category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉമ്മൻചാണ്ടി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ച നേതാവ്: മാർ ജോസഫ് പെരുന്തോട്ടം
Contentപുതുപ്പള്ളി: പൊതുപ്രവർത്തനരംഗത്ത് ക്രൈസ്തവവിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം നൽകിയ ആദരവാണ് അദ്ദേഹത്തിൻ്റെ ഭൗതികദേഹത്തെ അനുയാത്രചെയ്യുകയും മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്ത ജനസഹസ്രങ്ങൾ വെളിവാക്കുന്നതെന്നും ഈ ചരിത്രപുരുഷൻ്റെ സ്മരണ ജനമനസ്സുകളിൽ എക്കാലവും നിലനിൽക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. വിദേശത്തു നിന്നു മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടം അതിരൂപതാ പ്രതിനിധികൾക്കൊപ്പം മാർ പെരുന്തോട്ടം സന്ദർശിച്ച് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിൻ്റെ ഭാര്യയെയും മക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു. മെത്രാപ്പോലീത്തയ്ക്കൊപ്പം വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ ഫാ. ഡോ. ഐസക് ആ ലഞ്ചേരി വൈദിക സമിതി സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം, കോട്ടയം ലൂർദ്ദ് ഫൊറോന വികാരി ഫാ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, പിആർഒ അഡ്വ. ജോജി ചിറയിൽ വിവിധ വകുപ്പ് മേധാവികൾ എന്നവർ ഉൾപ്പെടുന്ന അതിരൂപതാസംഘം പുതുപ്പള്ളിയിലെത്തി ചടങ്ങിൽ പങ്കെടുക്കുകയും അനുശോചനം അറിയിക്കുയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-29 10:49:00
Keywordsഉമ്മന്‍
Created Date2023-07-29 10:55:43