യാത്രയുടെ അവസാന ഘട്ടം നവംബർ 11 മുതൽ 17 വരെ പെറുവിലാണ് നടക്കുക. 2015 മുതൽ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 സെപ്റ്റംബർ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു. അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍. ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പാപ്പ സന്ദർശിക്കും.
News
"തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം": ലെയോ പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനം മറ്റന്നാള്‍ മുതല്‍
പ്രവാചകശബ്ദം 04-11-2026 - Wednesday
റോം: ഉറുഗ്വേ, അർജന്റീന, പെറു എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ലെയോ പാപ്പയുടെ അപ്പസ്തോലിക പര്യടനം മറ്റന്നാള്‍ മുതല്‍. നവംബർ ആറിന് ആരംഭിക്കുന്ന പാപ്പയുടെ പര്യടനം 17 വരെ നീളും. ഇന്നു ബുധനാഴ്ച നടന്ന പൊതു കൂടിക്കാഴ്ചയുടെ അവസാനം താൻ നടത്തുവാനിരിക്കുന്ന അപ്പസ്തോലിക യാത്രയിൽ പ്രാർത്ഥനകളാൽ തന്നെ അനുഗമിക്കണമെന്ന് പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. "മറ്റന്നാൾ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്ക് എന്റെ അപ്പസ്തോലിക യാത്ര ആരംഭിക്കുകയാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിലെ ഈ ദൗത്യത്തെ കർത്താവ് അനുഗ്രഹിക്കുന്നതിനായി, നിങ്ങളുടെ പ്രാർത്ഥനകളാൽ എന്നെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു " - പാപ്പ പറഞ്ഞു.
ലെയോ പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ആദ്യ ഘട്ടം ഉറുഗ്വേയിലാണ് നടക്കുക. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയില്‍ മറ്റന്നാള്‍ വെള്ളിയാഴ്ച മുതൽ 8 വരെയാണ് സന്ദർശനം നടത്തുക. ഈ ദിവസങ്ങളിൽ അദ്ദേഹം മോണ്ടെവീഡിയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. ഇതിന് ശേഷം നവംബർ 8 മുതൽ 11 വരെ അർജന്റീനയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. ബ്യൂണസ് അയേഴ്സ്, കോർഡോബ, രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔർ ലേഡി ഓഫ് ലുജാൻ' മരിയൻ തീർത്ഥാടന കേന്ദ്രം എന്നിവ സന്ദർശിക്കുന്നത് ഈ യാത്രാപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















