Contents
Displaying 21181-21190 of 25000 results.
Content:
21585
Category: 18
Sub Category:
Heading: മണിപ്പൂരിനായി സിആര്‍ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി
Content: കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സിആര്‍ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം നടത്തി. കഴിഞ്ഞ ആഴ്ചയിൽ സിആര്‍ഐ കണ്ണൂർ യൂണിറ്റിലെ എല്ലാ സന്യാസ ഭവനങ്ങളും ചേർന്ന് ഒത്തൊരുമിച്ചാണ് ഈ ആയിരം മണിക്കൂർ ആരാധന നടത്തിയത്. മണിപ്പൂർ ജനതയ്ക്കു വേണ്ടി പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചു. അശാന്തിയുടെ ദിവസങ്ങളെ നേരിടുന്ന മണിപ്പൂരിലെ ജനതയുടെ വേദനകളെ അനുസ്മരിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞം നടത്തിയതെന്നു കണ്ണൂർ യൂണിറ്റ് പ്രസിഡന്‍റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എം.സി.ബിഎസ് അറിയിച്ചു. മണിപ്പൂരിലെ പ്രതിസന്ധികൾ ആരംഭിച്ചനാൾ മുതൽ കണ്ണൂർ സിആർഐ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്രാർത്ഥനാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. മെയ് മാസത്തിൽ പ്രാർത്ഥനാ ദിനമായും ജൂൺ മാസത്തിൽ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിച്ചും ജൂലൈ മാസത്തിൽ പ്രാർത്ഥനാവാരമായി ദിവ്യകാരുണ്യ ആരാധന നടത്തിയും സിആർഐ കണ്ണൂർ യൂണിറ്റ് മണിപ്പൂർ ജനതയ്ക്കായുള്ള ഐക്യദാർഢ്യം അറിയിച്ചിരുന്നു. മനുഷ്യജീവന് വിലകല്പിക്കാതെ ഒരു ജനതയുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇപ്പോഴും തുടരുന്ന ഭരണാധികാരികളുടെ നിസ്സംഗതയും മൗനവും ഉത്തരവാദിത്വരഹിതമായ നിലപാടുകളും അവസാനിപ്പിക്കണമെന്നും ഉചിതമായി പ്രവർത്തിച്ച് ഏവരുടെയും സംരക്ഷണവും സമാധാനവും ഉറപ്പുവരുത്തണമെന്നും കണ്ണൂർ യൂണിറ്റ് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ മറ്റു വിവിധ തരത്തിലുള്ള പ്രാർത്ഥനകളിലൂടെയും പ്രതികരണങ്ങളിലൂടെയും മണിപ്പൂർ ജനതയോടൊപ്പം കണ്ണൂർ യൂണിറ്റ് കൂട്ടായ്മ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-07-30-15:22:41.jpg
Keywords: മണിപ്പൂ

21586
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. ഓഗസ്റ്റ് നാലുവരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ധ്യാനം നയിക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസിൽ നടക്കും. "കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ - ഒരു ദൈവശാസ്ത്ര പ്രതികരണം 'എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റൈഫൻ ജോസഫ്, ടെസി, ജോബി തോമസ്, വർഗീസ് കെ. ചെറിയാൻ എന്നിവർ പ്രസംഗിക്കും. മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ എന്നിവർ ഏകദിന ദൈവശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Image: /content_image/India/India-2023-07-30-15:51:03.jpg
Keywords: കെസിബിസി

21587
Category: 1
Sub Category:
Heading: ഫ്രാൻസിലെ മാർസേയിലേക്ക് സന്ദര്‍ശനം നടത്താന്‍ ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മാസം ആദ്യം മംഗോളിയിൽ നിന്നും അപ്പസ്തോലിക സന്ദർശനത്തിനു ശേഷം മടങ്ങിവരുന്ന ഫ്രാൻസിസ് മാർപാപ്പ മൂന്നാഴ്ചകൾക്ക് ശേഷം ഫ്രാൻസിലെ മാർസേയിലി സന്ദർശിക്കും. സെപ്റ്റംബർ 22, 23 തീയതികളിലാണ് പാപ്പ മാർസേയിൽ സന്ദർശനം നടത്തുകയെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. ആഫ്രിക്കയിൽ നിന്നും ജനുവരി മാസം അപ്പസ്തോലിക പര്യടനം നടത്തി തിരികെ വരുന്ന വേളയിൽ വിമാനത്തിൽവെച്ച് മാർസേയി സന്ദർശനത്തിനെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ സൂചിപ്പിച്ചിരുന്നു. സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞ് 2;35 ന് റോമിൽ നിന്നും യാത്ര ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ 4:15ന് ഔദ്യോഗികമായി സ്വീകരിക്കും. ഇതിന് ഒരു മണിക്കൂറിനു ശേഷം ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽവെച്ച് വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തിൽ ഒത്തുചേരുന്ന മത നേതാക്കൾക്ക് വേണ്ടി പാപ്പ സന്ദേശം നൽകി സംസാരിക്കും. പിറ്റേന്നു സെപ്റ്റംബർ 23 മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്സ് അവലിന്റെ വസതിയിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാൻസിസ് മാർപാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രധാന പരിപാടിയിൽ പാപ്പ പങ്കെടുക്കുക. ഫ്രഞ്ച് പ്രസിഡന്റുമായി പുലർച്ചെ 11 30ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈകുന്നേരം വെലോഡ്രോം സ്റ്റേഡിയത്തിൽവെച്ച് അന്നേദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും അർപ്പിക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരോടൊപ്പം നൂറ്റിയിരുപതോളം വരുന്ന യുവജനങ്ങൾ ഒത്തുചേരുന്ന റെൺകോൺഡ്രസ് മെഡിറ്ററേനീൻസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ മാർസേയിൽ എത്തിച്ചേരുന്നത്. സംവാദത്തിലും, പ്രകൃതി സംരക്ഷണ വിഷയത്തിലും താല്പര്യമുള്ള കൂട്ടായ്മകളുടെ ഒത്തുചേരലാണ് റെൺകോൺഡ്രസ് മെഡിറ്ററേനീൻസ്. ആറ് ആറാഴ്ചകൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന മൂന്നാമത്തെ യാത്രയായിരിക്കും ഇത്. ഓഗസ്റ്റ് രണ്ടു മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ ഭാഗമാകാൻ പാപ്പ ഉണ്ടാകും. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ദിനത്തോട് അനുബന്ധിച്ചായിരിക്കും ഒത്തുചേരലിന് സമാപനമാവുക. ആഫ്രിക്കയിൽ നിന്നും, ഏഷ്യയിൽ നിന്നുമുള്ള നിരവധി അഭയാർത്ഥികളുടെ ജീവൻ യൂറോപ്പിൽ എത്താൻ ശ്രമിക്കുന്നതിനിടയിൽ മെഡിറ്ററേനിയനിൽവെച്ച് പൊലിയുന്നത് മൂലം മെഡിറ്ററേനിയനെ യൂറോപ്പിന്റെ ഏറ്റവും വലിയ ശവക്കല്ലറയെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ വിശേഷിപ്പിച്ചിരുന്നു.
Image: /content_image/News/News-2023-07-30-23:37:32.jpg
Keywords: പാപ്പ

21588
Category: 1
Sub Category:
Heading: ആഭ്യന്തര യുദ്ധം: സുഡാനില്‍ അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലെന്ന് വെളിപ്പെടുത്തല്‍
Content: ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍ അപകടത്തിലാണെന്നും കത്തോലിക്ക മിഷ്ണറി വൈദികന്‍. നിരവധി ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയും, രക്ഷപ്പെടുകയും ചെയ്തുവെങ്കിലും, സംഘര്‍ഷം തലസ്ഥാന നഗരമായ ഖാര്‍തൂമിലേക്കും മറ്റ് ജനവാസ മേഖലകളിലേക്കും വ്യാപിക്കുന്നതോടെ രാജ്യത്ത് അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാവുമെന്ന്‍ ഫാ. ജോര്‍ജ്ജ് കാര്‍ലോസ് നാരാഞ്ചോ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് വെളിപ്പെടുത്തി. കമാന്‍ഡ് സെന്ററാക്കി പരിവര്‍ത്തനം ചെയ്ത ഖാര്‍തൂമൈല്‍ കോപ്റ്റിക് കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ‘ആര്‍എസ്എഫ്’ന്റെ ആക്രമണത്തിനിരയായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒംദുര്‍മാനിലെ കോപ്റ്റിക് കത്തീഡ്രലും ആക്രമണത്തിനിരയാവുകയും കൊള്ളിയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ നിരവധി കാറുകള്‍ മോഷ്ടിക്കുകയും, മെത്രാനേയും, മറ്റൊരു പുരോഹിതനേയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഖാര്‍തൂമിലെ ഓള്‍ സെയിന്റ്സ് എപ്പിസ്കൊപ്പല്‍ കത്തീഡ്രലും ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ പല ദേവാലയങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. കോപ്റ്റിക് ക്രൈസ്തവരുടെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ അവര്‍ യഥാര്‍ത്ഥ സുഡാനികള്‍ അല്ലെന്ന് പറഞ്ഞ് ആര്‍.എസ്.എഫ് അവഹേളിക്കുകയും ചെയ്യുന്നുണ്ട്. സംഘര്‍ഷ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമോ, വെള്ളമോ, വൈദ്യതിയോ ലഭിക്കുന്നില്ലെന്നും, ജനങ്ങളുടെ വീടുകള്‍ ആര്‍.എസ്.എഫ് പട്ടാളക്കാര്‍ കയ്യടക്കിയിരിക്കുകയാണെന്നും, നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും, അന്താരാഷ്ട്ര സംഘടനകള്‍ക്ക് സാധാരണക്കാരിലേക്ക് എത്തുവാന്‍ കഴിയുന്നില്ലെന്നും ഫാ. ജോര്‍ജ്ജ് വെളിപ്പെടുത്തി. സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, ആര്‍.എസ്.എഫ് തലവനായ ജനറല്‍ മൊഹമ്മദ് ഹംദാനും തമ്മിലുള്ള അധികാര വടംവലിയാണ് ആഭ്യന്തരയുദ്ധമായി പരിണമിച്ചിരിക്കുന്നത്. പോരാട്ടം കനക്കുമ്പോഴും ജീവന്‍പോലും വകവെക്കാതെ ഇടവക ജനങ്ങള്‍ക്ക് ആശ്വാസവും, പ്രതീക്ഷയും പകരുവാന്‍ ഖാര്‍തൂമിലും, എല്‍-ഒബെയിദിലും തുടരുവാനുള്ള തീരുമാനത്തിലാണ് കത്തോലിക്കാ വൈദികര്‍. അതേസമയം യുദ്ധം കനത്തതോടെ പലരും തെക്കന്‍ സുഡാനിലേക്ക് തിരികെ പോയി. ചിലര്‍ എല്‍-ഒബെയ്ദിലും തങ്ങിയിട്ടുണ്ട്. സുഡാനി ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ഈജിപ്റ്റില്‍ വേരുകളുള്ള കോപ്റ്റിക് ഓര്‍ത്ത്ഡോക്സ് സഭാംഗങ്ങളാണ്.
Image: /content_image/News/News-2023-07-30-23:46:34.jpg
Keywords: സുഡാ

21589
Category: 18
Sub Category:
Heading: ലഹരി വ്യാപനം അപകടകരമായ നിലയിൽ; ശക്തമായ ഇടപെടല്‍ വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും, ലഹരി ഉപയോഗം പതിവായി നടക്കുന്ന ഇടങ്ങളും, സ്ഥിരമായി ലഹരി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നിരീക്ഷണ വിധേയമാക്കണം. NDPS (Narcotic-Drugs and Psychotropic Substances Act 1985) നിയമത്തിൽ കാലികമായ പരിഷ്കരണങ്ങൾ വരുത്തണം. മയക്കുമരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹന ലൈസൻസ് റദ്ദാക്കണം. പതിവായി കേസുകളിൽ അകപ്പെടുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെങ്കിൽ ലഹരി വിമുക്തി ലക്‌ഷ്യം വച്ചുകൊണ്ടുള്ള തടവ് ശിക്ഷ നടപ്പാക്കാൻ NDPS നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരണം. ലഹരിക്ക് അടിമപ്പെട്ടവർ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് വെല്ലുവിളിയുയർത്തുന്നതും അതീവ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും കെസിബിസി പ്രസ്താവിച്ചു.
Image: /content_image/India/India-2023-07-31-08:11:05.jpg

21590
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക യുവജന സംഗമത്തിനു പോർച്ചുഗലില്‍ നാളെ തുടക്കം
Content: ലിസ്ബൺ: 151 രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിനു നാളെ തുടക്കമാകും. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ നടക്കുന്ന സംഗമം ഓഗസ്റ്റ് 6 വരെ നീളും. ഇന്ത്യയില്‍ നിന്ന്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബൺ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്നും 75 മൈലുകൾ മാത്രം അകലെയാണ്. ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. “മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു” (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. നാളെ മുതല്‍ മുതൽ നാലാം തീയതി വരെ യുവജന സംഗമ വേദിയിൽ റികൺസിലിയേഷൻ പാർക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് യുവജനങ്ങള്‍ക്ക് കുമ്പസാരിക്കാൻ 150 കുമ്പസാരക്കൂടുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കുമ്പസാരം കേൾക്കാനായി 2600 വൈദികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2023-07-31-08:22:13.jpg
Keywords: യുവജന

21591
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം - അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ പ്രതിനിധി
Content: വത്തിക്കാൻ സിറ്റി/ കൊച്ചി: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. 2023 മെയ് നാലാം തീയതി സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പിയട്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ അയക്കുക എന്നത്. ഈ നിർദേശം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അനുഭാവപൂർവം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിൽ നിന്ന് അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ, 2023 ജൂൺ മാസത്തിൽ കൂടിയ സീറോമലബാർസഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുകയും സിനഡിന്റെ അനുകൂലതീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണമായാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്. ആർച്ചുബിഷപ്പ് സിറിൽ വാസിൽ ഓഗസ്റ്റ് നാലിനു എറണാകുളത്ത് എത്തുമെന്നാണറിയിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ബഹു. സണ്ണി കൊക്കരവാലയിൽ അച്ചൻ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അനുഗമിക്കുന്നുണ്ട്. മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പൽ ഡെലഗേറ്റു പ്രവർത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടർന്നും നിർവഹിക്കുന്നതാണ്. 1965ൽ സ്ലോവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ചുബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു. 2011ൽ സീറോമലബാർസഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ചുബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. 2018 ജനുവരിയിൽ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആർച്ചുബിഷപ്പ് സിറിൽ വാസിൽ സിറോമലബാർസഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-07-31-17:06:23.jpg
Keywords: എറണാകുളം അങ്ക

21592
Category: 18
Sub Category:
Heading: കുറവിലങ്ങാട് ബൈബിൾ കൺവെൻഷന്‍ ഓഗസ്റ്റ് 30 മുതല്‍
Content: കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ സജീവമായി. എട്ടുനോമ്പാചരണത്തോടും ദൈവമാതാവിന്റെ ജനനത്തിരുനാളിനോടും അനുബന്ധിച്ചുള്ള കുറവിലങ്ങാട് കൺവെൻഷൻ ഇത്തവണ എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് ഇത്തവണത്തെ കൺവെൻഷൻ. പള്ളിയും പരിസരവും ഉൾപ്പെടുത്തിയാണ് വചനവിരുന്നിനുള്ള പന്തൽ ക്രമീകരിക്കുന്നത്. എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന, ജപമാല, വചനവിരുന്ന് എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ. കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിലാണ് ഇത്തവണത്തെ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഫാ. ബിനോയി കരിമരുതുങ്കലും ശുശ്രൂഷകളിൽ പങ്കെടുക്കും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കുട്ടിയാനിയിലിന്റെ നേതൃത്വത്തിൽ വൈദികരും യോഗപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് ബൈബിൾ കൺവെൻഷനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. ദൈവമാതാവിന്റെ ജനനത്തി രുനാളിനെത്തുന്ന വിശ്വാസിസമൂഹത്തെ വരവേൽക്കാനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നുണ്ട്.
Image: /content_image/India/India-2023-08-01-10:44:28.jpg
Keywords: കുറവിലങ്ങാ

21593
Category: 1
Sub Category:
Heading: ഇസ്രായേലില്‍ കത്തോലിക്ക ദേവാലയത്തില്‍ ഇരച്ചുകയറാൻ തീവ്ര യഹൂദവാദികളുടെ ശ്രമം
Content: ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ സ്ഥിതി ചെയ്യുന്ന മെൽക്കൈറ്റ് കത്തോലിക്ക ദേവാലയത്തിലും സെന്റ് ഏലിയാസ് ആശ്രമത്തിലും തീവ്ര യഹൂദ നിലപാടുള്ളവര്‍ ഇരച്ചുകയറാൻ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച സന്യാസ ആശ്രമത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച തീവ്ര യഹൂദവാദികൾ അവിടെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനയും മുടക്കി. ഇരുസംഭവങ്ങളും ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഭാവിയിൽ വീണ്ടും അക്രമം ഉണ്ടാകാതിരിക്കുന്നതിന് സന്യാസ ആശ്രമത്തിന്റെ പുറത്ത് ഇരുമ്പ് കൊണ്ടുള്ള മതിലിന്റെ നിർമ്മാണം ഇന്നലെ തിങ്കളാഴ്ച ആരംഭിച്ചു. കാർമൽ മലയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഏലിയാ പ്രവാചകനെ അനുകരിച്ച് സന്യാസ ജീവിതം നയിക്കുന്ന കർമ്മലീത്ത സന്യാസ സമൂഹാംഗങ്ങളാണ് ഈ സന്യാസ ആശ്രമം സ്ഥാപിക്കുന്നത്. ദേവാലയത്തിന്റെ അൾത്താരയുടെ അടി ഭാഗത്താണ് ഏലിയാ പ്രവാചകന്റെ ഗുഹ സ്ഥിതിചെയ്യുന്നതെന്ന് പാരമ്പര്യം പറയുന്നു. സന്യാസ ആശ്രമത്തെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും, മതിലുകളും, കവാടവും ചാടിക്കടന്ന് എത്തുന്നവർക്കെതിരെ പരാതി നൽകാനും പുതിയ മതിലിന്റെ നിർമാണം ഉപകാരപ്രദമാകുമെന്ന് വിശുദ്ധ നാട്ടിലെ നിരവധി ദേവാലയങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന അബു നാസർ പറഞ്ഞു. ഇവിടെ ഏലിയായുടെ ശവകുടീരമുണ്ടെന്നു പറഞ്ഞാണ് തുടർച്ചയായി തീവ്ര യഹൂദവാദികൾ അക്രമണം അഴിച്ചുവിടാൻ മുതിരുന്നത്. എന്നാൽ സന്യാസ ആശ്രമത്തിന്റെ ശവകുടീരത്തിൽ വൈദികരെയും, സന്യാസികളെ മാത്രമേ അടക്കം ചെയ്തിട്ടുള്ളൂവെന്ന് വിശദീകരിച്ച് സഭ രംഗത്തെത്തിയിരുന്നു. ജെറുസലേമിലെ ക്രൈസ്തവ സഭകളുടെ തലവന്മാരുടെ കൗൺസിലിന്റെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മറ്റി വൈദികർക്കും, ക്രൈസ്തവ കേന്ദ്രങ്ങൾക്കും എതിരെ നടക്കുന്ന അക്രമത്തെ അപലപിച്ചു. അടുത്തിടെ സമാനമായ നടന്ന അക്രമങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് കമ്മറ്റി പ്രതികരണം നടത്തിയത്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ അക്രമികള്‍ക്ക് സംരക്ഷണവും, പിന്തുണയും നൽകുന്നുവെന്ന തോന്നലാണ് അടുത്തിടെയായി ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കാൻ കാരണമായിരിക്കുന്നതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് പിയർ ബറ്റിസ്റ്റ പിസബെല്ല പറഞ്ഞിരുന്നു. അക്രമികൾ വൈദികരെയും, ക്രൈസ്തവരുടെ ആത്മീയ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചിരുന്നു.
