News - 2026

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ

പ്രവാചകശബ്ദം 01-11-2026 - Sunday

വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ. നവംബർ 3 ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യു.എസ്. ഇടക്കാലതെരഞ്ഞെടുപ്പിനായി, തപാൽ വഴിയാണ് പാപ്പ വോട്ട് അവകാശം വിനിയോഗിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് ആണ് അറിയിച്ചത്. ചിക്കാഗോയിൽ ജനിച്ച പാപ്പ, ഒരു യുഎസ് പൗരനെന്ന നിലയിൽ തന്റെ വോട്ടവകാശ അവസരം വിനിയോഗിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഒരു മാർപാപ്പ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് ആദ്യമാണ്.

പെറുവിൽ താമസിച്ച വർഷങ്ങളിലും, അവസരം ലഭിച്ചപ്പോഴെല്ലാം വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും കടമയെയും കുറിച്ചുള്ള തന്റെ ബോധ്യം പാപ്പ ഇതിലൂടെ പ്രകടമാക്കിയെന്നും പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു. നിയമപ്രകാരം, വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാർക്ക്, താൽപ്പര്യമുണ്ടെങ്കിൽ മെയിൽ വഴി വോട്ടുചെയ്യാം. ഇതിൻപ്രകാരമാണ്, പാപ്പാ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »