Contents
Displaying 21051-21060 of 25003 results.
Content:
21455
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസിനികളെ മഠത്തിൽ നിന്ന് പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടം
Content: മനാഗ്വേ: കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നു പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ പുതിയ അതിക്രമം. ജൂലൈ രണ്ടാം തീയതിയാണ് ഫ്ലാറ്റേർനിഡാഡ് പോമ്പ്രസ് ഡി ജിസു ക്രിസ്റ്റോ ഫൗണ്ടേഷൻ (ദ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്) സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നും സർക്കാർ പുറത്താക്കിയത്. പുറത്താക്കപ്പെട്ട സന്യാസിനികൾ എൽ സാൽവഡോർ എന്ന അയൽ രാജ്യത്തേക്കു മടങ്ങി. ഇനി അവിടെ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ഇവരുടെ നിയമപരമായ പ്രവർത്തന അവകാശവും നിക്കാരാഗ്വേയിലെ സർക്കാർ റദ്ദാക്കി കഴിഞ്ഞു. ആർട്ടിക്കിൾ 66 എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരവ് ചെലവ് കണക്കുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്തില്ല എന്ന കുറ്റമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം. പിടിച്ചെടുത്ത സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടു കെട്ടുന്നത് അറ്റോർണി ജനറലിന്റെ ഉത്തരവാദിത്വമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സന്യാസിനികളെ ലക്ഷ്യംവെച്ചത് സ്വേച്ഛാധിപത്യ നടപടിയായിരുന്നുവെന്നും, ഇപ്പോൾ അവരുടെ സ്വത്ത് കണ്ടുകെട്ടിയത് അതിന്റെ തന്നെ ഭാഗമാണെന്നും "നിക്കരാഗ്വേ, എ പെർസിക്യൂട്ടഡ് ചർച്ച്?" എന്ന പുസ്തകം എഴുതിയ മാർത്താ പട്രീഷ്യ എസിഐ പ്രൻസാ എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു. സ്വത്തുവകകൾ പിടിച്ചെടുക്കുന്നത് രാജ്യത്തെ ഭരണഘടനാ പ്രകാരം നിയമവിരുദ്ധമാണെന്നും, എന്നാൽ 1980കളിലെതുപോലെ ഏകാധിപത്യ സർക്കാരിന്റെ കീഴിൽ ഈ പ്രവണത സർവ്വസാധാരണമായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ദ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റിലെ അംഗങ്ങൾ 2016 ലാണ് ബ്രസീലിൽ നിന്നും നിക്കരാഗ്വേയിലേക്ക് എത്തിയത്. കോസ്റ്ററിക്ക, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. ഒരു വർഷം മുമ്പാണ് മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ രാജ്യത്തുനിന്നും ഭരണകൂടം പുറത്താക്കിയത്. അവരെ പിന്നീട് കോസ്റ്ററിക്കയിലെ ഒരു കത്തോലിക്കാ രൂപത സ്വീകരിച്ചിരുന്നു.
Image: /content_image/News/News-2023-07-05-14:59:20.webp
Keywords: നിക്കരാ

21456
Category: 24
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തിന്റെ രണ്ടാം വാർഷികം: ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ..!
Content: അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ കൂടുതൽ വ്യക്തമായിട്ടുണ്ട്. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുകയും അവരുടെ പക്ഷം ചേരുകയും ചെയ്തു എന്ന കാരണത്താൽ ഫാ. സ്റ്റാനിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും, കേസിൽ അകപ്പെടുത്താൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന അമേരിക്കൻ അന്വേഷണ ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ ഭീതിജനകമാണ്. ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം. ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തെ തുടർന്ന്, കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ 2021 ജൂലായ് 25 ന് നടന്ന വെബിനാറിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ പ്രഭാഷണം: അറിവുള്ളവന്റെ നിശബ്ദതയാണ് അറിവില്ലാത്തവന്റെ അക്രമത്തേക്കാൾ ഭയാനകവും ഭീകരവും. ഇന്ന് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. അറിവുള്ളവൻ സംസാരിച്ചാൽ ആ തുറന്നു പറച്ചിലിനെ അടിച്ചമർത്തുന്ന സംസ്കാരം. അക്രമം ഒഴിവാക്കി ക്രമം ഉണ്ടാക്കാനും ശാന്തിയും സമാധാനവും സൃഷ്ടിക്കാനുമുള്ള നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തെ ജനാധിപത്യത്തെയും സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഒരുതരം ഭീകരത. ആ ഭീകരതയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്നുള്ളതിൻറെ അവസാനത്തെ തെളിവാണ് ഫാ. സ്റ്റാൻസ്വാമിയുടെ രക്തസാക്ഷിത്വം. അദ്ദേഹം നിലകൊണ്ടത് എല്ലാവരുടേയും നീതിയ്ക്കു വേണ്ടിയായിരുന്നു. നീതി നിഷേധിക്കപ്പെട്ടവനുവേണ്ടി നിലകൊള്ളാനും നിലപാടെടുക്കാനും നിലപാടിൽ ഉറച്ചു നിൽക്കാനും എന്തു വിലകൊടുക്കാനും താൻ തയ്യാറാണ് എന്ന് അദ്ദേഹം ജീവിതം കൊണ്ട് കാണിച്ചു തന്നു. ഇങ്ങനെ വിലകൊടുക്കാനുള്ളവരുടെ എണ്ണമാണ് ഇന്നു കുറഞ്ഞുവരുന്നത്. ആ എണ്ണം കുറഞ്ഞുവരാൻ വേണ്ടിയാണ് അഥവാ എണ്ണത്തെ കുറയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഫാ. സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പരാജയപ്പെട്ടത് ഞാൻ ഉൾപ്പെടെ സേവനം ചെയ്ത ജുഡീഷ്യറിയാണ് എന്ന് വേദനയോടെ സൂചിപ്പിക്കട്ടെ. കാരണം കോടതിയാണ് ഈ ഭരണഘടനയുടെ ഗാർഡിയൻ. സംരക്ഷിക്കേണ്ടവൻ ഈ രാജ്യത്തെ സംരക്ഷിച്ചിരുന്നുവെങ്കിൽ ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വളരെയേറെ മാനിക്കപ്പെട്ടേനെ. സ്വാതന്ത്ര്യത്തെ ജീവൻ വിലകൊടുത്തു വാങ്ങിതന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ നേട്ടത്തിൻറെ സംരക്ഷകരാകേണ്ടിയിരുന്നവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. പുലർത്തിയ സന്ദർഭങ്ങളിൽ പോലും പലപ്പോഴും വിവേചനം കാണിച്ചുവെന്നതും മറ്റൊരു വസ്തുത. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഫാ. സ്റ്റാൻസ്വാമിക്കു നിഷേധിക്കപ്പെട്ടു. ചികിത്സാ സഹായം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ ചികിത്സ നേരത്തെ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ജയിലിൽ വെച്ച് അദ്ദേഹത്തിന് കോവിഡ് ബാധിക്കില്ലായിരുന്നു. 84 വയസ്സുള്ള, പാർക്കിൻസെൻസ് രോഗമുള്ള, കേൾവിക്കുറവുള്ള, ആരോഗ്യം ക്ഷയിച്ച, ശ്വാസകോശത്തിന് അസുഖമുള്ള ഒരു വ്യക്തിക്ക് സാധാരണ ജയിലിൽ കിട്ടേണ്ടിയിരുന്ന മിനിമം മാനുഷിക പരിഗണനപോലും കിട്ടിയില്ല എന്നു പറയുമ്പോൾ നീതിയുടെ നിഷേധം എവിടെവരെ പോകുന്നു എന്ന് ആലോചിക്കുക. ജയിലിലാണെങ്കിൽ പോലും നീതി നിഷേധിക്കാനോ മനുഷ്യവകാശം നിഷേധിക്കാനോ പാടില്ല. പക്ഷെ സ്റ്റാൻസ്വാമി അച്ചൻറെ കാര്യത്തിൽ ജയിലിൽ മനുഷ്യവകാശത്തിൻറെ സംരക്ഷണം ഉണ്ടായിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു പൗരനുണ്ടാകേണ്ട അവകാശങ്ങൾ എന്തുമാത്രം തമസ്കരിക്കപ്പെടുന്നുണ്ടെന്നും എന്തുമാത്രം അടിച്ചമർത്തപ്പെടുന്നുണ്ടെന്നും ചിന്തിക്കേണ്ടകാര്യമാണ്. എന്തുകൊണ്ട് നമ്മൾ ആരും ഇത് നമ്മെ ബാധിക്കുന്ന കാര്യമായി എടുത്തില്ല? നമ്മുടെ ഈ നിശബ്ദതയും നിർവികാരതയും വളരെ ഞെട്ടിക്കുന്നതാണ്. ഇപ്രകാരമുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കണം. അതുകൊണ്ട് ഫാ. സ്റ്റാൻസ്വാമിയെപോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് പ്രചോദനം മാത്രമല്ല ആവേശം കൂടിയാവണം. 2021 ൽ പുറത്തു വന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് യുഎപിഎ (അൺലോഫുൾ ആക്ടിവിറ്റിസ് പ്രിവൻഷൻസ് ആക്ട് ) പ്രകാരം 2361 കേസുകളാണ് 2019 ൽ രജിസ്റ്റർ ചെയ്തത്. ഈ 2361 കേസുകളിൽ 113 കേസുകൾ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടുള്ളത്. ആ 113 കേസുകളിൽ 33 കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളു. 64 കേസുകളും വെറുതെ വിടുകയായിരുന്നു. അപ്പോൾ അതിൻറെ കൺവിക്ഷൻ റേറ്റ് 29.2 മാത്രമേയുള്ളൂ. അപ്പോൾ യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന ഭീകരത എത്ര ഭയാനകമാണ്. യുഎപിഎ ചുമത്തപ്പെടുന്ന വ്യക്തിക്ക് 60 ദിവസത്തിനകം കുറ്റപത്രം കൊടുത്തിരിക്കണമെന്നുള്ള വ്യവസ്ഥകൾ ഒന്നും ബധകമല്ല. എത്രനാൾ വേണമെങ്കിലും ഒരു വിചാരണ തടവുകാരനായി അദ്ദേഹത്തെ ജയിലിലടയ്ക്കാൻ കഴിയും. സ്റ്റാൻ സാമി അച്ചൻറെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. അദ്ദേഹം മരിച്ചപ്പോൾ ജയിലിൽ അടക്കപ്പെട്ട കുറ്റവാളിയായിരുന്നു. അക്യൂസ്ഡായി മരിക്കേണ്ടി വന്ന വ്യക്തിക്ക് നിഷേധിക്കപ്പെട്ട നീതി, നിഷേധിക്കപ്പെട്ട അന്തസ്സ് ഇവ രണ്ടും മാനിക്കപ്പെടണം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നമ്മുടെ ക്രിമിനൽ നടപടിക്രമങ്ങൾ ഒന്നും അനുവദിക്കുന്നില്ലെങ്കിൽ കൂടി അദ്ദേഹത്തിൻറെ മേൽ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ തുടരണം. അദ്ദേഹം ജീവിച്ചിരുന്നാൽ എങ്ങനെയോ അതുപോലതന്നെ. അദ്ദേഹം കുറ്റക്കാരനായിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടേണ്ടത് അദ്ദേഹത്തിൻറെ സമൂഹത്തിൻറെയും കുടുംബത്തിൻറെയും ഈ രാജ്യത്തെ ഒരോ പൗരൻറെയും ആവശ്യമാണ്. കാരണം ഒരാളുടെ ക്രമിനൽ കേസ് ആ വ്യക്തിയുടെ മരണത്തോടുകൂടി ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇല്ലാതാകുകയാണ് ചെയ്യുന്നത്. പക്ഷെ ഇപ്രകാരം നീതി നിഷേധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട ഫാ. സ്റ്റാൻസ്വാമിയെപോലുള്ളവരുടെ സംഭവങ്ങൾക്ക് നീതിനിഷേധിക്കപ്പെടാൻ പാടില്ല. വിചാരണ തുടരണം. അതിന് ആവശ്യമായിട്ടുള്ള പ്രത്യേക ഉത്തരവ് തന്നെ നമ്മുടെ കോടതികളിൽ നിന്നുണ്ടാകേണ്ടതാണ്. അദ്ദേഹത്തിൻറെ ഇപ്രകാരം നീണ്ടുപോകുന്ന ജയിൽവാസത്തെക്കുറിച്ച് അന്വേഷിച്ച് പരാതി സമർപ്പിക്കാനായി പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരോട് സംസാരിച്ചപ്പോൾ അറിയിച്ച ഒരു നിരീക്ഷണം അദ്ദേഹത്തിന് മവോയിസ്റ്റ് ബന്ധമുണ്ടെന്നാണ്. ആരാണ് മാവോയിസ്റ്റുകൾ? മാവോയിസ്റ്റുകൾ ഈ കോടതിയെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ ഒരിക്കലും മാവോയിസ്റ്റുകളാകുമായിരുന്നില്ല. കാരണം അവർക്ക് കോടതിയിലോ നിയമനിർമ്മാണത്തിലോ നിയമവ്യാഖ്യാനത്തിലോ നിയമനടത്തിപ്പിലോ വിശ്വാസമില്ല. രാഷ്ട്രത്തിന്റെ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന് ആരോപിച്ച് അവർ അവരുടേതായ ഒരു നീതി നിർവ്വഹണ സംവിധാനം സൃഷ്ടിച്ചിരിക്കുകയാണ്. ആ സംവിധാനത്തിലാണ് അവർക്ക് വിശ്വാസം. എന്നാൽ സ്റ്റാൻസ്വാമി അച്ചൻ എന്താണ് ചെയ്തത്. അദ്ദേഹം ജാർഖണ്ഡ് ഹൈകോടതിയിൽ എത്ര ആളുകൾക്ക് വേണ്ടി ജാമ്യം അപേക്ഷിച്ചു. വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ചെറുപ്പക്കാരായിട്ടുള്ള ആദിവാസികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടത്തെ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും നൂറുകണക്കിന് അപക്ഷേകൾ അദ്ദേഹം കൊടുത്തിട്ടുണ്ട്. അദ്ദേഹം എപ്പോഴും പറയുന്നത് എനിക്ക് കോടതിയിൽ വിശ്വാസമുണ്ട് എന്നാണ്. റൂൾ ഓഫ് ലോ ഉണ്ട് എന്നു ഉറപ്പാക്കേണ്ടത് കോടതിയാണ്. ആ റൂളിൽ വിശ്വാസം അർപ്പിച്ചിട്ടാണ് അച്ചൻ ഇപ്രകാരമുള്ളവരെ മോചിപ്പിക്കാനായി കോടതിയിൽപോയത്. അപ്പോൾ അച്ചൻ മാവോയിസ്റ്റാണോ? മാവോയിസ്റ്റാണെങ്കിൽ അച്ചൻ കോടതിയെ സമീപിക്കുമായിരുന്നോ? തനിക്ക് വിശ്വാസംപോലും ഇല്ലാത്ത ഒരു സംഗതിയിലേക്ക് പോകുമായിരുന്നില്ല. അപ്പോൾ എന്തിനു വേണ്ടിയിട്ടാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത്. അപ്പോൾ ഇതിനു പിന്നിലുള്ള ഗൂഢാലോചന എന്താണ് എന്ന് പുറത്തു വരേണ്ടിയിരിക്കുന്നു. എൻറെ വീനീതമായ അഭിപ്രായം പൊതുചർച്ചകളിലൂടെ ഈ ചോദ്യങ്ങൾ പാർലമെൻറിലടക്കം ഉയർന്നു വരേണ്ടിയിരിക്കുന്നു എന്നാണ്. നീതി കൊലചെയ്യപ്പെടുകയാണന്ന് ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അതിനാവശ്യമായ പൊതുജന മുന്നേറ്റങ്ങൾ ഉണ്ടാകണം. എവിടെ നമ്മുടെ ശബ്ദം ഉയരുന്നുവോ അവിടെ മാത്രമേ നീതി ഒരു നിലവിളിയായി ശ്രദ്ധിക്കപ്പെടുകയുള്ളൂ. എവിടെ നിശബ്ദതയുണ്ടോ അവിടെ അനീതി പെരുകും. നീതി നിഷേധിക്കുന്നവന് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം എൻറെയും നിങ്ങളുടേതുമാണ്. ഞാനും നിങ്ങളും നിശബ്ദരായിരുന്നാൽ അനീതി ഇനിയും പെരുകും. അതുകൊണ്ട് അന്തസ്സോടെ ജീവിക്കാനും, അപരൻറെ അന്തസ്സ് ഉറപ്പാക്കാനും സ്റ്റാൻസ്വാമി അച്ചനെപ്പോലുള്ളവരുടെ മരിക്കാത്ത ഓർമ്മകൾ നമുക്ക് സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2023-07-06-08:59:57.jpg
Keywords: സ്റ്റാന്‍

21457
Category: 18
Sub Category:
Heading: മണിപ്പൂരിൽ കലാപം നിയന്ത്രിക്കാന്‍ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം: കെസിബിസി
Content: കൊച്ചി: മണിപ്പൂരിൽ കലാപങ്ങൾ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. മണിപ്പുർ ജനതയോട് ഐക്യദാർഢ്യമറിയിച്ച് കെസിബിസിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ ഭാരതത്തിന്റെ യശസ് ഉയർത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പൂരിലും മറ്റും നടക്കുന്നത്. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോ മലബാർ സഭാ പിആർഒ റവ. ഡോ. ആന്റണി വടക്കേക്കര, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ഫ്രാൻസിസ് മൂലൻ, ഫാ. ടോണി കോഴിമണ്ണിൽ, ബിജു ജോസി, ബെന്നി ആന്റണി, ലിബിൻ മുരിങ്ങത്ത്, സി.ജെ. പോൾ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-06-10:46:27.jpg
Keywords: മണിപ്പൂ

21458
Category: 4
Sub Category:
Heading: വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ
Content: ഇന്ന് ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ *വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്. ലൂയിജിയും അസൂന്തമുമായിരുന്നു മാതാപിതാക്കൾ. മരിയക്കു അഞ്ചു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രമായി തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 1899 ൽ നെറ്റൂണോക്ക് സമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്. അധികം വൈകാതെ പിതാവ് ലൂയിജി മലേറിയ ബാധിച്ചു മരിച്ചതോടെ അവളുടെ അമ്മയ്ക്ക് വയലിൽ കൂടുതൽ ജോലി ചെയ്യേണ്ടതായി വന്നു ഈ സമയം അമ്മയ്ക്കും സഹോദരങ്ങൾക്കു വേണ്ടി ആഹാരം തയ്യാറാക്കുകയും വിട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക അവളടെ ഉത്തരവാദിത്വമായി. ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൾ അതു ചെയ്തു. 1902 ജൂലൈ 5 ന്, മരിയ വീടിൻ്റെ ഉമ്മറത്തിരുന്നു തുന്നൽ ജോലിയിൽ വ്യാപൃതയായിരുന്നു. ആ സമയം അലസ്സാൻഡ്രോ അവിടെ വരികയും അവളെ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അലസ്സാൻഡ്രോ നിർബന്ധിച്ചപ്പോൾ, മരിയാ അവനോട് എതിർപ്പു പ്രകടിപ്പിക്കുകയും "ഇല്ല! ഇത് ഒരു പാപമാണ്! ദൈവം ഇതാഗ്രഹിക്കുന്നില്ല" എന്ന് ഉറക്കെ വിളിച്ചു കരയുകയും ചെയ്തു. തൻ്റെ ഇംഗിതത്തിനു വഴങ്ങാത്ത മരിയയെ പതിനൊന്ന് തവണ അലസ്സാൻഡ്രോ കുത്തി. കുതറിയോടാൻ ശ്രമിച്ച അവളെ മൂന്ന് തവണ കൂടി കുത്തിയ ശേഷം അലസ്സാൻഡ്രോ ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന് തറയിൽ കിടന്നിരുന്ന മരിയയെ വിട്ടുകാർ നെറ്റൂണോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. മരിക്കുന്നതിനു മുമ്പ് മരിയ അലസ്സാൻഡ്രോയോടു ക്ഷമിക്കുകയും തന്നോടൊപ്പം സ്വർഗത്തിൽ അവനെ കാണണമെന്ന് അടുത്തു നിന്നവരോടു പറയുകയും ചെയ്തു. "ഈശോയോടുള്ള സ്നേഹത്തെ പ്രതി ഞാൻ അവനോട് ക്ഷമിക്കുന്നു... കൂടാതെ അവൻ എന്നോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അവൾ തന്റെ വേദനയും കഷ്ടപ്പാടുകളും ആത്മാക്കൾക്കായി വാഗ്ദാനം ചെയ്തു. 1902 ജൂലൈ 6 ന് നെഞ്ചിലെ കുരിശിൽ പിടിച്ചുകൊണ്ട് മരിയയുടെ പാവനാത്മാവ് സ്വർഗ്ഗത്തിലേക്ക് യാത്രയായി. അലസ്സാൻഡ്രോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പശ്ചാത്തപത്തിൻ്റെ കണികപോലും പ്രദർശിപ്പിക്കാത്ത അവനു മുമ്പിൽ മരിയ ഒരു സ്വപ്നത്തിൽ സന്ദർശിക്കുകയും പതിനാല് മുറിവുകളുടെ പ്രതീകമായി പതിനാല് ലില്ലിപൂക്കൾ നൽകി അവളുടെ ക്ഷമ അറിയിച്ചു. 27 വർഷത്തിന് ശേഷം മോചിതനായ അദ്ദേഹം മരിയയുടെ അമ്മയോട് ക്ഷമ ചോദിക്കുകയും അസൂന്താ അവനു നൽകുകയും ചെയ്തു. 1947 ഏപ്രിൽ 27-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ മരിയ ഗൊരേറ്റിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മൂന്ന് വർഷങ്ങൾക്കു ശേഷം, 1950 ജൂൺ 24-ന്, മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. തദവസരത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ കൂടിയ ജനക്കൂട്ടത്തിൽ അലസ്സാൻഡ്രോയും ഉണ്ടായിരുന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ഒരു തുണസഹോദരനായിത്തീർന്ന അലക്സാഡ്രോ മരണം വരെ ആശ്രമത്തിൽ താമസിച്ചു #{blue->none->b->വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ: }# ➤ 1) #{black->none->b->ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂർണ്ണത കൈവരിക്കാം: }# മരിയഗോരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നതിനാൽ ആദ്യ കുർബാന സ്വീകരണ വേളയിൽ വേദോപദേശം പഠിക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു എങ്കിലും അവൾക്ക് ദൈവത്തോടു പൂർണ്ണ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ദൈവ വിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താൽ സങ്കീർണ്ണമാക്കുമ്പോൾ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തിൽ വിശ്വസിക്കാനും കഴിയും എന്ന് മരിയാ ഗോരേത്തി പഠിപ്പിക്കുന്നു. ➤ 2) #{black->none->b->വിശുദ്ധി കാത്തു സൂക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്. }# വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവൾ അതു കാത്തു സൂക്ഷിക്കാനായി ശക്തമായി തിന്മയുടെ ശക്തിക്കെതിരെ പോരാടി. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോൾ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നു വിശുദ്ധ ഗോരേത്തി പഠിപ്പിക്കുന്നു. ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തി ജീവിതവും പരാജയപ്പെടാൻ അടിസ്ഥാന കാരണം. ➤ 3) #{black->none->b->ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിക്കുക. }# ബോധ്യമില്ലാത്ത ജീവിതാദർശങ്ങൾ നൂൽ പൊട്ടിയ പട്ടംപോലെ പാറി നടക്കുന്നു. നല്ല ബോധ്യങ്ങളിൽ നിന്ന് ഒരുത്തിരിയുന്ന ജീവിതാനുഭവങ്ങൾ ജീവിതത്തെ സുന്ദരവും സുദൃഢവും ആക്കും. മരിയാ ഗോരേത്തി തൻ്റെ ജീവിത ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിച്ചു. അതിൻ്റെ പരിണിത ഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിൽ അകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാൻ നല്ല ബോധ്യങ്ങൾ നമുക്ക് ആവശ്യമാണ്. ➤ 4) #{black->none->b->ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു. }# മരിയാ ഗോരേത്തി തൻ്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂർവ്വം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോൾ, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം നമ്മളിൽ നിലനിർത്തുകയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. മരിയ ഗോരേത്തി ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം അലസ്സാൻഡ്രോയുടെ ജീവിതം നാടകീയമായി മാറി. അവളുടെ ക്ഷമ അവനെ വിശുദ്ധിയിൽ വളരാൻ അനുവദിക്കുകയും ജീവിതത്തിനു പുതിയ ദിശാബോധം നൽകുകയും ചെയ്തു. ➤ 5) #{black->none->b->എളിമ പരിശുദ്ധിയുടെ താക്കോലാണ്. }# ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് വിശുദ്ധ മരിയാ ഗോരേത്തിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പിതാവിൻ്റെ മരണ ശേഷം മരിയയ്ക്ക് അമ്മയുടെ വീട്ടുജോലികൾ ഏറ്റെടുക്കേണ്ടിവരുകയും അവളുടെ അഞ്ച് ഇളയ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു അത്തരം സന്ദർഭങ്ങളിൽ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-07-06-11:03:20.jpg
Keywords: മരിയ ഗൊരേത്തി

21459
Category: 1
Sub Category:
Heading: അന്യായമായി തടങ്കലിലാക്കപ്പെട്ട നിക്കരാഗ്വേന്‍ മെത്രാന് ഒടുവിൽ മോചനം?; റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്
Content: മനാഗ്വേ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനു മോചനം ലഭിച്ചതായി റിപ്പോര്‍ട്ട്. നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരും, രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരും തമ്മിൽ ബിഷപ്പ് അൽവാരസിന്റെ ഭാവിയെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന നയതന്ത്ര പ്രതിനിധി രാജ്യത്തുനിന്ന് ബിഷപ്പിനെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സർക്കാര്‍ ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ ഇതിനെപ്പറ്റി സർക്കാർ പ്രതികരിച്ചിട്ടില്ല. രാജ്യം വിടാൻ ബിഷപ്പ് അൽവാരെസ് വിമുഖത പ്രകടിപ്പിച്ചാൽ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മടക്കി അയക്കാൻ സാധ്യതയുണ്ടെന്നും നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു. ബിഷപ്പിനെ മോചിപ്പിച്ചത് സംബന്ധിച്ച വാർത്ത തിങ്കളാഴ്ച വൈകുന്നേരം കോൺഫിഡൻഷ്യൽ എന്ന മാധ്യമമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെടാൻ തയ്യാറാകാതിരുന്നത് മൂലം രാജ്യദ്രോഹ കുറ്റം ആരോപിച്ച് 26 വർഷത്തെ ജയിൽ ശിക്ഷയ്ക്കാണ് ഫെബ്രുവരി മാസം ബിഷപ്പ് റോളാണ്ടോ അൽവാരെസ് വിധിക്കപ്പെട്ടിരുന്നത്. മതഗല്‍പ്പ രൂപതയുടെ മെത്രാനായ അൽവാരസ് രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായിരുന്നു. ഒർട്ടേഗയുടെ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയെ ഫ്രാൻസിസ് മാർപാപ്പ ഏതാനും നാളുകൾക്കു മുമ്പ് വിമർശിച്ചതിനെ തുടർന്ന് വത്തിക്കാനും, നിക്കരാഗ്വേയും തമ്മിലുള്ള ബന്ധത്തിനും ഉലച്ചിൽ സംഭവിച്ചിരുന്നു. മുന്നൂറോളം ആളുകൾ മരണമടഞ്ഞ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് മധ്യസ്ഥത വഹിക്കാൻ രാജ്യത്തെ കത്തോലിക്ക നേതൃത്വത്തോടു അഞ്ചുവർഷം മുമ്പ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി സ്വീകരിച്ച പല നിലപാടുകളും കത്തോലിക്ക സഭാനേതൃത്വത്തില്‍ നിന്നു വലിയ വിമര്‍ശനത്തിന് കാരണമായി. ഇതാണ് സർക്കാരും സഭയും തമ്മിലുള്ള അകൽച്ചയിലേക്ക് പിന്നീട് നയിച്ചത്.
Image: /content_image/News/News-2023-07-06-12:17:13.jpg
Keywords: നിക്കരാഗ്വേ

21460
Category: 1
Sub Category:
Heading: വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാന്‍ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 23നാണ് ദണ്ഡ വിമോചനം സ്വീകരിക്കാന്‍ അവസരമുള്ളതെന്നു അപ്പസ്തോലിക പെനിറ്റൻഷ്യറി വ്യക്തമാക്കി. മുത്തശ്ശി - മുത്തശ്ശൻമാർക്കും, പ്രായമായവർക്കും, തപസ്സിന്റെയും ജീവകാരുണ്യത്തിന്റെയും യഥാർത്ഥ ചൈതന്യത്താൽ പ്രചോദിതരായി, ദൈവീക കരുണ വീണ്ടെടുക്കുന്നതിനുള്ള വലിയ അവസരമാണ് ജൂലൈ ഇരുപത്തിമൂന്നാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ദണ്ഡവിമോചനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഈ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് വിശ്വാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുവാൻ, ബന്ധപ്പെട്ട വൈദികര്‍ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറി ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. #{blue->none->b->എന്താണ് ദണ്ഡവിമോചനം? }# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 23നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{blue->none->b-> ജൂലൈ 23നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? }# 1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക. #{blue->none->b-> പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: }# 1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം) 2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.
