News

ജനനനിരക്കിലെ കുറവ്; ലെയോ പാപ്പ ആശങ്ക പ്രകടിപ്പിച്ചതായി ചിലിയുടെ പ്രസിഡന്റ്

പ്രവാചകശബ്ദം 05-11-2026 - Thursday

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ നിലവിലെ അവസ്ഥയിലും വിവിധ രാജ്യങ്ങളിൽ ജനനനിരക്കിലുണ്ടാകുന്ന ഗുരുതരമായ ഇടിവിലും ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചിലിയൻ പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാഡ്രിഡിൽ നടക്കുന്ന മുപ്പതാമത് ഐബറോ-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായാണ് ചിലിയൻ പ്രസിഡന്റ് വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിക്കുകയായിരിന്നു.

45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര തലത്തിലും അജപാലന മേഖലയിലുമുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി. ആഗോളതലത്തിൽ നിരവധി രാജ്യങ്ങൾ നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളികളിൽ മാർപാപ്പ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലും സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലുമായി നടന്ന കൂടിക്കാഴ്ചകളിൽ, പരിശുദ്ധ സിംഹാസനവും ചിലിയും തമ്മിലുള്ള ഊഷ്മളമായ ബന്ധവും രാജ്യത്തിന്റെ സാമൂഹിക ജീവിതത്തിൽ കത്തോലിക്കാ സഭ നൽകിവരുന്ന ഗണ്യമായ സംഭാവനകളും ചര്‍ച്ചയായി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »