category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്വന്തം സഹനത്തിലൂടെ മിശിഹായുടെ കുരിശിന്റെ രഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്
Contentഭരണങ്ങാനം: സഹനം ഗുണവർധകമാണെന്നും മണ്ണോടു ചേരാത്ത വിത്ത് ഫലം നൽകുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹ സ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം നമ്മുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ്. അറിയപ്പെടാതിരുന്ന ഒരു യുവസന്യാസിനി തന്റെ സഹനം കൊണ്ടുതന്നെ ഒരു വിശുദ്ധസൂനമായി മാറി എന്നതു മാത്രമല്ല, സാർവത്രിക സഭയ്ക്കു തന്നെ ഒരു മുതൽക്കൂട്ടായി മാറി. അനുപമമായ ഒരു വലിയ ദൈവിക സാന്നിധ്യത്തിന്റെ അടയാളമാണ് വിശുദ്ധ അൽഫോൻസാമ്മ. എല്ലാ മതക്കാർക്കും അമ്മ ഒരു ആത്മീയ മാതൃകയാണ്. കർത്താവ് നമുക്ക് കാരുണ്യപൂർവം അനുവദിച്ചുതന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ദൈവത്തോട് ചേർന്നുനിന്ന് നന്നായി ജീവിക്കാൻ ശ്രമിക്കണ മെന്നാണ് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ഫാ. സിറിൽ തയ്യിൽ, ഫാ. ജോൺ പുറക്കാട്ടുപുത്തൻപുര, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. സെബാസ്റ്റ്യൻ അടപ്പശേരിൽ എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാനയെത്തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കബറിടത്തിൽ എത്തി പ്രാർത്ഥിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-29 11:00:00
Keywordsഅല്‍ഫോ
Created Date2023-07-29 11:04:44