിൻവലിച്ചത്. പിന്നീടു മാറിമാറി വന്ന സർക്കാരുകളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും ഇതു പരിഗണിച്ചിട്ടില്ല. വിവിധ ക്രിസ്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജൂലൈ മുന്നിന് അവധി നൽകിയിരിക്കുകയാണ്. എന്നാൽ ഈ ദിവസം ചില സർവകലാശാല പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും ആക്സിന്റെ നേതൃ യോഗം പ്രസ്താവിച്ചു. ആക്സസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കൗൺസിൽ ഓഫ് ദ ചർച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ.ബാബു സെബാസ്റ്റ്യൻ, ബേബി മാത്യു സോമതീരം, പി.ജെ. ആന്റണി, അഡ്വ. പ്രകാശ് തോമസ്, അഡ്വ. അമ്പിളി ജേക്കബ്, പ്രഫ. ഷേർളി സ്റ്റുവർട്ട്, ഡോ.റോയി അലക്സാണ്ട ർ, സാജൻ വേളൂർ, ഷെവ. കോശി എം. ജോർജ്, നെബു ജേക്കബ് വർക്കി, റ വ.കാൽവിൻ ക്രിസ്റ്റോ, ഫാ. ജേക്കബ് കല്ലുവിള, കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-06-30-10:38:50.jpg
Keywords: ക്രൈസ്ത

21423
Category: 18
Sub Category:
Heading: അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരവുമായി കെയ്‌റോസും ജോസ്‌റെയ്‌നി ഫൗണ്ടേഷനും
Content: എറണാകുളം: കെയ്‌റോസ് മീഡിയായും ജോസ്‌റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി Resilient Faith എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മസ്തിഷ്‌ക ട്യൂമറിന്റെ സമയത്തും ചുറ്റുമുള്ളവരിലേക്ക് ദൈവസ്‌നേഹം പകര്‍ന്നുകൊണ്ട് തന്റെ യുവത്വം ഉജ്ജ്വലമാക്കി കടന്നുപോയ ജോസ് റെയ്‌നിയുടെ സ്മരണയിലാണ് മത്സരം നടത്തുന്നത്. പോസിറ്റിവിറ്റിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ക്രിയേറ്റിവിറ്റികളാണ് ഈ മത്സരത്തില്‍ ക്ഷണിക്കുന്നത്. രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500/ രൂപ. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 75,000/ രൂപ സമ്മാനം. മറ്റു മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ആകെ രണ്ട് ലക്ഷം (2,00,000) രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍. ഷോര്‍ട്ട് ഫിലിം ആഗസ്റ്റ് 31ന് മുന്‍പായി അയച്ചുതരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8221886095, +91 9562036234 Email; resilientfaith@jykairosmedia.com
Image: /content_image/India/India-2023-06-30-11:03:46.jpg
Keywords: കെയ്‌റോ

21424
Category: 1
Sub Category:
Heading: പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കണം: തിരുനാള്‍ ദിനത്തില്‍ ആഹ്വാനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നേടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് പാപ്പ അനുസ്മരിച്ചു. "ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്" (മത്താ 16:15) എന്ന അപ്പസ്തോലന്മാരോടുള്ള ക്രിസ്തുവിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തു നമുക്ക് ആരാണെന്ന ചോദ്യത്തിന് നാം അനുദിനം ഉത്തരം നൽകേണ്ടതുണ്ട്. വിശുദ്ധ പത്രോസ് ഈ ചോദ്യത്തിന് നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" എന്ന പത്രോസിന്റെ ഉത്തരം, ഒരു വലിയ ആധ്യാത്മിക ജീവിത പ്രയാണത്തിന്റെ ഫലമാണ്. ക്രിസ്തുവിനൊപ്പവും അവനു പിന്നാലെയും ഏറെ നാൾ യാത്ര ചെയ്തതിന് ശേഷമാണ്, ഇത്തരമൊരു ആധ്യാത്മികവളർച്ചയിലേക്കും പക്വതയിലേക്കും ദൈവകൃപയാൽ പത്രോസ് കടന്നുവരുന്നത്. കൃത്യവും വ്യക്തവുമായ ഒരു വിശ്വാസ പ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുന്നു. പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്. ദൈവകൃപയാലും ദൈവത്താലുമാണ് പൗലോസിന്റെയും വിശ്വാസജീവിതം ആരംഭിക്കുന്നതും വളർന്നുവരുന്നതും. ക്രൈസ്തവ പീഡകനിൽനിന്ന് ക്രിസ്തുവിന്റെ പ്രഘോഷകനിലേക്ക് പൗലോസ് എത്തുന്നത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. അന്നുവരെ ഉണ്ടായിരുന്ന മാനുഷിക, ബോധ്യങ്ങൾ മാറ്റിവച്ച്, ക്രിസ്തുവിനായി കടലുകളും കരയും താണ്ടി, സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമർപ്പിക്കാൻ പൗലോസിനു കഴിഞ്ഞു. ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം അവനവനോടു തന്നെയുള്ള ഒരു പ്രഘോഷണം കൂടിയാണ്. ദൈവീകരഹസ്യത്തിലേക്ക് കൂടുതലായി കടന്നുചെല്ലാൻ സുവിശേഷപ്രഘോഷണം നമ്മെ സഹായിക്കും. "സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്ക് കഷ്ടം" (1 കോറി 9:16) എന്ന് പൗലോസ് എഴുതിയത് പാപ്പ അനുസ്മരിച്ചു. സുവിശേഷവത്കരണം നടത്തുമ്പോൾ നാം തന്നെയും സുവിശേഷവത്ക്കരിക്കപ്പെടുകയാണ്. എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി, ലൗകികവസ്തുക്കളെക്കാൾ, സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യഹൃദയങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യം വിതയ്ക്കുന്നതിന് പ്രാധാന്യം കൊടുക്കുവാൻ നമുക്ക് കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്‌തു. പരിശുദ്ധ ബർത്തലോമിയോ അയച്ച എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ പ്രതിനിധികളും വിശുദ്ധ ബലിയിൽ സന്നിഹിതരായിരുന്നു. വൈദികരും, സമർപ്പിതരും വിശ്വാസികളുമായി ഏതാണ്ട് അയ്യായിരത്തോളം ആളുകൾ ചടങ്ങുകളിൽ സംബന്ധിച്ചു.
Image: /content_image/News/News-2023-06-30-14:02:34.jpg