Image: /content_image/News/News-2023-07-06-12:48:22.jpg
Keywords: ദണ്ഡ

21461
Category: 1
Sub Category:
Heading: വനിത പൗരോഹിത്യം അനുവദിക്കാന്‍ ഒരു സിനഡിനും അധികാരമില്ലായെന്ന് കർദ്ദിനാൾ റോബർട്ട് സാറ
Content: മെക്സിക്കോ സിറ്റി: വനിത പൗരോഹിത്യവുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തുവാന്‍ ഒരു സിനഡിനും അധികാരമില്ലായെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബർട്ട് സാറ. മെക്സിക്കോ സിറ്റിയിലെ കോൺസിലിയാർ സെമിനാരിയിൽ ജൂലൈ 3 ന് നടന്ന കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കുകയായിരിന്നു കർദ്ദിനാൾ. പൗരോഹിത്യം അതുല്യമാണെന്നും ഒരു കൗൺസിലിനും സിനഡിനും സഭാധികാരികൾക്കും വനിത പൗരോഹിത്യത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ലെന്ന് കർദ്ദിനാൾ മുന്നറിയിപ്പ് നൽകി. കർത്താവ് സ്ഥാപിച്ച വിശുദ്ധ ക്രമങ്ങളുടെ കൂദാശയാണ് പൗരോഹിത്യം. അത് സാർവത്രിക സഭയ്ക്ക് സമാനമാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്കൻ, ജർമ്മൻ, ആമസോണിയ, യൂറോപ്യൻ എന്നീ നിലകളില്‍ പൗരോഹിത്യമില്ല. പൗരോഹിത്യം അതുല്യമാണ്, അത് സാർവത്രിക സഭയില്‍ ഒന്നാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പൗരോഹിത്യം ഒരു മഹത്തായ, നിഗൂഢത സമ്മാനമാണ്. അത് പാഴാക്കുന്നത് പാപമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പൗരോഹിത്യം സ്വീകരിക്കപ്പെടേണ്ടതും മനസ്സിലാക്കേണ്ടതും ജീവിക്കേണ്ടതുമായ ഒരു ദൈവിക ദാനമാണ്, സഭ എല്ലായ്‌പ്പോഴും പുരോഹിതന്റെ യഥാർത്ഥവും ശരിയായതുമായ അസ്തിത്വത്തെ മനസ്സിലാക്കാനും ആഴത്തിൽ പ്രവേശിക്കാനും ശ്രമിച്ചിട്ടുണ്ട്, സ്നാനമേറ്റ ഒരു മനുഷ്യൻ, മറ്റൊരു ക്രിസ്തുവായി വിളിക്കപ്പെടുന്നു. പുരോഹിതൻ ദൈവത്തിന്റെ മനുഷ്യനാണ്, അവിടുത്തെ മഹത്വപ്പെടുത്താനും അവിടുത്തെ ആരാധിക്കാനും ദൈവസന്നിധിയിൽ പുരോഹിതന്‍ രാവും പകലും ഇരിക്കുന്നു. ലോകരക്ഷയ്ക്കായി ക്രിസ്തുവിന്റെ ത്യാഗം ദീർഘിപ്പിക്കാൻ ബലിയാകുന്ന വ്യക്തി കൂടിയാണ് പുരോഹിതനെന്നും കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. വൈദികരുടെ "ആദ്യ ദൗത്യം" പ്രാർത്ഥിക്കുക എന്നതാണ്, കാരണം പുരോഹിതൻ പ്രാർത്ഥനാശീലമുള്ള ആളാണ്: പ്രാർത്ഥിക്കാത്ത പുരോഹിതൻ മരണത്തിന് വിധേയമാകുന്നു. പ്രാർത്ഥിക്കാത്ത സഭ നിർജീവ സഭയാണ്. ക്രിസ്തു ലോകം മുഴുവൻ 12 പേരെ നിയമിച്ചു. ഇന്ന് നമ്മളിൽ എത്ര പേർ പുരോഹിതന്മാരാണ്? ലോകത്ത് ഏകദേശം 400,000 പുരോഹിതരുണ്ട്. നമ്മിൽ വളരെയധികം പേരുണ്ട്. മഹാനായ ഗ്രിഗറി മാർപാപ്പയുടെ അതേ നിരീക്ഷണം കര്‍ദ്ദിനാള്‍ സാറ ഉദ്ധരിച്ചു. അവിടുത്തെ വിളവെടുപ്പിന് വേലക്കാരെ അയയ്ക്കാൻ നാം പ്രാർത്ഥിക്കണമെന്ന വാക്കുകളോടെയാണ് കര്‍ദ്ദിനാള്‍ സന്ദേശം ചുരുക്കിയത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത കര്‍ദ്ദിനാള്‍ സാറക്കു ആഗോള സഭയില്‍ വലിയ സ്വീകാര്യതയാണുള്ളത്. Tag:Cardinal Sarah: No synod can invent a 'female priesthood', Cardinal Robert Sarah Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-06-13:41:30.jpg
Keywords: സാറ

21462
Category: 1
Sub Category:
Heading: മംഗോളിയയിലേക്കുള്ള പാപ്പയുടെ അപ്പസ്തോലിക യാത്ര: ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. "ഒരുമിച്ച് പ്രത്യാശിക്കുക" എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. "പ്രത്യാശ" എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ അടയാളം കൂടിയായിരിക്കും പാപ്പയുടെ ഇത്തവണത്തെ യാത്ര. ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക. മംഗോളിയയുടെ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് അപ്പസ്തോലിക യാത്രയിലെ ഔദ്യോഗികചിഹ്നം. ഇതിൽ ജർ എന്ന് വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീല നിറത്തിൽത്തന്നെയുള്ള കുരിശുരൂപവും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യഭാഷയിൽ "ഒരുമിച്ച് പ്രത്യാശിക്കുക" എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിന് മുകളിലായി വത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിലുള്ള പുകപടലവും വരച്ചുചേർത്തിട്ടുണ്ട്. 1300 കത്തോലിക്കർ മാത്രമുള്ള മംഗോളിയ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും. രാജ്യത്തെ ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 33 വൈദികരും 44 കന്യാസ്ത്രീകളുമുണ്ട്. ആറ് കത്തോലിക്ക ദേവാലയങ്ങളില്‍ മൂന്നെണ്ണം തലസ്ഥാന നഗരത്തിലാണ്.
