India - 2026

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല ഓൺലൈൻ സംഗമം നാളെ

പ്രവാചകശബ്ദം 27-07-2023 - Thursday

കൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി ആചരിക്കും. ശാഖാതലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വൈസ് ഡയറക്ടർമാരുടെ സംസ്ഥാനതല ഓൺലൈൻ സംഗമം (ദ ലൈറ്റ്) നാളെ രാത്രി 8.30ന് നടക്കും.

എല്ലാ ശാഖ, മേഖല, രൂപത വൈസ് ഡയറക്ടർമാരും പങ്കെടുക്കുന്ന സംഗമം ബെൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി ഉദ്ഘാടനം ചെയ്യും. വിജയ പുരം രൂപത വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസാ ഡിഐഎച്ച് അനുഭവം പങ്കുവയ്ക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജിന്റോ തകി ടിയേൽ നന്ദിയും പറയും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »