Contents

Displaying 21081-21090 of 25003 results.
Content: 21485
Category: 18
Sub Category:
Heading: ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ ആരംഭം
Content: പെരുനാട് (പത്തനംതിട്ട): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പി ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള 43-ാമത് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായി. പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി പെരുനാട്ടിലെ മുണ്ടൻമലയിലെ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദയാത്ര ആശീർവദിച്ചത്. വള്ളിക്കുരിശേന്തി കാഷായ വസ്ത്രവും ധരിച്ച് മാർ ഈവാനിയോസ് പിതാവിന്റെ മധ്യസ്ഥത യാചിച്ചു നീങ്ങുന്ന പദയാത്രികർ 14നു തിരുവനന്തപുരത്തെത്തും. വിവിധ രൂപതകളിൽ നിന്നും വൈദിക ജില്ലകളിൽ നിന്നുമുള്ള പദയാത്ര സംഘങ്ങൾ വിവിധയിടങ്ങളിൽ പ്രധാന പദയാത്ര സംഘവുമായി സംഗമിച്ചാണ് നീങ്ങുന്നത്. പദയാത്രയ്ക്കു മുന്നോടിയായി പെരുനാട് മാമ്പാറ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയസ്, ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പൂത്തൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പസ്, കൂരിയാ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ്, പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരായി.
Image: /content_image/India/India-2023-07-11-09:08:35.jpg
Keywords: ഈവാനി
Content: 21486
Category: 1
Sub Category:
Heading: ജെറുസലേമിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ്
Content: ജെറുസലേം: ജെറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്. ഇത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ സ്ഥലങ്ങൾക്കും ഇസ്രായേലിലെ വൈദികര്‍ക്കെതിരായും നടക്കുന്ന ചെറുതും വലുതുമായ അക്രമത്തെ പൂർണ്ണമായും അപലപിക്കുന്നുവെന്നും സയണിസ്റ്റ് ദർശകനായ തിയോഡോർ ഹെർസലിന്റെ സംസ്ഥാന അനുസ്മരണ ചടങ്ങിൽ ഹെർസോഗ് പറഞ്ഞു. പള്ളികളും സെമിത്തേരികളും അശുദ്ധമാക്കുന്നതു ഉൾപ്പെടെയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഇത് അവസാനിപ്പിക്കാൻ ഇസ്രായേൽ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. വിപരീതമായ ഈ യാഥാർത്ഥ്യം അവസാനിപ്പിക്കാൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. ആക്രമണം തങ്ങൾക്ക് തികച്ചും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹൻ ഈയാഴ്ച വത്തിക്കാൻ സന്ദർശിക്കാനിരിക്കെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജെറുസലേമിൽ വൈദികര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നിരവധി ആക്രമണ സംഭവങ്ങൾ വളരെക്കാലമായി നടക്കുന്നുണ്ടെങ്കിലും, സമീപ മാസങ്ങളിൽ ആക്രമണങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് ആക്രമണം ഉണ്ടായിരിന്നു.
Image: /content_image/News/News-2023-07-11-09:37:31.jpg
Keywords: ഇസ്രായേ
Content: 21487
Category: 1
Sub Category:
Heading: സലേഷ്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമി കർദ്ദിനാൾ സ്ഥാനത്തേക്ക്
Content: വത്തിക്കാന്‍ സിറ്റി: ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമിക്ക് കർദ്ദിനാൾ പദവി ലഭിക്കുന്നതിന്റെ ആനന്ദത്തില്‍ സലേഷ്യൻ സന്യാസ സമൂഹം. സമൂഹത്തിന്റെ റെക്ടർ മേജർ ഫാ. എയ്ഞ്ചൽ ഫെർണാണ്ടസിനെയാണ് മറ്റ് 20 പേരോടൊപ്പം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നതായി ഇക്കഴിഞ്ഞ ഞായറാഴ്ച പാപ്പ പ്രഖ്യാപിച്ചത്. തങ്ങളിൽ ഫ്രാൻസിസ് പാപ്പയ്ക്കുള്ള ആത്മവിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും അടയാളമാണ് ഈ പ്രഖ്യാപനമെന്ന് സന്യാസ സമൂഹം പ്രസ്താവനയിലൂടെ പറഞ്ഞു. സലേഷ്യൻ സമൂഹത്തിലെ അംഗങ്ങൾ നിയുക്ത കർദ്ദിനാളിന് പ്രാർത്ഥനകളും, ആശംസകളും നേർന്നു. വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമികളിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് വരെ ഉയർത്തപ്പെട്ട വൈദികരും, കൂരിയായിൽ അടക്കം മാർപാപ്പമാർക്ക് സേവനം ചെയ്ത വൈദികരും ഉണ്ടെങ്കിലും ഇതുവരെ ആർക്കും കർദ്ദിനാൾ പദവി ലഭിച്ചിരുന്നില്ല. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ദക്ഷിണ അർജൻറീനയിലെ സലേഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ പദവി വഹിക്കുന്ന സമയത്ത് അവിടെ ആർച്ച് ബിഷപ്പായിരുന്ന ഫ്രാൻസിസ് മാർപാപ്പയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് 2015 ൽ എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫാ. എയ്ഞ്ചൽ ഫെർണാണ്ടസ് പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ഫ്രാൻസിസ് മാർപാപ്പ സലേഷ്യൻ വിദ്യാലയത്തിൽ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. കൂടാതെ ഫാ. എൻട്രിക് പൊസോളി എന്നൊരു സലേഷ്യൻ വൈദികനാണ് ആത്മീയ ഗുരുവെന്ന നിലയിൽ പാപ്പയെ ദൈവവിളി തിരഞ്ഞെടുക്കാൻ സഹായിച്ചത്. 2015ൽ വിശുദ്ധ ഡോൺ ബോസ്കോയുടെ ഇരുന്നൂറാം ജന്മദിനം കൊണ്ടാടിയ വേളയിൽ ഫ്രാൻസിസ് മാർപാപ്പ ടൂറിനിലെ ബസിലിക്ക ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് എന്ന ദേവാലയം സന്ദർശിക്കുകയും പരിശുദ്ധ കന്യകാമറിയത്തെ സ്നേഹിക്കാൻ താൻ സലേഷ്യൻ സമൂഹത്തിലെ അംഗങ്ങളിൽ നിന്നാണ് പഠിച്ചതെന്നു വെളിപ്പെടുത്തുകയും ചെയ്തിരിന്നു. Tag:For the first time a successor to Don Bosco will be a Cardinal, Fr. Ángel Fernández Artime, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-11-14:45:46.jpg
Keywords: സലേഷ്യ, ഡോണ്‍
Content: 21488
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് ഒരുക്കിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു
Content: ലോസ് ഏഞ്ചലസ്: ദിവ്യകാരുണ്യ നാഥനെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച സഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു. ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ ഞായറാഴ്ച കുര്‍ബാനകളുടെ തത്സമയ സംപ്രേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പാട്രിക് മാഗട്ടാണ് ഈ പ്രദര്‍ശനങ്ങള്‍ ഹോളിവുഡില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. മാഗട്ട് ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയിലെ സെന്റ്‌ ഫ്രാന്‍സിസ് ഓഫ് അസീസി ബസിലിക്ക സന്ദര്‍ശിച്ചതാണ് ഈ പ്രദര്‍ശനം ഹോളിവുഡിലെത്തുവാന്‍ കളമൊരുങ്ങിയത്‌. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് സൃഷ്ടിച്ച വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള നൂറിലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിന് ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ ജൂണ്‍ 1നാണ് തുടക്കമിട്ടത്. ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിന് പുറമേ ലോസ് ഏഞ്ചലസ് അതിരൂപതയിലെ മുപ്പതിലധികം ഇടവകകളിലും പ്രദര്‍ശനം നടക്കും. ഇത്രയധികം ഇടവകകള്‍ പ്രദര്‍ശനം നടത്തുവാന്‍ സമ്മതിക്കുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലായെന്നു ക്രൈസ്റ്റ് ദി കിംഗ് ഇടവക വികാരിയും, അതിരൂപതയുടെ ദിവ്യകാരുണ്യ ആരാധനാ കാര്യാലയത്തിന്റെ ഡയറക്ടറുമായ ഫാ. ജുവാന്‍ ഒച്ചോവ പറഞ്ഞു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് കാര്‍ളോ സൃഷ്ടിച്ച വെബ്സൈറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ഇതിനോടകം ലോകമെമ്പാടുമുള്ള മൂവായിരത്തോളം ഇടവകകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഈ പ്രദര്‍ശനം നടത്തുന്ന കാലിഫോര്‍ണിയയിലെ ആദ്യ രൂപതയാണ് ലോസ് ഏഞ്ചലസ്. ലണ്ടനില്‍ ജനിച്ച് ഇറ്റലിയില്‍ വളര്‍ന്ന കംപ്യൂട്ടര്‍ പരിജ്ഞാനിയായ കാര്‍ളോ, വലിയ ദിവ്യകാരുണ്യ ഭക്തനായിരിന്നു. ലുക്കീമിയ ബാധിച്ച് 2006-ലാണ് മരണപ്പെടുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ അഗാധമായി സ്നേഹിച്ചിരുന്ന കാര്‍ളോയുടെ ആഗ്രഹപ്രകാരമാണ് അസീസിയില്‍ അടക്കം ചെയ്തത്.
Image: /content_image/News/News-2023-07-11-16:47:01.jpg
Keywords: കാര്‍ളോ
Content: 21489
Category: 1
Sub Category:
Heading: രാജ്യത്തിന്റെ ഭാവിക്കായി ഗാബോണില്‍ ഉപവാസ പ്രാർത്ഥന
Content: ലൈബ്രെവിൽ: അക്രമങ്ങളും ഏറ്റുമുട്ടലുകളും രൂക്ഷമായ ആഫ്രിക്കയിലെ ഗാബോണില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്യുമെനിക്കൽ സഭകൾ രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി. ജൂലൈ 7, 8 തീയതികളിൽ "മാനസാന്തരപ്പെടുക, എന്തെന്നാൽ സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു", "ഗാബോൺ സഭയേ, എഴുന്നേൽക്കുക! ഭയഭക്തിയോടെ നിങ്ങളുടെ ദൈവത്തെ സേവിക്കുക” എന്നതായിരുന്നു പ്രാർത്ഥനായജ്ഞത്തിന്റെ ആപ്തവാക്യം. ഇവാഞ്ചലിക്കൽ സമൂഹത്തിന്റെ സഹകരണത്തോടെയാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ആദ്യദിനം കടന്നുപോയത്. ഉപവാസമനുഷ്ഠിക്കാനും ജപമാല ചൊല്ലാനും വിശുദ്ധ കുർബാനയിലും രാജ്യത്തിനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനകളിലും പങ്കെടുക്കാനും കത്തോലിക്ക സഭാനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. 2016 ഓഗസ്റ്റ് 31-ന് ഗാബോണിന്റെ പ്രസിഡന്റായി അലി ബോംഗോ ഒൻഡിംബ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള അക്രമ പരമ്പര ആരംഭിക്കുകയായിരിന്നു. നിരവധി അക്രമങ്ങളാണ് ഇക്കാലയളവില്‍ അരങ്ങേറിയത്. ഏറ്റുമുട്ടലുകളിൽ ഏകദേശം മുപ്പതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിന്നു. ആഗസ്റ്റ് 26ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ മൂന്നാം തവണയും മത്സരിക്കുമെന്ന് അലി ബോംഗോ ഒൻഡിംബ പ്രഖ്യാപിച്ചത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കൊച്ചുരാജ്യമായ ഗാബോണിലെ ജനസംഖ്യയുടെ 51% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-07-11-20:31:48.jpg
Keywords: ഉപവാസ
Content: 21490
Category: 18
Sub Category:
Heading: മോൺ. യൂജിൻ പെരേരയ്ക്കെതിരെ കേസ്: പുകമറ സൃഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമെന്ന് തിരുവനന്തപുരം അതിരൂപത
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിന് അഞ്ചു തെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിലുണ്ടായ അപകടത്തെത്തുടർന്ന് അവിടെ തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതിഷേധവും വികാരപ്രകടനവും സ്വാഭാവികമാണ്. നാല് മത്സ്യ ത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും അതിൽ ഒരാളുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ തന്നെ കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് തങ്ങളുടെ തീവ്രവികാരം മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിക്കുകയായിരിന്നുവെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. എല്ലാ വർഷവും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്ന മുതലപ്പൊഴി അഴിമുഖത്ത് സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചു വർഷങ്ങളായി പരാതിപ്പെടുകയും അതിനു ഫലപ്രദമായ ഒരു പരിഹാര വും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധവും റോഡ് ഉപരോധവും അവിടെ നടന്നു. ജീവനും ജീവസന്ധാരണ മാർഗങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വികാരങ്ങൾ മനസിലാക്കി പ്രശ്നപരിഹാരത്തിന് സത്വര നടപടികൾ സ്വീകരിക്കുന്നതിനു പകരം, കലാപാഹ്വാന പുകമറ സൃഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു പാഴ്ശ്രമമാ യിട്ടേ ഇതിനെ കാണാനാകൂ. തീരജനതയുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മോൺ. യൂജിൻ പെരേരയുടെ പ്രവർത്തനങ്ങളെ തളർത്താനുള്ള ഇത്തരം കുത്സിത തന്ത്രങ്ങളെ ശക്തമായി അപ ലപിക്കുകയും മോൺ. യൂജിൻ പെരേരയ്ക്ക് എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നതായി അതിരൂപത വക്താവ് ഫാ. സി. ജോസഫ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Image: /content_image/India/India-2023-07-12-10:23:12.jpg
Keywords: ലത്തീൻ
Content: 21491
Category: 18
Sub Category:
Heading: വികാരി ജനറലിനെതിരായ കേസില്‍ വ്യാപക പ്രതിഷേധം
Content: തിരുവനന്തപുരം: മുതലപ്പൊഴി അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കേസ് എടുത്ത സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം. മോൺ. യൂജിൻ പെരേരയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ മന്ത്രി വി. ശിവൻകുട്ടി മാപ്പു പറയണമെന്നും കേസ് പിൻവലിക്കണമെന്നും വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. മോൺ. യൂജിൻ പെരേരയ്ക്കെതിരേ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാരാണ് അവിടെ പ്രകോപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണ ന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതാണ്. അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നു മന്ത്രി മറുപടിയും നൽകി. എന്നാൽ, ഇതുവരെ ചെറുവിരൽ അനക്കാൻ സർക്കാർ തയാറായില്ല. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണു സർക്കാരിനുള്ളത്. വിഴിഞ്ഞം സമരകാലത്ത് ആ ർച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. ആ കേസ് ഇതുവരെ പിൻവലിച്ചിട്ടില്ല. വികാരി ജനറാളിനെതിരായ കേസ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോടു ഷോ കാണിക്കരുതെന്നു കൽപിച്ച മന്ത്രിമാരും, അവ ർക്കുവേണ്ടി ശബ്ദമുയർത്തിയ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിനു കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോൾ ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നതെന്നു സുധാകരൻ കൂട്ടിച്ചേര്‍ത്തു. കലാപാഹ്വാനത്തിനു കേസെടുത്ത നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണ മെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സംയമനത്തോടെ പെരുമാറുന്നതിനു പകരം ജനങ്ങളുടെ പ്രതിഷേധത്തെ ഷോ എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോഴാണ് ജനം കൂടുതൽ പ്രകോപിതരായത്. വിഴിഞ്ഞം സമരസമയത്ത് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയ്ക്കെതിരേയും സമാനമായി കള്ളക്കേസ് എടുത്തിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2023-07-12-10:43:23.jpg
Keywords: മത്സ്യ
Content: 21492
Category: 1
Sub Category:
Heading: മഴക്കെടുതി നേരിടുന്ന ഉത്തരേന്ത്യയിലെ ജനതക്ക് സഹായവുമായി കത്തോലിക്ക സഭ
Content: സിംല: കടുത്ത മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഉത്തരേന്ത്യയിലെ ജനതയ്ക്ക് സഹായവുമായി വിവിധ കത്തോലിക്കാ രൂപതകൾ. ഇതുവരെ ഇരുപത്തിയഞ്ചോളം ആളുകളാണ് മഴയെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം മരണമടഞ്ഞത്. സഭയുടെ എല്ലാ പ്രസ്ഥാനങ്ങളോടും, സാമൂഹ്യ സേവന, ആരോഗ്യ കേന്ദ്രങ്ങളോടും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിംല- ചണ്ഡീഗഢ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇഗ്നേഷ്യസ് ലയോള ഇവാൻ മസ്കരാനസ് യുസിഎ ന്യൂസിനോട് ഇന്നലെ പറഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പെട്ടെന്ന് ഉണ്ടായ മഴമൂലം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂപതയുടെ ഏകദേശം എല്ലാ പ്രദേശങ്ങളിലും ബാധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രവും ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കാന്‍ സഭ പ്രത്യേക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. സോളനിലും, കുളു മണാലിയിലുമുള്ള സഭയുടെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴമൂലം ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 17 പേർ ഹിമാചൽ പ്രദേശിലും, 12 പേർ ഹരിയാനയിലും, ആറുപേർ പഞ്ചാബിലും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തെപ്പറ്റി മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും ഹരിയാനയിലെ ഗുർഗയോൺ സീറോ മലങ്കര രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാർ അന്തോണിയോസും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി വിനോദ യാത്രക്കാരെ ആകർഷിക്കുന്ന ഹിമാചൽ പ്രദേശിലെ റോഡ് ഗതാഗതത്തെയും, വൈദ്യുതി, കുടിവെള്ള വിതരണത്തെയും മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. ലാഹുൽ- സ്പിറ്റി, കുളു ജില്ലകളിൽ കുടുങ്ങി പോയ മുന്നൂറോളം ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഹരിയാനയിൽ യമുന ഉള്‍പ്പെടെ നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യമാണ് ഉള്ളത്. അതേസമയം പഞ്ചാബിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപോയവരെ രക്ഷിക്കാൻ വേണ്ടി സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
Image: /content_image/News/News-2023-07-12-11:44:53.jpg
Keywords: സഹായ, കൈത്താ
Content: 21493
Category: 1
Sub Category:
Heading: വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കള്‍ നൽകുന്ന അഞ്ചു പാഠങ്ങൾ
Content: ഇന്ന് ജൂലൈ 12 - വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി മാർട്ടിൻ്റെയും തിരുനാൾ ദിനം. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിൻ്റെയും തുന്നൽക്കാരിയായിരുന്ന സെലി ഗ്വെരിൻ്റെയും ദാമ്പത്യ വല്ലരിയിൽ ദൈവം ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സമൂഹത്തിലും ലെയോനി വിസിറ്റേഷന്‍ സമൂഹത്തിലും അംഗങ്ങളായി. നിങ്ങളുടെ കുഞ്ഞുങ്ങൾ അച്ചടക്കമുള്ളവരാണോ? അതോ അവർ നിങ്ങളുടെ മോശം ശീലങ്ങൾ കോപ്പി അടിക്കുന്നവരാണോ? നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവിയേ ഓർത്തു ആകുലപ്പെടുന്നവരാണോ? എങ്കിൽ നിങ്ങൾ തനിച്ചല്ല ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിനും വി. സെലി മാർട്ടിനും നിങ്ങൾക്കു സഹായമായി എത്തുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താൻ സഹായകരമായ അഞ്ചു കുറുക്കു വഴികൾ അവർ പറഞ്ഞു തരുന്നു. #{blue->none->b-> 1) ഓരോ കുഞ്ഞിനെയും ആദ്യമേ തന്നെ ദൈവത്തിനു സമർപ്പിക്കുക ‍}# താഴെ വരുന്ന പ്രാർത്ഥന ചൊല്ലി ഓരോ കുഞ്ഞിന്റെയും ജനത്തിനുശേഷവും സെലി മാർട്ടിൻ ദൈവത്തിനു കുഞ്ഞുങ്ങളെ സമർപ്പിക്കുമായിരുന്നു. ദൈവമേ, ഈ കുഞ്ഞിനെ നിനക്കു സമർപ്പിക്കാൻ എനിക്കു കൃപ തരണമേ, അങ്ങനെ യാതൊരു വ്യക്തിയും സാഹചര്യവും ഈ കഞ്ഞിന്റെ ആത്മാവിന്റെ വിശുദ്ധി മലിനമാക്കാതിരിക്കട്ടെ. തന്റെ കുഞ്ഞുങ്ങൾ എല്ലാവരും വിശുദ്ധരായി തീരണമെന്നു സെലിക്കു നിർബദ്ധമുണ്ടായിരുന്നു. അതിനായി കുഞ്ഞിന്റെ ജനന നിമിഷം തന്നെ ദൈവത്തിനു സമർപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമായി അവൾ കണ്ടു. #{blue->none->b-> 2) കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുക. ‍}# കുഞ്ഞുങ്ങൾക്കു