Image: /content_image/News/News-2023-07-06-22:17:57.jpg
Keywords: പാപ്പ

21463
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ; ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺ ജോർജ് തോമസ് ചേലക്കൽ, സിസ്റ്റർ ആൻ മരിയ SH എന്നിവർ പങ്കെടുക്കുന്നു
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. റവ. ഫാ. സേവ്യർഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ, മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ, നവസുവിശേഷവത്‌ക്കരണ കമ്മീഷൻ അധ്യക്ഷയും പ്രശസ്‌ത ആത്മീയ ശുശ്രൂഷകയുമായ സിസ്റ്റർ ആൻ മരിയ എന്നിവർ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# *ഷാജി ജോർജ് 07878 149670 * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: }# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-07-07-13:30:40.jpg
Keywords: കൺവെ

21464
Category: 18
Sub Category:
Heading: 200 നിര്‍ധന കുടുംബങ്ങൾക്കു സ്ഥലവും ഭവനവും സമ്മാനിക്കാന്‍ ബത്തേരി രൂപത
Content: ബത്തേരി: "ബിഷപ് ഹൗസിങ് പ്രോജക്ട്'' എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിയിലൂടെ 650 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരേ മാതൃകയിലുള്ള വീടുകളാണു പണിയുന്നത്. 5 വീടുകളുടെ നിർമാണം ഇതുവരെ പൂർത്തിയായി. 20 വീടുകളുടെ നിർമാണ പ്രവൃത്തികൾ പലയിടത്തായി ആരംഭിച്ചു കഴിഞ്ഞു. രൂപതയുടെ കീഴിൽ പള്ളികളോട് ചേർന്നും അല്ലാതെയും പലയിടത്തായുള്ള ഭൂമിയാണ് സ്ഥലമില്ലാത്തവർക്ക് നൽകുന്നത്. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, പള്ളികൾ, ഇടവക ജനങ്ങൾ പൊതുജനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പദ്ധതിക്കു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. രൂപതയുടെ കീഴിലുള്ള വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, നീലഗിരി ജില്ലകളിലുള്ള 200 പേരെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. ബത്തേരി കുപ്പാടി മൂന്നാംമൈലിൽ പഴയ പള്ളിയോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്തിൽ ഒരേക്കറും ഭവനപദ്ധതിക്കായിപ്രത്യേകം മാറ്റിവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇവിടെ 10 പേർക്ക് 5 സെന്റ് വീതം ഇവിടെ പതിച്ചും നൽകി. ഇവിടെയുള്ള വീടുകളുടെ നിർമാണവും ഉടൻ തുടങ്ങും. സ്ഥലത്തിന് പുറമേ, ഒരു വീടിന് 7 ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ബത്തേരി രൂപതയുടെ കീഴിലുള്ള മുഴുവൻ ഭവന രഹിതർക്കും 2025 ഓടെ വീട് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട 200 പേരിൽ 60 പേർക്ക് സ്ഥലവും നൽകുന്നത് പദ്ധതിയിലൂടെയാണ്. ഡോ. ജോസഫ് മാർ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ ഗുരുദേവ കോളജിനടുത്ത് 10 കുടുംബങ്ങൾക്കു സ്ഥലം കൈമാറി വീടു പണിതു നൽകിയിരുന്നു. അമ്പലവയൽ ചീങ്ങേരിയിലും 10 കുടുംബങ്ങൾക്കു വീടു നൽകിയിരിന്നു. സിബിസിഐ വൈസ് പ്രസിഡന്റ് , മലങ്കര കത്തോലിക്കാ സഭ വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ, രാജ്യാന്തര റിസർച് സംഘടനയായ എഐആർഐഒ യുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വിമൻസ് കമ്മിഷൻ ചെയർമാൻ, കെസിബിസി സെക്രട്ടറി ജനറൽ, കെസിവൈഎം കമ്മിഷൻ ചെയർമാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-07-07-10:33:14.jpg
Keywords: ബത്തേരി, മലങ്കര