category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതം ഭയാനകമായ അവസ്ഥയിൽ, സഹോദരിമാരെ മാപ്പ്: ദുഃഖം പങ്കുവെച്ച് അഭിഭാഷകയായ കന്യാസ്ത്രീയുടെ കുറിപ്പ്
Contentകൊച്ചി: മണിപ്പൂരിൽ അരങ്ങേറുന്ന സമാനതകളില്ലാത്ത ക്രൂര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനത്തിനിരയാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ സിസ്റ്റർ പങ്കുവെച്ച കുറിപ്പിൽ രാജ്യത്തിന്റെ ദയനീയമായ അവസ്ഥ പ്രമേയമാക്കിയിട്ടുണ്ട്. ഭാരതം നാഥനില്ലാ കളരിയാണോ? ഭാരതം ക്രൂരന്മാരായ മൃഗങ്ങൾ വസിക്കുന്ന ആമസോൺ കാടിനെക്കാൾ ഭീകരമാണോ? എന്നീ നിരവധി ചോദ്യങ്ങൾ സിസ്റ്റർ പങ്കുവെച്ച കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്. തെരുവിൽ നഗ്നരാക്കപ്പെട്ട സഹോദരിമാരുടെ ദുരവസ്ഥയിൽ, അപമാന ഭാരത്തിൽ, ആത്മനാ പങ്കു ചേരുകയാണെന്നും സഹോദരിമാരോട് മാപ്പ് ചോദിക്കുകയാണെന്നും സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസ സമൂഹാംഗമായ സിസ്റ്റർ ജോസിയ കുറിച്ചു. എന്റെ ഭാരതം ഭയാനകമായ അവസ്ഥയിലാണെന്ന വാക്കുകളോടെയാണ് കുറിപ്പ് സമാപിക്കുന്നത്. #{blue->none->b->കുറിപ്പിന്റെ പൂർണ്ണരൂപം: ‍}# മനസിന്‌ വലിയ ഭാരവും ദുഃഖവും തോന്നുന്നു. കാട്ടിൽ പോലും നിയമവും നീതിയും കാടിന് ചേർന്ന വിധത്തിൽ ഉണ്ട്. എന്റെ നാട്, എന്റെ രാജ്യം, ഭാരത സ്ത്രീയുടെ മാനം, എന്റെ മാനം, അന്തസ്സ്, സുരക്ഷിതത്വം, എല്ലാം എവിടെ?? "Right to live with Human Dignity... ആർട്ടിക്കിൾ 21" ഇന്ത്യയുടെ ആത്മാവ്, അതിന്റെ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ റാണി എന്നറിയപ്പെടുന്ന "അന്തസ്സോടെ ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശം ആണ്" എന്ന് പഠിച്ചത് ലജ്ജയോടെ ഓർക്കുന്നു. ഭാരതം നാഥനില്ലാ കളരി ആണോ? ഭാരതം ക്രൂരന്മാരായ മൃഗങ്ങൾ വസിക്കുന്ന ആമസോൺ കാടിനെക്കാൾ ഭീകരം ആണോ? ആമസോൺ വനത്തിൽ പോലും നാല്പതു ദിവസങ്ങൾ ഒരു അപകടവും കൂടാതെ കഴിയാൻ നാല് കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjosiapsd.josiapsd%2Fposts%2Fpfbid02BNiY24WHeWMuwQCWGnCSmeAXRyTrg5ZzQufjMVojsYQom1rTiidbtq63tPzVptdtl&show_text=true&width=500" width="500" height="812" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അതേ, ആമസോൺ കാടുകളിലെ ക്കാൾ ഭീകരമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ. തെരുവിൽ നഗ്നരാക്കപ്പെട്ട എന്റെ സഹോദരിമാരുടെ ദുരവസ്ഥ യിൽ, അപമാന ഭാരത്തിൽ, ആത്മനാ ഞാനും പങ്കു ചേരുന്നു. മാപ്പ് സഹോദരിമാരെ... മാപ്പ്! അവരുടെ ശരീര ഭാഗങ്ങളിൽ അമർന്ന കരങ്ങളെ, ഏതോ ഒരമ്മ എന്നോ വിരൽത്തുമ്പ് പിടിച്ച് അവരെയും നടത്തിയിരുന്നല്ലോ... അവർക്ക് ജന്മം നൽകിയതും ഒരു സ്ത്രീ ആണല്ലോ. അതേ എന്റെ ഭാരതം ഭയാനകമായ അവസ്ഥയിൽ ആണ്. - Sr. Adv. Josia SD
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-20 16:20:00
Keywordsകന്യാസ്ത്രീ
Created Date2023-07-20 16:21:32