category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണിപ്പൂരിനായി സി‌ആര്‍‌ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി
Contentകണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സി‌ആര്‍‌ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം നടത്തി. കഴിഞ്ഞ ആഴ്ചയിൽ സിആര്‍ഐ കണ്ണൂർ യൂണിറ്റിലെ എല്ലാ സന്യാസ ഭവനങ്ങളും ചേർന്ന് ഒത്തൊരുമിച്ചാണ് ഈ ആയിരം മണിക്കൂർ ആരാധന നടത്തിയത്. മണിപ്പൂർ ജനതയ്ക്കു വേണ്ടി പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ചു. അശാന്തിയുടെ ദിവസങ്ങളെ നേരിടുന്ന മണിപ്പൂരിലെ ജനതയുടെ വേദനകളെ അനുസ്മരിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞം നടത്തിയതെന്നു കണ്ണൂർ യൂണിറ്റ് പ്രസിഡന്‍റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എം.സി.ബിഎസ് അറിയിച്ചു. മണിപ്പൂരിലെ പ്രതിസന്ധികൾ ആരംഭിച്ചനാൾ മുതൽ കണ്ണൂർ സിആർഐ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്രാർത്ഥനാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. മെയ് മാസത്തിൽ പ്രാർത്ഥനാ ദിനമായും ജൂൺ മാസത്തിൽ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിച്ചും ജൂലൈ മാസത്തിൽ പ്രാർത്ഥനാവാരമായി ദിവ്യകാരുണ്യ ആരാധന നടത്തിയും സിആർഐ കണ്ണൂർ യൂണിറ്റ് മണിപ്പൂർ ജനതയ്ക്കായുള്ള ഐക്യദാർഢ്യം അറിയിച്ചിരുന്നു. മനുഷ്യജീവന് വിലകല്പിക്കാതെ ഒരു ജനതയുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇപ്പോഴും തുടരുന്ന ഭരണാധികാരികളുടെ നിസ്സംഗതയും മൗനവും ഉത്തരവാദിത്വരഹിതമായ നിലപാടുകളും അവസാനിപ്പിക്കണമെന്നും ഉചിതമായി പ്രവർത്തിച്ച് ഏവരുടെയും സംരക്ഷണവും സമാധാനവും ഉറപ്പുവരുത്തണമെന്നും കണ്ണൂർ യൂണിറ്റ് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ മറ്റു വിവിധ തരത്തിലുള്ള പ്രാർത്ഥനകളിലൂടെയും പ്രതികരണങ്ങളിലൂടെയും മണിപ്പൂർ ജനതയോടൊപ്പം കണ്ണൂർ യൂണിറ്റ് കൂട്ടായ്മ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-30 15:22:00
Keywordsമണിപ്പൂ
Created Date2023-07-30 15:22:41