Contents

Displaying 21171-21180 of 25000 results.
Content: 21575
Category: 1
Sub Category:
Heading: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച പെൺകുട്ടികൾ കസ്റ്റഡിയില്‍
Content: ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു. ജൂലൈ 21നാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ആദിവാസികൾ ബഹുഭൂരിപക്ഷം വരുന്ന ജാബുവ ജില്ലയിലെ കത്തോലിക്കാ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ നിന്നു പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും കത്തോലിക്ക സന്യാസിനികളാകാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഇൻസ്പെക്ഷൻ നടത്താൻ എത്തിയ ഉദ്യോഗസ്ഥർ മതപരിവർത്തനമാണെന്ന തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നു. മൂന്നു പെൺകുട്ടികളും ഇപ്പോൾ ജില്ലാ ശിശുക്ഷേമ കമ്മിറ്റിയുടെ കസ്റ്റഡിയിലാണ്. അതേസമയം തങ്ങളുടെ മക്കളെ ഉടനെ മോചിപ്പിക്കാൻ തയ്യാറാകണമെന്ന് പെൺകുട്ടികളിൽ ഒരാളുടെ പിതാവായ പ്രകാശ് ബാരിയ, യുസിഎ ന്യൂസിനോട് പറഞ്ഞു. തങ്ങളോട് ചോദിക്കാതെ തീരുമാനമെടുത്ത അധികൃതരുടെ നടപടിയെ മറ്റു പെൺകുട്ടികളുടെ മാതാപിതാക്കളും ജാബുവയിലെത്തി ചോദ്യം ചെയ്തിരിന്നു. പൂർവികരുടെ കാലം മുതലേ തങ്ങൾ കത്തോലിക്കാ വിശ്വാസമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ ബാരിയ, എന്തിനു വേണ്ടിയാണ് തങ്ങളുടെ കുട്ടികളെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു. സന്യാസിനിയാകുകയെന്നത് ഒരു കുറ്റകൃത്യമാണോയെന്നു മറ്റൊരു പെൺകുട്ടിയുടെ പിതാവായ സാംസൺ മക്വാന ചോദ്യമുയര്‍ത്തി. തങ്ങളുടെ കുട്ടികൾ അവർക്ക് സന്യാസ ജീവിതം സ്വീകരിക്കാനാണ് താല്പര്യമെന്ന് പറയുമ്പോൾ വേറെ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. കുട്ടികളെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ അധികൃതർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്നു മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സർക്കാർ ഭരിക്കുന്ന മധ്യപ്രദേശിൽ 2021 ലാണ് മതപരിവർത്തന നിയമം കൂടുതൽ കടുപ്പത്തിലാക്കി ഭേദഗതി പാസാക്കിയത്. എന്നാൽ ഈ നിയമം ക്രൈസ്തവരെ വേട്ടയാടാനുള്ള മാര്‍ഗ്ഗമായി തീവ്രഹിന്ദുത്വവാദികളും അധികാരികളും കാണുന്നുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
Image: /content_image/News/News-2023-07-28-22:25:24.jpg
Keywords: മദ്യപ്രദേ
Content: 21576
Category: 18
Sub Category:
Heading: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് തുടക്കം
Content: ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ പുത്തൂർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ജൂലൈ 26 മുതൽ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ സീറോ മലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നും ഇരുനൂറിൽപരം പേരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ലോക യുവജന സമ്മേളനത്തിന് ഒരുക്കമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ആത്മീയ പരിപാടികൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും ക്ലാസുകളും സം സ്കാരിക പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിൻഡെയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പരിശുദ്ധ മറിയത്തിന്റെ ഫാത്തിമയിലെ തീർത്ഥാടന കേന്ദ്രത്തിലേക്കു യുവജനങ്ങൾ നടന്നെത്തും. ഷിക്കാഗോ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസിസാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, സോജിൻ സെബാസ്റ്റ്യൻ, ഫാ. പോൾ ചാലിശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, ഫാ. ഫ്രാൻ സ്വാ പത്തിൽ, ഫാ. മെൽവിൻ മംഗലത്ത്, ഫാ. സെബാസ്റ്റ്യൻ എസിഡി തുടങ്ങിയവർ ഫെസ്റ്റിവലിനു നേതൃത്വം നൽകും.
Image: /content_image/India/India-2023-07-29-09:50:37.jpg
Keywords: സീറോ മലബാർ
Content: 21577
Category: 1
Sub Category:
Heading: ഏറ്റവും വലിയ അമേരിക്കന്‍ സർവ്വകലാശാലക്കു പുതിയ ചാപ്പല്‍; കൂദാശ കര്‍മ്മം ഇന്ന്
Content: ഹൂസ്റ്റൺ: ഒരു ദശാബ്ദക്കാലത്തെ ആസൂത്രണവും ധനസമാഹരണവും നിർമ്മാണ പ്രവര്‍ത്തികള്‍ക്കും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ കോളജ് സ്റ്റേഷൻ നഗരത്തിലെ ടെക്സാസ് അഗ്രിക്കൾച്ചറൽ ആൻഡ് മെക്കാനിക്കൽ യൂണിവേഴ്സിറ്റിക്കു സമീപം പുതുതായി പണിതീർത്ത സെന്റ് മേരീസ് പള്ളിയുടെ കൂദാശ കർമം ഇന്നു നടക്കും. ഏകദേശം 75,000 വിദ്യാർത്ഥികളുള്ള ടെക്സാസ് A&M അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയാണ്. അതിന്റെ നാലിലൊന്ന് വിദ്യാർത്ഥികളും കത്തോലിക്കരാണ്. ഓസ്റ്റിൻ രൂപതാ ബിഷപ്പ് ജോവാസിനൊപ്പം എട്ടു മെത്രാന്മാർ കൂടി കൂദാശ കർമത്തിൽ പങ്കെടുക്കും. കഴിഞ്ഞ പത്തുവർഷമായി പള്ളിയുടെ പണി നടന്നുവരികയായിരുന്നു. 1876ൽ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റി 5200 ഏക്കറിൽ പരന്നുകിടക്കുകയാണ്. പള്ളിക്കു ചെലവായ മൂന്നുകോടി മുപ്പതുലക്ഷം ഡോളർ സംഭാവനയായി ലഭിച്ചതാണ്. ഇപ്പോഴുള്ള പള്ളി ചെറുതായതിനാൽ ഞായറാഴ്ചകളിൽ ഒന്‍പതു തവണ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. സഭയുടെ പുരാതന പാരമ്പര്യപ്രകാരം കിഴക്കോട്ടു ദർശനമായിട്ടാണ് പള്ളി പണിതിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന ടിഎഎംയുവിൽ മൂന്നു വൈദികരും ഏതാനും ഡീക്കന്മാരും കന്യാസ്ത്രീകളും വിദ്യാർത്ഥികളുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കുന്നു. 130 വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ സാധ്യതകളുള്ള യൂണിവേഴ്സിറ്റിയിൽ നൂറ്റിയിരുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
Image: /content_image/News/News-2023-07-29-10:37:02.jpg
Keywords: യൂണിവേഴ്
Content: 21578
Category: 18
Sub Category:
Heading: ഉമ്മൻചാണ്ടി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ച നേതാവ്: മാർ ജോസഫ് പെരുന്തോട്ടം
Content: പുതുപ്പള്ളി: പൊതുപ്രവർത്തനരംഗത്ത് ക്രൈസ്തവവിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം നൽകിയ ആദരവാണ് അദ്ദേഹത്തിൻ്റെ ഭൗതികദേഹത്തെ അനുയാത്രചെയ്യുകയും മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്ത ജനസഹസ്രങ്ങൾ വെളിവാക്കുന്നതെന്നും ഈ ചരിത്രപുരുഷൻ്റെ സ്മരണ ജനമനസ്സുകളിൽ എക്കാലവും നിലനിൽക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. വിദേശത്തു നിന്നു മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടം അതിരൂപതാ പ്രതിനിധികൾക്കൊപ്പം മാർ പെരുന്തോട്ടം സന്ദർശിച്ച് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിൻ്റെ ഭാര്യയെയും മക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മെത്രാപ്പോലീത്തയ്ക്കൊപ്പം വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ ഫാ. ഡോ. ഐസക് ആ ലഞ്ചേരി വൈദിക സമിതി സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം, കോട്ടയം ലൂർദ്ദ് ഫൊറോന വികാരി ഫാ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, പിആർഒ അഡ്വ. ജോജി ചിറയിൽ വിവിധ വകുപ്പ് മേധാവികൾ എന്നവർ ഉൾപ്പെടുന്ന അതിരൂപതാസംഘം പുതുപ്പള്ളിയിലെത്തി ചടങ്ങിൽ പങ്കെടുക്കുകയും അനുശോചനം അറിയിക്കുയും ചെയ്തു.
Image: /content_image/India/India-2023-07-29-10:55:43.jpg
Keywords: ഉമ്മന്‍
Content: 21579
Category: 18
Sub Category:
Heading: സ്വന്തം സഹനത്തിലൂടെ മിശിഹായുടെ കുരിശിന്റെ രഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: ഭരണങ്ങാനം: സഹനം ഗുണവർധകമാണെന്നും മണ്ണോടു ചേരാത്ത വിത്ത് ഫലം നൽകുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹ സ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം നമ്മുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ്. അറിയപ്പെടാതിരുന്ന ഒരു യുവസന്യാസിനി തന്റെ സഹനം കൊണ്ടുതന്നെ ഒരു വിശുദ്ധസൂനമായി മാറി എന്നതു മാത്രമല്ല, സാർവത്രിക സഭയ്ക്കു തന്നെ ഒരു മുതൽക്കൂട്ടായി മാറി. അനുപമമായ ഒരു വലിയ ദൈവിക സാന്നിധ്യത്തിന്റെ അടയാളമാണ് വിശുദ്ധ അൽഫോൻസാമ്മ. എല്ലാ മതക്കാർക്കും അമ്മ ഒരു ആത്മീയ മാതൃകയാണ്. കർത്താവ് നമുക്ക് കാരുണ്യപൂർവം അനുവദിച്ചുതന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ദൈവത്തോട് ചേർന്നുനിന്ന് നന്നായി ജീവിക്കാൻ ശ്രമിക്കണ മെന്നാണ് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫാ. സിറിൽ തയ്യിൽ, ഫാ. ജോൺ പുറക്കാട്ടുപുത്തൻപുര, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. സെബാസ്റ്റ്യൻ അടപ്പശേരിൽ എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാനയെത്തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കബറിടത്തിൽ എത്തി പ്രാർത്ഥിച്ചത്.
Image: /content_image/India/India-2023-07-29-11:04:44.jpg
Keywords: അല്‍ഫോ
Content: 21580
Category: 1
Sub Category:
Heading: 2025 ജൂബിലി വർഷത്തിനു മുന്നോടിയായി വന്‍ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് റോം
Content: വത്തിക്കാന്‍ സിറ്റി: 2025ൽ നടക്കുന്ന ജൂബിലി വർഷത്തിനു മുന്നോടിയായി പ്രധാനപ്പെട്ട നിർമ്മാണ പദ്ധതി റോം നഗരസഭ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത നിർമ്മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ മിഖായേലിന്റെ വലിയൊരു മാർബിൾ രൂപം കാസ്റ്റൽ സാന്റ് ആഞ്ചലോയ്ക്ക് മുകളിലുണ്ട്. റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയാനാണ് ശവകുടീരമായി ഉപയോഗിക്കാൻ വേണ്ടി ഈ കെട്ടിടം ആദ്യം നിർമ്മിക്കുന്നത്. പിന്നീട് മാർപാപ്പമാർക്ക് വേണ്ടി ഇതൊരു കോട്ടയാക്കി മാറ്റി. കാസ്റ്റൽ സാന്റ് ആഞ്ചലോയെ വത്തിക്കാനുമായി ബന്ധിപ്പിക്കുന്ന പിയാസ പിയയുടെ അറ്റകുറ്റ പണികൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. ഈ നിർമ്മാണ പദ്ധതികൾക്ക് മൊത്തം 77 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് വത്തിക്കാന്റെ ജൂബിലി വെബ്സൈറ്റിൽ പറയുന്നത്. ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ആലിംഗനമെന്ന വിശേഷണമാണ് പദ്ധതിയെ നഗരത്തിന്റെ മേയർ വിശേഷിപ്പിച്ചിരിക്കുന്നത്. 'പ്രത്യാശയുടെ ജൂബിലി'ക്ക് വേണ്ടി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നര കോടിയോളം ആളുകൾക്ക് വേണ്ടിയാണ് നിർമ്മാണ പദ്ധതികൾക്ക് രൂപം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ കവാടത്തിലൂടെ പ്രവേശിക്കാനും, ദണ്ഡവിമോചനം സ്വന്തമാക്കാനും വിശ്വാസികൾക്ക് ജൂബിലി വർഷം അവസരം ലഭിക്കും. ജൂബിലി വർഷവുമായി ബന്ധപ്പെട്ട് ഏകദേശം തൊണ്ണൂറോളം പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്. 2024 ക്രിസ്മസ് മുന്നോടിയായി പദ്ധതികൾ എല്ലാം പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി നിർമ്മാണ പദ്ധതികൾക്ക് തുടക്കമാകും. കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമാണ്‌ ജൂബിലി വര്‍ഷമായി കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. വിശുദ്ധ വാതിലുകളാണ് ജൂബിലി വര്‍ഷത്തിന്റെ കാതലായ ഭാഗം. റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലെയും മറ്റ് പ്രധാന ബസിലിക്കകളിലെയും വാതിലുകളാണിവ. അടച്ചിട്ടിരിക്കുന്ന ഈ വാതില്‍ തുറക്കുന്നതോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ജൂബിലി വർഷം പ്രത്യാശയും, വിശ്വാസവും പുനസ്ഥാപിക്കപ്പെടാൻ കാരണമാകും എന്ന് 2022ൽ എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.
Image: /content_image/News/News-2023-07-29-14:00:43.jpg
Keywords: ജൂബിലി
Content: 21581
Category: 18
Sub Category:
Heading: സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപൽക്കരം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് കേരളസർക്കാർ പുലർത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മലയാളികളിൽ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യലഭ്യത പ്രതിവർഷം വർദ്ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തിൽ അപകടകരമായ രീതിയിൽ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണം. ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ സ്വീകരിക്കേണ്ടതെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി പ്രസ്താവിച്ചു.
