category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ
Contentകൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി ആചരിക്കും. ശാഖാതലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വൈസ് ഡയറക്ടർമാരുടെ സംസ്ഥാനതല ഓൺലൈൻ സംഗമം (ദ ലൈറ്റ്) നാളെ രാത്രി 8.30ന് നടക്കും. എല്ലാ ശാഖ, മേഖല, രൂപത വൈസ് ഡയറക്ടർമാരും പങ്കെടുക്കുന്ന സംഗമം ബെൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി ഉദ്ഘാടനം ചെയ്യും. വിജയ പുരം രൂപത വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസാ ഡിഐഎച്ച് അനുഭവം പങ്കുവയ്ക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജിന്റോ തകി ടിയേൽ നന്ദിയും പറയും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-27 07:40:00
Keywordsമിഷൻ
Created Date2023-07-27 07:44:24