category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayWednesday
Headingവിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കള്‍ നൽകുന്ന അഞ്ചു പാഠങ്ങൾ
Contentഇന്ന് ജൂലൈ 12 - വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി മാർട്ടിൻ്റെയും തിരുനാൾ ദിനം. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിൻ്റെയും തുന്നൽക്കാരിയായിരുന്ന സെലി ഗ്വെരിൻ്റെയും ദാമ്പത്യ വല്ലരിയിൽ ദൈവം ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സമൂഹത്തിലും ലെയോനി വിസിറ്റേഷന്‍ സമൂഹത്തിലും അംഗങ്ങളായി. നിങ്ങളുടെ കുഞ്ഞുങ്ങൾ അച്ചടക്കമുള്ളവരാണോ? അതോ അവർ നിങ്ങളുടെ മോശം ശീലങ്ങൾ കോപ്പി അടിക്കുന്നവരാണോ? നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവിയേ ഓർത്തു ആകുലപ്പെടുന്നവരാണോ? എങ്കിൽ നിങ്ങൾ തനിച്ചല്ല ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിനും വി. സെലി മാർട്ടിനും നിങ്ങൾക്കു സഹായമായി എത്തുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താൻ സഹായകരമായ അഞ്ചു കുറുക്കു വഴികൾ അവർ പറഞ്ഞു തരുന്നു. #{blue->none->b-> 1) ഓരോ കുഞ്ഞിനെയും ആദ്യമേ തന്നെ ദൈവത്തിനു സമർപ്പിക്കുക ‍}# താഴെ വരുന്ന പ്രാർത്ഥന ചൊല്ലി ഓരോ കുഞ്ഞിന്റെയും ജനത്തിനുശേഷവും സെലി മാർട്ടിൻ ദൈവത്തിനു കുഞ്ഞുങ്ങളെ സമർപ്പിക്കുമായിരുന്നു. ദൈവമേ, ഈ കുഞ്ഞിനെ നിനക്കു സമർപ്പിക്കാൻ എനിക്കു കൃപ തരണമേ, അങ്ങനെ യാതൊരു വ്യക്തിയും സാഹചര്യവും ഈ കഞ്ഞിന്റെ ആത്മാവിന്റെ വിശുദ്ധി മലിനമാക്കാതിരിക്കട്ടെ. തന്റെ കുഞ്ഞുങ്ങൾ എല്ലാവരും വിശുദ്ധരായി തീരണമെന്നു സെലിക്കു നിർബദ്ധമുണ്ടായിരുന്നു. അതിനായി കുഞ്ഞിന്റെ ജനന നിമിഷം തന്നെ ദൈവത്തിനു സമർപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമായി അവൾ കണ്ടു. #{blue->none->b-> 2) കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുക. ‍}# കുഞ്ഞുങ്ങൾക്കു ധാരാളം സ്നേഹം ആവശ്യമാണെന്ന സത്യം നമ്മൾ മറക്കാൻ എളുപ്പമാണ്. വലിയ വാത്സല്യത്തോടെയാണ് ലൂയിയും സെലിയും തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്നത്. മക്കളോട് തങ്ങൾക്കുള്ള സ്നേഹം അവർ അറിയണമെന്നു ആ മാതാപിതാക്കൾക്കു നിർബദ്ധമുണ്ടായിരുന്നു. സെലിൻ മാർട്ടിൻ അവരുടെ പിതാവിനെക്കുറിച്ചു ഇപ്രകാരം എഴുതി, “ അവനോടു തന്നെ പരുക്കകനായിരുന്നു അപ്പൻ, ഞങ്ങളോട് എപ്പോഴും നിറ വാത്സല്യവാനായിരുന്നു. അവന്റെ ഹൃദയം ഞങ്ങളോടുള്ള സ്നേഹത്താൽ വിശേഷാൽ മൃദുവായിരുന്നു. ഞങ്ങൾക്കു വേണ്ടി മാത്രമാണ് അവൻ ജീവിച്ചത്.ഒരു മാതൃഹൃദയത്തിനും അവന്റെ ഹൃദയത്തെ കവച്ചു വയ്ക്കാൻ കഴിയില്ല.” വാത്സല്യം പ്രകടമാക്കാൻ ലൂയിസ് കണ്ടെത്തിയ ഒരു വഴി തന്റെ കുഞ്ഞുങ്ങൾ ഓരോരുത്തർക്കും പ്രത്യേകം ഇരട്ടപ്പേരു നൽകുകയായിരുന്നു. ഉദാഹരണത്തിന് പൗളീനെ - അവസാന മുത്തേ - എന്നും സെലിനെ - ഭയമില്ലാത്തവളെന്നും - ലെയോണിയെ- നല്ല ഹൃദയമുള്ളവളെന്നും മരിയെ - രത്നമെന്നും കൊച്ചുത്രേസ്യായെ - കൊച്ചു റാണി എന്നുമാണ് ലൂയിസ് വിളിച്ചിരുന്നത് . #{blue->none->b-> 3) നിങ്ങളുടെ മക്കൾ പ്രയാസമുണ്ടാക്കിയാലും അവരെ കൈവെടിയരുത്. ‍}# സെലി മാർട്ടിൻ, അവളുടെ സഹോദരന് ഇളയ കുട്ടിയെ വളർത്തുന്നതിൽ ആശങ്ക അനുഭവപ്പെട്ടപ്പോൾ ഇപ്രകാരം എഴുതി. നിന്റെ കുഞ്ഞു ജിയന്നാ അല്പം കുസൃതി കാണിക്കുന്നതിൽ നീ അസ്വസ്ഥനാകേണ്ട. ആ കുസൃതികളൊന്നും പിൽക്കാലത്ത് ഒരു നല്ല കുട്ടിയാകുന്നതിൽ നിന്നു അവളെ പിൻതിരിപ്പിക്കില്ല. അതു നിനക്കു സമാശ്വാസമായിരിക്കും. രണ്ടു വയസ്സുള്ളപ്പോൾ പൗളീനാ എത്രമാത്രം എന്നെ അസ്വസ്ഥതപ്പെടുത്തിയെന്നു ഞാൻ ഓർക്കുന്നു. എന്നാൽ ഇപ്പോൾ അവൾ മിടുക്കിയായിരിക്കുന്നു. പൗളീനാ മാത്രമായിരുന്നില്ല മാർട്ടിൻ കുടുംബത്തിലെ കുസൃതിക്കാരി. കൊച്ചുത്രേസ്യായും ലിയോണിയും മാതാപിതാക്കളെ ചെറുപ്രായത്തിൽ അസ്വസ്ഥരാക്കിയിരുന്നു. എന്നാൽ മാർട്ടിൻ ദമ്പതികൾ അവയെല്ലാം ക്ഷമയോടെ സഹിച്ച് തങ്ങളുടെ മക്കളെ പോന്നോമനകളായി വളർത്തി. #{blue->none->b-> 4) ഉപവി പ്രവർത്തികൾക്ക് നിങ്ങളുടെ കുട്ടികൾക്ക് മാതൃകയാവുക ‍}# മാതാപിതാക്കളുടെ ഓരോ ചുവടും കുഞ്ഞുങ്ങൾ പിൻതുടരുന്നു, അതു മോശമായാലും നല്ലതായാലും. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് മാർട്ടിൻ ദമ്പതികൾ മക്കളെ നന്നെ ചെറുപ്പം മുതലേ പഠിപ്പിച്ചിരുന്നു. മാർട്ടിൻ മറ്റുള്ളവരോട് എത്രമാത്രം ദയാലുവായിരുന്നുവെന്നു മകൾ സെലിൻ എഴുതുന്നു "ഒരിക്കൽ എന്റെ പിതാവിനോപ്പം വീട്ടുവാടക പിരിക്കാൻ ലിസ്യുവിലെ പ്രധാന നഗര വീഥിയിൽ ഞാൻ പോയി. ഗ്രഹനാഥ വാടക നൽകാൻ കൂട്ടാക്കിയില്ല എന്നു മാത്രമല്ല എന്റെ പിതാവിനെ അപമാനിക്കുകയും ചെയ്തു. എനിക്കു ദേഷ്യം വന്നു പക്ഷേ മാർട്ടിനപ്പൻ ശാന്തത നഷ്ടപ്പെടുത്താതെ, ഒരു വാക്കു പോലും ഉരുയാടാതെ അവിടെ നിന്നു, പിന്നീട് പോലും ആ സ്ത്രീയെക്കുറിച്ചു ഒരിക്കലും അദ്ദേഹം പരാതിപ്പെട്ടില്ല." #{blue->none->b->5 ) നിങ്ങളുടെ കുട്ടികൾക്കൊപ്പം കളിക്കുക. ‍}# കുട്ടികൾക്കൊപ്പം കളിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇക്കാലത്തു കുറയുകയാണ്. സ്മാർട്ടായ കളിക്കോപ്പുകൾ വാങ്ങി നൽകുമ്പോൾ അവരെ യാർത്ഥത്തിൽ സ്മാർട്ട് ആക്കേണ്ട മാതാപിതാക്കളുടെ സാമിപ്യം പലപ്പോഴും നഷ്ടമാകുന്നു. സെലിൻ അമ്മയായ സെലിഗ്വിരിനെക്കുറിച്ച് എഴുതുന്നു, " ഞങ്ങളുടെ അമ്മ, തന്റെ ജോലിത്തിരക്കുകൾ അർദ്ധ രാത്രിയിലേക്കു മാറ്റി വച്ച് ബോധപൂർവ്വം ഞങ്ങളോടുത്തു കളിക്കുമായിരുന്നു. പപ്പായും ഞങ്ങളുടെ കളികളിൽ പങ്കുചേരുകയും ഞങ്ങൾക്കു ചെറിയ കളിക്കോപ്പുകൾ ഉണ്ടാക്കി നൽകുകയും ഞങ്ങളോടൊത്തു പാട്ടു പാടുകയും ചെയ്യുമായിരുന്നു." ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-12 14:54:00
Keywordsവിശുദ്ധ
Created Date2023-07-12 17:27:06