Contents

Displaying 21121-21130 of 25002 results.
Content: 21525
Category: 1
Sub Category:
Heading: ലോക യുവജനദിനത്തോട് അനുബന്ധിച്ചു പോർച്ചുഗലിൽ നടക്കുന്ന പ്രമുഖ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി മലയാളിയും
Content: മെൽബൺ: അടുത്ത മാസം പോർച്ചുഗലിൽ നടക്കുന്ന ലോക യുവജനദിനത്തോട് അനുബന്ധിച്ചു ഒരുക്കുന്ന പ്രമുഖ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി മലയാളിയും. മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ "മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം" എന്ന വിഷയത്തിൽ ഓഗസ്റ്റ് 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ 3:00 വരെ പ്രഭാഷണം നടത്തും. ഫോറം ലിസ്ബോവ - അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്ബോവക്ക് പരിപാടിക്ക് ആതിഥേയത്വം വഹിക്കും. അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ലോക യുവജന സമ്മേളനത്തിലെ ഈ കോൺഫറൻസിന് നേതൃത്വം നൽകുന്ന ഓഷ്യാനിയ മേഖലയിൽ നിന്നുള്ള ചുരുക്കം ചില പ്രമുഖരിൽ ഒരാളാണ് സോജിൻ സെബാസ്റ്റ്യൻ. ഓഷ്യാനിയ മേഖലയ്ക്കുള്ളിലെ കത്തോലിക്കാ വിശ്വാസ പരിപോഷണത്തിന് സീറോ മലബാർ രൂപത വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹത്തിന്റെ പങ്കാളിത്തം അടിവരയിടുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരും പണ്ഡിതന്മാരും നേതാക്കളും ഫോറം ലിസ്ബോവ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ലോക യുവജന സംഗമം കത്തോലിക്കാ സഭയിലെ യുവജനങ്ങളുടെ ഊർജ്ജസ്വലമായ ചൈതന്യത്തിന്റെയും തീക്ഷ്ണതയുടെയും തെളിവാണ്. ലോകമെമ്പാടുമുള്ള യുവജനങ്ങളെ മാർപാപ്പയുടെ സാന്നിധ്യത്തിൽ ഒന്നിപ്പിക്കുന്ന അസാധാരണമായ ഒത്തുചേരലാണ് ലോക യുവജനദിനം. ഏകദേശം 7 ലക്ഷം യുവജനങ്ങൾ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗോള തലത്തില്‍ കത്തോലിക്കാ യുവജനങ്ങൾക്ക് അഗാധമായ ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെടാനും മൂല്യവത്തായ നേതൃത്വം, വിശ്വാസം, ശിഷ്യത്വ പാഠങ്ങൾ എന്നിവ ഉൾക്കൊള്ളാനുമുള്ള അടിത്തറ പാകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Image: /content_image/News/News-2023-07-19-12:25:27.jpg
Keywords: യുവജന
Content: 21526
Category: 1
Sub Category:
Heading: ഹോളിവുഡിനെ ബാധിച്ച സമരത്തിനിടയിലും 'ദി ചോസണ്‍' പരമ്പരക്കു പ്രത്യേക അനുമതി
Content: ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സിനിമാ മേഖലയിലെ കടന്നുകയറ്റത്തിനെതിരെയും പ്രതിഫല വര്‍ദ്ധനവിനായും ഹോളിവുഡ് സ്റ്റുഡിയോകളില്‍ സമരം പുരോഗമിക്കുമ്പോഴും ക്രിസ്തുവിന്റെ പരസ്യ ജീവിതം പ്രമേയമാക്കിയ 'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനു യൂണിയന്‍ അനുമതി. പരമ്പരയുടെ നാലാമത്തെ സീസണിന്റെ ചിത്രീകരണമാണ് നടക്കുന്നത്. നടീനടന്‍മാരും, മാധ്യമ പ്രവര്‍ത്തകരും, ഗായിക - ഗായകരും ഉള്‍പ്പെടെ ഒന്നരലക്ഷത്തിലധികം പേര്‍ അംഗങ്ങളായുള്ള ‘സ്ക്രീന്‍ ആക്റ്റേഴ്സ് ഗില്‍ഡ് ആന്‍ഡ്‌ ദി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ്‌ റേഡിയോ ആര്‍ട്ടിസ്റ്റ്സ്” (എസ്.എ.ജി-എ.എഫ്.ടി.ആര്‍.എ) യൂണിയന്‍ പ്രഖ്യാപിച്ച സമരമാണ് പുരോഗമിക്കുന്നത്. പ്രാരംഭത്തില്‍ സമരം തങ്ങളെ ബാധിച്ചുവെന്നു പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും, പൂര്‍ണ്ണമായും സ്വകാര്യ ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പരമ്പരയായതിനാല്‍ ദി ചോസണ്‍ സമരത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പരമ്പരയില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി ഉള്‍പ്പെടെയുള്ളവര്‍ എസ്.എ.ജി അംഗങ്ങളാണ്. തങ്ങള്‍ സമരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായും പരമ്പരയുടെ ചിത്രീകരണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും അണിയറ പ്രവര്‍ത്തകരുടെ ട്വീറ്റില്‍ പറയുന്നു. സമരത്തില്‍ ഒഴിവാക്കപ്പെടുന്ന ആദ്യ പരമ്പരയാണ് ‘ദി ചോസണ്‍’. “സമരം പണവും, സമയവും നഷ്ടപ്പെടുത്തിയെങ്കിലും തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന 5 അപ്പവും 2 മത്സ്യവും കൊണ്ടുവന്നിരിക്കുകയാണ്. ബാക്കിയെല്ലാം ദൈവം നോക്കിക്കോളുമെന്ന" പ്രത്യാശനിര്‍ഭരമായ വാക്കുകളാണ് പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 16 മുതല്‍ ദി ചോസണ്‍ സി.ഡബ്ലിയു നെറ്റ്വര്‍ക്കിലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.
Image: /content_image/News/News-2023-07-19-16:14:23.jpg
Keywords: ചോസ
Content: 21527
Category: 1
Sub Category:
Heading: അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയില്‍ കൊളംബിയയില്‍ കര്‍മ്മല മാതാവിന്റെ തിരുനാള്‍ പ്രദക്ഷിണം
Content: ബൊഗോട്ട: പതിവ് തെറ്റിക്കാതെ കൊളംബിയയുടെ തെരുവുകളില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഡ്രൈവര്‍മാരുടെ മധ്യസ്ഥയായ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആഘോഷം ഇക്കൊല്ലവും നടന്നു. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും, പ്രദക്ഷിണങ്ങളും, തീര്‍ത്ഥാടനങ്ങളും വാഹനങ്ങളുടെ ഘോഷയാത്രയും നടന്നു. ബൊഗോട്ടക്കു പുറമേ, മെഡെലിന്‍, ബാരന്‍ക്വില എന്നീ നഗരങ്ങളിലും വാഹനവ്യൂഹങ്ങളുടെ പ്രദക്ഷിണം നടന്നു. ജൂലൈ 16-ന് കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആഘോഷം കൊളംബിയയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Como cada 16 de julio, los fieles colombianos mostraron su devoción a la <a href="https://twitter.com/hashtag/VirgenDelCarmen?src=hash&amp;ref_src=twsrc%5Etfw">#VirgenDelCarmen</a> con caravanas de autos y motos que recorrieron las principales avenidas de Bogotá.<br> <a href="https://twitter.com/eberdejor?ref_src=twsrc%5Etfw">@eberdejor</a> <a href="https://t.co/vjzvAWMFnA">pic.twitter.com/vjzvAWMFnA</a></p>&mdash; ACI Prensa (@aciprensa) <a href="https://twitter.com/aciprensa/status/1680991197643382784?ref_src=twsrc%5Etfw">July 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇളം നീല, വെള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും മരിയന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഹോണ്‍ മുഴക്കി നടന്ന പ്രദക്ഷിണം തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു. നിരവധി ഇടവകകളില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം വൈദികര്‍ വാഹനങ്ങള്‍ വെഞ്ചരിച്ചിരിന്നു. വിമാനവും ബോട്ടും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും മധ്യസ്ഥയായാണ് കര്‍മ്മല മാതാവിനെ വണങ്ങുന്നത്. തിരുനാളിനോട് അനുബന്ധിച്ച് വിവിധ നഗരങ്ങളില്‍ നടക്കാറുള്ള അലങ്കരിച്ച വാഹനങ്ങളുടെ ഘോഷയാത്ര പ്രസിദ്ധമാണ്. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഭക്തിസാന്ദ്രമായ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തു. കൊളംബിയക്ക് പുറമേ ചിലിയിലും കര്‍മ്മല മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്.
Image: /content_image/News/News-2023-07-19-21:12:41.jpg
Keywords: കാര്‍മ്മ
Content: 21528
Category: 18
Sub Category:
Heading: ഭരണങ്ങാനത്തു അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
Content: ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയെ ദൂരദർശിനികൊണ്ട് കണ്ടാൽ പോരാ സൂക്ഷ്മദർശിനിയിലൂടെ ദർശിക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറ്റി സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വിജയത്തിന്റെ അളവുകോൽ സഹനത്തെ സ്വീകരിക്കുന്ന ഹൃദയത്തിന്റെ വലിപ്പമാണ്. കൊടുങ്കാറ്റിന്റെ നടുവിൽ ദൈവത്തിൽ നങ്കുരമിട്ട് ജീവിക്കാൻ കഴിയണം. അതിവേഗം മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ അനേകമാണ്. സഭയ്ക്കുണ്ടായിരുന്ന സൽപ്പേര് ഇല്ലാതാക്കുവാനുള്ള ഗൂഢവും സംഘടിതവുമായ പ്രവർത്തനങ്ങൾ വ്യാപകമായി ഇന്ന് നടക്കുന്നുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺസൺ പുള്ളീറ്റ്, ഭരണങ്ങാനം ഫൊ റോനാ പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്രം വൈസ് റെക്ടർ ഫാ. ജോസഫ് കീരാംതടത്തിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി തുടങ്ങിയവർ സഹകാർമികരായി.
Image: /content_image/India/India-2023-07-20-08:31:29.jpg
Keywords: അല്‍ഫോ
Content: 21529
Category: 1
Sub Category:
Heading: പേപ്പല്‍ പ്രതിനിധി യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി
Content: വാഷിംഗ്ടണ്‍ ഡി‌.സി: യുക്രൈനില്‍ സമാധാന ദൗത്യത്തിനായി ഫ്രാന്‍സിസ് പാപ്പ അയച്ച കർദ്ദിനാൾ മാറ്റിയോ സൂപ്പി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. സമാധാനത്തിന്റെ വഴികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ അയച്ച ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സൂപ്പി, റഷ്യ - യുക്രൈന്‍ പ്രതിസന്ധിയില്‍ വിവിധ വിഷയങ്ങള്‍ ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ യുക്രൈന്‍ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും, അതിനുള്ള സഹായാഭ്യർത്ഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ അമേരിക്കൻ സർക്കാർ ഇറക്കിയ പത്രകുറിപ്പിൽ, ഫ്രാൻസിസ് പാപ്പയുടെ ശുശ്രൂഷയ്ക്കും, സമാധാന ശ്രമങ്ങൾക്കും പ്രത്യേകമായ നന്ദി പ്രകടിപ്പിക്കുന്നതായും രാജ്യത്തു ഒരു ആര്‍ച്ച് ബിഷപ്പിനെ കൂടി പുതിയതായി കർദ്ദിനാളായി നിയമിച്ചതിലുള്ള സന്തോഷം അറിയിക്കുന്നതായും പറയുന്നു. യുക്രൈനിലെ റഷ്യയുടെ തുടർച്ചയായ ആക്രമണം മൂലമുണ്ടാകുന്ന വ്യാപകമായ ദുരിതങ്ങൾ പരിഹരിക്കുന്നതിന് മാനുഷിക സഹായം നൽകാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും, നാട്ടിലേക്ക് യുക്രൈൻ ജനതയ്ക്ക് മടങ്ങി വരുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെ പറ്റിയും ഇരുവരും ദീർഘനേരം സംസാരിച്ചുവെന്നും പ്രസ്താവനയില്‍ പരാമർശമുണ്ട്. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കർദ്ദിനാൾ സൂപ്പി, യു.എസ് പാർലമെന്റംഗങ്ങളുമായും സംസാരിച്ചു.
Image: /content_image/News/News-2023-07-20-09:30:11.jpg
Keywords: ജോ ബൈഡ
Content: 21530
Category: 1
Sub Category:
Heading: ഭാരതം ഭയാനകമായ അവസ്ഥയിൽ, സഹോദരിമാരെ മാപ്പ്: ദുഃഖം പങ്കുവെച്ച് അഭിഭാഷകയായ കന്യാസ്ത്രീയുടെ കുറിപ്പ്
Content: കൊച്ചി: മണിപ്പൂരിൽ അരങ്ങേറുന്ന സമാനതകളില്ലാത്ത ക്രൂര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനത്തിനിരയാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ സിസ്റ്റർ പങ്കുവെച്ച കുറിപ്പിൽ രാജ്യത്തിന്റെ ദയനീയമായ അവസ്ഥ പ്രമേയമാക്കിയിട്ടുണ്ട്. ഭാരതം നാഥനില്ലാ കളരിയാണോ? ഭാരതം ക്രൂരന്മാരായ മൃഗങ്ങൾ വസിക്കുന്ന ആമസോൺ കാടിനെക്കാൾ ഭീകരമാണോ? എന്നീ നിരവധി ചോദ്യങ്ങൾ സിസ്റ്റർ പങ്കുവെച്ച കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. തെരുവിൽ നഗ്നരാക്കപ്പെട്ട സഹോദരിമാരുടെ ദുരവസ്ഥയിൽ, അപമാന ഭാരത്തിൽ, ആത്മനാ പങ്കു ചേരുകയാണെന്നും സഹോദരിമാരോട് മാപ്പ് ചോദിക്കുകയാണെന്നും സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസ സമൂഹാംഗമായ സിസ്റ്റർ ജോസിയ കുറിച്ചു. എന്റെ ഭാരതം ഭയാനകമായ അവസ്ഥയിലാണെന്ന വാക്കുകളോടെയാണ് കുറിപ്പ് സമാപിക്കുന്നത്. #{blue->none->b->കുറിപ്പിന്റെ പൂർണ്ണരൂപം: ‍}# മനസിന്‌ വലിയ ഭാരവും ദുഃഖവും തോന്നുന്നു. കാട്ടിൽ പോലും നിയമവും നീതിയും കാടിന് ചേർന്ന വിധത്തിൽ ഉണ്ട്. എന്റെ നാട്, എന്റെ രാജ്യം, ഭാരത സ്ത്രീയുടെ മാനം, എന്റെ മാനം, അന്തസ്സ്, സുരക്ഷിതത്വം, എല്ലാം എവിടെ?? "Right to live with Human Dignity... ആർട്ടിക്കിൾ 21" ഇന്ത്യയുടെ ആത്മാവ്, അതിന്റെ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ റാണി എന്നറിയപ്പെടുന്ന "അന്തസ്സോടെ ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശം ആണ്" എന്ന് പഠിച്ചത് ലജ്ജയോടെ ഓർക്കുന്നു. ഭാരതം നാഥനില്ലാ കളരി ആണോ? ഭാരതം ക്രൂരന്മാരായ മൃഗങ്ങൾ വസിക്കുന്ന ആമസോൺ കാടിനെക്കാൾ ഭീകരം ആണോ? ആമസോൺ വനത്തിൽ പോലും നാല്പതു ദിവസങ്ങൾ ഒരു അപകടവും കൂടാതെ കഴിയാൻ നാല് കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjosiapsd.josiapsd%2Fposts%2Fpfbid02BNiY24WHeWMuwQCWGnCSmeAXRyTrg5ZzQufjMVojsYQom1rTiidbtq63tPzVptdtl&show_text=true&width=500" width="500" height="812" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അതേ, ആമസോൺ കാടുകളിലെ ക്കാൾ ഭീകരമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ. തെരുവിൽ നഗ്നരാക്കപ്പെട്ട എന്റെ സഹോദരിമാരുടെ ദുരവസ്ഥ യിൽ, അപമാന ഭാരത്തിൽ, ആത്മനാ ഞാനും പങ്കു ചേരുന്നു. മാപ്പ് സഹോദരിമാരെ... മാപ്പ്! അവരുടെ ശരീര ഭാഗങ്ങളിൽ അമർന്ന കരങ്ങളെ, ഏതോ ഒരമ്മ എന്നോ വിരൽത്തുമ്പ് പിടിച്ച് അവരെയും നടത്തിയിരുന്നല്ലോ... അവർക്ക് ജന്മം നൽകിയതും ഒരു സ്ത്രീ ആണല്ലോ. അതേ എന്റെ ഭാരതം ഭയാനകമായ അവസ്ഥയിൽ ആണ്. - Sr. Adv. Josia SD
Image: /content_image/News/News-2023-07-20-16:26:00.jpg
Keywords: കന്യാസ്ത്രീ
Content: 21531
Category: 1
Sub Category:
Heading: ഉത്തർപ്രദേശില്‍ അന്യായമായി കസ്റ്റഡിയിലെടുത്ത 11 ക്രൈസ്തവര്‍ക്ക് ഒടുവില്‍ ജാമ്യം
Content: റായ്ബറേലി: ഉത്തർപ്രദേശില്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്. തീവ്ര ഹിന്ദുത്വസംഘടനയായ ബജ്രംഗ്‌ദള്‍ നൽകിയ പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരിന്നു. പ്രാർത്ഥനാ ഹാളിലെത്തിയ സംഘടനയിലെ പ്രവർത്തകർ പാസ്റ്ററും, കൂടെയുള്ളവരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപിക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ തന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായ ഒത്തുചേരൽ, ഗൂഢാലോചന, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ സഹോദരങ്ങൾ ജയിൽ മോചിതരായതിൽ അതീവ സന്തോഷമുണ്ടെന്ന് നിയമയുദ്ധം നടത്തിയ സാമൂഹ്യപ്രവർത്തകനായ ദിനാനാഥ് ജയസ്വാൾ പറഞ്ഞു. 13 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവർക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന് യുസിഎ ന്യൂസിനോട് അദ്ദേഹം വെളിപ്പെടുത്തി. ഞായറാഴ്ച പ്രാർത്ഥനകളിൽ സംബന്ധിക്കാൻ എത്തുന്ന ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണങ്ങൾ പോലീസ് രജിസ്റ്റർ ചെയ്യുന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണെന്ന് ദിനാനാഥ് പറഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ ക്രൈസ്തവ വിശ്വാസികളുടെ ജീവിതം ദുരിത പൂർണ്ണമായി മാറിയിരിക്കുകയാണ്. 2020 ലാണ് സംസ്ഥാനത്തു മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. ഇതിനു പിന്നാലെ കസ്റ്റഡിയിൽ എടുക്കപ്പെട്ട നിരവധി ക്രൈസ്തവർ ഇപ്പോഴും സംസ്ഥാനത്തിന്റെ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനങ്ങളുമായി ഒത്തുകളി നടത്തി തങ്ങൾക്കെതിരെ വ്യാജ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയാണെന്ന് നിരവധി ക്രൈസ്തവ നേതാക്കൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു. നിയമപ്രകാരം മതം മാറ്റപ്പെട്ട ആളിന്റെയോ, അടുത്ത ബന്ധുവിന്റെയോ, രക്ഷകർത്താവിന്റെ സ്ഥാനമുള്ള ആളുടെയോ പരാതിയില്ലാതെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ പോലീസ് ഈ വ്യവസ്ഥ പിന്തുടരുന്നില്ലായെന്നതാണ് വസ്തുത. രാജ്യത്ത് ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത് . ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 155 ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.
Image: /content_image/News/News-2023-07-20-21:03:21.jpg
Keywords: ഉത്തര്‍പ്രദേ
Content: 21532
Category: 18
Sub Category:
Heading: ഉമ്മന്‍ചാണ്ടി ക്രിസ്തീയ വിശ്വാസത്തിന്റെ നന്മകള്‍ ജീവിതത്തിലൂടെ ഭാരതത്തിനു വേണ്ടി സമർപ്പിച്ച വ്യക്തി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: പുതുപ്പള്ളി: സമാനതകളില്ലാത്ത പൊതുപ്രവർത്തകനായിരുന്നു ഉമ്മൻചാണ്ടിയെന്നു അനുശോചനസന്ദേശത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. മാനവിക മൂല്യങ്ങളായ സത്യം, നീതി, സമത്വം എന്നിവ ആഴത്തിൽ ഉൾക്കൊണ്ട വ്യക്തിത്വത്തിന്റെ ഉടമയായിരിന്നു അദ്ദേഹം. ക്രിസ്തീയ വിശ്വാസത്തിന്റെ നന്മകളായ ദയ, ക്ഷമ, സ്നേഹം, സഹനശക്തി എന്നിവ ജീവിതത്തിലൂടെ ഭാരതത്തിനു വേണ്ടി സമർപ്പിച്ചു. പുതുപ്പള്ളി അദ്ദേഹത്തിനു സ്വന്തമായിരുന്നു. എന്നും കുടുംബത്തെ പോലെയായിരുന്നു പുതുപ്പള്ളി. കേരളം മുഴുവൻ അദ്ദേഹത്തിനു പുതുപ്പള്ളിയായിരുന്നു. എല്ലാവരെയും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തി എന്ന നിലയിൽ ഭരണാധികാരി എന്ന നിലയിൽ ഉത്തമ മാതൃകയാണ്. കേരളത്തിന്റെ മനസിൽ എന്നും ഉമ്മൻ ചാണ്ടി സ്മരണയായി നിലനിൽക്കും. ദൈവത്തെ ആശ്രയിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചു. വിശുദ്ധ കുർബാനയിൽ സജീവമായി പങ്കാളിയാകുന്ന ഉമ്മൻചാണ്ടിയെ ഓർമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Image: /content_image/India/India-2023-07-21-10:08:25.jpg
Keywords: ആലഞ്ചേരി, ഉമ്മന്‍
Content: 21533
Category: 18
Sub Category:
Heading: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ചപ്പോൾ അവഹേളിക്കപ്പെട്ടത് ഇന്ത്യ: പ്രോലൈഫ് അപ്പോസ്‌തലേറ്റ്
Content: കൊച്ചി: വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം. വൈകൃത മനസ്സുള്ള ആൾക്കൂട്ടങ്ങളെ കർശനമായ നിയമനടപടികളിലൂടെ നേരിടുവാൻ സർക്കാർ സന്നദ്ധമാകണം. മണിപ്പൂരിൽ അരങ്ങേറിയതുപോലുള്ള ഹീനതയ്ക്കെതിരെ സാമൂഹ്യ മനസ്സാക്ഷിയെ ഉണർത്തുവാൻ മത രാഷ്ട്രീയ നേതൃത്വങ്ങൾ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം. പ്രതിഷേധ സമ്മേളങ്ങളും നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സെക്രട്ടറി സാബു ജോസ് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2023-07-21-10:17:01.jpg
Keywords: മണിപ്പൂ
Content: 21534
Category: 1
Sub Category:
Heading: വീഡിയോക്ക് പിന്നാലെ ലോകമെമ്പാടും പ്രതിഷേധം; മണിപ്പൂര്‍ വിഷയത്തില്‍ 79 ദിവസങ്ങള്‍ക്ക് ഒടുവില്‍ മോദിയുടെ പ്രതികരണം
Content: ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായി വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഒടുവില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം കുറ്റകൃത്യങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കലാപം പിന്നിട്ടിട്ട് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര മോദിയുടെ പ്രതികരണമെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. നാനൂറോളം ക്രിസ്തീയ ആരാധനാലയങ്ങളും പതിനായിരകണക്കിന് ക്രൈസ്തവരുടെ ഭവനങ്ങളും തെരഞ്ഞുപിടിച്ചു ആക്രമണം നടത്തിയപ്പോഴും പ്രധാനമന്ത്രി അപകടകരമായ മൗനം പാലിക്കുകയായിരിന്നു. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനം ഭരിക്കുന്ന ബി‌ജെ‌പി സര്‍ക്കാരില്‍ ഇടപെടല്‍ നടത്തി കലാപവും വംശീയഹത്യയും അവസാനിപ്പിക്കുവാന്‍ വിശാലമായ സാധ്യതകള്‍ ഉണ്ടായിരിന്നിട്ടും മോദി മൗനം തുടര്‍ന്നു. വിവിധ ക്രിസ്തീയ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി തെരുവുകളില്‍ ധര്‍ണ്ണ നടത്തി. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ അതിക്രൂരമായ സംഭവത്തിന്‍റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുന്നത്. മെയ് ആദ്യവാരത്തില്‍ നടന്ന സംഭവം, ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പുറത്തുവരികയായിരിന്നു. ഇതിനിടെ കംഗ് പോകി ജില്ലയിലെ വീട്ടിൽനിന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോയ പോലീസ് ആൾക്കൂട്ടത്തിനു കൈമാറുകയായിരുന്നെന്ന് ലൈംഗീകാതിക്രമത്തിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടിൽനിന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കലാപകാരികൾക്കു മുന്നിൽ റോഡിൽ ഇറക്കിവിട്ടെന്ന് മാനഭംഗത്തിനിരയായെന്നു ഇവര്‍ മാധ്യമങ്ങളോട് പാഞ്ഞു. തന്നെയും തനിക്കൊപ്പമുണ്ടായിരുന്ന നാല്‍പ്പത്തിരണ്ടും അന്‍പത്തിരണ്ടും വയസുള്ള രണ്ടു സ്ത്രീകളെയും നഗ്നരാക്കി പീഡിപ്പിച്ചുവെന്നും പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തില്‍ മെയ്തി- കുക്കി കലാപത്തെക്കുറിച്ച് മോദി ഒന്നും പ്രതികരിച്ചില്ലായെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മണിപ്പൂർ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിൽ നടപടി സ്വീകരിക്കുമെന്നു മാത്രമാണ് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണമുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരിന്നു. മണിപ്പൂരില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവര്‍ 41 ശതമാനമാണ്. ആക്രമത്തിന് ഇരയായവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
Image: /content_image/News/News-2023-07-21-11:40:08.jpg
Keywords: മണിപ്പൂ