പരമ്പരാഗത കലാരൂപങ്ങളായ മുള്ളൻകൊല്ലി ഫൊറോനയുടെ പരിചമുട്ടുകളിയും നടവയൽ ഫൊറോനയുടെ മാർഗംകളിയും ബത്തേരി ഫൊറോന അവതരിപ്പിക്കുന്ന റമ്പാൻ പാട്ടും ചുങ്കക്കുന്ന് ഫൊറോനയുടെ ബാൻഡ് മേളവും നാടകവും വിശ്വാസതീക്ഷ്‌ണതയും കലയും സമന്വയിക്കുന്ന വേദിയിൽ അരങ്ങേറും. ദ്വാരക ഫൊറോന ആലപിക്കുന്ന ഭക്തിസാന്ദ്രമായ രൂപതാ ആന്തത്തോടെ കലാവിരുന്ന് സമാപിക്കും.
India
നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത
പ്രവാചകശബ്ദം 05-11-2026 - Thursday
മാനന്തവാടി: സീറോ മലബാർ സഭ 2026 സമുദായ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ നസ്രാണി സംസ്‌കാരത്തിൻ്റെ തനിമയും പൈതൃകവും വിളിച്ചോതിക്കൊണ്ട് ഈ മാസം എട്ടിന് ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ അങ്കണത്തിൽ വൈകീട്ട് ആറ് മണിക്ക് നസ്രാണിഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംഘ ഗാനത്തോടെ രൂപതയിലെ 12 ഫൊറോനകളിലും ഒരു റീജിയണിലും നിന്നുമുള്ള 600 കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നാണ് ഫെസ്റ്റിൻ്റെ മുഖ്യാകർഷണം. നീലഗിരി റീജിയൺ അവതരിപ്പിക്കുന്ന മനോഹരമായ പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ മാനന്തവാടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കല്ലോടി ഫൊറോനയിലെ പ്രഗത്ഭരായ കലാകാരന്മാർ വേദിയിൽ ഉദ്ഘാടന നൃത്തത്തിന് ചുവടുവയ്‌ക്കും. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ജീവിതവും ക്രൈസ്‌തവ പാരമ്പര്യവും വിളിച്ചോതുന്ന നൃത്താവിഷ്‌കാരങ്ങൾ കലാവിരുന്നിൻ്റെ പ്രധാന ആകർഷണമായിരിക്കും. നിലമ്പൂർ ഫൊറോന അവതരിപ്പിക്കുന്ന വിശുദ്ധ തോമാശ്ലീഹാ നൃത്ത സംഗീതാവിഷ്കാരം, കൽപ്പറ്റ ഫൊറോനയുടെ വിശുദ്ധ ഏവുപ്രാസ്യാമ്മ നൃത്ത സംഗീതാവിഷ്‌കാരം, തരിയോട് ഫൊറോനയുടെ വിശുദ്ധ അൽഫോൻസാമ്മ നൃത്ത സംഗീതാവിഷ്കാരം, പയ്യമ്പള്ളി ഫൊറോനയുടെ ' വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്' നൃത്ത സംഗീതാവിഷ്‌കാരം എന്നിവയും ഒരുക്കുന്നുണ്ട്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















