Contents

Displaying 21151-21160 of 25001 results.
Content: 21555
Category: 1
Sub Category:
Heading: ഹാഗിയ സോഫിയയിൽ ആദ്യമായി നിസ്ക്കാരം നടന്നിട്ട് ഇന്നേക്ക് 3 വർഷം; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ
Content: ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നേക്ക് മൂന്നു വർഷം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 2020 ജൂലൈ 10നാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ഇതേ തുടർന്ന് ജൂലൈ 24നു തുർക്കി പ്രസിഡന്റ് ഏർദോഗന്റെയും ഇസ്ലാമിക പണ്ഡിതരുടെയും സാന്നിധ്യത്തിൽ ആദ്യമായി നിസ്ക്കാരം നടത്തുകയായിരിന്നു. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ വന്ന ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. 1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍. 2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു. ഹാഗിയ സോഫിയയിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചുക്കൊണ്ടായിരിന്നു നിസ്ക്കാരം. (ഇപ്പോഴും അവ തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്) ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-24-12:54:06.jpg
Keywords: ഹാഗിയ
Content: 21556
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് ബർമിങ്ഹാമിൽ; സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്‌ത വചന പ്രഘോഷകൻ ഫാ. സാംസൺ മണ്ണൂർ പങ്കെടുക്കുന്നു
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. റവ. ഫാ. സേവ്യർഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാംസൺ മണ്ണൂർ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും. യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കർ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം, ബൈബിൾ, മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. *** കൂടുതൽ വിവരങ്ങൾക്ക്; >>>>>> ഷാജി ജോർജ് 07878 149670 >>>>>>> ജോൺസൺ ‭+44 7506 810177‬ >>>>>> അനീഷ് ‭07760 254700‬ >>>>> ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; ‍}# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ് ‍}# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-07-24-20:22:44.jpg
Keywords: അഭിഷേകാഗ്നി
Content: 21557
Category: 1
Sub Category:
Heading: അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍
Content: ഇസ്താംബൂള്‍: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ്‌ കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍. അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍മേനിയ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ബ്രൌണ്‍ബാക്ക് ഈ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. തുര്‍ക്കിയുടെ പിന്തുണയോടെ അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരാബാഖ് മേഖലയുടെ കഴുത്ത് ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ബ്രൌണ്‍ബാക്ക്, ഈ മേഖല ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടെത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്തുന്ന ‘നാഗോര്‍ണോ-കാരാബാഖ് മനുഷ്യാവകാശ നിയമം’ പാസാക്കുവാനും, അസര്‍ബൈജാന്റെ മേല്‍ അമേരിക്ക മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു. അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, നാറ്റോ അംഗമായ തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്കിരയാക്കുന്നതെന്നും ബ്രൌണ്‍ബാക്ക് ചൂണ്ടിക്കാട്ടി. അര്‍മേനിയയിലെ 28 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം 1990-കളിലാണ് നാഗോര്‍ണോ-കാരാബാഖ് മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1994-ലെ യുദ്ധത്തിന് ശേഷം മേഖലയുടെ നിയന്ത്രണത്തില്‍ അര്‍മേനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സൈനീക നടപടികള്‍ ആരംഭിച്ചതോടെ 2020 മുതലാണ്‌ മേഖല വീണ്ടും സംഘര്‍ഷഭരിതമായത്. 2020 നവംബറില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരിന്നു. 3822 അര്‍മേനിയക്കാരും, 2906 അസര്‍ബൈജാനികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പഠനഫലത്തില്‍ പറയുന്നത്.
Image: /content_image/News/News-2023-07-24-22:38:56.jpg
Keywords: അര്‍മേനിയ
Content: 21558
Category: 18
Sub Category:
Heading: മണിപ്പൂരിൽ ഭാരത കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം
Content: ന്യൂഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ മൗനത്തിലും നിസംഗതയിലും ആശങ്കയെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കലാപം തുടരുന്നതിൽ കടുത്ത ദുഃഖമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയും വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കും നേരേയും നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത ഉറ പ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും രണ്ടു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിനു ശേഷം നൽകിയ പ്രസ്താവനയിൽ സിബിസിഐ പ്രസിഡന്റ് പറഞ്ഞു. മണിപ്പൂരിൽ കലാപം തുടരുന്ന കാക്ചിംഗ്, സുഖ് മേഖല, ഫുഖാവോ, കാഞ്ചിപുർ, സംഗായിപ്രോ മേഖലകളിലാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) സംഘം സന്ദർശനം നടത്തിയത്. കലാപകാരികൾ അഗ്നിക്കിരയാക്കുകയും തകർക്കുകയും ചെയ്ത വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സംഘം സന്ദർശിച്ചു. മാർ ആൻഡ്രൂസ് താഴത്തിനെ കൂടാതെ ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലൂമൻ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പോൾ മൂഞ്ഞേലി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Image: /content_image/India/India-2023-07-25-19:38:34.jpg
Keywords: മണിപ്പൂ
Content: 21559
Category: 18
Sub Category:
Heading: മണിപ്പൂരില്‍ മൂന്നര കോടി രൂപയുടെ സഹായമെത്തിച്ച് കാരിത്താസ് ഇന്ത്യ
Content: ഇംഫാല്‍: കാത്തലിക് റിലീഫ് സർവീസ്, ഇംഫാൽ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എന്നിവയുമായി സഹകരിച്ച് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ കലാപബാധിത മേഖലയിൽ സഹായങ്ങൾ തുടരുന്നു. മൂന്നുകോടി രൂപയുടെ സഹായം കാരിത്താസ് ഇന്ത്യ ഇതുവരെ ചെയ്തുകഴിഞ്ഞു. വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിക്കുന്നുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ മണിപ്പൂർ ജനതയ്ക്കൊപ്പം നിൽക്കാൻ ഇന്ത്യയിലെ ക്രൈസ്തവസഭകൾ മുന്നോട്ടു വരണമെന്നും സി‌ബി‌സി‌ഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/India/India-2023-07-25-19:54:39.jpg
Keywords: കാരിത്താസ്
Content: 21560
Category: 18
Sub Category:
Heading: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണം: മാർ തോമസ് പാടിയത്ത്
Content: ഭരണങ്ങാനം: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. എല്ലാറ്റിനെയും ദൈവിക പദ്ധതിയുടെ ഭാഗമായി സ്വീകരിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു.സഹനത്തിന്റെയും പീഡനത്തിന്റെയും വേളയിലൂടെ കടന്നുപോകുന്ന മണിപ്പുരിലെ നമ്മുടെ സഹോദരങ്ങൾക്ക് അൽഫോൻസാമ്മയുടെ ജീവിതം ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. ജോസഫ് തെള്ളിക്കുന്നേൽ, ഫാ. മാത്യു കണിയാംപടിക്കൽ എന്നിവർ സഹകാർമികരായി. ഇന്നലെ ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. എൽജിൻ മടിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. ഏബ്രഹാം പാലയ്ക്കാത്തടത്തിൽ, ഫാ. തോമസ് പുല്ലാട്ട്, ഫാ. കുര്യൻ തടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.
Image: /content_image/India/India-2023-07-26-08:23:17.jpg
Keywords: പാടിയ
Content: 21561
Category: 1
Sub Category:
Heading: വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമയിലെ മെത്രാൻ
Content: ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്. കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. വധശിക്ഷ നൽകിയ ആളിനും, അയാളുടെ ഇരകളായി മാറിയവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പ് അഭ്യർത്ഥന നടത്തി. മരണശിക്ഷയെന്നത് സംസ്ഥാനം ഉറക്കെ പ്രഖ്യാപിക്കുന്ന ജീവന്റെ സംസ്ക്കാരത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, നീചമായ കുറ്റമാണെങ്കിലും മനുഷ്യ ജീവന്റെ മൂല്യം ഇല്ലാതാകുന്നില്ലെന്ന് കൂട്ടിച്ചേർത്തു. പുരാതനമായ ശിക്ഷയെന്നാണ് അദ്ദേഹം വധശിക്ഷയെ വിശേഷിപ്പിച്ചത്. 51 വയസ്സ് ഉണ്ടായിരുന്ന പ്രതിയെ മക്അലേസ്റ്ററിലെ ജയിലിൽവെച്ച് വിഷ പദാർത്ഥം കുത്തിവെച്ചാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 1995ൽ ജയിലിലെ ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിനുശേഷം ടുൾസയിലെ ഒരു സ്ത്രീയോടൊപ്പം ഏതാനും ദിവസം കഴിഞ്ഞതിനുശേഷം അവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വധശിക്ഷക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. ഇതിന് മുൻപ് ഒരു സ്ത്രീയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ജിമെയിൻ കാനോൺ ജയിലിലാകുന്നത്. ഈ സ്ത്രീയെ അയാൾ ലൈംഗീകമായി പീഡനത്തിനും ഇരയാക്കിയിരിന്നു. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു.
Image: /content_image/News/News-2023-07-26-08:27:55.jpg
Keywords: വധശിക്ഷ
Content: 21562
Category: 1
Sub Category:
Heading: ടാൻസാനിയയിൽ വൈദികൻ കൊല്ലപ്പെട്ടു
Content: എംബുലു: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ എംബുലു രൂപതയിൽ സ്ഥിതിചെയ്യുന്ന ഔവർ ലേഡി ക്യൂൻ ഓഫ് അപ്പസ്തോലസ് ഇടവക ദേവാലയത്തിന്റെ വികാരിയായ വൈദികൻ കൊല്ലപ്പെട്ടു. ഫാ. പംഫീലി നാട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ജൂലൈ 19നു ലിയോനാർഡ് എന്ന വ്യക്തി, ഫാ. പംഫീലി തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവാലയത്തിൽ എത്തുകയും ഭാരമുള്ള ഒരു ആയുധം കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു. ധീരതയോടെയാണ് ഫാ. പംഫീലി സേവനം ചെയ്തിരുന്നതെന്ന് ജൂലൈ ഇരുപതാം തീയതി രൂപതയുടെ മെത്രാൻ അന്തോണി ഗാസ്പെർ അനുശോചനം രേഖപ്പെടുത്തി. ദേവാലയത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ ആദ്യം ലിയോനാർഡിനെ തടഞ്ഞിരുന്നെങ്കിലും, ഫാ. പംഫീലിയുടെ നിർദ്ദേശപ്രകാരം അയാളെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. പിന്നാലെ സംഭവം അറിഞ്ഞ് പുറത്തുനിന്ന് എത്തിയ അക്രമാസക്തരായ ജനക്കൂട്ടം ലിയോനാർഡിനെ കൊലപ്പെടുത്തിയെന്ന് ദേശീയ മാധ്യമമായ അസം ടിവി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് ഫാ. പംഫീലി മരണമടഞ്ഞത്. അടിയുറച്ച വിശ്വാസത്തിനും, സമർപ്പണത്തിനും പേരുകേട്ട ആത്മീയ പിതാവ് ആയിരുന്നു ഫാ. പംഫീലി നാടയെന്ന് ബിഷപ്പ് ഗാസ്പെർ പറഞ്ഞു. തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹത്തിന് ഉത്സാഹവും, ധീരതയും, പ്രതിബന്ധതയും ഉണ്ടായിരുന്നു. തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന സേവനത്തിന്റെ ഒരു മനുഷ്യനായി അദ്ദേഹം അറിയപ്പെടുമെന്ന് , ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വൈദികന്റെ മൃതസംസ്കാര ശുശ്രൂഷകൾ വെർജിൻ മേരി കത്തീഡ്രൽ ദേവാലയത്തിൽ നടത്തി.
Image: /content_image/News/News-2023-07-26-08:32:31.jpg
Keywords: ടാൻസാനിയ
Content: 21563
Category: 1
Sub Category:
Heading: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു. എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ പ്രസിഡന്റും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മോണ്ട്സെ അല്‍വരാഡോ, ‘എബൈഡിംഗ് റ്റുഗെദര്‍’ പോഡ്കാസ്റ്റിന്റെ അവതാരികയായ സിസ്റ്റര്‍ മിറിയം ജെയിംസ് ഹെയിഡ്ലാന്‍ഡ്, ‘അസ്ക് ഫാദര്‍ ജോഷ്‌’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. ജോഷ്‌ ജോണ്‍സണ്‍ എന്നീ മൂന്ന്‍ പേരാണ് പ്രധാനമായും പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക. വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍. ‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ് എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമേ, ഗ്രന്ഥകാരിയും ഹോപ്‌ സ്റ്റോറീസ് പോഡ്കാസ്റ്റിന്റെ അവതാരകയായ സിസ്റ്റര്‍ ജോസഫിന്‍ ഗാരെറ്റ്, ‘സിസ്റ്റേഴ്സ് ഓഫ് ദി ലൈഫ്’ എന്ന പ്രോലൈഫ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബെഥനി മഡോണ, സെര്‍വന്റ്സ് ഓഫ് പിയേഴ്സ്ഡ് ഹാര്‍ട്ട് ഓഫ് ജീസസ് ആന്‍ഡ്‌ മേരി സന്യാസ സമൂഹാംഗത്തിന്റെ സ്ഥാപകയായ മദര്‍ അഡേല ഗാലിണ്ടോ ഉള്‍പ്പെടെ നിരവധി പ്രമുഖ കന്യാസ്ത്രീകളും പ്രഭാഷണങ്ങള്‍ നടത്തും. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണത്തിന് പദ്ധതിയിട്ടത്. ദിവ്യകാരുണ്യ നവീകരണത്തിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നാണ് കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉപയോഗിക്കേണ്ട തിരുവോസ്തി സൂക്ഷിക്കുന്നതിനുള്ള അരുളിക്ക പാപ്പ ആശീര്‍വദിച്ചിരിന്നു.
Image: /content_image/News/News-2023-07-26-08:37:41.jpg
Keywords: ദിവ്യകാരുണ്യ
Content: 21564
Category: 18
Sub Category:
Heading: 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ മണിപ്പൂർ ജനതക്ക് അയച്ച് തിരുവനന്തപുരം അതിരൂപത
Content: തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങേകി തിരുവനന്തപുരം അതിരൂപത കെസിവൈഎം. ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കെസിവൈഎം പ്രവർത്തകർ ശേഖരിച്ച് മണിപ്പൂരിലേക്ക് അയച്ചത്. ഒരാഴ്ച കൊണ്ട് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശേഖരിച്ചത്. കെസിവൈഎം പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ലോറിയിൽ ഇന്നുച്ചയ്ക്കാണ് മണിപ്പൂരിലേക്കയച്ചത്. മണിപ്പൂർ ജനതയ്ക്കായി ശേഖരിച്ച വസ്തുക്കൾ എത്തിക്കുന്നതിനു മാത്രം വാഹനക്കൂലിയായി രണ്ടു ലക്ഷം രൂപയോളം വരും. ഈ തുകയും കെ. സി. വൈ. എം. പ്രവർത്തകരാണ് കണ്ടെത്തുന്നത്. ഇടവകകളിൽ നിന്ന് ശേഖരിച്ച നിത്യോപയോഗ വസ്തുക്കൾ പ്രത്യേകം തരം തിരിച്ചാണ് മണിപ്പൂരിലേക്കയക്കുന്നത്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാത്ത ഉത്പ്പന്നങ്ങളാണ് കയറ്റി അയക്കുന്നത്.
Image: /content_image/India/India-2023-07-26-13:50:33.jpg
Keywords: മണിപ്പൂ