Contents

Displaying 21161-21170 of 25000 results.
Content: 21565
Category: 1
Sub Category:
Heading: ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോ മലബാർ സഭാപ്രതിനിധികളും
Content: കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ ആത്മീയനേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി 16 പേർ ഡൽഹിയിൽ നിന്നും സമ്മേളന നഗരിയായ ലിസ്ബണിലേക്ക് യാത്ര തിരിച്ചു. മാർപാപ്പ വിളിച്ചുചേർത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോർച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ രൂപതയിൽ നടക്കുന്ന യുവജനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയായ 'ഡേയ്‌സ് ഇൻ ഡയോസിസ്' പരിപാടിയിലും സംഘം സംബന്ധിക്കുന്നുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിക്ക് ശേഷം പരി. അമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയും സന്ദർശിച്ചായിരിക്കും സംഘം ആഗോള യുവജന സമ്മേളനത്തിനായി ലിസ്ബണിൽ എത്തുക. എസ്.എം.വൈ.എമ്മിന്റെ ആഗോള യുവജനസംഗമവും ഈ പരിപാടിയോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി പങ്കെടുക്കുന്ന വൈദീകരും യുവജനങ്ങളുമടങ്ങുന്ന സംഘത്തിന് എസ്.എം.വൈ.എം. ഗ്ലോബൽ ഡയറക്ടൽ റവ. ഫാ. ജേക്കബ് ചക്കാത്തറ, പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവരാണ് നേതൃത്വം നൽകുന്നത്. ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.
Image: /content_image/News/News-2023-07-26-19:02:36.jpg
Keywords: സീറോ മലബാർ
Content: 21566
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ
Content: കൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി ആചരിക്കും. ശാഖാതലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വൈസ് ഡയറക്ടർമാരുടെ സംസ്ഥാനതല ഓൺലൈൻ സംഗമം (ദ ലൈറ്റ്) നാളെ രാത്രി 8.30ന് നടക്കും. എല്ലാ ശാഖ, മേഖല, രൂപത വൈസ് ഡയറക്ടർമാരും പങ്കെടുക്കുന്ന സംഗമം ബെൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി ഉദ്ഘാടനം ചെയ്യും. വിജയ പുരം രൂപത വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസാ ഡിഐഎച്ച് അനുഭവം പങ്കുവയ്ക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജിന്റോ തകി ടിയേൽ നന്ദിയും പറയും.
Image: /content_image/India/India-2023-07-27-07:44:24.jpg
Keywords: മിഷൻ
Content: 21567
Category: 18
Sub Category:
Heading: മണിപ്പൂരിൽ യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നത്: ആന്റോ അക്കരയുടെ വെളിപ്പെടുത്തല്‍
Content: തൃശൂർ: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ ജനാധിപത്യത്തിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നതെന്നതെന്നും മാധ്യമപ്രവർത്തകനായ ആന്റോ അക്കര. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ “മണിപ്പുർ, വംശഹത്യയുടെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മണിപ്പുരിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചകൾ പ്രദർശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്ധമാലിലെ ക്രൈസ്തവ വംശഹത്യ പുറം ലോകത്തെ അറിയിച്ചു ആഗോള ശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകനാണ് ആന്‍റോ അക്കര. “പച്ചക്കള്ളമാണു സംഘപരിവാർ പ്രചരിപ്പിക്കുന്നത്. 247 പള്ളികൾ അടിച്ചുതകർത്തു. നിരവധിപേരെ പച്ചയ്ക്ക് കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായി. കേള്‍ക്കുമ്പോൾ ഞെട്ടിപ്പോകുന്ന സംഭവങ്ങളാണ് സംഘപരിവാറിന്റെ അജൻഡയിൽ അരങ്ങേറുന്നത്. പട്ടാളത്തെപ്പോലും നോക്കുകുത്തിയാക്കിയാണു കലാപം അരങ്ങേറുന്നത്. പോലീസുകാർ തന്നെ കലാപകാരികൾക്ക് തോക്കുകൾ എടുത്തു നൽകുകയായിരുന്നു. ക്രൈസ്തവർക്ക് അത്താണിയാകേണ്ട ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻപോലും ബിജെപിക്കാരനാണ്. ഉഡുപ്പിയിൽ ബലാത്സംഗം നടന്നുവെന്ന് പറയുമ്പോഴേക്കും നടപടിയെടുക്കാൻ പുറപ്പെടുന്ന ദേശീയ വനിതാ കമ്മീഷൻ മണിപ്പുരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു നഗ്നരാക്കി നടത്തിയതിനെ സംബന്ധിച്ച് അനങ്ങുന്നില്ല. അവർക്കു പരാതി കിട്ടിയിട്ടില്ലെന്നാണു മറുപടി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ദയനീയാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. മണിപ്പൂരിലെ ക്രിസ്ത്യാനിയായ മന്ത്രിയെ ആക്രമിച്ചിട്ടുപോലും മുഖ്യമന്ത്രി അനങ്ങുന്നില്ല. ഇപ്പോഴും ഈ മന്ത്രി ഡൽഹിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നിറങ്ങുമ്പോഴായിരുന്നു ആക്രമണം.ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആസൂത്രിതമായ കലാപമാണു സംഘപരിവാർ മണിപ്പുരിൽ നടത്തിവരുന്നതെന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടു. ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും ഒന്നുമറിയാത്തതുപോ ലെ ദേശീയ കമ്മീഷനുകളും പ്രധാനമന്ത്രിയും മൗനം പാലിക്കുമ്പോൾ അതി നുപിന്നിലുള്ള ലക്ഷ്യം എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുകയാണെന്നും ആന്റോ അക്കര വ്യക്തമാക്കി. തൃശൂർ ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാ ണു പരിപാടി സംഘടിപ്പിച്ചത്. ഡോ. വിനോദ് ചന്ദ്രൻ, പി.സി. ഉണ്ണിച്ചെക്കൻ, ടി.ആർ. രമേഷ്, പി.കെ. വേണുഗോപാൽ, കെ.എ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-27-07:53:26.jpg
Keywords: മണിപ്പൂ
Content: 21568
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും 29,000ത്തോളം യുവജനങ്ങളും 60 മെത്രാന്മാരും അടങ്ങുന്ന സംഘം
Content: വാഷിംഗ്ടണ്‍ ഡി‌സി': 1300 സംഘങ്ങളിലായി, 28600ന് മുകളിൽ യുവജനങ്ങൾ അമേരിക്കയിൽ നിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് യാത്ര തിരിക്കും. യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ യുവജനങ്ങളെ അയക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് ഒന്നു മുതൽ 6 വരെ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാനിരിക്കുന്ന ഭൂരിപക്ഷം യുവജനങ്ങളുടെയും വയസ്സ് 18നും 25നും മധ്യേയാണ്. യുവജന സംഗമത്തെ വളരെ ആകാംക്ഷയോടെയാണ് തങ്ങളുടെ രാജ്യം കാണുന്നതെന്നും അൽമായർക്കും, വിവാഹങ്ങൾക്കും, കുടുംബ ജീവിതത്തിനും, യുവജനങ്ങൾക്കും വേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ വിനോന- റോച്ചസ്റ്റർ ബിഷപ്പ് റോബർട്ട് ബാരൺ പറഞ്ഞു. യേശുക്രിസ്തുവിനെ കണ്ടുമുട്ടാൻ വേണ്ടിയുള്ള ഒരു അസുലഭ നിമിഷമാണ് യുവജനങ്ങൾക്ക് ഇതിലൂടെ ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഈ ദിവസങ്ങളിൽ പരിശുദ്ധ പിതാവിനും, സഭാ നേതൃത്വത്തിനും യുവജനങ്ങളെ ശ്രവിച്ച്, അവർക്ക് സുവിശേഷത്തിൽ പ്രബോധനം നൽകി, അവരുടെ ലോകത്തിലെ ദൗത്യത്തിനു വേണ്ടിയും, വിളിക്കു വേണ്ടിയും അയക്കാൻ വേണ്ടിയുള്ള അവസരം ലഭിക്കുകയാണ് എന്നും ബിഷപ്പ് ബാരൺ പറഞ്ഞു. പ്രാർത്ഥനയിലും, വിശുദ്ധ കുർബാനയിലും, വേദപഠനത്തിലും, സംവാദത്തിലും പങ്കെടുക്കാനും, ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി കണ്ടുമുട്ടാനും അമേരിക്കയിലെ യുവജനങ്ങൾക്ക് അവസരം ലഭിക്കും. വിവിധ ഇടവകകളിലും, ഹോട്ടലുകളിലും, വീടുകളിലും, സ്കൂൾ കോളേജ് ക്യാമ്പസുകളിലും അടക്കമാണ് ഇവർക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ഓഗസ്റ്റ് രണ്ടാം തീയതി ഒരു പ്രത്യേക സമ്മേളനവും മെത്രാൻ സമിതി പദ്ധതിയിടുന്നുണ്ട്. ദിവസവും നടക്കുന്ന റൈസ് അപ്പ് എന്ന പേരിലുള്ള കാറ്റിക്കിസം സെക്ഷനിൽ 35 അമേരിക്കൻ മെത്രാൻമാരുടെ ക്ലാസുകൾ നടക്കും. ഓഗസ്റ്റ് മൂന്നാം തീയതി ആയിരിക്കും ലോക യുവജന സംഗമത്തിന് എത്തുന്നവർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്വാഗത പരിപാടിയിൽ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി തീർത്ഥാടകർക്ക് ഒപ്പം ചേരുക. ഓഗസ്റ്റ് നാലാം തീയതി നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും, ലോക യുവജന സംഗമത്തിന്റെ സമാപന വിശുദ്ധ കുർബാനയ്ക്കും പാപ്പ നേതൃത്വം നൽകും. സമാപന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 10 ലക്ഷത്തിന് മുകളിൽ ആളുകൾ എത്തുമെന്ന് കരുതപ്പെടുന്നു. യുവജനങ്ങൾക്ക് ക്രിസ്താനുഭവം ഉണ്ടാകാൻ വേണ്ടി 1986 ലാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആശിർവാദത്തോടെ ഔദ്യോഗികമായി ലോക യുവജന സംഗമത്തിന് തുടക്കമാവുന്നത്. രണ്ടു മുതൽ നാലു വർഷങ്ങൾ കൂടുമ്പോഴാണ് ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് അന്താരാഷ്ട്ര യുവജന സംഗമം സംഘടിപ്പിക്കപ്പെടുന്നത്.
Image: /content_image/News/News-2023-07-27-08:50:02.jpg
Keywords: അമേരിക്ക
Content: 21569
Category: 1
Sub Category:
Heading: യുക്രൈനിൽ റഷ്യയുടെ ആക്രമണത്തില്‍ കത്തീഡ്രൽ ദേവാലയം തകർന്നു
Content: കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഒഡേസയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം തകർന്നു. ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ മിഖായിലോ ബൂബ്‌നിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജൂലൈ 23 ഞായറാഴ്ച വൈകിട്ട് യുക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ യുക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകരുകയായിരിന്നുവെന്ന് ബിഷപ്പ് ബൂബ്‌നി പറഞ്ഞു. സംഭവത്തിൽ ഒരാൾ മരണമടഞ്ഞെന്നും, നാല് കുട്ടികൾ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് വെളിപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരുമണി മുതൽ അഞ്ചുമണി വരെ നീണ്ടുനിന്ന ആക്രമണത്തിൽ റഷ്യ എല്ലാ തരം മിസൈലുകളും ഉപയോഗിച്ചുവെന്ന് ബിഷപ്പ് ബൂബ്‌നി വിശദീകരിച്ചു. രൂപാന്തരീകരണത്തിന്റെ പേരിലുള്ള ഓർത്തഡോക്സ് കത്തീഡ്രലാണ് അപകടത്തിൽ തകർന്നത്. 1936-ൽ സ്റ്റാലിൻ ഭരണകൂടം നശിപ്പിച്ച ഈ കത്തീഡ്രൽ 1990-ലാണ് ഒഡേസയിലെ വിശ്വാസികളുടെ സഹായത്തോടെ പുനർനിർമ്മിച്ചത്. ദേവാലയത്തിന് നേരെയുള്ള ആക്രമണത്തെ യുനെസ്കോ അപലപിച്ചു. തങ്ങളുടെ സംരക്ഷണത്തിനുള്ള പൈതൃകദേവാലയത്തിനെതിരെ നടന്ന ആക്രമണത്തെ ലജ്ജാകരമെന്ന് യുനെസ്കോ വിശേഷിപ്പിച്ചു. 2010-ൽ റഷ്യൻ പാത്രിയർക്കീസ് കിറിലായിരുന്നു ഈ കത്തീഡ്രൽ പുനർസമർപ്പണം ചെയ്തത്. ഞായറാഴ്ച വത്തിക്കാനിൽവച്ചു നടത്തിയ ത്രികാലജപ പ്രാർത്ഥനയുടെ അവസരത്തിൽ യുക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 61 കെട്ടിടങ്ങൾക്കും 146 അപ്പാർട്മെന്റുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
Image: /content_image/News/News-2023-07-27-09:04:43.jpg
Keywords: യുക്രൈ
Content: 21570
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാന്‍ ഫാത്തിമ തീർത്ഥാടനകേന്ദ്രം ഒരുങ്ങി
Content: ഫാത്തിമ: ലോക യുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പായെ സ്വീകരിക്കുവാൻ ഒരുക്കങ്ങളോടെ ഫാത്തിമ തീർത്ഥാടനകേന്ദ്രം. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ 6 വരെയാണ് ലോക യുവജന സംഗമം നടക്കുക. പോർച്ചുഗലിന്റെ തലസ്ഥാനവും മഹാനഗരവുമായ ലിസ്ബൺ, ഫാത്തിമയിൽ നിന്ന് ഏകദേശം 75 മൈൽ അകലെയാണ്. ഓഗസ്റ്റ് 2 ബുധനാഴ്ച പോര്‍ച്ചുഗലില്‍ എത്തുന്ന പാപ്പ, ഓഗസ്റ്റ് 6 വരെ രാജ്യത്തു തുടരും. ഇതിനിടെ ഫാത്തിമ സന്ദര്‍ശിക്കും. ലോകയുവജനദിനത്തിൽ പങ്കെടുക്കാനെത്തുന്ന നിരവധി യുവജനഗ്രൂപ്പുകൾ ഫാത്തിമ ദേവാലയം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും, കഴിയുന്നത്ര മികച്ച രീതിയിൽ അവരെ സ്വാഗതം ചെയ്യാനായി തങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്നും ഫാത്തിമ മാതാവിന്റെ ദാസികൾ എന്ന സന്യാസിനീസമൂഹത്തിലെ സി. സാന്ദ്ര ബർത്തൊലോമേയൂ ഫിഡെസ് ഏജൻസിയോട് പറഞ്ഞു. ഫാത്തിമയിലെത്തുന്ന യുവജനങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടനകേന്ദ്രത്തിൽ യുവജനങ്ങളെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയുടെ സംഘാടകരിൽ ഒരാളായ സി. സാന്ദ്ര കൂട്ടിച്ചേർത്തു. ഇത് രണ്ടാം വട്ടമാണ് ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഫാത്തിമ.
Image: /content_image/News/News-2023-07-27-09:24:36.jpg
Keywords: ഫാത്തിമ
Content: 21571
Category: 18
Sub Category:
Heading: ഭരണങ്ങാനം ഭക്തിസാന്ദ്രം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
Content: ഭരണങ്ങാനം: അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ തുടർച്ചയായി വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. 10.30ന് ഇടവക ദേവാലയത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണം നടക്കും. അൽഫോൻസാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലേക്ക് ഇന്നലെ നടന്ന ജപമാല റാലിയിൽ അനേകായിരങ്ങൾ പങ്കെടുത്തു. ഇരുനിരയായി വിശ്വാസികൾ അൽഫോൻസാ സ്തുതിഗീതങ്ങളുമായി നടന്നുനീങ്ങി. കൊടിതോരണങ്ങളും പേപ്പൽ പതാകകളുംകൊണ്ട് ദീപാലംകൃതമായ വീഥിയിലൂടെ തീർത്ഥാടന ദേവാലയത്തിനു മുന്നിലൂടെ മെയിൻ റോഡിലെത്തിയാണ് മഠത്തിലേക്കു പ്രദക്ഷിണം നീങ്ങിയത്. മഠത്തിലേക്ക് അൽഫോൻസാമ്മയുടെ തിരുസ്വരൂപം എത്തിയപ്പോൾ സന്യാനിസികൾ മെഴുകുതിരികളേന്തി സ്വീകരിച്ചു തുടർന്ന് പ്രാർത്ഥനകൾക്കു ശേഷം ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.
Image: /content_image/India/India-2023-07-28-09:55:08.jpg
Keywords: അല്‍ഫോ
Content: 21572
Category: 18
Sub Category:
Heading: മദ്യത്തിന്റെ മഹാപ്രളയം സൃഷ്ടിക്കാനുളള നീക്കം സർക്കാർ പിൻവലിക്കണം: ചങ്ങനാശേരി അതിരൂപത മദ്യ വിരുദ്ധ സമിതി
Content: ചങ്ങനാശേരി: കേരള സർക്കാരിന്റെ മദ്യനയത്തെ ശക്തമായി എതിർക്കുമെന്നും നാട്ടിൽ പുതിയ മദ്യശാലകൾ തുറന്ന് മദ്യത്തിന്റെ മഹാപ്രളയം സൃഷ്ടിക്കാനുളള നീക്കം എത്രയും വേഗം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ അടിയന്തര യോഗം സർക്കാരിനോടാവശ്യപ്പെട്ടു. മയക്കുമരുന്നുകൊണ്ട് കൗമാരം ഇന്നു തളർന്നു കിടക്കുന്നു. ഇനി മദ്യത്തിന്റെ കുത്തൊഴുക്കുകൂടി വന്നാൽ നാട്ടിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാന്യമായി നടക്കാൻ പറ്റാത്ത സ്ഥിതി വരും. സമര പരിപാടി ആലോചിക്കുന്നതിനു വിവിധ സംഘടനകളുടെ യോഗം ഓഗസ്റ്റ് മൂന്നിന് അതിരൂപത കേന്ദ്രത്തിൽ കൂടുവാനും യോഗം തീരുമാനിച്ചു. ജെ. റ്റി. റാംസേയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അതിരൂപത ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം ഉദ്ഘാടനം ചെയ്തു. തോമസ്കുട്ടി മണക്കുന്നേൽ, ടി. എം. മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിദേശ മദ്യം, ബിയര്‍ എന്നിവ പരമാവധി സംസ്ഥാനത്തിനകത്ത് ഉത്പ്പാദിപ്പിക്കുവാന്‍ പുതിയ മദ്യ നയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിന്നു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ഇതിനായി നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും പഴ വര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുവാനും വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന റെസ്റ്റോറന്റ് കള്‍ക്ക് സീസണില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നുണ്ട്. മദ്യ വര്‍ജ്ജനം തെരഞ്ഞെടുപ്പ് നയമായി എടുത്ത സര്‍ക്കാര്‍ വ്യാപകമായി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
Image: /content_image/India/India-2023-07-28-10:12:39.jpg
Keywords: മദ്യ
Content: 21573
Category: 1
Sub Category:
Heading: ഇറാനില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ഭീഷണിയുമായി പോലീസ്; അന്‍പതിലധികം പേരെ അറസ്റ്റ് ചെയ്തു
Content: ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാഷ്ട്രമായ ഇറാനിലെ അഞ്ചു നഗരങ്ങളിലായി ഈ മാസം അറസ്റ്റിലായത് അന്‍പതിലധികം പരിവര്‍ത്തിത ക്രൈസ്തവര്‍. അറസ്റ്റിലായവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ പ്രബല മുസ്ലീം വിഭാഗമായ ഷിയാ വിഭാഗത്തില്‍ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ടെഹ്‌റാന്‍, കാരാജ്, റാഷ്ട്, ഒരുമിയെ, അലിഗൌഡാര്‍സ് എന്നീ നഗരങ്ങളിലുള്ള ക്രൈസ്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ചിലര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും നിരവധി പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. വീടുകളിലും, ഭവനദേവാലയങ്ങളിലും അതിക്രമിച്ച് കയറിയ പോലീസ് കുട്ടികളുടെ മുന്നില്‍വെച്ചാണ് അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്നു ഇറാനിലെ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പോലീസിന്റെ ഈ കിരാത നടപടിയില്‍ പ്രതിഷേധം ശക്തമാണ്. ഇസ്ലാമില്‍ നിന്നും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരെ ശത്രുക്കളേപ്പോലെയാണ് ഇറാന്‍ ഭരണകൂടവും, ഇസ്ലാമിക് റെവല്യൂഷനും പരിഗണിച്ച് വരുന്നത്. അതേസമയം അറസ്റ്റിലായവരുടെ എണ്ണം എഴുപതോളം വരുമെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിടുന്നതെങ്കിലും, യേശുവിലേക്ക് തിരിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന പുതിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടാണ് പുതിയ അറസ്റ്റുകളെ കണക്കാക്കി വരുന്നത്. രാജ്യവ്യാപകമായി നടക്കുന്ന അറസ്റ്റുകളിലെ വര്‍ദ്ധനവ് ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ഇറാന്‍ പോലീസിന്റെ നയത്തില്‍ വരുന്ന മാറ്റത്തിന്റെ സൂചനയായി കാണുന്നവരുമുണ്ട്. ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏട്ടാമതാണ് ഇറാന്റെ സ്ഥാനം. നേരത്തെ നിരവധി തവണ പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകളില്‍ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടെന്ന് വ്യക്തമായിരിന്നു.
