category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DaySunday
Headingവിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ
Contentഇന്ന് ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ *വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്‌. ലൂയിജിയും അസൂന്തമുമായിരുന്നു മാതാപിതാക്കൾ. മരിയക്കു അഞ്ചു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രമായി തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 1899 ൽ നെറ്റൂണോക്ക് സമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്. അധികം വൈകാതെ പിതാവ് ലൂയിജി മലേറിയ ബാധിച്ചു മരിച്ചതോടെ അവളുടെ അമ്മയ്ക്ക് വയലിൽ കൂടുതൽ ജോലി ചെയ്യേണ്ടതായി വന്നു ഈ സമയം അമ്മയ്ക്കും സഹോദരങ്ങൾക്കു വേണ്ടി ആഹാരം തയ്യാറാക്കുകയും വിട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക അവളടെ ഉത്തരവാദിത്വമായി. ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൾ അതു ചെയ്തു. 1902 ജൂലൈ 5 ന്, മരിയ വീടിൻ്റെ ഉമ്മറത്തിരുന്നു തുന്നൽ ജോലിയിൽ വ്യാപൃതയായിരുന്നു. ആ സമയം അലസ്സാൻഡ്രോ അവിടെ വരികയും അവളെ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അലസ്സാൻഡ്രോ നിർബന്ധിച്ചപ്പോൾ, മരിയാ അവനോട് എതിർപ്പു പ്രകടിപ്പിക്കുകയും "ഇല്ല! ഇത് ഒരു പാപമാണ്! ദൈവം ഇതാഗ്രഹിക്കുന്നില്ല" എന്ന് ഉറക്കെ വിളിച്ചു കരയുകയും ചെയ്തു. തൻ്റെ ഇംഗിതത്തിനു വഴങ്ങാത്ത മരിയയെ പതിനൊന്ന് തവണ അലസ്സാൻഡ്രോ കുത്തി. കുതറിയോടാൻ ശ്രമിച്ച അവളെ മൂന്ന് തവണ കൂടി കുത്തിയ ശേഷം അലസ്സാൻഡ്രോ ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന് തറയിൽ കിടന്നിരുന്ന മരിയയെ വിട്ടുകാർ നെറ്റൂണോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. മരിക്കുന്നതിനു മുമ്പ് മരിയ അലസ്സാൻഡ്രോയോടു ക്ഷമിക്കുകയും തന്നോടൊപ്പം സ്വർഗത്തിൽ അവനെ കാണണമെന്ന് അടുത്തു നിന്നവരോടു പറയുകയും ചെയ്തു. "ഈശോയോടുള്ള സ്നേഹത്തെ പ്രതി ഞാൻ അവനോട് ക്ഷമിക്കുന്നു... കൂടാതെ അവൻ എന്നോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അവൾ തന്റെ വേദനയും കഷ്ടപ്പാടുകളും ആത്മാക്കൾക്കായി വാഗ്ദാനം ചെയ്തു. 1902 ജൂലൈ 6 ന് നെഞ്ചിലെ കുരിശിൽ പിടിച്ചുകൊണ്ട് മരിയയുടെ പാവനാത്മാവ് സ്വർഗ്ഗത്തിലേക്ക് യാത്രയായി. അലസ്സാൻഡ്രോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പശ്ചാത്തപത്തിൻ്റെ കണികപോലും പ്രദർശിപ്പിക്കാത്ത അവനു മുമ്പിൽ മരിയ ഒരു സ്വപ്നത്തിൽ സന്ദർശിക്കുകയും പതിനാല് മുറിവുകളുടെ പ്രതീകമായി പതിനാല് ലില്ലിപൂക്കൾ നൽകി അവളുടെ ക്ഷമ അറിയിച്ചു. 27 വർഷത്തിന് ശേഷം മോചിതനായ അദ്ദേഹം മരിയയുടെ അമ്മയോട് ക്ഷമ ചോദിക്കുകയും അസൂന്താ അവനു നൽകുകയും ചെയ്തു. 1947 ഏപ്രിൽ 27-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ മരിയ ഗൊരേറ്റിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മൂന്ന് വർഷങ്ങൾക്കു ശേഷം, 1950 ജൂൺ 24-ന്, മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. തദവസരത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ കൂടിയ ജനക്കൂട്ടത്തിൽ അലസ്സാൻഡ്രോയും ഉണ്ടായിരുന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ഒരു തുണസഹോദരനായിത്തീർന്ന അലക്സാഡ്രോ മരണം വരെ ആശ്രമത്തിൽ താമസിച്ചു #{blue->none->b->വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ: ‍}# ➤ 1) #{black->none->b->ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂർണ്ണത കൈവരിക്കാം: ‍}# മരിയഗോരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നതിനാൽ ആദ്യ കുർബാന സ്വീകരണ വേളയിൽ വേദോപദേശം പഠിക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു എങ്കിലും അവൾക്ക് ദൈവത്തോടു പൂർണ്ണ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ദൈവ വിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താൽ സങ്കീർണ്ണമാക്കുമ്പോൾ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തിൽ വിശ്വസിക്കാനും കഴിയും എന്ന് മരിയാ ഗോരേത്തി പഠിപ്പിക്കുന്നു. ➤ 2) #{black->none->b->വിശുദ്ധി കാത്തു സൂക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്. ‍}# വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവൾ അതു കാത്തു സൂക്ഷിക്കാനായി ശക്തമായി തിന്മയുടെ ശക്തിക്കെതിരെ പോരാടി. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോൾ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നു വിശുദ്ധ ഗോരേത്തി പഠിപ്പിക്കുന്നു. ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തി ജീവിതവും പരാജയപ്പെടാൻ അടിസ്ഥാന കാരണം. ➤ 3) #{black->none->b->ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിക്കുക. ‍}# ബോധ്യമില്ലാത്ത ജീവിതാദർശങ്ങൾ നൂൽ പൊട്ടിയ പട്ടംപോലെ പാറി നടക്കുന്നു. നല്ല ബോധ്യങ്ങളിൽ നിന്ന് ഒരുത്തിരിയുന്ന ജീവിതാനുഭവങ്ങൾ ജീവിതത്തെ സുന്ദരവും സുദൃഢവും ആക്കും. മരിയാ ഗോരേത്തി തൻ്റെ ജീവിത ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിച്ചു. അതിൻ്റെ പരിണിത ഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിൽ അകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാൻ നല്ല ബോധ്യങ്ങൾ നമുക്ക് ആവശ്യമാണ്. ➤ 4) #{black->none->b->ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു. ‍}# മരിയാ ഗോരേത്തി തൻ്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂർവ്വം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോൾ, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം നമ്മളിൽ നിലനിർത്തുകയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. മരിയ ഗോരേത്തി ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം അലസ്സാൻഡ്രോയുടെ ജീവിതം നാടകീയമായി മാറി. അവളുടെ ക്ഷമ അവനെ വിശുദ്ധിയിൽ വളരാൻ അനുവദിക്കുകയും ജീവിതത്തിനു പുതിയ ദിശാബോധം നൽകുകയും ചെയ്തു. ➤ 5) #{black->none->b->എളിമ പരിശുദ്ധിയുടെ താക്കോലാണ്. ‍}# ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് വിശുദ്ധ മരിയാ ഗോരേത്തിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പിതാവിൻ്റെ മരണ ശേഷം മരിയയ്ക്ക് അമ്മയുടെ വീട്ടുജോലികൾ ഏറ്റെടുക്കേണ്ടിവരുകയും അവളുടെ അഞ്ച് ഇളയ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു അത്തരം സന്ദർഭങ്ങളിൽ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-06 18:49:00
Keywordsമരിയ ഗൊരേത്തി
Created Date2023-07-06 11:00:15