category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാജ്യത്തിന്റെ ഭാവിക്കായി ഗാബോണില്‍ ഉപവാസ പ്രാർത്ഥന
Contentലൈബ്രെവിൽ: അക്രമങ്ങളും ഏറ്റുമുട്ടലുകളും രൂക്ഷമായ ആഫ്രിക്കയിലെ ഗാബോണില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്യുമെനിക്കൽ സഭകൾ രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി. ജൂലൈ 7, 8 തീയതികളിൽ "മാനസാന്തരപ്പെടുക, എന്തെന്നാൽ സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു", "ഗാബോൺ സഭയേ, എഴുന്നേൽക്കുക! ഭയഭക്തിയോടെ നിങ്ങളുടെ ദൈവത്തെ സേവിക്കുക” എന്നതായിരുന്നു പ്രാർത്ഥനായജ്ഞത്തിന്റെ ആപ്തവാക്യം. ഇവാഞ്ചലിക്കൽ സമൂഹത്തിന്റെ സഹകരണത്തോടെയാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ആദ്യദിനം കടന്നുപോയത്. ഉപവാസമനുഷ്ഠിക്കാനും ജപമാല ചൊല്ലാനും വിശുദ്ധ കുർബാനയിലും രാജ്യത്തിനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനകളിലും പങ്കെടുക്കാനും കത്തോലിക്ക സഭാനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. 2016 ഓഗസ്റ്റ് 31-ന് ഗാബോണിന്റെ പ്രസിഡന്റായി അലി ബോംഗോ ഒൻഡിംബ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള അക്രമ പരമ്പര ആരംഭിക്കുകയായിരിന്നു. നിരവധി അക്രമങ്ങളാണ് ഇക്കാലയളവില്‍ അരങ്ങേറിയത്. ഏറ്റുമുട്ടലുകളിൽ ഏകദേശം മുപ്പതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിന്നു. ആഗസ്റ്റ് 26ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ മൂന്നാം തവണയും മത്സരിക്കുമെന്ന് അലി ബോംഗോ ഒൻഡിംബ പ്രഖ്യാപിച്ചത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കൊച്ചുരാജ്യമായ ഗാബോണിലെ ജനസംഖ്യയുടെ 51% കത്തോലിക്ക വിശ്വാസികളാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-11 20:31:00
Keywordsഉപവാസ
Created Date2023-07-11 20:31:48