Image: /content_image/News/News-2023-07-29-15:56:22.jpg
Keywords: കെ‌സി‌ബി‌സി
Content: 21582
Category: 1
Sub Category:
Heading: ലഹരിയുടെ അടിമത്തത്തില്‍ നിന്നും മോചനം നേടുവാന്‍ സഹായിച്ചത് ക്രിസ്തു: ഹോളിവുഡ് നടന്‍ ഡെന്നിസ് ക്വയ്ഡ്
Content: കാലിഫോര്‍ണിയ: ലഹരിയുടെ അടിമത്തത്തില്‍നിന്നും മോചനം നേടുന്നതിനുള്ള പോരാട്ടത്തില്‍ തന്റെ ക്രിസ്തീയ വിശ്വാസം തന്നെ സഹായിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ഡെന്നിസ് ക്വയ്ഡ്. ‘ദി പാരന്റ് ട്രാപ്’ എന്ന സിനിമയിലൂടെ സുപരിചിതനായ ഡെന്നിസ് ‘ദി പ്യൂപ്പിള്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്തുവിലുള്ള വിശ്വാസം എപ്രകാരമാണ് ലഹരിയുടെ അടിമത്തത്തില്‍ നിന്നും മോചിതനാകുവാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ച് വിവരിച്ചത്. താന്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നതില്‍ നന്ദിയുള്ളവനാണെന്നും ഓരോ ദിവസവും ജീവനോടെ ഇരിക്കുന്നതിലും നന്ദിയുണ്ടെന്നും സംഗീതജ്ഞന്‍ കൂടിയായ ക്വയ്ഡ് കൂട്ടിച്ചേര്‍ത്തു. 1980-90 കളില്‍ ഹോളിവുഡില്‍ തിളങ്ങിനിന്ന ക്വയ്ഡ് ക്രമേണ ലഹരിയായ കൊക്കെയ്നു അടിമപ്പെടുകയായിരുന്നു. എണ്‍പതുകളില്‍ ചില സിനിമകളുടെ നിര്‍മ്മാണ ചിലവുകളില്‍ കൊക്കെയ്നു ഉള്‍പ്പെടുമായിരുന്നെന്ന് വെളിപ്പെടുത്തിയ ക്വയ്ഡ് താന്‍ നിത്യേന അത് ഉപയോഗിക്കുവാന്‍ തുടങ്ങിയെന്നും സമ്മതിച്ചു. ഒന്നുകില്‍ ജയിലില്‍ കിടക്കുകയോ, മരിക്കുകയോ അല്ലെങ്കില്‍ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുകയോ ചെയ്യുകയെന്നത് മാത്രമായിരുന്നു തന്റെ മുന്‍പില്‍ ഉള്ളതെന്ന് പറഞ്ഞ ക്വയ്ഡ്, താന്‍ അത് ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. “ആ കാലത്ത് ഞാനൊരു മ്യൂസിക് ബാന്‍ഡില്‍ ഉണ്ടായിരുന്നു. ഒരു രാത്രി ഞങ്ങള്‍ പിരിഞ്ഞു. കാരണം എന്നെ വിശ്വസിക്കുവാന്‍ കൊള്ളില്ലായിരുന്നു. ആ സംഭവത്തേത്തുടര്‍ന്നാണ് ലഹരിയില്‍ നിന്നുമുള്ള പുനരധിവാസത്തേക്കുറിച്ചും, വിശ്വാസത്തേക്കുറിച്ചും ആലോചിക്കുന്നത്. ലഹരിയോടുള്ള അടിമത്വം നമ്മുടെ ഉള്ളില്‍ ഒരു ശൂന്യത സൃഷ്ടിക്കും. ലഹരിയോടുള്ള അടിമത്തം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്തത് നമ്മുടെ ഉള്ളിലുള്ള ശൂന്യത നിറക്കുന്നതാണ്. ഇത് തന്നെ പതിയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയായിരിന്നു”. ഇത് ലഹരിയുടെ അടിമത്തത്തില്‍ നിന്നു മോചനത്തിലേക്ക് നയിച്ചു. “ക്രിസ്ത്യാനിയായിരുന്നെങ്കിലും വിശ്വാസവുമായി വലിയ ബന്ധമൊന്നും ഇല്ലാതിരുന്ന ഞാന്‍, ആ സമയം മുതല്‍ ക്രിസ്തുവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം ആരംഭിച്ചു. ഞാന്‍ ചെറുപ്പകാലങ്ങളില്‍ കേള്‍ക്കുകയും, ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്ന ആരാധന സ്തുതി ഗാനങ്ങളെ ഇഷ്ടപ്പെടുന്നു. കാരണം അവ ചിന്താത്മകവും, ആത്മപരിശോധന നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ക്രിസ്ത്യാനി ആയിക്കോട്ടെ, അല്ലാതിരുന്നോട്ടെ, നമുക്കെല്ലാവര്‍ക്കും ദൈവവുമായി ഒരു ബന്ധമുണ്ട്. നമ്മള്‍ എല്ലാവരും ജീവിതത്തിന്റെ ആനന്ദമാണ് അന്വേഷിക്കുന്നത്. ലഹരി അത് തരും, എന്നാല്‍ ക്രിസ്തുവുമായുള്ള ബന്ധമാണ് യഥാര്‍ത്ഥ സമ്മാനം, അതാണ്‌ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ് ഡെന്നിസ് ക്വയ്ഡ് തന്റെ വാക്കുകള്‍ ചുരുക്കിയത്. ‘ദി ഡേ ആഫ്റ്റര്‍ ടുമോറോ’, ‘ദി ബ്രേക്കിംഗ് എവേ’ എന്നിവയാണ് ക്വയ്ഡിന്റെ പ്രശസ്തമായ മറ്റ് ചിത്രങ്ങള്‍. ഇദ്ദേഹത്തിന്റെ “ഫാളണ്‍: എ ഗോസ്പല്‍ റെക്കോര്‍ഡ് ഫോര്‍ സിന്നേഴ്സ്” എന്ന ഒരു സംഗീത ആല്‍ബം അടുത്ത കാലത്താണ് റിലീസ് ചെയ്തത്.
Image: /content_image/News/News-2023-07-29-16:43:12.jpg
Keywords: നടന്‍
Content: 21583
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയം: ഫാ. കല്ലോവേയുടെ കോമിക് ബുക്ക് മെഗാഹിറ്റ്
Content: ന്യൂയോര്‍ക്ക്: ഓരോ പേജിലും വര്‍ണ്ണശബളമായ ഗ്രാഫിക്സും, വിവരണങ്ങളും, സംഭാഷണങ്ങളുമടങ്ങിയ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള ഫാ. കല്ലോവേയുടെ പുതിയ കോമിക് ബുക്ക് മെഗാഹിറ്റ്. പുസ്തകത്തിന്റെ അച്ചടി ഇപ്പോഴും തുടരുകയാണെന്നു ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. കാല്ലോവേ വെളിപ്പെടുത്തി. അപ്പനും, അമ്മയും അഞ്ചു കുട്ടികളും അടങ്ങിയ ഒരു കുടുംബം വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നതിലൂടെയാണ് കോമിക് ബുക്കിന്റെ ആരംഭം. കത്തോലിക്കാ വിശ്വാസിയും ഗ്രാഫിക് ഡിസൈനറും, ആനിമേറ്ററുമായ സാം എസ്ട്രാഡയാണ് വിശുദ്ധ യൗസേപ്പിതാവും ചിരിക്കുന്ന ഉണ്ണിയേശുവുമുള്‍പ്പെടെ ഓരോ രംഗത്തിനും വേണ്ടിയുള്ള ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവും മാതാവും തമ്മിലുള്ള വിവാഹ ദിനവും, വിശുദ്ധ യൗസേപ്പിതാവിനുള്ള അനുദിന സമര്‍പ്പണവും, ലുത്തീനിയ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ക്ക് ശേഷമുള്ള ഈ രചന കോമിക് ബുക്കാക്കുവാന്‍ തീരുമാനിച്ചതെന്തുകൊണ്ട്? എന്ന ചോദ്യത്തിന്, ഇല്ലുസ്ട്രേറ്ററായ സാം എസ്ട്രാഡ അവിശ്വസനീയനായ ഒരു കത്തോലിക്ക ചിത്രകാരനാണെന്നും, അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളില്‍ തന്നെ ആകര്‍ഷിച്ചുവെന്നും, അതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു ബുക്ക് സൃഷ്ടിക്കുവാന്‍ തീരുമാനിക്കുകയായിരുന്നെന്നുമായിരുന്നു വൈദികന്റെ മറുപടി. കൗമാരക്കാരെയും യുവജനങ്ങളെയും കലയുമായി അടുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ കഥാപാത്രങ്ങളാക്കുവാനുള്ള തീരുമാനത്തേക്കുറിച്ചുള്ള ചോദ്യത്തിന്, സാം എസ്ട്രാഡയുടെ മുന്‍കാല പുസ്തകങ്ങളില്‍ നിന്നുമാണ് ദത്തെടുത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം യൗസേപ്പിതാവിനെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ നിന്നും കഥ തുടങ്ങുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, അത് വിജയകരമാവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുകയാണെന്നും, ആളുകള്‍ തപാല്‍ വഴിയും പുസ്തകം വാങ്ങിക്കുന്നുണ്ടെന്നും ഫാ. കല്ലോവേ വെളിപ്പെടുത്തി. “ഇതൊരു വലിയ പുസ്തകമാണ്, അതിനാല്‍ മാതാപിതാക്കള്‍ വരെ കുട്ടികള്‍ക്കൊപ്പമിരുന്ന്‍ ഇത് വായിക്കുന്നുണ്ട്. ഗ്രാഫിക് നോവലുകള്‍ ഇന്ന് വളരെയേറെ ജനസമ്മതി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ തലമുറ കാഴ്ചാനുഭവം നല്‍കുന്ന വായനയില്‍ കൂടുതല്‍ തല്‍പ്പരരാണ്. പ്രായമായവര്‍ വരെ ഈ പുസ്തകം ഇഷ്ടപ്പെടുന്നുണ്ടെന്നും ഫാ. കല്ലോവേ കൂട്ടിച്ചേര്‍ത്തു. വിശുദ്ധരായ തോമസ്‌ അക്വിനാസ്, ആവിലായിലെ അമ്മ ത്രേസ്യ, ആന്‍ഡ്രേ ബെസെറ്റ്, പയസ് പത്താമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയവരുടെ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാവുന്ന നിരവധി രംഗങ്ങളാണ് ഈ കോമിക് പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള പുതിയൊരു മാധ്യസ്ഥ ഭക്തിക്ക് ഈ പുസ്തകം കാരണമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഫാ. കല്ലോവേയുടെ അഭിമുഖം അവസാനിക്കുന്നത്.
Image: /content_image/News/News-2023-07-29-18:15:16.jpg
Keywords: യൗസേ
Content: 21584
Category: 1
Sub Category:
Heading: യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ന്; ബില്ലില്‍ ഒപ്പിട്ട് സെലൻസ്കി
Content: കീവ്: ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നു വന്നിരിന്ന യുക്രൈന്‍, ഔദ്യോഗിക ക്രിസ്തുമസ് ആഘോഷദിനം ഡിസംബർ 25ലേക്കു മാറ്റി. നേരത്തെ ജനുവരി ഏഴിനാണ് രാജ്യത്തു ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്കി ഒപ്പിട്ടു. റഷ്യൻ സംസ്കാരസ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് തീയതി മാറ്റിയതെന്നു നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മെയ് ഇരുപത്തിനാലാം തീയതിയാണ് യുക്രൈൻ ഓർത്തഡോക്സ് മെത്രാന്മാരുടെ കൗൺസിൽ ഐക്യകണ്ഠേന തന്നെ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ തീരുമാനമെടുത്തതു മാധ്യമ ശ്രദ്ധ നേടിയിരിന്നു. കാലങ്ങളായി യുക്രൈനിലെ ക്രൈസ്തവരും, റഷ്യൻ ഓർത്തഡോക്സ് സഭയും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസായി കൊണ്ടാടി വരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ ഈ വർഷം യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് ആദ്യമായി തീരുമാനമെടുക്കുന്നത്. ഇതിന് പിന്നാലെ ഓര്‍ത്തഡോക്സ് സഭയും തീരുമാനമെടുത്തു. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് സെലൻസ്കി ഒപ്പിട്ടതോടെ ഇത് ഔദ്യോഗികമായി മാറിയിരിക്കുകയാണ്. ഇതിനിടെ, ഇന്നലെ ശനിയാഴ്ച റഷ്യന്‍ സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2023-07-30-15:15:07.jpg
Keywords: യുക്രൈ