Image: /content_image/News/News-2023-08-01-12:47:06.jpg
Keywords: തീവ്ര

21594
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശ്രമ ദേവാലയം ഈജിപ്തിൽ
Content: കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി ഈജിപ്തിൽ പണികഴിപ്പിക്കപ്പെട്ട സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയത്തിന് സ്വന്തം. രാജ്യ തലസ്ഥാനമായ കെയ്റോയിൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ശ്രദ്ധേയമായ വസ്തുതയെന്ന് പ്രമുഖ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ' റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ച വിശുദ്ധ ശിമയോന്റെ പേരാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. സബലീനെന്ന് വിളിക്കപ്പെടുന്ന ഒരുകൂട്ടം വരുന്ന മാലിന്യം ശേഖരിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന ആളുകളാണ് ദേവാലയം നിർമ്മിച്ചത്. 1969ൽ നഗരത്തിന്റെ മേയർ ഇവരെയെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. മാലിന്യം ശേഖരിക്കുന്നവരിൽ ഭൂരിപക്ഷവും കോപ്റ്റിക് വിശ്വാസികൾ ആയിരുന്നു. 1975ൽ അവർ തകരവും, ഈറ്റയും ഉപയോഗിച്ച് ഒരു ദേവാലയം നിർമ്മിച്ചെങ്കിലും അത് അഗ്നിയിൽ നശിച്ചുപോയി. അതിൽ മനസ്സുമടുക്കാതെയാണ് സെന്റ് സൈമൺ ദ ടാണർ ദേവാലയ നിർമ്മാണത്തിലേക്ക് അവർ കടക്കുന്നത്. ഒരു ഗുഹയുമായി ബന്ധിപ്പിച്ചാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്. തന്റെ ജീവിതകാലയളവില്‍ ചെരിപ്പ് നിർമ്മാണം അടക്കം നടത്തിയാണ് ശിമയോൻ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ജോലിക്ക് പോകുന്നതിനു മുന്‍പ് രോഗികളെയും, പ്രായമായവരെയും അദ്ദേഹം ശുശ്രൂഷിക്കുമായിരുന്നു. അതിനാലാണ് മിക്ക ചിത്രങ്ങളിലും ഒരു സഞ്ചിയോ, കൂജയോ പിടിച്ചിരിക്കുന്നതായി വിശുദ്ധനെ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ആശ്രമ ദേവാലയത്തിൽ വിശുദ്ധ ശിമയോന്റെ തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പാവങ്ങൾക്ക് വെള്ളം നൽകാൻ ഉപയോഗിച്ചിരുന്ന കൂജയും ഇതിൽ ഉൾപ്പെടുന്നു.
Image: /content_image/News/News-2023-08-01-14:32:45.jpg
Keywords: ആശ്രമ, ഈജിപ്തി