ധാരാളം സ്നേഹം ആവശ്യമാണെന്ന സത്യം നമ്മൾ മറക്കാൻ എളുപ്പമാണ്. വലിയ വാത്സല്യത്തോടെയാണ് ലൂയിയും സെലിയും തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്നത്. മക്കളോട് തങ്ങൾക്കുള്ള സ്നേഹം അവർ അറിയണമെന്നു ആ മാതാപിതാക്കൾക്കു നിർബദ്ധമുണ്ടായിരുന്നു. സെലിൻ മാർട്ടിൻ അവരുടെ പിതാവിനെക്കുറിച്ചു ഇപ്രകാരം എഴുതി, “ അവനോടു തന്നെ പരുക്കകനായിരുന്നു അപ്പൻ, ഞങ്ങളോട് എപ്പോഴും നിറ വാത്സല്യവാനായിരുന്നു. അവന്റെ ഹൃദയം ഞങ്ങളോടുള്ള സ്നേഹത്താൽ വിശേഷാൽ മൃദുവായിരുന്നു. ഞങ്ങൾക്കു വേണ്ടി മാത്രമാണ് അവൻ ജീവിച്ചത്.ഒരു മാതൃഹൃദയത്തിനും അവന്റെ ഹൃദയത്തെ കവച്ചു വയ്ക്കാൻ കഴിയില്ല.” വാത്സല്യം പ്രകടമാക്കാൻ ലൂയിസ് കണ്ടെത്തിയ ഒരു വഴി തന്റെ കുഞ്ഞുങ്ങൾ ഓരോരുത്തർക്കും പ്രത്യേകം ഇരട്ടപ്പേരു നൽകുകയായിരുന്നു. ഉദാഹരണത്തിന് പൗളീനെ - അവസാന മുത്തേ - എന്നും സെലിനെ - ഭയമില്ലാത്തവളെന്നും - ലെയോണിയെ- നല്ല ഹൃദയമുള്ളവളെന്നും മരിയെ - രത്നമെന്നും കൊച്ചുത്രേസ്യായെ - കൊച്ചു റാണി എന്നുമാണ് ലൂയിസ് വിളിച്ചിരുന്നത് . #{blue->none->b-> 3) നിങ്ങളുടെ മക്കൾ പ്രയാസമുണ്ടാക്കിയാലും അവരെ കൈവെടിയരുത്. ‍}# സെലി മാർട്ടിൻ, അവളുടെ സഹോദരന് ഇളയ കുട്ടിയെ വളർത്തുന്നതിൽ ആശങ്ക അനുഭവപ്പെട്ടപ്പോൾ ഇപ്രകാരം എഴുതി. നിന്റെ കുഞ്ഞു ജിയന്നാ അല്പം കുസൃതി കാണിക്കുന്നതിൽ നീ അസ്വസ്ഥനാകേണ്ട. ആ കുസൃതികളൊന്നും പിൽക്കാലത്ത് ഒരു നല്ല കുട്ടിയാകുന്നതിൽ നിന്നു അവളെ പിൻതിരിപ്പിക്കില്ല. അതു നിനക്കു സമാശ്വാസമായിരിക്കും. രണ്ടു വയസ്സുള്ളപ്പോൾ പൗളീനാ എത്രമാത്രം എന്നെ അസ്വസ്ഥതപ്പെടുത്തിയെന്നു ഞാൻ ഓർക്കുന്നു. എന്നാൽ ഇപ്പോൾ അവൾ മിടുക്കിയായിരിക്കുന്നു. പൗളീനാ മാത്രമായിരുന്നില്ല മാർട്ടിൻ കുടുംബത്തിലെ കുസൃതിക്കാരി. കൊച്ചുത്രേസ്യായും ലിയോണിയും മാതാപിതാക്കളെ ചെറുപ്രായത്തിൽ അസ്വസ്ഥരാക്കിയിരുന്നു. എന്നാൽ മാർട്ടിൻ ദമ്പതികൾ അവയെല്ലാം ക്ഷമയോടെ സഹിച്ച് തങ്ങളുടെ മക്കളെ പോന്നോമനകളായി വളർത്തി. #{blue->none->b-> 4) ഉപവി പ്രവർത്തികൾക്ക് നിങ്ങളുടെ കുട്ടികൾക്ക് മാതൃകയാവുക ‍}# മാതാപിതാക്കളുടെ ഓരോ ചുവടും കുഞ്ഞുങ്ങൾ പിൻതുടരുന്നു, അതു മോശമായാലും നല്ലതായാലും. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് മാർട്ടിൻ ദമ്പതികൾ മക്കളെ നന്നെ ചെറുപ്പം മുതലേ പഠിപ്പിച്ചിരുന്നു. മാർട്ടിൻ മറ്റുള്ളവരോട് എത്രമാത്രം ദയാലുവായിരുന്നുവെന്നു മകൾ സെലിൻ എഴുതുന്നു "ഒരിക്കൽ എന്റെ പിതാവിനോപ്പം വീട്ടുവാടക പിരിക്കാൻ ലിസ്യുവിലെ പ്രധാന നഗര വീഥിയിൽ ഞാൻ പോയി. ഗ്രഹനാഥ വാടക നൽകാൻ കൂട്ടാക്കിയില്ല എന്നു മാത്രമല്ല എന്റെ പിതാവിനെ അപമാനിക്കുകയും ചെയ്തു. എനിക്കു ദേഷ്യം വന്നു പക്ഷേ മാർട്ടിനപ്പൻ ശാന്തത നഷ്ടപ്പെടുത്താതെ, ഒരു വാക്കു പോലും ഉരുയാടാതെ അവിടെ നിന്നു, പിന്നീട് പോലും ആ സ്ത്രീയെക്കുറിച്ചു ഒരിക്കലും അദ്ദേഹം പരാതിപ്പെട്ടില്ല." #{blue->none->b->5 ) നിങ്ങളുടെ കുട്ടികൾക്കൊപ്പം കളിക്കുക. ‍}# കുട്ടികൾക്കൊപ്പം കളിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇക്കാലത്തു കുറയുകയാണ്. സ്മാർട്ടായ കളിക്കോപ്പുകൾ വാങ്ങി നൽകുമ്പോൾ അവരെ യാർത്ഥത്തിൽ സ്മാർട്ട് ആക്കേണ്ട മാതാപിതാക്കളുടെ സാമിപ്യം പലപ്പോഴും നഷ്ടമാകുന്നു. സെലിൻ അമ്മയായ സെലിഗ്വിരിനെക്കുറിച്ച് എഴുതുന്നു, " ഞങ്ങളുടെ അമ്മ, തന്റെ ജോലിത്തിരക്കുകൾ അർദ്ധ രാത്രിയിലേക്കു മാറ്റി വച്ച് ബോധപൂർവ്വം ഞങ്ങളോടുത്തു കളിക്കുമായിരുന്നു. പപ്പായും ഞങ്ങളുടെ കളികളിൽ പങ്കുചേരുകയും ഞങ്ങൾക്കു ചെറിയ കളിക്കോപ്പുകൾ ഉണ്ടാക്കി നൽകുകയും ഞങ്ങളോടൊത്തു പാട്ടു പാടുകയും ചെയ്യുമായിരുന്നു." ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2023-07-12-17:27:06.jpg
Keywords: വിശുദ്ധ
Content: 21494
Category: 1
Sub Category:
Heading: തിരുസഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ക്ക് വോട്ടവകാശം
Content: വത്തിക്കാന്‍ സിറ്റി: 1965-ല്‍ പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ച സിനഡിന്റെ ചരിത്രത്തില്‍ ആദ്യമായി അന്‍പതിലധികം സ്ത്രീകള്‍ക്ക് വോട്ടവകാശം. സിനഡിന്റെ പതിനാറാമത് ജനറല്‍ അസംബ്ലിയില്‍ ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ വോട്ട് ചെയ്യും. 2023 ഒക്ടോബര്‍ 4 മുതല്‍ 29 വരെയാണ് ജനറല്‍ അസംബ്ലിയുടെ ആദ്യ സെഷന്‍. സഭയുടെ സാര്‍വത്രികതയുടെ ഒരു പ്രതിഫലനമാണിതെന്നും ദൈവഹിതം വിവേചിച്ചറിയുവാന്‍ സ്ത്രീകളും സഹായിക്കണമെന്നാണ് ചിന്തയെന്നും സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ അണ്ടര്‍ സെക്രട്ടറിയായ മോണ്‍. ലൂയിസ് മാരിന്‍ ഡെ സാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇരുപത്തിയഞ്ച് ശതമാനത്തോളം മെത്രാന്മാരല്ലാത്തവരുടെ പ്രാതിനിധ്യമുള്ള സിനഡിന്റെ അംഗങ്ങളുടെയും, പങ്കാളികളുടെയും പട്ടികയില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് പറഞ്ഞ മോണ്‍. ലൂയിസ് മാരിന്‍, ഇത് മെത്രാന്‍മാരുടെ സമ്മേളനം തന്നെയായി തുടരുമെന്നും വ്യക്തമാക്കി. സുപ്പീരിയര്‍ ജനറല്‍ യൂണിയനില്‍ നിന്നും 5 പേരും, പാപ്പ നിര്‍ദ്ദേശിച്ച 6 പേരും, കോണ്ടിനെന്റല്‍ അസംബ്ലികളില്‍ നിന്നുള്ള 42 പേരും, 1 അണ്ടര്‍ സെക്രട്ടറിയുമാണ്‌ വോട്ടവകാശം ലഭിച്ച 54 പേരില്‍ ഉള്‍പ്പെടുന്നതെന്നു സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയേറ്റ് ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. അവസാന പട്ടിക തയ്യാറായി വരുന്നതേയുള്ളുവെങ്കിലും 85 സ്ത്രീകള്‍ സിനഡില്‍ പങ്കെടുക്കുമെന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. സിനഡില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ല. 'ദൈവജനത്തിന്റെ ഒരുമിച്ചുള്ള യാത്രയില്‍ ചലനാത്മകമായ ഉള്‍പ്പെടുത്തല്‍' എന്ന് ഈ നടപടിയെ വിശേഷിപ്പിച്ച സ്പെയിനിലെ സുലിയാനയിലെ ടൈറ്റുലര്‍ മെത്രാന്‍, അധികാര കേന്ദ്രങ്ങള്‍ കൂടാതെ ദൈവഹിതം അറിയുന്നതിന് കൂടുന്ന സമ്മേളനമായിരിക്കണം സിനഡെന്ന നിര്‍ദ്ദേശവും നല്‍കി. 2021 ഒക്ടോബറില്‍ നടന്ന സിനഡല്‍ പ്രക്രിയകളുടെ ഉദ്ഘാടനത്തില്‍ "സിനഡ് ഒരു പാര്‍ലമെന്റല്ല, സിനഡിന്റെ നായകന്‍ പരിശുദ്ധാത്മാവാണ്” എന്ന്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു.
Image: /content_image/News/News-2023-07-12-18:41:37.jpg
Keywords: സിനഡി