Image: /content_image/News/News-2023-07-28-10:28:48.jpg
Keywords: ഇറാനി
Content: 21574
Category: 1
Sub Category:
Heading: ജെറുസലേമിൽ വൈദികനോട് കുരിശ് മറയ്ക്കാൻ അധികൃതരുടെ ആവശ്യം; ആശങ്കയറിയിച്ച് വത്തിക്കാനിലെ ഇസ്രായേൽ പ്രതിനിധി
Content: ജെറുസലേം: ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍. പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന വൈദികനാണ് വിശ്വാസപരമായ വിവേചനത്തിന് ഇരയായിരിക്കുന്നത്. ജൂലൈ 19നു നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലി സർക്കാരിന്റെ വെസ്റ്റേൺ വാൾ ഹെറിറ്റേജ് ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് കുരിശ് മറയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഫാ. ഷ്നാബലിന്റെ കുരിശ് വളരെ വലുതാണെന്നും, അത് ഈ സ്ഥലത്തിന് യോജിച്ചതല്ലെന്നും അവർ പറയുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="de" dir="ltr">Forschungsministerin <a href="https://twitter.com/starkwatzinger?ref_src=twsrc%5Etfw">@starkwatzinger</a> erlebt am Mittwochmorgen in Jerusalem mit, wie Abt <a href="https://twitter.com/PaterNikodemus?ref_src=twsrc%5Etfw">@PaterNikodemus</a> auf dem Platz vor der Klagemauer (außerhalb der Gebetszone) aufgefordert wird, sein Kreuz abzunehmen. Die Offizielle sagt, es handele sich um eine neue Regelung. <a href="https://twitter.com/derspiegel?ref_src=twsrc%5Etfw">@derspiegel</a> <a href="https://t.co/Zy1GxBVCRP">pic.twitter.com/Zy1GxBVCRP</a></p>&mdash; Christoph Schult (@schultchristoph) <a href="https://twitter.com/schultchristoph/status/1681548888187052032?ref_src=twsrc%5Etfw">July 19, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇത് മനുഷ്യാവകാശത്തിനും പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും ഇത് തന്റെ സന്യാസ വസ്ത്രത്തിന്റെ ഭാഗമാണെന്ന് വൈദികന്‍ പറയുന്നതും വസ്ത്രത്തെപ്പറ്റി അല്ല താൻ പറഞ്ഞതെന്നും കുരിശിനെ പറ്റി ആണെന്നും ആ സ്ത്രീ മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ സർക്കാരിന്റെ കീഴിൽ പട്ടണത്തിലെ സാഹചര്യങ്ങൾ കൂടുതൽ മോശമായി മാറുന്നതിൽ വേദന തോന്നുന്നുവെന്ന് വൈദികൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം വത്തിക്കാനിലെ ഇസ്രായേലിന്റെ അംബാസഡർ റാഫേൽ ഷുൾസ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടില്ലായെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യവും, ആരാധനാസ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന രാജ്യമാണ് ഇസ്രായേൽ. അത് തുടരണം. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ അക്രമികള്‍ക്ക് സംരക്ഷണവും പിന്തുണയും നൽകുന്നുവെന്ന തോന്നലാണ് അടുത്തിടെയായി ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കാൻ കാരണമായിരിക്കുന്നതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് പിയർബാറ്റിസ്റ്റ പിസബെല്ല ഏപ്രിൽ മാസം പറഞ്ഞിരുന്നു. അക്രമികൾ ക്രൈസ്തവ വൈദികരെയും, ക്രൈസ്തവരുടെ ആത്മീയ കേന്ദ്രങ്ങളെയും ലക്ഷ്യംവെക്കുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചു. അതേസമയം സമീപകാലത്തായി വിശുദ്ധ നാട്ടില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ വലിയ രീതിയില്‍ വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2023-07-28-10:56:21.jpg
Keywords: ഇസ്രായേ